എന്റെ ഡോക്ടറൂട്ടി – 29 6അടിപൊളി 

“”…ജോക്കുട്ടാ..!!”””_ ന്നുള്ള ഉഗ്രശാസനമെത്തി… അതോടെ പുള്ളി പല്ലുകടിച്ചുകൊണ്ട് അടങ്ങുവായ്രുന്നു… എന്നാലതു ശ്രെദ്ധിയ്ക്കാതെ,

“”…അതിപ്പൊ നീ പഴേ കറകളഞ്ഞ ഒസാനാണെന്ന് ഞാനറിഞ്ഞോ..??”””_ ന്ന് ഞാൻ തിരിച്ചുചോദിയ്ക്കുവേം ചെയ്തു… അതിനാരുമൊന്നും മിണ്ടിയില്ലേലും അച്ചുവും ശ്രീയും മാമനുമെല്ലാം ചിരി കടിച്ചുപിടിയ്ക്കുന്നുണ്ടായ്രുന്നു… ചേച്ചിയാണേൽ വല്ല കാര്യോമുണ്ടായ്രുന്നോന്ന മട്ടിൽ ജോക്കുട്ടനെ നോക്കുവേംചെയ്തു…

“”…അല്ല.! ഇനിയീ കൂട്ടത്തില് ഇയാളുമാത്രല്ലേയുള്ളൂ… ഇയാളൂടെ ആരെയെങ്കിലും തപ്പിയെടുക്കന്നേ..!!”””_ കൗണ്ടർടോപ്പിനു മേലേയിരുന്ന് മീനാക്ഷി സ്വപ്നചേച്ചിയെനോക്കി പറഞ്ഞശേഷം മാമന്റെനേരെ തിരിഞ്ഞു;

“”…എന്താ മാമാ… ഒരു കൈ നോക്കിക്കൂടേ..??”””_ ന്നൊരു ചോദ്യവുമിട്ടു… അതിന്,

“”…അതിനിപ്പെന്താ ഞാൻ റെഡി… പക്ഷേ എന്റെ കെട്ട്യോള് സമ്മതിയ്ക്കുവോന്നാ..!!”””_ എന്നുംപറഞ്ഞ് പുള്ളിയൊരു കള്ളച്ചിരി ചിരിച്ചശേഷം ആരതിചേച്ചിയോടായി,

“”…മോളേ… അവടെ കിഴങ്ങിന്റെ ബാക്കിയെന്തേലും ഇരിപ്പുണ്ടോന്നൊന്നു നോക്കിയേ..!!”””_ ന്നു ചോദിയ്ക്കുവേം ചെയ്തു…

“”…ഓ.! പിന്നേ… പെണ്ണുമ്പിള്ളയുടെ സമ്മതമറിഞ്ഞിട്ടു ചെയ്യുന്നൊരു പുണ്യാളൻ.! നിങ്ങളെ കണ്ടപെണ്ണുങ്ങടെ പുതപ്പിന്റെ കീഴേന്നൊക്കെ എത്രയോവട്ടം തപ്പിക്കൊണ്ടുവന്നേക്കുന്നു… അപ്പോഴെല്ലാം അമ്മായിയറിഞ്ഞു പോയതായ്രുന്നോ..??”””_ കപ്പയുടെ തൊലിപെറുക്കി മാമന്റെനേരെ എറിഞ്ഞുകൊണ്ടായ്രുന്നു ശ്രീയുടെചോദ്യം… അതിന്,

“”…ഈ പിള്ളേർക്കു രണ്ടിനുമാണേൽ എന്താപറയുന്നേന്നൊരു ബോധോമില്ല… എന്നാലതനുസരിച്ച് ഇങ്ങേർക്കു മിണ്ടാണ്ടിരുന്നൂടേ..?? വെറുതെ മനുഷ്യനെ നാണംകെടുത്താനായ്ട്ട്..!!”””_ എന്നുംപറഞ്ഞ് അമ്മായി ചെറിയമ്മയോടു പിറുപിറുത്തു…

“”…എന്നുവെച്ചാ നാത്തൂന്റെ കെട്ട്യോന് പറയുന്നതെന്താന്ന് ബോധോണ്ടന്നാണോ പറഞ്ഞുവരുന്നേ..??”””_ കേട്ടതും ചെറിയമ്മ തിരിച്ചുചോദിച്ചതോടെ പുള്ളിക്കാരിയുടെ വായടഞ്ഞു… കൂട്ടത്തിൽ അമ്മയുടെവക,

“”…അതേ… നമ്മള് നമ്മടെമക്കളെ നല്ല ബോധോള്ള പിള്ളേരായ്ട്ടുതന്നെയാ വളർത്തിയെ… കുഞ്ഞിലേ സിത്തൂന്റേം ശ്രീയുടേംപോലെ നല്ലകുട്ട്യോളീ നാട്ടിലുണ്ടായ്രുന്നില്ല… എന്നു നിന്റെ കെട്ട്യോന്റോടെ അവന്മാര് കൂട്ടുകൂടിയോ അന്നുമുതലാ ഇങ്ങനെ അധഃപതിയ്ക്കാൻ തുടങ്ങിയെ..!!”””_ ന്നൊരു ഡയലോഗുകൂടിയായതോടെ പുള്ളിക്കാരിയ്ക്കീ കല്യാണമെങ്ങനേലും തീർന്നാമതിയെന്നായി…

അതിനിടയിൽ കപ്പതപ്പിവന്ന ചേച്ചി മീനാക്ഷിയെ പിടിച്ചുമാറ്റിയതും,

“”…എന്റെ പൊന്നുചേച്ചീ… ഇവടെ കിഴങ്ങെന്നുപറയുന്നത് കപ്പയെ ഉദ്ദേശിച്ചാ… അല്ലാതെ ചേച്ചി കരുതീതല്ല..!!”””_ എന്നുപറഞ്ഞ് ഞാൻ മീനാക്ഷിയുടെ മേലേയിരുന്ന ചേച്ചിയുടെ കയ്യെടുത്തുമാറ്റി… എന്നിട്ട് മീനാക്ഷിയെ നോക്കി,

“”…എന്റെ പൊന്നുപെണ്ണേ…
നീയങ്ങോട്ടുവല്ലതും മാറിയിരുന്നേ…
ഇപ്പൊ കിഴങ്ങു മാറിപ്പോയേനെ..!!”””_ എന്നുകൂടി കൂട്ടിച്ചേർത്തതും അവള് കാലെത്തിച്ചെന്നെ ചവിട്ടാനാഞ്ഞു…

ഞാനതീന്നൊഴിഞ്ഞു മാറുമ്പോൾ കപ്പയെല്ലാം പൊളിച്ചുനുറുക്കി ഒരുപാത്രത്തിലാക്കി സീതമ്മ കൊണ്ടുത്തന്നു… അപ്പോഴേയ്ക്കും എല്ലേകദേശം വെന്തിരുന്നു… ഉടനെ ഉപ്പുംവെള്ളവുംചേർത്ത് കപ്പയും അടുപ്പത്തേയ്ക്കു കേറ്റി…

വൈകാതെതന്നെ കപ്പയും വെന്തുകിട്ടി… അതുരണ്ടുംകൂടി വലിയൊരു ചരുവത്തിലേക്ക് ഒന്നിച്ചു ചേർത്ത് തേങ്ങയും പെരുംജീരകവും അരച്ചതും ചേർത്തു വെച്ചൊന്നു ചൂടാക്കി മിക്സ്ചെയ്തെടുക്കുമ്പോൾ ഒരു കൈസഹായത്തിന് ജോക്കുട്ടന്റമ്മയും വന്നിരുന്നു… സംഭവത്തെക്കുറിച്ച് വലിയ ധാരണയില്ലാത്തതിനാൽ അമ്മയും ചെറിയമ്മയും അമ്മായിയുമൊക്കെ ചുമ്മാ നോക്കിനിന്നതേയുള്ളൂ…

ഒരു വെറൈറ്റിക്ക് രണ്ടുമൂന്നു ഏലയ്ക്കാകൂടി പൊടിച്ചു മിക്സു ചെയ്തപ്പോൾ സാനത്തിന്റെ മണമങ്ങട് അടുക്കളയിൽനിറഞ്ഞു… അതോടെ ബിരിയാണിചെമ്പ് പൊട്ടിയ്ക്കുന്നേരം ആളുകൂടുമ്പോലെ അവിടെയുണ്ടായ്രുന്നവരെല്ലാം ചുറ്റും കൂടുവായ്രുന്നു…

2 Comments

Add a Comment
  1. Unexpected surprise aanello bro… Waiting aaynu. Nannaytund ee part. Nalla samayameduthaan vaychu therthathu😍. Enthoru feelaa vaykumbo❤️ oroo variyum vaykumbo aa scns okke imaginationlot varunnu😍😍. Kothi theerathapole onnude vaykaan thonuvaa ith🥹 mikkavarum njn by heart aakum ith😅. Adutha partin vendi waiting aanu🤍 pettannu varum enn predheshikunnu🤍🤍✨✨✨

  2. ഇത് ഒരു സർപ്രൈസ് ആയിപ്പോയി.കണ്ണത്തെ അയ്പോ ഞൻ വിചാരിച്ചത് നീർത്തി എന്നാണ്.അടിപൊള്ളി അയയുണ്ട്.വെയിറ്റിംഗ് ഫോർ നെക്സ്ട് പാർട്ട് ✨🌸

Leave a Reply

Your email address will not be published. Required fields are marked *