എന്റെ ഡോക്ടറൂട്ടി – 29 6അടിപൊളി 

അങ്ങനെ കീത്തുവിനൊപ്പം ഒരു ഫോട്ടോയ്ക്കു പോസ്ചെയ്തിട്ട് ഞാനാ സ്റ്റേജിന്റെ ഒരു മൂലയ്ക്കായിനിന്നു… അമ്മപറഞ്ഞപോലെ വരുന്നവരെ പിടിച്ചുനിർത്തി ഫോട്ടോയെടുപ്പിയ്ക്കാന്നാണ് വെച്ചാണ് നിന്നതെങ്കിലും വരുന്നയാൾക്കാരൊക്കെ കഴിയ്ക്കാൻ കേറുന്നതല്ലാതെ പെണ്ണിനെ കാണാനൊന്നും വന്നില്ല…

…ഇങ്ങനെയാണേൽ ഇവളിവടെയിരുന്ന് ചീയേയുള്ളല്ലോ..!!_ മണവാട്ടിയായി ചൊറിയുംകുത്തിയിരുന്ന കീത്തുവിനെക്കണ്ടപ്പോൾ എനിയ്ക്കു ചിരിവന്നു…

അങ്ങനെ ബോറടിച്ചു കുറേനേരം നിന്നപ്പോഴാണ് ഒരുചേച്ചിയും അവരുടെ നാലഞ്ചുവയസ് തോന്നിയ്ക്കുന്നൊരു ചെക്കനുംകൂടി അങ്ങോട്ടേയ്ക്കു വരുന്നത്… അവരുവന്ന് കീത്തുവിനൊപ്പംനിന്ന് ഫോട്ടോയൊക്കെയെടുത്തിട്ട് തിരിച്ചിറങ്ങുമ്പോളാണ് ആ ചെക്കന്റേലിരുന്ന ബബിൾബ്ലോവർ എന്റെ ശ്രെദ്ധയിൽപ്പെടുന്നത്… പിറകിൽ പമ്പരമൊക്കെയുള്ള ആ സാമാനംകണ്ടപ്പോൾ ഒരു കൗതുകംതോന്നി…

കൈനീട്ടി അവനോടു കെഞ്ചുമ്പോലെ കണ്ണുകാണിച്ചതും അവനതെന്റെ നേരെ നീട്ടി… എന്തായാലും പോസ്റ്റടിച്ചു നിൽക്കുവല്ലേന്നു കരുതി അതിലൂതി കുമിളവിടാൻ തുടങ്ങിയതോടെ ഞാനങ്ങടു പെവറായി…

“”…അങ്കിളേ… മതി… ഇനി താ..!!”””_ ചെറിയമ്മവന്ന് അവരേംകൂട്ടി പോകാൻനേരമാണ് അവനെന്നോടത് തിരിച്ചുചോദിച്ചത്… അതോടെ എന്റെ വിധവുംമാറി…

“”…എന്തുമതിയെന്ന്..?? അതു നീയാണോ തീരുമാനിയ്ക്കുന്നേ..?? പോടാ… പോടാ..!!”””_ ചെക്കനെ കണ്ണുരുട്ടി പേടിപ്പിച്ചുകൊണ്ട് ഞാൻവിരട്ടി…

“”…അങ്കിളേ… പ്ലീസങ്കിളേ… തിരിച്ചുതാ..!!”””_ അവൻ കരയുന്നമട്ടിൽ ചോദിച്ചെങ്കിലും ഞാൻ കല്ലുപോലെ നിന്നു… അല്ലേലെന്റെ മാസ് വ്യക്തിത്വത്തെ അതു ബാധിച്ചാലോ…

“”…അങ്കിളേ… തന്നില്ലേൽ സത്യമായ്ട്ടും ഞാനമ്മയോടു പറഞ്ഞുകൊടുക്കുവേ..!!”””_ അതോടെയവൻ ഭീഷണിയുടെ വക്കിലെത്തി… പിന്നെവിടോ ഞാൻ..?? ഇതിലുംവലിയ ഭീഷണികളും വെല്ലുവിളികളും നെഞ്ചിനു നേരെവന്നിട്ട് സിത്തുവനങ്ങീട്ടില്ല… അപ്പോഴാണ് മൊട്ടേന്നു വിരിയാത്തൊരു പീറച്ചെക്കൻ.!

“”…എന്നാ നീ പോയി നിന്റമ്മയെ വിളിച്ചിട്ടുവാ… പക്ഷെ… നീയിതു നേരാംവണ്ണം കൊണ്ടുപോവൂല… അപ്പൊ ഞാനൊടിയ്ക്കും..!!”””_ എടുത്തു കുറകനേ പിടിച്ചുകൊണ്ടു ഞാനങ്ങനെ പറഞ്ഞതും മനസ്സില്ലാമനസ്സോടെ അവൻ പിൻവാങ്ങുവായ്രുന്നു…

അതോടെയാ ബബിൾബ്ലോവറിന്റെ ഒരേയൊരു മൊതലാളിയായ ഞാൻ ആ സ്റ്റേജിന്റെയൊരു സൈഡിലേയ്ക്കു പോയിരുന്ന് കുമിള പറത്താൻതുടങ്ങി… സ്റ്റേജിലും പന്തലിലുമൊക്കെയായി കുമിള പാറിപ്പറക്കാൻ തുടങ്ങിയതോടെ എന്റെ കൗതുകവുംകൂടി… കുമിള ഓരോരുത്തരുടെ തലയിലൊക്കെത്തട്ടി പൊട്ടുന്നതുകണ്ടപ്പോൾ ഞാനങ്ങട് തലയറിഞ്ഞു ചിരിയ്ക്കാനുംതുടങ്ങി…

അങ്ങനെ തച്ചിനിരുന്ന് കുമിള പറത്തിക്കളിയ്ക്കുമ്പോഴാണ് ഒരമ്മച്ചി ഒരെൻവലപ്പ് എന്റെകയ്യിൽ വെച്ചുതരുന്നത്…

അതോടെ ബബിൾബ്ലോവറുംമാറ്റിവെച്ച്,
ഇതെന്തോന്ന് ലൗലെറ്ററാന്ന മട്ടിൽ തുറന്നുനോക്കുമ്പോൾ അതിനുള്ളിൽ മടക്കിയനിലയിൽ ഒരഞ്ഞൂറിന്റെ നോട്ടിരിയ്ക്കുന്നു…

…ഏഹ്.! വെറുതെയിരുന്ന എന്റെകയ്യിൽ അഞ്ഞൂറുരൂപയൊക്കെ കൊണ്ടേത്തരാൻ ഇവർക്കെന്താ പ്രാന്തോ..??

എടുക്കണോ തിരിച്ചുകൊടുക്കണോന്ന് ആദ്യമൊരു ആശങ്കയുണ്ടായെങ്കിലും അമ്മയുടെപ്രായമുള്ള ഒരുസ്ത്രീ തന്നതല്ലേന്നുകരുതി ഞാനതു പോക്കറ്റിലിട്ടു…

…വെറും മാനുഷിക പരിഗണന.!

അതുകഴിഞ്ഞ് പിന്നേയുംപോയി ആ കുഴലെടുത്തുപിടിച്ച് ഊതുമ്പോൾ ഫോട്ടോഗ്രാഫർ ഞാൻ കുമിളയൂതുന്ന ഫോട്ടോയെടുത്തു… അതോടെ എന്റെ കുമിളകൾടെ ലക്ഷ്യം അവന്റെ ക്യാമറയിലേയ്ക്കായി… അങ്ങനെ ആത്മാർത്ഥമായി പണിയെടുക്കുന്നതിനിടയിൽ മറ്റൊരുചേച്ചിയും ഒരു കവറുകൊണ്ടുവന്ന് എന്റേൽതന്നിട്ട് സുഖവിവരമൊക്കെ ചോദിച്ചട്ട്പോയി… ഇത്തവണ തുറന്നുനോക്കുമ്പോൾ അതൊരു ഇരുന്നൂറ് രൂപയായ്രുന്നു…

…ഈ സംഗതികൊള്ളാല്ലോ.! അല്ല… ഇനിയിവടിരുന്ന് കുമിളയൂതുന്നതു കണ്ടിട്ട് വയ്യാത്ത ചെക്കനാന്നുകരുതി വല്ലതും തന്നതാവോ..??

…ഏയ്‌.! ഇനി അങ്ങനെയാണേൽത്തന്നെ എന്താകുഴപ്പം..?? ശരീരമനങ്ങാണ്ട് എഴുന്നൂറുരൂപകിട്ടീലേ..??!!

2 Comments

Add a Comment
  1. Unexpected surprise aanello bro… Waiting aaynu. Nannaytund ee part. Nalla samayameduthaan vaychu therthathu😍. Enthoru feelaa vaykumbo❤️ oroo variyum vaykumbo aa scns okke imaginationlot varunnu😍😍. Kothi theerathapole onnude vaykaan thonuvaa ith🥹 mikkavarum njn by heart aakum ith😅. Adutha partin vendi waiting aanu🤍 pettannu varum enn predheshikunnu🤍🤍✨✨✨

  2. ഇത് ഒരു സർപ്രൈസ് ആയിപ്പോയി.കണ്ണത്തെ അയ്പോ ഞൻ വിചാരിച്ചത് നീർത്തി എന്നാണ്.അടിപൊള്ളി അയയുണ്ട്.വെയിറ്റിംഗ് ഫോർ നെക്സ്ട് പാർട്ട് ✨🌸

Leave a Reply

Your email address will not be published. Required fields are marked *