എന്നാലതിനവളെന്തേലും മറുപടിപറയുന്നേനുമുന്നേ ചേച്ചിയിടയ്ക്കുകേറി…
“”…അതാണ് നല്ല കൂട്ടുകെട്ടിന്റെ ഗുണം.! ആസ്ഥാന കോഴിയല്ലേ ചെക്കന്റെ റോൾമോഡൽ… പിന്നെ പെമ്പിള്ളേരെ കണ്ടാ വിടുമോ..??”””
ചേച്ചിയാപ്പറഞ്ഞതിലൊരു കുത്തലില്ലേ…
തലയുയർത്തി നോക്കുമ്പോൾ എല്ലാരുമെന്നെനോക്കി ചിരിയമർത്തുന്നു…
ചേച്ചിയ്ക്കാണേലൊരു കള്ളലക്ഷണവും…
“”…ഇത് കൂട്ടുകെട്ടിന്റെ കുഴപ്പമൊന്നുമല്ല, അതേ… ഒരു പീഞ്ഞ മത്തനെക്കൊണ്ട് കുത്തിച്ചിട്ട് കുമ്പളവും കാത്തിരുന്നാൽ ഇങ്ങനിരിയ്ക്കും..!!”””_ ജോക്കുട്ടനെച്ചൂണ്ടി ചേച്ചിയ്ക്കിട്ടടിച്ചു കൊടുത്തശേഷം ഞാൻ ശ്രീയുടെനേരെ തിരിഞ്ഞു;
“”…എടാ… നിനക്കറിയോ..?? ഇവനവിടൊരു ടെക്സ്റ്റൈൽഷോപ്പുണ്ട്… അതീപ്പെണ്ണുമ്പിളേളടെ പേരിലാ… എന്നിട്ടിവര് ആഴ്ച്ചേലാഴ്ച്ചേല് അവിടെച്ചെല്ലും… ലാഭനഷ്ടം നോക്കാനൊന്നുവല്ല… പിന്നെന്തോത്തിനാന്നോ..?? അവടത്തെ ലേഡീസ്സ്റ്റാഫിന്റെ മടീന്ന് ഇവനെ പറിച്ചുമാറ്റാൻ… എന്നിട്ടാണ് അവരുടെമോൻ കുഞ്ഞിക്കോഴിയായേന് എന്റെ നെഞ്ചത്തോട്ടു കേറുന്നേ..!!”””_ അത്രയുംകൂടി പൂരിപ്പിച്ചശേഷം ഞാനെന്റെ ജോലിതുടർന്നപ്പോഴും ചെക്കന്റെ ഗുരു ഞാനാണെന്ന് വിളിച്ചുപറയുകയാണ് ചെയ്തതെന്ന് ഞാനോർത്തില്ല…
“”…നിനക്കു വല്ല കാര്യോമുണ്ടായ്രുന്നോ..?? ബോധമുള്ളോരാരേലും പെട്രോൾപമ്പിന്റെ മുന്നെപ്പോയിനിന്ന് ഫയർഡാൻസ് കളിയ്ക്കോടീ..??”””_ ചമ്മിവലിഞ്ഞ ജോക്കുട്ടൻ ചേച്ചിയെനോക്കി പല്ലിറുമ്മി…
“”…ആഹാ.! സിത്തുവാണോ ഗുരു..?? അങ്ങനാണേപ്പിന്നെ ഈ പിടി വിടാനിത്തിരി പാടുപെടും… ഇതു മിക്കവാറും ചെക്കൻ ശ്രീക്കുട്ടീനേം കൊണ്ടേ തിരിച്ചു നാട്ടിലേയ്ക്കുണ്ടാവൂ..!!”””_ ശ്രീക്കുട്ടൻ അതിനിടയിലൊരു വെപ്പ്…
“”…എന്നാലൊട്ടും വൈകിയ്ക്കേണ്ടടാ ശ്രീക്കുട്ടാ… നാളത്തെ പന്തലിൽത്തന്നെ ഇവരേം പിടിച്ചങ്ങുകെട്ടിയ്ക്കാം… അത്രേം ചെലവുകുറയൂലോ..!!”””_ ശ്രീയോടായി അങ്ങനെപറഞ്ഞശേഷം അച്ചു ശ്രീക്കുട്ടീടെ നേരേതിരിഞ്ഞു;
“”…അപ്പോളെങ്ങനാ ശ്രീക്കുട്ടീ കാര്യങ്ങള്..?? നാളെത്തന്നെ നടത്തുവല്ലേ..?? ഇന്നേവരെ വേറൊരു പെണ്ണിനെയൊന്നു നോക്കുകപോലും ചെയ്യാത്ത ഞങ്ങടെ ചെക്കനെയാ നീയീ വളച്ചെടുത്തേക്കുന്നെ… ചെക്കാനാണേ ചത്താലും പിടിവിടൂല്ലാന്ന മട്ടിലാ ഇരിപ്പും… ദേ നോക്കിയ്ക്കേ, അതു കേട്ടപ്പോഴുള്ള ചിരി… കള്ളകോഴീ..!!”””_ തക്കുടൂന്റെ കവിളിലൊന്നു കിള്ളിക്കൊണ്ട് അവൾ കൂട്ടിച്ചേർത്തതും ശ്രീക്കുട്ടി പൂർണ്ണമായും എയറിലായി…
എടുക്കാൻവന്ന ജോക്കുട്ടന്റെ കൂടെപ്പോലും പോകാതെ ചെക്കൻ അവളെത്തന്നെ കെട്ടിപ്പിടിച്ചിരുന്നതോടെ ശ്രീക്കുട്ടി ശെരിയ്ക്കും പെട്ടു…
ചക്രവ്യൂഹത്തിൽപ്പെട്ട അഭിമന്യുവിനെപ്പോലെ എല്ലാരും കൂടിയവളെ കൊത്തിപ്പറിച്ചു…
അതിനിടയിൽ,
“”…തക്കുടൂ… ശ്രീക്കുട്ടിയ്ക്കൊരു ഉമ്മകൊടുത്തേടാ..!!”””_ ന്നു പറഞ്ഞ് ജോക്കുട്ടന്റമ്മയൊന്നു ചിരിച്ചതും കേൾക്കാൻ കാത്തിരുന്നതുപോലെ ചെക്കനേന്തിവലിഞ്ഞ് അവൾടെ മുഖത്തൊന്നു മുത്തി…
അതിനെല്ലാരുംകൂടി ആർത്തുചിരിച്ചതും,
“”…ഡാ… കുടുംബത്തുകേറിവന്ന് തോന്നിവാസംകാണിയ്ക്കാൻ നിനക്കെങ്ങനെ ധൈര്യംവന്നെടാ..?? അതും മരവാഴപോലെ അവൾടെ മാമനിരിയ്ക്കുമ്പോൾ..!!”””_ എന്നുംചോദിച്ചു വിരട്ടിക്കൊണ്ട് ഞാനടുത്തേയ്ക്കു ചെന്നതും ചെക്കനെന്റെ മെത്തേയ്ക്കു ചാടിക്കേറി…
അതോടെ ഞാൻ പക്ഷംമാറി ശ്രീക്കുട്ടീടെ നേരെതിരിഞ്ഞു;
“”…എന്നാലും ശ്രീക്കുട്ടീ… നീ കാണിച്ചതൊട്ടും ശെരിയായില്ലാട്ടാ… ഇത്രേംനേരം ഈ അന്യപുരുഷനൊപ്പം ഒരു മുറീൽക്കഴിഞ്ഞപ്പോൾ എന്തിനുമേതിനും നിന്നെ താഴത്തുവെയ്ക്കാതെ കൊണ്ടുനടന്ന ഈ ചേട്ടന്മാരെ നീ മറന്നില്ലേ..?? എന്നാലുമെങ്ങനെ മനസ്സുവന്നെടീ നിനക്ക്..??”””_ ശബ്ദമിടറിയുള്ള എന്റെയാ ചോദ്യംകേട്ടതും ഇനിചെയ്തതു തെറ്റായ്പ്പോയോന്ന മട്ടിലായി ശ്രീക്കുട്ടി…
അതുകണ്ടിട്ടാവണം,
“”…ഒന്നുമതിയാക്കടാ… അല്ലേലിനി പെണ്ണിന് മൂന്നാലുദിവസം കരയാനിതുമതി..!!”””_ എന്നുള്ള ചെറിയമ്മയുടെ കരുതലെത്തുന്നത്…

Unexpected surprise aanello bro… Waiting aaynu. Nannaytund ee part. Nalla samayameduthaan vaychu therthathu😍. Enthoru feelaa vaykumbo❤️ oroo variyum vaykumbo aa scns okke imaginationlot varunnu😍😍. Kothi theerathapole onnude vaykaan thonuvaa ith🥹 mikkavarum njn by heart aakum ith😅. Adutha partin vendi waiting aanu🤍 pettannu varum enn predheshikunnu🤍🤍✨✨✨
ഇത് ഒരു സർപ്രൈസ് ആയിപ്പോയി.കണ്ണത്തെ അയ്പോ ഞൻ വിചാരിച്ചത് നീർത്തി എന്നാണ്.അടിപൊള്ളി അയയുണ്ട്.വെയിറ്റിംഗ് ഫോർ നെക്സ്ട് പാർട്ട് ✨🌸