…ഇനി പ്ലാൻചെയ്തു പ്ലാൻചെയ്ത് തമ്മിൽത്തല്ലിയോ എല്ലാംകൂടെ..??
“”…എന്തോപറ്റീടീ..?? നീയൊക്കെ ഹൽദി പ്ലാൻചെയ്ത് കല്യാണംമുടക്കിയോ..??”””_ ചോദിച്ചതിനു മറുപടിയൊന്നും മൊഴിയാതെ എന്നെ രൂക്ഷമായി നോക്കി ദഹിപ്പിയ്ക്കുകയാണ് അവളപ്പോൾ ചെയ്തത്…
അതോടെ ഇനീം ചൊറിയണ്ടാന്നുകരുതി എണീറ്റുപോയൊരു കുളിയുംകുളിച്ച് വന്നിട്ട് ഒരു ഐസ്ബ്ലൂ ജീൻസും ബ്ലാക്ക്ഷർട്ടുമെടുത്തിട്ട് മുടിയൊതുക്കുന്നതിനിടെ കണ്ണാടിയിലൂടെ നോക്കുമ്പോഴും ആശാത്തി അതേയിരിപ്പുതന്നെ…
…ഈശ്വരാ.! ഇനിയവന്മാരു വല്ലതും ഒഴിച്ചുവെച്ചത് വലിച്ചുകേറ്റി തീട്ടമായിരിയ്ക്കുവാണോ..??
“”…മീനാക്ഷീ… എടീ മീനാക്ഷി… നീയൊന്നെഴുന്നേറ്റ് രണ്ടു ചാട്ടംചാടിയേ..!!”””_ അവളെ പിടിച്ചുകുലുക്കാനും വലിച്ചെഴുന്നേൽപ്പിയ്ക്കാനുമൊക്കെ ശ്രെമിച്ചുകൊണ്ട് ഞാൻപറഞ്ഞു… പക്ഷെ അവൾടെ മുഖത്തൊരു ഭാവമാറ്റവുമില്ല…
“”…കോപ്പ്.! ഇതിവള് നശിപ്പിയ്ക്കും.! അതെങ്ങനാ ആരെന്തുകൊടുത്താലും ഉടനേയെടുത്തു വായില് വെച്ചോളുവല്ലോ… ഇനിയിപ്പൊ ഇവളേംകൊണ്ടെങ്ങനെ പന്തലിൽപ്പോവും..??”””_ സ്വയംചോദിച്ചുകൊണ്ട് ചത്തപാമ്പിന്റെ വാലിൽ തട്ടിനോക്കുമ്പോലെ അവൾടെ തലയ്ക്കിട്ട് രണ്ടുതട്ട്…
“”…പ്ലാൻചെയ്യാനാന്നും പറഞ്ഞ് നീ കുന്തളിച്ചോണ്ടു പോയപ്പോൾ അതിങ്ങനെ ഫ്രണ്ട്സിലെ ജയറാമിന്റെപോലെ വന്നിരിയ്ക്കാനാന്ന് ഞാനോർത്തില്ല..!!”””_ പറയുന്നതിനിടയിൽ ഞാനവൾടെ മൂക്കിലൊന്നു തൊട്ടുനോക്കി…
…ഇനി സ്വിച്ചിതാണെങ്കിലോ..??
എന്തായാലുമെന്റെ കണക്കുകൂട്ടലു തെറ്റിയില്ല… അതുതന്നെയായ്രുന്നു സ്വിച്ച്.!
മൂക്കിൽതൊട്ടതും എന്നെഞെട്ടിച്ചുകൊണ്ട് എന്റെ കയ്യും തട്ടിമാറ്റി ചാടിയെഴുന്നേറ്റയവൾ അലമാരയ്ക്കുനേരെ വെച്ചുവിട്ടു… എന്നിട്ട് കിളിപറന്നിരിയ്ക്കുന്ന എന്നെ മൈൻഡ്പോലും ചെയ്യാതെ ഒരിളംനീല ചുരിദാറും തപ്പിയെടുത്ത് വാഷ്റൂമിലേയ്ക്കു പാഞ്ഞു…
…ഇനി കുളിയ്ക്കണോ വേണ്ടയോന്നാണോ ഇത്രേംനേരമിവൾ ആലോചിച്ചോണ്ടിരുന്നത്..??
ഈശ്വരാ.! ഇവടെ നേരേചൊവ്വേയുള്ള ഒരെണ്ണത്തിനെ മരുന്നിനെടുക്കാൻപോലും ഇല്ലാണ്ടുപോയല്ലോ..!
അങ്ങനെയൊക്കെച്ചിന്തിച്ച്
കുളികഴിഞ്ഞുവരുന്ന മീനാക്ഷിയേംകാത്ത് ഞാനാ കട്ടിലിൽത്തന്നെയിരുന്നു… കുറച്ചുനേരം അതേയിരിപ്പിരുന്നശേഷമാണ് കുളികഴിഞ്ഞ് മീനാക്ഷിയിറങ്ങിവരുന്നത്… പക്ഷേ കുളിയ്ക്കാൻ എങ്ങനെയാണോ പോയത്, അതിനു നേരെ വിപരീതമായാണ് അവളിറങ്ങിവന്നത്… മുഖത്തൊക്കെ വല്ലാത്തസന്തോഷം… ചിരിയും മൂളിപ്പാട്ടും അതിന്റെ താളത്തിനൊപ്പം ചെറിയൊരു ഡാൻസുമൊക്കെയുണ്ട്.!
മുട്ടൊപ്പമെത്തുന്ന ടവലുമുടുത്ത് ഉടുത്തുമാറാനെടുത്തിട്ടുപോയ ചുരിദാറും കയ്യിൽപ്പിടിച്ച് മൂളിപ്പാട്ടുംപാടി വരുന്ന അവളെക്കണ്ടതും എന്റെ റിലേപോയി…
…ഇവൾടെ തന്തേടെപേര് രാജീവെന്നോ അതോ അന്യൻന്നോ..??_ കൊണ്ടുപോയ ചുരിദാറ് ബെഡ്ഡിലേയ്ക്കെറിഞ്ഞ ശേഷം എന്നെനോക്കി കണ്ണിറുക്കിചിരിച്ച മീനാക്ഷിയെക്കണ്ട് ഞാനറിയാതെ സ്വയംചോദിച്ചുപോയി…
…ഈശ്വരാ.! ഇനി കുളിച്ചപ്പോൾ വാക്കല്ലാതെവല്ലതും വെള്ളംവീണോ..?? അതോയിനി ഉച്ചക്കിറുക്കൊന്നൊക്കെ പറയുന്നതിതാണോ..??_ കണ്ണുംതുറിപ്പിച്ചിരുന്ന് അവൾടെ കോപ്രായങ്ങളൊക്കെ നോക്കിയിരിയ്ക്കുമ്പോൾ അവളെന്നെ തിരിഞ്ഞുനോക്കി… ശേഷം ഉമ്മവെയ്ക്കുമ്പോലെ ചുണ്ടുകൂർപ്പിച്ചൊരു ഗോഷ്ടിയുംകാണിച്ചവൾ ചന്തിയുമിളക്കി തിരിഞ്ഞുനടന്നു…
എന്നിട്ടലമാര വലിച്ചുതുറന്ന് ആന കരിമ്പിൻകാട്ടിൽ കയറിയതുപോലെ തുണികൾ മൊത്തത്തിൽ ഒന്നിളക്കിമറിച്ചു… ശേഷം
മഞ്ഞയിൽ ഓറഞ്ച്ഷേയ്ഡ്സ് വരുന്ന മിറർവർക്ക്സോടു കൂടിയ ഒരു ക്രോപ്പ്ടോപ്പും അതിനുചേരുന്ന പാനെൽഡ്സ്കർട്ടും പിന്നൊരു വെള്ളദുപ്പട്ടയുമെടുത്ത് കട്ടിലിലേയ്ക്കിട്ടു… കൂട്ടത്തിൽ മഞ്ഞനിറത്തിലുള്ള ഇന്നേഴ്സുമുണ്ടായ്രുന്നു…
“”…ഉഫ്.! ഹൽദിയായോണ്ടാവും മഞ്ഞ ഷഡ്ഢിയുമായ്ട്ടിറങ്ങിയെ… ഇതൊക്കെയാണ് ആത്മാത്ര..!!”””_ അവള് കട്ടിലിലെടുത്തിട്ട ഡ്രസ്സിലേയ്ക്കുനോക്കി ഞാൻ പിറുപിറുത്തതും,

Unexpected surprise aanello bro… Waiting aaynu. Nannaytund ee part. Nalla samayameduthaan vaychu therthathu😍. Enthoru feelaa vaykumbo❤️ oroo variyum vaykumbo aa scns okke imaginationlot varunnu😍😍. Kothi theerathapole onnude vaykaan thonuvaa ith🥹 mikkavarum njn by heart aakum ith😅. Adutha partin vendi waiting aanu🤍 pettannu varum enn predheshikunnu🤍🤍✨✨✨
ഇത് ഒരു സർപ്രൈസ് ആയിപ്പോയി.കണ്ണത്തെ അയ്പോ ഞൻ വിചാരിച്ചത് നീർത്തി എന്നാണ്.അടിപൊള്ളി അയയുണ്ട്.വെയിറ്റിംഗ് ഫോർ നെക്സ്ട് പാർട്ട് ✨🌸