“”…ശ്രീക്കുട്ടാ… വീട് തുറന്നുകിടക്കുവാണോടാ..??”””_ കുട്ടയുംതൂമ്പയും നിലത്തുവെയ്ക്കാൻപോലും മറന്നപോലെ ഞങ്ങളെത്തന്നെ നോക്കിനിൽക്കുന്ന അവനോടുചോദിച്ചതിന് ഒന്നു തലയാട്ടാൻമാത്രമേ അവനും കഴിഞ്ഞുള്ളൂ…
“”…ആഹാ…
ഇതാണോ ശ്രീക്കുട്ടൻ..?? അവിടായ്രുന്നപ്പോ ഇവരെപ്പോഴും മോനെക്കുറിച്ചുതന്നാ പറഞ്ഞോണ്ടിരുന്നത്… കാണുന്നതിപ്പോഴാന്നുമാത്രം..!!”””_
അച്ഛനടുത്തേയ്ക്കുചെന്ന് അവനോടുപറഞ്ഞപ്പോഴും അവനു കിളിവന്നിട്ടില്ലായ്രുന്നു… ഇതൊക്കെയാരെന്നറിയാത്ത സ്ഥിതി…
“”…ഡാ… ഇതാടാ ജോക്കുട്ടൻ… അതച്ഛൻ… ഇതാരതിയേച്ചി..
ഇതച്ചു… ഇതുചേച്ചീടച്ഛനുമമ്മേം… ഇതുജോക്കുട്ടന്റമ്മ…
പിന്നിതുഞങ്ങടെ തക്കുടു..!!”””_ ഒറ്റയടിയ്ക്കു ഞാനെല്ലാരേമൊന്നു പരിചയപ്പെടുത്തി… അതിനുമൊരു തലയാട്ടൽമാത്രമേ അവനിൽനിന്നുവന്നുള്ളൂ…
“”…എന്നാ ബാ…
അതാവന്റെ വീട്…
അവടെയാ നിങ്ങക്കു റൂം സെറ്റാക്കിയേക്കുന്നെ..!!”””
“”…അതൊക്കെ പോകാടാവേ… ആദ്യംഞങ്ങളു നിന്റെ വീട്ടിലൊന്നുകേറട്ടെ… നീയാ ബാഗവടെവെയ്ക്ക്..!!”””_ പറഞ്ഞുകൊണ്ടച്ഛൻ നേരെവീട്ടിലേയ്ക്കുകേറി…
അച്ഛനുപിന്നാലെയായി എല്ലാരുമകത്തേയ്ക്കു കേറി… മീനാക്ഷിതന്നെയാണ്
അവരെയൊക്കേം സ്വീകരിച്ചിരുത്തീത്… ഞാനാണേൽ തക്കുടൂനേം പിടിച്ചുനിന്ന് എല്ലാത്തിനേംമാറിമാറി
നിരീക്ഷിയ്ക്കുന്ന തിരക്കിലും… കാര്യമെന്താണെന്നറിയില്ലേലും കുടുംബത്തിലൊറ്റെണ്ണത്തിന്റെ
മുഖത്തൊരുതെളിവില്ല…
ഇവരെല്ലാങ്കൂടി വന്നതൊന്നും അവർക്കിഷ്ടായ്ട്ടില്ലാന്നു തോന്നുന്നു…
…പിന്നേ…
അവരെന്റെഗസ്റ്റാണ്…
ഞാൻവിളിച്ചിട്ടാ
അവരുവന്നേക്കുന്നേ…
അപ്പൊപ്പിന്നെ അവർടെകാര്യം ഞാന്നോക്കിക്കോളും…
അതിനിവറ്റോള് മുഖംകറുപ്പിച്ചാപിന്നെനിയ്ക്കു മെയ്രാണ്..!!_ ഞാനെനിയ്ക്കിട്ടുതന്നെ മോട്ടിവേഷൻതാങ്ങുമ്പോൾ മീനാക്ഷി ഹാളിലായി എല്ലാറ്റിനേം പിടിച്ചിരുത്തിക്കഴിഞ്ഞിരുന്നു… അപ്പോഴേയ്ക്കും ബഹളംകേട്ടിട്ടെന്നപോലെ എന്റെതന്തപ്പടി ഹോളിലേയ്ക്കിറങ്ങിവന്നു…
കയ്യിൽ ഫോണുമുണ്ട്…
ആരോടോക്കെയോ വെച്ചു തള്ളിക്കൊണ്ടിരിയ്ക്കുവായ്രുന്നെന്നു തോന്നുന്നു…
ഗസ്റ്റിനെയൊക്കെകണ്ടതും
ആദ്യം പുള്ളീടെ കിളിയൊന്നുവിട്ടു… ശേഷം ഫോണിൽ സംസാരിച്ചുകൊണ്ടിരുന്നയാളോട് പിന്നെവിളിയ്ക്കാമെന്നുംപറഞ്ഞ് കോൾകട്ടാക്കുവായ്രുന്നു…
എന്നിട്ടോടി കൂട്ടുകാരന്റേം ഫാമിലിയുടേമൊപ്പംകൂടി… വീട്ടിൽ ബാക്കിയാരും മൈൻഡാക്കീലേലും പുള്ളിയക്കാര്യത്തിൽ കുറച്ചൊരു മാന്യതകാണിച്ചപ്പോൾ എന്റെ പിരിമുറുക്കം ലേശമൊന്നയഞ്ഞു… ഇല്ലായ്രുന്നേൽ സ്വന്തംതന്തയാന്നൊന്നും ഞാന്നോക്കില്ലായ്രുന്നു… കോപ്പന്റെ കണ്ണടിച്ചുഞാൻ പൊട്ടിച്ചേനെ…
“”…ആഹ്.! നിങ്ങളുവന്നിട്ട് കുറേനേരമായോ..?? എന്നിട്ട് യാത്രയൊക്കെങ്ങനുണ്ടായ്രുന്നു..??”””_ പുള്ളി ജോക്കുട്ടന്റേംചേച്ചീടേം അച്ഛന്മാർക്കിടയിലേയ്ക്കൊരു കസേരവലിച്ചിട്ടിരുന്നുകൊണ്ട് ചോദ്യമിട്ടു…
“”…നമ്മളുവന്നതേയുള്ളന്നേ… പിന്നെല്ലാരും സുഖമായിരിയ്ക്കുന്നോ..?? ഒരുക്കങ്ങളൊക്കെ എവിടെവരെയായി..??”””_ ജോക്കുട്ടന്റച്ഛനും തിരികെചോദിച്ചു… അതിനിടയിൽ ഹോളിലുണ്ടായ ബാക്കിയുള്ളോരും അങ്ങോട്ടുമിങ്ങോട്ടുമൊക്കെ ചെറിയതോതിൽ വിശേഷംപറയാനുമൊക്കെ
തുടങ്ങി… എന്നാൽ
മാമൻബ്രോയും ശ്രീക്കുട്ടനും വാതിൽക്കൽനിന്നതേയുള്ളൂ… ശ്രീക്കുട്ടിയാണേൽ പന്തംകണ്ട പെരുച്ചാഴീടെകൂട്ട് എല്ലാരേം ചുഴിഞ്ഞുനോക്കുവാ… അതുകണ്ടിട്ടാവണം സീതാന്റി അവളെയടുത്തുവിളിച്ച് എന്തൊക്കെയോ ചോദിയ്ക്കുന്നുമുണ്ടായി…
“”…എന്തൊക്കെപറഞ്ഞാലും എനിയ്ക്കൊത്തിരി സന്തോഷമായെടാ… കുടുംബസമേതംവരണമെന്നു പറഞ്ഞെങ്കിലും നിങ്ങളെല്ലാരുങ്കൂടെവരുമെന്ന്
ഞാൻ സ്വപ്നത്തിൽപ്പോലും വിചാരിച്ചിരുന്നില്ല… നിങ്ങളു രണ്ടാളുങ്കൂടെ കല്യാണത്തിനെത്തുമായ്രിയ്ക്കുമെന്നാ ഞാനിവളോടുപറഞ്ഞതും..!!”””_ എന്റെ കാർന്നോര് അമ്മയെചൂണ്ടിക്കൊണ്ട് പറഞ്ഞുനിർത്തിയതും പുള്ളിക്കാരിയൊന്നു ചിരിയ്ക്കാൻശ്രെമിച്ചു… അതിനുമറുപടിയായി അച്ഛനെന്തോ പറയാനായിതുടങ്ങിയെങ്കിലും അച്ചുവിടയ്ക്കുകേറുവായ്രുന്നു;

Unexpected surprise aanello bro… Waiting aaynu. Nannaytund ee part. Nalla samayameduthaan vaychu therthathu😍. Enthoru feelaa vaykumbo❤️ oroo variyum vaykumbo aa scns okke imaginationlot varunnu😍😍. Kothi theerathapole onnude vaykaan thonuvaa ith🥹 mikkavarum njn by heart aakum ith😅. Adutha partin vendi waiting aanu🤍 pettannu varum enn predheshikunnu🤍🤍✨✨✨
ഇത് ഒരു സർപ്രൈസ് ആയിപ്പോയി.കണ്ണത്തെ അയ്പോ ഞൻ വിചാരിച്ചത് നീർത്തി എന്നാണ്.അടിപൊള്ളി അയയുണ്ട്.വെയിറ്റിംഗ് ഫോർ നെക്സ്ട് പാർട്ട് ✨🌸