തിരികെ വീട്ടിലെത്തുമ്പോൾ പന്തലുപണിക്കാർ എത്തിയിരുന്നു… തന്തപ്പടികാര്യമായ്ട്ടുതന്നെ അവർക്കുള്ള ഉപദേശങ്ങളൊക്കെ കൊടുക്കുന്നുമുണ്ട്… അതുകണ്ടതും മീനാക്ഷിയെന്നെ ചുരണ്ടിയിട്ട്,
“”…എടാ… അച്ഛൻ കാര്യായ്ട്ടാണല്ലോ..!!”””_ ന്നൊരു ഡയലോഗ്…
“”…മ്മ്മ്.!
കാര്യമായ്ട്ടൊക്കെയാ…
അവസാനം കോമഡിയാവാണ്ടിരുന്നാമതി… എനിയ്ക്കതല്ല, ആ ചേട്ടന്മാരുടൊരവസ്ഥയേ; കണ്ട്രാക്കടിച്ചു തളത്തുവാ..!!”””_ പറഞ്ഞുകൊണ്ട് വീട്ടിനുമുന്നിലായി വണ്ടിനിർത്തി മീനാക്ഷിയെയിറക്കിയശേഷം
ഞാൻ പോർച്ചിലേയ്ക്കുകേറി…
“”…ഹ.! ഇതാര്… മീനുമോളോ..??
ഹാപ്പി ബെർത്ത്ഡെ മോളേ..!!”””_ അകത്തൂന്നൊരു ശബ്ദംകേട്ടു നോക്കുമ്പോളാണ് പുറത്തേയ്ക്കിറങ്ങിവരുന്ന മാമനെക്കാണുന്നത്…
…ഉഫ്.! ഈ കോപ്പനും എഴുന്നള്ളീട്ടുണ്ടോ..??_ മനസ്സിൽപ്രാകിക്കൊണ്ട്
ഞാൻ വണ്ടീറങ്ങി… ഞാനാദ്യമേ പറഞ്ഞിട്ടില്ലേ, അമ്മയുടേം ചെറിയമ്മയുടേം നടുക്കത്തുള്ള അമ്മാവനെക്കുറിച്ച്…
ദാ പുള്ളിയാ ദിത്…
ഒരുകാലത്ത് എന്റേംശ്രീയുടേം പത്തിമാമനായ്രുന്നു കക്ഷി…
പിന്നെന്റെ കാർന്നോരുടെ സ്വഭാവമഹിമകാരണം വീട്ടിലേയ്ക്കധികം വരത്തില്ലാന്നുമാത്രം…
“”…താങ്ക്സ് അങ്കിളേ… അല്ല, എപ്പൊവന്നായ്രുന്നു..!!”””_ വിഷ്ചെയ്തതിനു താങ്ക്സുംപറഞ്ഞ് വിശേഷവുംതിരക്കി മീനാക്ഷിയടുത്തേയ്ക്കുചെന്നു…
“”…ഞാൻ വന്നിട്ടുകുറച്ചായി… അല്ല നിന്റെ കെട്ടിയോനെവടെ..??”””_ പുള്ളിതിരക്കിയതിനു
മറുപടിപറയാതെ തിരിഞ്ഞെന്നെ നോക്കുമ്പോളേയ്ക്കും ഞാനുമങ്ങെത്തിയിരുന്നു…
“”…ഓ.! ചത്തില്ലായ്രുന്നോ..??”””_ വല്യതാല്പര്യമില്ലാത്തമട്ടിൽ ഞാൻചോദിച്ചതും,
“”…അതിനു കാലനിവടെയായ്പ്പോയില്ലേ..??”””_ ന്നായ്രുന്നൂ പുള്ളീടെമറുപടി…
“”…നല്ലതാ… അല്ല, പെണ്ണുമ്പിള്ളവന്നില്ലേ..??”””_ അടിച്ചുകിട്ടിയ ക്ഷീണംമാറാൻ സിറ്റ്ഔട്ടിലെ സോപാനത്തിലേയ്ക്ക് കുണ്ടികുത്തിക്കൊണ്ട് ഞാൻചോദിയ്ക്കുമ്പോൾ പുള്ളിയുംവന്ന് എന്റടുക്കലായിരുന്നു…
“”…വന്നിട്ടൊണ്ട്… അടുക്കളേലവളുമാർടടുക്കെ തള്ളിമറിയ്ക്കുവാ..!!”””
“”…ആഹാ.! അവർക്കപ്പൊ ചിരിയ്ക്കാനുള്ളതായീന്ന്..!!”””_ മീനാക്ഷിയുടെ കയ്യിലേയ്ക്കു ബാഗുനീട്ടിക്കൊണ്ട് ഞാൻപറഞ്ഞതും,
“”…ഓ.! അല്ലേപ്പിന്നെ നിങ്ങക്കു ചിരിയ്ക്കാനില്ലാത്തപോലെ..!!”””_ ന്ന്
മറുപടിയുംപറഞ്ഞ് പുള്ളിക്കാരൻ മുറ്റത്തേയ്ക്കുനോക്കി… അതെന്റെ തന്തപ്പടിയ്ക്കിട്ടുവെച്ചതാണ്…
“”…എന്നാ നിങ്ങളു
സംസാരിച്ചിരിയ്ക്ക്… ഞാനകത്തേയ്ക്കു ചെല്ലട്ടേ..!!”””_ എന്റെബാഗും കയ്യിൽപ്പിടിച്ച് അമ്മാവനോടു പറഞ്ഞശേഷം എന്നെനോക്കി കണ്ണുംകാണിച്ചു മീനാക്ഷിയകത്തേയ്ക്കു നടന്നു… ഞാനവളേം നോക്കിയിരിയ്ക്കുമ്പോൾ അടുത്തിരുന്ന് പുള്ളി വീണ്ടുമെന്നെത്തോണ്ടി…
അപ്പോഴാണ് ശ്രീ പാഞ്ഞോണ്ട് കേറിവരുന്നത്…
“”…ഡാ കോപ്പേ… രാവിലേ വണ്ടീംകൊണ്ട് നീയേത് കാലിന്റെടേലേയ്ക്കാടാ
പോയെ..??”””_ വിറച്ചുംകൊണ്ടുവന്നയവൻ
ചോദിച്ചതും
ഞാനൊരുനിമിഷംഞെട്ടി…
…ഇനി ഞാനും മീനാക്ഷീംകൂടി കറങ്ങാൻപോയതുവല്ലതും ഇവനറിഞ്ഞിട്ടുണ്ടാവോ..?? എന്നാലെന്റെ പൊകകണ്ടതുതന്നെ.!
എന്നും ചിന്തിച്ചിരിയ്ക്കുമ്പോളാണ് ശ്രീക്കുട്ടൻ അമ്മാവനെക്കാണുന്നത്…
“”…ഉഫ്.! ഇതാരാ കാലിന്മേൽ കാലുംവെച്ചിരിയ്ക്കുന്നെ..??
ലാലേട്ടന്റെ മെഴുകുപ്രതിമയോ..??”””_ എന്നുചോദിച്ചയവൻ എന്റെനേരേതിരിഞ്ഞ്,
“”…ഡാ…
ചുമ്മാതിരിയ്ക്കുവാണേല്
ഒരുതിരി കത്തിച്ചുവെയ്ക്കടാ..!!”””_
ന്നുകൂടി അടിച്ചുകൊടുത്തു…
അതിന്,
“”…ഓടേ… നമ്മളെക്കണ്ടാൽ നെനക്കൊക്കെ തിരികത്തിച്ചു വെയ്ക്കാന്തോന്നും… അതെങ്ങനാ ഞാന്നിന്റെ വല്യച്ഛന്റെക്കൂട്ട് ഹീറോയൊന്നുമല്ലല്ലോ..!!”””_
പുള്ളിയും തിരിച്ചടിച്ചു…
ഉടനേ ശ്രീ ചാടിയെഴുന്നേറ്റ്
ചുറ്റുംനോക്കിക്കൊണ്ട്,
“”…അതുപറഞ്ഞപ്പഴാ എവവടാ
നമ്മ ഹീറോ..??”””_ ന്നൊറ്റ ചോദ്യം…
അതിനുഞാൻ മറുപടിയായി മുറ്റത്തേയ്ക്കു കണ്ണുകാണിച്ചതും അവനുമങ്ങോട്ടേയ്ക്കു നോക്കി…
ശേഷം തിരിഞ്ഞു ഞങ്ങളോടായി,

Unexpected surprise aanello bro… Waiting aaynu. Nannaytund ee part. Nalla samayameduthaan vaychu therthathu😍. Enthoru feelaa vaykumbo❤️ oroo variyum vaykumbo aa scns okke imaginationlot varunnu😍😍. Kothi theerathapole onnude vaykaan thonuvaa ith🥹 mikkavarum njn by heart aakum ith😅. Adutha partin vendi waiting aanu🤍 pettannu varum enn predheshikunnu🤍🤍✨✨✨
ഇത് ഒരു സർപ്രൈസ് ആയിപ്പോയി.കണ്ണത്തെ അയ്പോ ഞൻ വിചാരിച്ചത് നീർത്തി എന്നാണ്.അടിപൊള്ളി അയയുണ്ട്.വെയിറ്റിംഗ് ഫോർ നെക്സ്ട് പാർട്ട് ✨🌸