“”…ആടാ… ശെരിയാ…
അല്ലേലുമിവടെ ആർക്കുമാവശ്യമില്ലാത്ത
ഒരുത്തി ഞാന്തന്നെയാ… എന്നെപ്പറഞ്ഞുവിടുന്നേന്റെ സന്തോഷംപലരുടേം മുഖത്തു കാണാനുമുണ്ട്… എന്നുവെച്ച് എന്നൊഴിപ്പിച്ചേച്ച് ഇവടെ രാജകുമാരിയെപ്പോലെ വാഴാന്നാരുംകരുതണ്ട..!!”””_ മീനാക്ഷിയ്ക്കിട്ടു താങ്ങിക്കൊണ്ട് കീത്തുവിരുന്നു തറച്ചതും,
“”…എന്നുവെച്ചാ…
നീപറഞ്ഞുവരുന്നത്,
ഇത്രേംനാള് നീയിവടത്തെ രാജകുമാരിയായ്രുന്നെന്നാണോ..?? എന്നാ തൽക്കാലമീരഹസ്യം നമ്മളുമാത്രമറിഞ്ഞാമതി…
അല്ലേ, മുറ്റത്തോട്ടിറങ്ങിയാ രാജകുമാരിയെ നാട്ടാര് മെറ്റിലുപെറുക്കിയെറിയും..!!”””_ ഞാനുംവിട്ടില്ല… അതുകൂടികേട്ടതും കീത്തു ദേഷ്യംകൊണ്ട് വിറയ്ക്കാനായിത്തുടങ്ങി…
അതോടെ മീനാക്ഷിയെന്റെ കൈയ്ക്കുപിടിച്ചു മതിയെന്ന് ആംഗ്യംകാണിയ്ക്കുവേം ചെയ്തു…
“”…ഒന്നുമിണ്ടാണ്ടിരിയ്ക്കോ..??
ഇനി നിങ്ങക്കടികൂടണംന്നാണേൽ ഇവടെയിരിയ്ക്കണംന്നില്ല..!!”””_ മോളേപ്പറഞ്ഞതും കാർന്നോർക്കിഷ്ടായില്ല…
ഉടനേവന്നൂ അന്ത്യശാസനം…
…ഉയ്യോടാ.! ഇവടെയിരിയ്ക്കാണ്ട് എനിയ്ക്കങ്ങടു കഴയ്ക്കുവല്ലായ്രുന്നോ…
ഒന്നുപോണം ഹേ..!!_ ന്നും മനസ്സിൽപറഞ്ഞു ഞാനിരിയ്ക്കുമ്പോൾ
അച്ഛൻതുടർന്നു;
“”…പിന്നെ പന്തലുപണിക്കാര് നാളെമുതൽ വരും… പന്തലും ലൈറ്റിങ്ങും ഡെക്കറേഷനുമെല്ലാങ്കൂടെ അതൊരു രണ്ടുദിവസത്തെ പണിയുണ്ടാവും..!!”””
“”…അയ്‌ന്..??”””_ പുള്ളിപറഞ്ഞുനിർത്തീതും എന്റെവായീന്നത് ചാടിപ്പോയി… അതോടെല്ലാരുടേംകണ്ണ് എന്റെമേലേയ്ക്കു വീഴുവേംചെയ്തു…
“”…സിത്തൂ… ദേ…
മിണ്ടാണ്ടിരുന്നോ…
ഇല്ലേലെന്റേന്നു മേടിയ്ക്കും നീ..!!”””_ ചെറിയമ്മയുടനെന്നെ ഭീഷണിപ്പെടുത്തുകേം ചെയ്തു…
“”…അപ്പൊ ഡ്രസ്സിന്റേം പന്തലിന്റേംകാര്യം ഓക്കേയായില്ലേ..?? പിന്നുള്ള മെയ്ൻകാര്യം ഗസ്റ്റിനെ താമസിപ്പിയ്ക്കുന്നതാണ്… ചെറയ്ക്കരയിലെ അമ്മാവനും വേലിയ്ക്കലത്തെ ചെറിയമ്മേം അർപ്പൂക്കരേലെ മാമീം കുടുംബോമെല്ലാം തലേന്നുതന്നെ വരാന്നുപറഞ്ഞിട്ടുണ്ട്… നിൽക്കാൻ പറ്റുന്നത്രേം പേർക്കൊക്കെ ഇവടെനിയ്ക്കാം… കുറേപ്പേർക്ക് ഇവരുടെവീട്ടിലും കിടക്കാം…
ബാക്കിയുള്ള റിലേറ്റീവ്സിനും ഫാമിലിഫ്രണ്ട്സിനുമെല്ലാംകൂടി ഹോട്ടലിൽറൂമും ബുക്ക്ചെയ്തിട്ടുണ്ട്… അതുമതീലോ..?? പിന്നാരേലും ആരെയേലുമൊക്കെ വിളിച്ചിട്ടുണ്ടേൽ നേരത്തേപറയണം… കാറ്ററിങ്ങുകാർക്ക് കണക്കു കൊടുക്കേണ്ടതാണ്… അല്ലാതെ തോന്നുമ്പോലെ വിളീംകഴിഞ്ഞിട്ട് തിന്നാനുമില്ല കിടക്കാനുമില്ലാന്നവസ്ഥ വരരുത്..!!”””_ പുള്ളി എനിയ്ക്കിട്ടു കുത്തിക്കൊണ്ടു പറഞ്ഞതും,
“”…സോറി… ചെറിയമ്മേടെവീട് ഓൾറെഡി ബുക്ക്ഡാണ്…
അതെന്റെ ഗസ്റ്റിനായ്ട്ട് ഞാൻ ബുക്കുചെയ്തേക്കുവാ..!!”””_ ഞാനിടയ്ക്കുകേറി…
“”…നീ ബുക്ക് ചെയ്തേക്കുന്നെന്നോ..?? ആർടടുക്കെ ചോദിച്ചിട്ട്..??”””_ കാർന്നോര് ഫുൾകലിപ്പിൽ എന്റടുക്കൊന്നു ചാടീതും,
“”… ചെറിയമ്മേടെവീട്
ബുക്കുചെയ്യാൻ ചെറിയമ്മേടടുക്കെ ചോദിച്ചാപ്പോരേ..?? അല്ലാതെന്താ വഴിയേപോകുന്നോർടെല്ലാം സമ്മതംവേണോ..?? ഞാനെന്നേ ചെറിയമ്മയോടു പറഞ്ഞുവെച്ചേക്കുന്നതാന്നറിയോ..??”””_ ന്നുംചോദിച്ച് പുള്ളിയ്ക്കിട്ടൊന്നു തളിച്ചുകൊടുക്കുമ്പോൾ ഇതൊക്കെപ്പോന്നമട്ടിൽ പുള്ളിക്കാരിയെന്നെ അന്തംവിട്ടു നോക്കുന്നുണ്ടായ്രുന്നു…
“”…അച്ഛാ… എന്റകൊറേ ഫ്രണ്ട്സുംവരുമെന്ന് പറഞ്ഞിട്ടുണ്ട്… അവളുമാരങ്ങ് കോഴിക്കോടും മലപ്പുറത്തുമൊക്കുള്ളതാ… അതുകൊണ്ട് സമയത്തുവരുന്നത് നടപടിയാവൂല… അപ്പൊ ഞാൻവിചാരിച്ചേക്കുന്നെ
ചെറിയമ്മേടെവീട്ടിൽ നിർത്താന്നാണ്… അതാവുമ്പോളെന്തിനും എനിയ്ക്കുമൊരു കൂട്ടാവോല്ലോ.. അവരെ അവടെ നിർത്തണം…!!”””_ ന്ന് കീത്തുവും ആവശ്യമുന്നയിച്ചു…
“”…രണ്ടുപേർടേം ആരേമവടെ നിർത്താനുദ്ദേശിയ്ക്കുന്നില്ല… വീട്ടുകാരിത്തന്നുണ്ട് അവശ്യത്തികൂടുതല്… എല്ലാരേങ്കൂടൊന്നും ഈ വീട്ടിക്കിടത്താൻ സ്ഥലമില്ല… അവരെയൊന്നും ഹോട്ടലിക്കൊണ്ടുക്കിടത്താനും പറ്റത്തില്ല… അതുകൊണ്ടവരെയെല്ലാം അവടേമിവടേമായി കിടത്താനാ ഞാനുദ്ദേശിയ്ക്കുന്നെ..!!”””_ രണ്ടുപേരോടുമായി അച്ഛൻപറഞ്ഞു…

Unexpected surprise aanello bro… Waiting aaynu. Nannaytund ee part. Nalla samayameduthaan vaychu therthathu😍. Enthoru feelaa vaykumbo❤️ oroo variyum vaykumbo aa scns okke imaginationlot varunnu😍😍. Kothi theerathapole onnude vaykaan thonuvaa ith🥹 mikkavarum njn by heart aakum ith😅. Adutha partin vendi waiting aanu🤍 pettannu varum enn predheshikunnu🤍🤍✨✨✨
ഇത് ഒരു സർപ്രൈസ് ആയിപ്പോയി.കണ്ണത്തെ അയ്പോ ഞൻ വിചാരിച്ചത് നീർത്തി എന്നാണ്.അടിപൊള്ളി അയയുണ്ട്.വെയിറ്റിംഗ് ഫോർ നെക്സ്ട് പാർട്ട് ✨🌸