“”…ആഹാ.! നിങ്ങടെ നാവിന് ജീവനുണ്ടായ്രുന്നോ..?? അതോയിനി കെട്ട്യോനെപ്പറയുമ്പോൾമാത്രേ മിണ്ടൂന്നുള്ളോ..?? ഇന്നലെയാക്കണ്ട നാട്ടുകാർടെമൊത്തംമുന്നേ ഞാൻനിന്നു പുഴുങ്ങീപ്പോൾ ഇങ്ങേരെയൊന്നു വിലക്കാൻ നിങ്ങക്കുതോന്നിയോ..?? അന്നേരം വായിലെന്തായ്രുന്നു… ഇപ്പൊ ഞാമ്പറഞ്ഞതു കൂടിപ്പോയെന്ന്… കൂടിപ്പോയെങ്കി കണക്കായ്പ്പോയി… ഇങ്ങോട്ടെങ്ങനാണോ അതേ തിരിച്ചുകൊടുക്കാനും സിദ്ധൂനറിയൂ..!!”””_ ഉള്ളിലുണ്ടായ രോഷംമുഴുവൻ പെയ്തിറക്കുമ്പോളാണ് മീനാക്ഷി,
“”…ഡാ… നിന്റെ ഗെസ്റ്റാരാ..?? ഫ്രണ്ട്‌സാണോ..??”””_ ന്നെന്റെ ചെവിയിൽച്ചോദിച്ചത്… ആകെപ്പൊളിഞ്ഞിരുന്ന ഞാനതിന്,
“”…അല്ല നിന്റെതന്ത..!!””” _ എന്നൊരാട്ടായ്രുന്നു… അമ്മയോടുള്ള ഫുൾകലിപ്പും പുറത്തെടുത്തുള്ള അലർച്ചയായ്രുന്നതിനാൽ മീനാക്ഷികിടുങ്ങിപ്പോയി… ഹാൾ മുഴുവനുമൊന്നു നിശ്ശബ്ദവുമായി… ഉടനേതന്നെ ഞാനെണീറ്റു റൂമിലേക്കുംനടന്നു…
റൂമിലെത്തി ഫോണുമെടുത്ത് ബെഡ്ഡിലേയ്ക്കെറിഞ്ഞ് കേറിക്കിടക്കുമ്പോൾ മീനാക്ഷിയും പിന്നാലേയെത്തിയിരുന്നു… അവളെക്കണ്ടതും എനിയ്ക്കു പിന്നേംപൊളിഞ്ഞുകേറി;
“”…ദേ… എന്റെയാ
തന്തേടെമുന്നെവെച്ച് മറ്റേടത്തെ വർത്താനോമായി വരരുതെന്ന് ഞാമ്പലപ്പഴും പറഞ്ഞിട്ടുണ്ട്… ഇനീമിമ്മാതിരി പരിപാടികാണിച്ചാ കാലേവാരിഞാൻ നെലത്തടിയ്ക്കും… പറഞ്ഞേക്കാം..!!”””
“”…എടാ… അതുപിന്നെ നീയത്രേമങ്കംവെച്ചപ്പോൾ അതാരാന്നറിയാനുള്ള കൗതുകംകൊണ്ടു ചോദിച്ചുപോയതാ… സോറി..!!”””_ ഒന്നുചിരിയ്ക്കാനായി ശ്രെമിച്ചുകൊണ്ടവൾ പറഞ്ഞു…
“”…മ്മ്മ്.! നല്ലതാ… എന്റെ വായിലിരിയ്ക്കുന്നതു
കേൾക്കുമ്പോഴും നല്ല കൗതുകമായ്രിയ്ക്കും..!!”””_ ഞാനുമൊന്നയഞ്ഞു…
“”…അല്ല, നീയിത്രയ്ക്കും അടിയുണ്ടാക്കി അവടെയാരെയാ വിളിച്ചുകിടത്താമ്പോണേ..?? നിന്റെ ഫ്രണ്ട്സുവല്ലോമാണോ..?? എല്ലാംകൂടടിച്ചുമറിയാനുള്ള പരിപാടിതന്നേ..??”””_ അതുചോദിയ്ക്കുമ്പോൾ മീനാക്ഷിയുടെചുണ്ടത്തൊരു കൊണച്ചചിരിയുമുണ്ടായ്രുന്നു…
“”…പിന്നേ… തൊലിച്ചുമറിയാമ്പോണു… എടീ മറ്റവളേ, അവടന്ന് ജോക്കുട്ടനുംചേച്ചീമെല്ലാംകൂടി വന്നുകഴീമ്പോൾ, അവരെ നീ നിന്റെ പേട്ടത്തലയിൽ കൊണ്ടുത്താമസിപ്പിയ്ക്കോ..??”””_ മുഖംകടുപ്പിച്ചുള്ള എന്റെയാചോദ്യത്തിന്,
“”…അയ്യോ.! അതു ഞാനോർത്തില്ല..!!”””_
ന്നുംപറഞ്ഞവൾ തലയിൽ കൈവെച്ചു… കേട്ടതും,
“”…അല്ലേത്തന്നെ ആവശ്യോള്ളെന്തുകാര്യാ
നിന്റേം എന്റെയാത്തന്തേടേം തലേലുവരുന്നേ..??”””_ ന്നും ചോദിച്ച് ഞാൻ പുച്ഛിയ്ക്കുവാണ് ചെയ്തത്…
“”…സത്യായ്ട്ടും ഞാനതോർത്തില്ലടാ… ഈ തെരക്കിനിടേല് ആക്കാര്യമേ ഞാനങ്ങുവിട്ടുപോയി… നീയേലുമോർത്തതു നന്നായി…
ഇല്ലേ.. നാറിപ്പോയേനേ… അല്ല, അവരെല്ലാങ്കൂടി വരൂന്നാണോപറഞ്ഞേ..??”””_ അതുചോദിയ്ക്കുമ്പോൾ അവൾടെമുഖത്തൊരു
സന്തോഷവും എക്സൈറ്റ്മെന്റുമെല്ലാം ഉണ്ടായ്രുന്നു… അതിന്,
“”…വരാതെപിന്നെ..??
ഇനി വന്നില്ലേൽ
അവടെച്ചെന്നുതല്ലോന്ന് ഞാമ്പറഞ്ഞിട്ടുണ്ട്..!!”””_
എന്നായ്രുന്നൂ എന്റെമറുപടി…
കേട്ടതും മീനാക്ഷിയെന്റെ മുഖത്തേയ്ക്കുനോക്കി…
“”…ശ്ശൊ.! എല്ലാരുംകൂടി വന്നാമതിയായ്രുന്നൂ…
എന്നാലെന്തു വൈബായേനെ… അല്ലേടാ..??”””
“”…എന്തുവൈബ്..?? അയ്‌ന് കല്യാണങ്കൊഴുക്കണോങ്കി ആശാനിങ്ങെത്തണം… എന്നാപ്പിന്നെ ഫുള്ളോൺ ടെററായേനെ..!!”””_
മുഖത്താക്കിയയൊരു ചിരിയുംഫിറ്റാക്കി ഞാനതുപറയുമ്പോഴും മീനാക്ഷിയ്ക്കാളെ മനസ്സിലായിരുന്നില്ല…
“”…നീയിതാരുടെകാര്യമാ
പറേണേ..??”””
“”…വേറാരുടെ..??
നിന്റതന്തേടെ തന്നെ… ആ രാജാവ്.! പുള്ളിവന്നാപ്പിന്നെ
വേറാർക്കായിവടെ റോള്..??!! ഫുൾ സ്ക്രീൻസ്പെയ്സും പുള്ളിയങ്ങു തൂക്കുവല്ലേ..??”””_ എത്രശ്രമിച്ചിട്ടും ഉള്ളിലെ വെകിടത്തരത്തിന്റെ
എക്സ്പ്രെഷൻ മറയ്ക്കാനെനിയ്ക്കു കഴിഞ്ഞില്ല…
“”…അതേ… നിന്റമനസ്സിലിരിപ്പെന്താന്നൊക്കെ എനിയ്ക്കു മനസ്സിലാവണുണ്ട്…
എന്റെ പപ്പേംമമ്മിയേം
വിളിച്ചുവരുത്തി എയറിൽക്കേറ്റാനുള്ള ഉദ്ദേശമല്ലേ നെനക്ക്..?? അങ്ങനിപ്പ വേണ്ടാ… എന്നെക്കൊന്നാലും ഞാനതിനു സമ്മയ്ക്കേമില്ല… അതോണ്ടുതന്നാ അവരവിളിയ്ക്കട്ടേന്നു
നിന്റച്ഛൻ ചോദിച്ചപ്പോൾ ഞാൻ വേണ്ടാന്നുപറഞ്ഞതും..!!”””_ തലകുലുക്കി, അങ്ങനെന്റെതന്തയ്ക്കു നീ താജ്മഹലുപണിയണ്ടടാന്ന ഭാവത്തിലൊരു നിൽപ്പായ്രുന്നൂ മീനാക്ഷി…

Unexpected surprise aanello bro… Waiting aaynu. Nannaytund ee part. Nalla samayameduthaan vaychu therthathu😍. Enthoru feelaa vaykumbo❤️ oroo variyum vaykumbo aa scns okke imaginationlot varunnu😍😍. Kothi theerathapole onnude vaykaan thonuvaa ith🥹 mikkavarum njn by heart aakum ith😅. Adutha partin vendi waiting aanu🤍 pettannu varum enn predheshikunnu🤍🤍✨✨✨
ഇത് ഒരു സർപ്രൈസ് ആയിപ്പോയി.കണ്ണത്തെ അയ്പോ ഞൻ വിചാരിച്ചത് നീർത്തി എന്നാണ്.അടിപൊള്ളി അയയുണ്ട്.വെയിറ്റിംഗ് ഫോർ നെക്സ്ട് പാർട്ട് ✨🌸