മസാജ് തെറാപ്പിസ്റ്റ് – 5 31അടിപൊളി  

 

“23 വയസ്സായി. ഇപ്പോഴും കുഞ്ഞ് വാവ എന്നാണോ പെണ്ണേ നിന്റെ വിചാരം..?” ഞാൻ അവളുടെ മൂക്കില്‍ പിടിച്ച് അവളുടെ മുഖത്തെ ആട്ടി കൊണ്ട്‌ ചോദിച്ചു.

 

“അങ്ങനെ തന്നെയാ വിചാരം.” അവള്‍ സന്തോഷം മാറാതെ തന്നെ ചിണുങ്ങി ചിരിച്ചുകൊണ്ട് പറഞ്ഞു.

 

എന്നിട്ട് ജെസ്സി എന്റെ മാറിൽ നന്നായി അണഞ്ഞ് ഒതുങ്ങി ചേര്‍ന്നിരുന്നു കൊണ്ട്‌ ഞങ്ങളുടെ ടൂറിന്റെ കാര്യം ഓരോന്നായിട്ട് വിശദമായി തന്നെ ചോദിക്കാൻ തുടങ്ങി. അമ്മയും പിണക്കം മറന്ന് എന്നോട് ഓരോന്നും ചോദിച്ച് കൊണ്ടിരുന്നു. ഞാൻ ജെസ്സിയെ എന്നോട് ചേര്‍ത്തു പിടിച്ച് ചെറുതായി ചാഞ്ഞാടി കൊണ്ടാണ് അവര്‍ ചോദിക്കുന്ന എല്ലാത്തിനും മറുപടി കൊടുത്തു കൊണ്ടിരുന്നത്.

 

ജെസ്സി വളരെ കുഞ്ഞായി ഇരുന്നപ്പം തൊട്ടേ, ഞാൻ അവളെ ഇങ്ങനെ മടിയില്‍ ഇരുത്തി എന്നോട് ചേർത്ത് പിടിച്ചുകൊണ്ട് ചാഞ്ഞാടുമായിരുന്നു. അവളെ എന്നോട് ചേര്‍ത്തു പിടിച്ച് കൊണ്ടുള്ള എന്റെ ഈ ചാഞ്ഞാട്ടം അവള്‍ക്ക് ഭയങ്കര ഇഷ്ട്ടമാണ്.

 

ജെസ്സി എന്റെ കഴുത്തിനെ വിട്ടിട്ട് എന്റെ കക്ഷത്തിലൂടേ വട്ടംചുറ്റി പിടിച്ചുകൊണ്ട് എന്റെ മാറിൽ അവളുടെ മുഖത്തിന്റെ സൈഡിനെ അമർത്തി വച്ചിരുന്നു.

 

ഞാനും മിസ്സും ടീച്ചറും തമ്മിലുള്ള ആ ബന്ധങ്ങൾ ഒഴികെ, ഞങ്ങളുടെ ടൂറിനെ കുറിച്ചും കാട്ടില്‍ ചെന്ന് അലഞ്ചി മൂപ്പനെ കണ്ടതുമൊക്കെ ഞാൻ അവരോട് പറഞ്ഞു. പക്ഷേ മൂപ്പന്റെ ആ പ്രവചനം ഒന്നും ഞാൻ അമ്മയോടും ജെസ്സിയോടും പറഞ്ഞില്ല.

 

പിന്നേ മിൺമിണിയെ അവളുടെ ലീവ് സമയത്ത് ഇങ്ങോട്ട് കൊണ്ടുവരുന്ന കാര്യവും ഞാൻ അവരോട് അവതരിപ്പിച്ചു.

 

“പാവം കുട്ടിയാ അവള്‍.” അമ്മ മിൺമിണിയുടെ രൂപം മനസ്സിൽ കേറ്റി ആലോചിക്കും പോലെ വാത്സല്യപൂർവ്വം പറഞ്ഞു. “അവളെ നീ വേഗം ഇങ്ങോട്ട് കൂട്ടിക്കൊണ്ടു വാ മോനെ. എത്രയെന്ന് പറഞ്ഞാ വീഡിയോ കോളിലൂടേ മാത്രം അവളെ കാണുക. അവളെ നേരിട്ട് കാണാന്‍ ശെരിക്കും എനിക്ക് കൊതിയായി. പിന്നെ അവള്‍ക്ക് ഇഷ്ടമുള്ള കാലമത്രയും ഇവിടെ തന്നെ നിന്നോട്ടേ. അവള്‍ക്ക് താൽപര്യം ഉണ്ടെങ്കിൽ ഇവിടത്തെ ഏതെങ്കിലും കോളേജിൽ തന്നെ നമുക്ക് ചേര്‍ക്കാം. അവളുടെ എല്ലാ കാര്യങ്ങളും ഞാൻ തന്നെ നോക്കിക്കോളാം. എത്ര വേണേലും പഠിക്കട്ടെ. ജോലിക്ക് പോട്ടെ. അവള്‍ പറയുന്ന അവള്‍ക്ക് ഇഷ്ടമുള്ള പയ്യനെ തന്നെ കെട്ടിച്ച് കൊടുക്കുകയും ചെയ്യാം. പിന്നെ നിങ്ങടെ പപ്പ പോലും മിൺമിണിയെ ഇങ്ങോട്ട് കൂട്ടിക്കൊണ്ടു വരുന്നതിനേകുറിച്ച് നിന്നോട് സംസാരിക്കാനായി ഇടക്കിടെ എന്നോട് പറയാറുണ്ട്, പക്ഷേ അതിനുള്ള സാഹചര്യം ഇപ്പോഴാണ് എനിക്ക് കിട്ടിയത്. അവളും അദ്ദേഹത്തെ പപ്പയെന്ന് വിളിക്കുമ്പോഴൊക്കെ നിങ്ങടെ പപ്പക്കുണ്ടാകന്ന സന്തോഷം കാണാന്‍ തന്നെ ചെലാണ്. എന്നെ അവൾ അമ്മയെന്ന് വിളിക്കുന്നതൊക്കെ എത്ര കേട്ടിട്ടും മതിയാവുന്നില്ല.”

 

അമ്മ പറഞ്ഞത് കേട്ട് എനിക്ക് നല്ല സന്തോഷമായി. അമ്മക്കും പപ്പക്കും ജെസ്സിക്കുമൊക്കെ മിൺമിണിയെ അത്രമാത്രം ഇഷ്ട്ടമാണ്. സ്വന്തം മകളായി തന്നെയാ എന്റെ അമ്മയും പപ്പയും അവളെ കാണുന്നത്. സ്വന്തം അനിയത്തിയായി തന്നെയാ ഞാനും ജെസ്സിയും അവളെ കണ്ടിട്ടുള്ളത്.

 

“അതേ മമ്മാ, എന്റെയും അഭിപ്രായം അതുതന്നെയാണ്.” ജെസ്സി എന്റെ മാറിൽ നിന്നും മുഖമുയർത്തി അമ്മയോട് പറഞ്ഞിട്ട് എന്റെ മടിയില്‍ നിന്നും എഴുനേറ്റ് ഒരു കസേര എന്റെ കസേരയോട്ട് ചേര്‍ത്തിട്ടിട്ട് അവള്‍ അതിലിരുന്നു. “പിന്നേ അച്ചാച്ചാ, അവളെ കൂട്ടിക്കൊണ്ട് വരാൻ ഞാനും അച്ചാച്ചന്റെ കൂടെ വരും, എന്നെ കൊണ്ടുപോയിരിക്കണം.” ഇതിൽ ഞാൻ അവളോട് തര്‍ക്കിക്കാൻ പാടില്ലെന്ന പോലെ ജെസ്സി വാശിയോടെയാണ്, ഞാൻ എതിര്‍ത്താൽ എന്നോട് അടി കൂടാൻ തയാറായി തന്നേ, കണ്ണുകൾ ചുരുക്കി എന്നെ നോക്കി പറഞ്ഞത്.

 

പക്ഷേ ഇതുപോലത്തെ കാര്യങ്ങളിൽ അവളുടെ കൂടെ അടി കൂടിയാലും തർക്കിച്ചാലും ഞാൻ ജയിക്കാൻ പോണില്ല എന്നറിയാം. അങ്ങനെ അടി കൂടി ജെസ്സി എന്റെ കൂടെ ഒരുപാട്‌ സ്ഥലങ്ങളിലൊക്കെ വന്നിട്ടുണ്ട്. മിൺമിണിയെ കാണണമെന്ന് ആഗ്രഹം പറഞ്ഞപ്പോ നാലഞ്ച്‌ പ്രാവശ്യം ജെസ്സിയേ എന്റെ കൂടെ നീലഗരി കാട്ടിലേക്ക് കൊണ്ട്‌ പോയിട്ടുമുണ്ട്. അതുകൂടാതെ ഇന്ത്യയിൽ പല സ്ഥലങ്ങളിലും അവളെ ഞാൻ കൂട്ടി കൊണ്ടുപോയി എന്റെ ലാബും മറ്റ് ബിസിനസ്സൊക്കെ കാണിച്ച് കൊടുത്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *