മസാജ് തെറാപ്പിസ്റ്റ് – 5 31അടിപൊളി  

 

തുടർച്ചയായുള്ള യാത്രയും, കഠിനമായ അധ്വാനവും കാട്ടിലൂടേയുള്ള അലച്ചിലും തിരച്ചിലും കാരണമുണ്ടായ ക്ഷീണവും, ഉറക്കക്കുറവും കാരണം ഞാൻ ശെരിക്കും ഒരു ശവത്തെ പോലെയായി പോയെന്ന് തോന്നിപ്പോയി.

 

ഇനി നല്ലോണം റെസ്റ്റ് എടുത്തിട്ട് നാളെ ഉച്ചക്ക് വീട്ടിലേക്കുള്ള മടക്ക യാത്ര തുടങ്ങാം, അതാണ്‌ നല്ലത്. മനസ്സിൽ ഞാൻ തീരുമാനിച്ചു.

**************

 

എന്തുകൊണ്ടെന്നറിയില്ല, എന്റെ മനസ്സ് എന്റെ തലച്ചോറിന്റെ കണ്ട്രോള്‍ ഏറ്റെടുത്ത് എന്നെ നയിച്ചത് പോലെയാണ് ഞാൻ വണ്ടി ഓടിച്ച് കുറച്ച് ഒതുങ്ങിയ ഭാഗത്തുള്ള ആ 6 നിലകളുള്ള പഴയ മോഡൽ ലോഡ്ജിന്റെ പാർക്കിംഗിൽ കൊണ്ട്‌ നിര്‍ത്തിയത്.

 

ആ ലോഡ്ജിന് സെക്യൂരിറ്റിയായി ആരും തന്നെ ഇല്ലായിരുന്നു. സിസിടിവി ക്യാമറ സംവിധാനങ്ങളും ഇല്ലായിരുന്നു. എന്റെ ശേഖരണം കഴിഞ്ഞ് വരുമ്പോ ഒരിക്കലും ഞാൻ ഇങ്ങനത്തെ ലോഡ്ജ് ഞാൻ സെലക്റ്റ് ചെയ്ത് റിസ്ക് എടുക്കാറില്ല. അത്രമാത്രം വിലപിടിപ്പുള്ള സാധനങ്ങളാണ് എന്റെ വണ്ടിക്കകത്തും, വണ്ടിക്ക് മുകളിലുള്ള കംപാർട്മെന്റിലും ഉള്ളത്. പലർക്കും ഇതൊക്കെ കണ്ടാല്‍ എന്താണെന്ന് പോലും മനസ്സിലാവില്ല, കൂടാതെ അതിന്റെയൊക്കെ വില പോലും അറിയില്ല… പക്ഷേ എന്നാലും അത്രമാത്രം കഷ്ടപ്പെട് ശേഖരിച്ച സാധനങ്ങൾ ആയതുകൊണ്ടും, കോടികൾ വിലമതിക്കുന്ന സാധനങ്ങൾ ആയതുകൊണ്ടും എന്റെ അസ്വസ്ഥതയെ നിയന്ത്രിക്കാന്‍ കഴിഞ്ഞില്ല. അതുകൊണ്ടാണ് ഈ ലോഡ്ജ് കണ്ടപ്പോ ഞാൻ ഒന്ന് മടിച്ചത്.

 

പക്ഷേ എന്തുകൊണ്ടോ വേറെ എവിടെയെങ്കിലും പോകാൻ അനുവദിക്കാതെ എന്റെ മനസ്സാണ് എന്നെ ഇങ്ങോട്ട് നയിച്ചത്. ഇങ്ങനെയുള്ള തോന്നലുകളും, ചിലപ്പോഴൊക്കെ എന്റെ മനസ്സ് എന്നെ നിയന്ത്രിച്ച് എന്നെ എവിടെയെങ്കിലും എത്തിക്കുമ്പോഴുമൊക്കെ ഞാൻ അതിനെ നിസ്സാരമായിട്ട് എടുക്കാറില്ലായിരുന്നു. അതുകൊണ്ട്‌ തന്നെയാണ് എന്റെ മനസ്സ് സ്വയം തീരുമാനിച്ചത് പോലെ നടക്കട്ടെ എന്ന് ഞാൻ വിട്ടത്.

 

ഞാൻ വണ്ടി ഓഫ് ചെയ്തിട്ട് ഇറങ്ങി. ലോഡ്ജിന് ചുറ്റും ലൈറ്റ് പോളുകൾ സെറ്റ് ചെയ്തിരുന്നത് കൊണ്ട്‌ പുറത്ത്‌ പകൽ പോലത്തെ നല്ല വെളിച്ചം ഉണ്ടായിരുന്നു. ലോഡ്ജിനുള്ളില്‍ മങ്ങിയ വെളിച്ചം മാത്രമേ ഉണ്ടായിരുന്നുള്ളു എന്നത് ഗ്ളാസ് ഡോറിലൂടേ ഞാൻ കണ്ടു.

 

ഞാൻ എന്റെ വണ്ടിയുടെ സകല ഡോറും ലോക്ഡ് ആണെന്ന് നന്നായി പരിശോധിച്ച് ഉറപ്പ് വരുത്തിയ ശേഷം ഞാൻ പോയി ലോഡ്ജിന്റെ ആ വലിയ ഗ്ലാസ്സ് ഡോർ തള്ളി തുറന്ന് അകത്തേക്ക് കേറി.

 

വലിയൊരു റിസപ്ഷൻ പാനൽ ചന്ദ്രക്കല പോലെ വളഞ്ഞ് അതിന്റെ രണ്ട് അറ്റവും ചെന്ന് ചുമരിനോട് ചേര്‍ന്നിരുന്നു. പാനലിന്റെ വലത് സൈഡിൽ, അകത്തും പുറത്തും പോകാനുള്ള, ചെറിയൊരു ഒപ്പണിങ് ഉണ്ടായിരുന്നു. റിസപ്ഷനിൽ ആരുംതന്നെ ഉണ്ടായിരുന്നില്ല. അപ്പോഴാണ് ആ റിസപ്ഷൻ പാനലിന് മുകളിലായി കുത്തനെ നിര്‍ത്തി വച്ചിരുന്ന ചെറിയ വെള്ള ബോർഡ് ഞാൻ കണ്ടത്.

 

അതിൽ “കോൾ മി” എന്നും, അതിന്‌ താഴെയായി മാർക്കർ പെൻ ഉപയോഗിച്ച് ഒരു മൊബൈൽ നമ്പറും എഴുതി വച്ചിട്ടുണ്ടായിരുന്നു. പക്ഷേ മങ്ങിയ വെളിച്ചത്തിൽ നമ്പർ വ്യക്തമായി കാണാന്‍ കഴിയാത്തത് കൊണ്ട്‌ ഞാൻ അവിടെ ചുമരില്‍ കണ്ട വലിയ ഒരു സ്വിച്ചിനെ ഓണാക്കി. ഉടനെ റിസപ്ഷനിൽ ഉണ്ടായിരുന്ന സകല ലൈറ്റും തെളിഞ്ഞു. ആ പ്രകാശത്തില്‍ എന്റെ കണ്ണുകൾ പെട്ടന്ന് കുറുകി പോയി.

 

അല്‍പ്പനേരം അങ്ങനെ നിന്ന ശേഷം ഞാൻ ആ ബോർഡിൽ ഉണ്ടായിരുന്ന നമ്പർ എന്റെ മൊബൈലില്‍ സേവ് ചെയ്തിട്ട് അതിലേക്ക് വിളിച്ചു. നാലഞ്ച്‌ റിംഗ് കഴിഞ്ഞാണ് ഒരു പെണ്ണ് എടുത്തത്.

 

“ഹലോ…?” സോഫ്റ്റ് സ്വരം ആണെങ്കിലും, നല്ല ബോള്‍ഡായ, നല്ല ആകര്‍ഷണിയമായ, നല്ല ഇമ്പമുള്ള ഒരു ധ്വനി ഉണ്ടായിരുന്നു. ആ സ്വരത്തിന് ഞാൻ പെട്ടന്ന് അട്രാക്റ്റായി പോകുകയും ചെയ്തു.

 

“ഹലോ, ആരാ..!?” ഇപ്പുറത്ത് നിന്നും മറുപടി കിട്ടാത്തത് കൊണ്ട്‌ മറുവശത്ത് നിന്നും കുറച്ച് ഉയർന്ന ശബ്ദത്തിൽ ഹിന്ദിയില്‍ ചോദ്യം വന്നു.

Leave a Reply

Your email address will not be published. Required fields are marked *