ഞാൻ കഴിച്ചു തീരുന്നത് വരെ എല്ലാവരും ഇവിടെതന്നെ വെയിറ്റ് ചെയ്യാനായി ചേച്ചി വെയിറ്റിങ് ഏരിയയിൽ ഇരിക്കുന്ന ആൾക്കാരോട് പറയുന്നതും എനിക്ക് കേൾക്കാമായിരുന്നു.
ഗ്രേയ്സി ചേച്ചി എന്റെ സ്വന്തം ചേച്ചിയെ പോലെയാണ്. എന്നെ സ്വന്തം അനിയനായി കണ്ട് എന്നോട് അതിന്റേതായ അധികാരവും കാണിക്കാറുണ്ട്. ചേച്ചിയുടെ ഭർത്താവും എന്നെ ഒരു കുടുംബ അംഗത്തെ പോലെ തന്നെയാണ് കാണുന്നത്. ചേച്ചിയുടെ ഭർത്താവ് അവരുടെ വീട്ടില്‍ നിന്നും അര കിലോമീറ്റർ മാറി, മത്സ്യബന്ധന സാമാഗ്രികൾ വില്‍ക്കുന്ന ഒരു വലിയ സ്റ്റോർ നടത്തുകയാണ്. ഷിജി മോളും എന്നെ സ്വന്തം അങ്കിളായിട്ടാണ് കാണുന്നത്. അവള്‍ക്ക് എന്നെ ഭയങ്കര ഇഷ്ട്ടവുമാണ്. അവളിപ്പോ ഏഴിൽ പഠിക്കുന്നു, അടുത്തുള്ള ഒരു ഇംഗ്ലീഷ് മീഡിയം സ്കൂളിൽ.
ഷിജി മോള്ക്ക് എന്റെ ഗ്രീന്‍ ഹൗസും തോട്ടവുമൊക്കൈ ഭയങ്കര ഇഷ്ട്ടമാണ്. അവള്‍ക്ക് ഒഴിവ് കിട്ടുമ്പോഴൊക്കെ എന്റെ കൂടെ എന്റെ എന്റെ ഗ്രീന്‍ ഹൗസും തൊട്ടത്തിലുമൊക്കെ വന്ന് സഹായിക്കാറുണ്ട്. ഗ്രീൻ ഹൗസും തോട്ടവും പരിചരിക്കേണ്ട വിധമൊക്കെ അവൾ എന്നോട് ചോദിച്ച് കുറച്ചൊക്കെ മനസ്സിലാക്കിയിട്ടുണ്ടായിരുന്നു. ഞാൻ നാട്ടില്‍ ഇല്ലെങ്കില്‍ ഷിജിയാണ് എന്നും അതിനെയൊക്കെ പരിചരിക്കാറുള്ളത്.
ഗ്രേയ്സി ചേച്ചി പോയതും ഞാൻ എഴുനേറ്റ് ഷിജി മോളെയും കൂട്ടി എന്റെ വീട്ടിലേക്ക് നടന്നു. അവളും എന്റെ കൈയിൽ പിടിച്ചുകൊണ്ട് നടന്നു.
“നീയെന്താ മോളെ ഇന്ന് സ്കൂളിൽ പോകാത്തേ..?” വീട്ടിലേക്ക് നടക്കുന്നതിനിടയിൽ അവളോട് ഞാൻ ചോദിച്ചു.
“അത് പിന്നെ… അങ്കിളേ… ഇന്നലെ ഞാൻ വലിയ പെണ്ണായി മാറി.” അവൾ നാണത്തോടെ പറഞ്ഞ്.
“ഓഹ്..!” ഞാൻ ആശ്ചര്യപ്പെട്ടു. പക്ഷേ അതിൽ കൂടുതൽ എന്താണ് പറയേണ്ടതെന്ന് അറിയാത്ത കൊണ്ട് ഞാൻ മിണ്ടാതെ നടന്നു.
“പെട്ടന്ന് ബ്ലഡൊക്കെ വന്നപ്പോ ഞാൻ പേടിച്ചുപോയി.” ഞാൻ ഒന്നും ചോദിക്കാതെ തന്നെ ഷിജി മോള് നാണത്തോടെ തുടർന്നു. “ഇതിൽ പേടിക്കാനൊന്നുമില്ലെന്ന് അമ്മ എനിക്ക് കാര്യങ്ങളൊക്കെ പറഞ്ഞുതന്നു. ഫസ്റ്റ് ടൈമായത് കൊണ്ട് ഇതൊക്കെ മാറുന്നത് വരെ സ്കൂളിൽ പോകേണ്ടെന്നും അമ്മയാണ് പറഞ്ഞത്.”
“ശെരി, ഇവിടെ മോൾക്ക് ഇഷ്ടമുള്ളത് എന്തും ചെയ്തോ. ഞാൻ പോയി വേഗം മുഖം കഴുകി ഫ്രെഷായി വരാം.” വീട് തുറന്ന് ഹാളില്‍ കേറിയപ്പോ ഞാൻ അവളോട് പറഞ്ഞു.
“ശെരി അങ്കിൾ.” ഷിജി മോള് ഉത്സാഹത്തോടെ തുള്ളിച്ചാടി എന്റെ വീട്ടിലുള്ള എക്സ്പെരിമെന്റ് റൂമിലേക്ക് പോയി.
അവള്‍ക്ക് ഏറ്റവും ഇഷ്ടപ്പെട്ട സ്ഥലമാണ് എന്റെ എക്സ്പെരിമെന്റ് റൂം. എന്റെ കൂടെ ഗ്രീന്‍ ഹൗസും തോട്ടവും പരിചരിച്ച് കഴിഞ്ഞാല്‍ എന്റെ കൂടെ നിന്ന് ഞാൻ ചെയ്യുന്ന എക്സ്പെരിമെന്റ് ഒക്കെ നോക്കുന്നതും, അവളുടെ ബുദ്ധിക്കകനുസരിച്ചുള്ള സംശയങ്ങൾ ചോദിച്ച് മനസ്സിലാക്കുന്നതുമൊക്കെ അവള്‍ക്ക് ഭയങ്കര ഇഷ്ട്ടമാണ്. അവളുടെ സ്കൂൾ സബ്ജക്റ്റായ എൻവൈറൺമെൻറൽ സയൻസുമായി ബന്ധപ്പെട്ട ഒരുപാട് കാര്യങ്ങൾ എന്നിൽ നിന്നും എളുപ്പത്തില്‍ മനസ്സിലാക്കാൻ കഴിയുന്നു എന്നാണ് അവളുടെ വാദം.
അവളുടെ ഉത്സാഹം കണ്ട് ചിരിച്ചുകൊണ്ട് ഞാൻ എന്റെ റൂമിലേക്ക് പോയി. ഫുഡിനെ കുറിച്ച് ചിന്തിച്ചു കൊണ്ട് ബാത്റൂമിൽ കേറി.
പെട്ടന്ന് ഫുഡിനെ കുറിച്ച് ചിന്തിച്ചപ്പോൾ മാത്രമാണ് ഇത്രയും നേരം ഞാൻ മറന്നുപോയിരുന്ന എന്റെ വിശപ്പ് എന്നെ ആക്രമിക്കാൻ തുടങ്ങിയത്. വിശപ്പ് മാത്രമല്ല…, കഴിഞ്ഞ നാലു ദിവസത്തെ യാത്ര ക്ഷീണവും, ശരിയായ ഉറക്കം കിട്ടാത്തതിന്റെ ക്ഷീണവും എല്ലാം എനിക്ക് വലിയൊരു തലവേദനയെ തടഞ്ഞുകൊണ്ടിരുന്നത് പോലും ഇപ്പോഴാണ് ഞാൻ ശ്രദ്ധിച്ചത്.
ഞാൻ ബിസിയായിരുന്നപ്പോ വിശപ്പും ക്ഷീണവും തലവേദനയുമൊന്നും ഞാൻ അറിഞ്ഞതേയില്ല. പക്ഷേ ഇപ്പൊ അതിനെക്കുറിച്ച് ചിന്തിക്കേണ്ട താമസം അതൊക്കെ എന്നെ ഭയങ്കരമായി ആക്രമിക്കാൻ തുടങ്ങിയിരിക്കുന്നു. ഞാൻ വേഗം ഫ്രെഷായി കഴിഞ്ഞതും ഹാളിലേക്ക് പോയി.
