മസാജ് തെറാപ്പിസ്റ്റ് – 5 31അടിപൊളി  

 

ഉടനെ അവളുടെ മുഖം തുടുത്തു കേറി.

 

“അങ്ങനെ ഒന്നും ഞാൻ പറഞ്ഞില്ലല്ലോ.” അവള്‍ ധൃതിയില്‍ പറഞ്ഞു. “എന്റെ മേല്‍ എനിക്ക് നല്ല വിശ്വസമുണ്ട്. നിന്റെ രഹസ്യം ഞാൻ ആരോടും പറയില്ല. പക്ഷേ എന്റെ മേല്‍ ഇത്രയും വിശ്വസം കാണിച്ചത് കണ്ടിട്ട് ആശ്ചര്യം തോന്നിയാണ് അങ്ങനെ ഞാൻ പറഞ്ഞത്.”

 

“ശെരി ഞാൻ നിന്നോട് വിശ്വസം കാണിച്ച് ഇത്ര വലിയ രഹസ്യം തുറന്ന് പറഞ്ഞത് പോലെ നീയും എന്നെ വിശ്വാസിച്ച് എന്നോട് കാര്യങ്ങൾ തുറന്ന് പറയുന്നതല്ലേ ശെരി..?” ഞാൻ അവളുടെ കണ്ണില്‍ തന്നെ നോക്കി പറഞ്ഞു.

 

ഉടനെ അവളുടെ മുഖം ഒന്ന് റിലാക്സായി. അവളുടെ ഉള്ളില്‍ ഉണ്ടായിരുന്ന ടെൻഷൻ ഒക്കെ മാറി അവള്‍ പുഞ്ചിരിച്ചു.

 

“എന്നെ ഇത്രയും വിശ്വസിക്കുന്ന നിന്നോട് ഞാൻ ഒന്നും മറച്ച് വയ്ക്കില്ല. എല്ലാം ഞാൻ പറയാം. പക്ഷേ എന്നെ നിന്റെ കൂടെ കൊണ്ടുപോകണം, എനിക്കൊരു ജോലി തരും, എനിക്ക് താമസിക്കാന്‍ ചെറിയൊരു കുടിലെങ്കിലും തരപ്പെടുത്തി തരണം. ഇത്രയും ചെയ്യാമെന്ന് എനിക്ക് ഉറപ്പ് തരുകയാണെങ്കിൽ മാത്രമേ എന്റെ പ്രശ്നങ്ങൾ ഞാൻ പറയുകയുള്ളു. ഇല്ലെങ്കില്‍ ഇപ്പൊ തന്നെ നിനക്ക് ഈ റൂമിൽ നിന്നിറങ്ങി പോകാം. എന്റെ വിധി ഇവിടെ കിടന്ന് നശിക്കാനാണെന്ന് വിചാരിച്ച് ഞാൻ സമാധാനിച്ചോളാം.” ഉറച്ച തീരുമാനം എടുത്തത് പോലെ എന്റെ കണ്ണില്‍ തറപ്പിച്ച് നോക്കി കൊണ്ടാണ് ധ്വനി പറഞ്ഞത്.

 

പെട്ടന്ന് ഞാൻ ഒന്ന് ഞെട്ടി പോയെങ്കിലും അതിനെ മറച്ചു കൊണ്ട്‌ ഞാൻ പുഞ്ചിരിച്ചു. “നിന്നെ ഞാൻ കൂടെ കൊണ്ടു പോകാം, നല്ലോരു ജോലിയും ഞാൻ തരാം. താമസിക്കാന്‍ കുടിലല്ല, നല്ലോരു വീടും മനുഷ്യരും തന്നെ നിന്നെ കാത്തിരിക്കുകയാണ്. സത്യം. ഇനി പറ എന്താണ് പ്രശ്നം.”

 

അപ്പോഴാണ് അവളുടെ മുഖത്ത് ആശ്വാസം ഉണ്ടായത്. അവൾ അടക്കി പിടിച്ചിരുന്ന ശ്വാസം വിട്ടിട്ട് അവള്‍ മുന്നോട്ട് അല്പം കുനിഞ്ഞ് അവളുടെ തുടയിൽ കൈ മുട്ട് ഊന്നിയ ശേഷം താടിക്ക് കൈയും കൊടുത്തിരുന്നു.

 

പക്ഷേ അങ്ങനെ ആ പോസിൽ ഇരുന്നുകൊണ്ട് എന്റെ മുഖത്ത് നോക്കാൻ കുറച്ച് ശ്രമകരമായിരുന്നത് കാണണം അവള്‍ പെട്ടന്ന് നിവര്‍ന്ന് കസേരയില്‍ ചാരി ഇരുന്നിട്ട് എന്റെ മുഖത്തേക്ക് നോക്കി.

 

“എന്റെ അമ്മ ഒരു മലയാളി ഫാമിലിയിൽ പെട്ട ആളായിരുന്നു. അച്ഛനും അമ്മയും ഇവിടത്തെ ഒരു കോളേജിൽ പഠിക്കുമ്പോഴാണ് കണ്ടുമുട്ടിയത്—” ധ്വനി എന്റെ മുഖത്ത് നോക്കിക്കൊണ്ട് തന്നെ പറഞ്ഞു തുടങ്ങി. “അവരുടെ പഠിത്തം കഴിഞ്ഞെങ്കിലും രണ്ടുപേര്‍ക്കും ജോലി പോലും കിട്ടുന്നതിന്‌ മുമ്പ്‌ തന്നെ രണ്ട് കുടുംബങ്ങളുടെ എതിര്‍പ്പിനേയും അവഗണിച്ചു കൊണ്ട്‌ അവർ വിവാഹിതരായി. പിന്നീട് അച്ഛൻ എന്തോ ചെറിയ ജോലിയില്‍ കേറിയെങ്കിലും വീട്ടില്‍ കഷ്ടപ്പാട് തന്നേയായിരുന്നു. ആദ്യമൊക്കെ അവർ തമ്മില്‍ നല്ല സ്നേഹത്തോടേയാണ് ജീവിച്ചിരുന്നത്. പക്ഷേ അച്ഛൻ പിന്നീട്, ഒരുപാട്‌ കാശ് കിട്ടുമെന്ന ആരുടെയോ പ്രലോഭനത്തിൽ പെട്ട് കഞ്ചാവ് ബിസിനസ്സിൽ വീണുപോയി. ആദ്യം വില്‍പന മാത്രമായിരുന്നു. പക്ഷേ പിന്നീട് കഞ്ചാവ് സ്വയം ഉപയോഗിക്കാനും തുടങ്ങിയിരുന്നു. അത് കൂടാതെ വേറെയും മോശമായ, പെണ്ണുങ്ങളെ കൂട്ടി കൊടുക്കുന്ന, ബിസിനസ്സ് കൂടി ചെയ്യാൻ തുടങ്ങിയിരുന്നു. അമ്മ അച്ഛനെ ഉപദേശിച്ച് നന്നാക്കാൻ ഒരുപാട്‌ ശ്രമിച്ചിരുന്നു.

 

“പക്ഷേ അച്ഛന്റെ കഞ്ചാവ് ഉപയോഗം കൂടാൻ തുടങ്ങിയതോടേ അച്ഛന്റെ മനുഷത്വം കുറഞ്ഞു വരാൻ തുടങ്ങി. അമ്മയോടും, ചെറിയ കുട്ടിയായിരുന്ന എന്നോടുമുള്ള സ്നേഹമൊക്കെ അച്ഛന് നഷ്ട്ടപെട്ടു പോയി. അങ്ങനെ ദിവസവും രാത്രി വീട്ടില്‍ വന്നു കഴിഞ്ഞാല്‍ അമ്മയും എന്നെയും അച്ഛൻ ഉപദ്രവിക്കാൻ തുടങ്ങി. സത്യത്തിൽ ഞങ്ങളെ ഉപദ്രവക്കുന്നത് അച്ഛന്റെ ഏറ്റവും വലിയ വിനോദമായി മാറിയിരുന്നു. ഞങ്ങളുടെ അലറിയുള്ള കരച്ചില്‍ അച്ഛനെ ഒരുപാട്‌ സന്തോഷിപ്പിച്ചു. ഞങ്ങളുടെ ഭയവും വേദനയും അച്ഛൻ വക വെച്ചതേയില്ല. ആദ്യം കൈ കൊണ്ടും, കൈയിൽ കിട്ടുന്നതൊക്കെ ഉപയോഗിച്ചും ഞങ്ങളെ അടിച്ച ശേഷം മെഴുകുതിരി ഉപയോഗിച്ചും സിഗരറ്റ് ഉപയോഗിച്ചും, പിന്നെ ചെറിയ കമ്പിയോ, സ്പൂണോ, കരണ്ടിയോ തീയില്‍ വച്ച് പഴുപ്പിച്ച ശേഷം ഞങ്ങളുടെ ദേഹത്തൊക്കെ വച്ച് പൊള്ളിച്ച് ചിരിച്ച് സന്തോഷിക്കുന്ന ഭ്രാന്തനായി.. ചെകുത്താനായി അച്ഛൻ മാറിയിരുന്നു. അയാളെ സ്നേഹിച്ചു പോയ കുറ്റത്തിന്‌ മാസങ്ങളോളം അമ്മ അതൊക്കെ സഹിച്ചത്. പക്ഷേ എന്നെകൊണ്ട് സഹിക്കാൻ കഴിഞ്ഞില്ല… അമ്മ എനിക്ക് തന്ന ധൈര്യത്തിൽ മാത്രമാണ് ഞാനും എങ്ങനെയോ സഹിക്കാൻ പഠിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *