“ശെരി, ശെരി, സമയം ഒരുപാടായി. രണ്ടും പോയി ഉറങ്ങാൻ നോക്ക്.” ഒടുവില്‍ എന്റെ കണ്ണുകളിൽ ഉറക്കവും ക്ഷീണവും കൂടി വരുന്നത് കണ്ടിട്ട് അമ്മ എഴുന്നേറ്റ് നിന്നിട്ട് പറഞ്ഞു. എന്നിട്ട് അമ്മ നടന്ന് അമ്മയുടെ റൂമിലേക്ക് പോയി.
“ഓക്കെ, അച്ചാച്ചൻ റൂമിൽ പൊക്കോ, ഞാൻ പോയി എന്റെ പഴയ റൂമിൽ നിന്ന് അച്ചാച്ചന്റെ വീട്ടിലിടുന്ന ഡ്രെസ്സ് എടുത്തോണ്ട് വരാം.” ജെസ്സി എന്നോട് പറഞ്ഞിട്ട് പോയി.
ഞാൻ നേരെ ജെസ്സിയുടെ റൂമിലേക്ക് പോയി. ശെരിക്കും ഈ റൂം എന്റേതായിരുന്നു. ഞാൻ ഇവിടെ നിന്നും എന്റെ പുതിയ വീട്ടിലേക്ക് മാറിയ ദിവസം തന്നെ ജെസ്സി എന്റെ ഈ റൂമിലേക്ക് ഷിഫ്റ്റ് ചെയ്തിരുന്നു.
അതിന് കാരണം: ഈ റൂമിൽ ഞാൻ എല്ലാത്തരം ബുക്സുമടങ്ങിയ ഒരു ലൈബ്രറി സെറ്റ് ചെയ്തിരുന്നു…, ഞാൻ സ്വന്തമായി ഉണ്ടാക്കിയ ഒരു ആട്ടുകസേരയും ഉണ്ടായിരുന്നു…, ബോഡി മസിൽസിനേയും മനസ്സിനെയും റിലാക്സ് ചെയ്യിക്കാൻ കഴിയുന്ന മോട്ടോര്‍ ഘടിപ്പിച്ച ഒരു വൈബ്രേഷൻ ചെയറും ഞാൻ സ്വന്തമായി ഉണ്ടാക്കി വച്ചിരുന്നു.., പിന്നെ മെഡിറ്റേഷൻ മ്യൂസിക്കും റിലാക്സേഷൻ മ്യൂസിക്കും അടങ്ങിയ ഒരു യൂ എസ് ബി യും സെറ്റ് ചെയ്ത ഹോം തിയേറ്ററും റൂമിൽ ഞാൻ സെറ്റ് ചെയ്തിരുന്നു. ഞാൻ ഇവിടം വിട്ട് എന്റെ സ്വന്തം വീട്ടിലേക്ക് മാറിയപ്പോൾ അതൊക്കെ ഞാൻ ജെസ്സിക്ക് വേണ്ടി ഇവിടെതന്നെ വിട്ടിട്ടാണ് പോയത്. അതൊക്കെ വേണമെങ്കിൽ ജെസ്സിക്ക് അവളുടെ റൂമിലേക്ക് മാറ്റാൻ കഴിയുമായിരുന്നു, പക്ഷേ ജെസ്സിക്ക് നാല് വയസ്സായിരുന്ന കാലം തൊട്ടേ എന്റെ കൂടെയാണ് ഈ റൂമിലാണ് അവള്‍ രാത്രി സമയങ്ങളില്‍ ഉറങ്ങിയിരുന്നത്. പകൽ സമയങ്ങളിലും, പിന്നെ ചുരുക്കാം ചില പ്രത്യെക സാഹചര്യങ്ങളിൽ മാത്രവുമാണ് ജെസ്സി അവളുടെ സ്വന്തം റൂമിൽ രാത്രി ഇറങ്ങിയിട്ടുള്ളത്.
ശെരിക്കും പറഞ്ഞാൽ ഈ വീട്ടില്‍ ഇടക്കിടക്ക് ഞാൻ വരുമെങ്കിലും, ഈ റൂമിൽ കേറാതെ ഇപ്പൊ ഒരു വര്‍ഷം അടുപ്പിച്ചായിരുന്നു. ഇപ്പൊ ഈ റൂമിൽ കേറിയതും ഞാൻ വെറുതെ എല്ലാം നോക്കി പരിശോധിച്ച. ലൈബ്രറിയും, ആ ചെയറുകളും, ഹോം തിയേറ്റർ സംവിധാനങ്ങളും എല്ലാം ഇപ്പോഴും പഴയപോലെ തന്നെ ഉപയോഗപ്രദമായി ഇരിക്കുന്നത് കണ്ട് ഞാൻ പുഞ്ചിരിച്ചു.
പക്ഷേ, നിത്യ ടീച്ചർ അന്നു പറഞ്ഞ ആ കാര്യം പെട്ടന്ന് മനസ്സിലേക്ക് കേറി വന്നപ്പോ എന്റെ പുഞ്ചിരി ഉടനെ മാറി.
ഒരിക്കലും ഞാൻ ജെസ്സിയെ തെറ്റായി കണ്ടിട്ടേയില്ല, അങ്ങനെ എനിക്ക് കഴിയുകയുമില്ല. ജെസ്സിക്കും അങ്ങനെ തന്നെയാണെന്ന് എനിക്കറിയാം. പക്ഷേ, ഞാനാണ് അവളുടെ ആദ്യത്തെയും അവസാനത്തെയും ലവ് എന്ന് ജെസ്സി ഗോള്‍ഡ മിസ്സിനോട് പറഞ്ഞതായി നിത്യ ടീച്ചർ എന്നോട് പറഞ്ഞ ശേഷം, ഞങ്ങൾ തമ്മില്‍ നിഷിദ്ധ ബന്ധം ഉണ്ടോന്ന് ടീച്ചർ ചോദിച്ച നിമിഷം തൊട്ടേ എനിക്കെന്തോ ജെസ്സിയോട് ചെറിയ ദേഷ്യവും സങ്കടവും മനസ്സിൽ കേറി കൂടിയിട്ടുണ്ടായിരുന്നു.
അങ്ങനെ ഒന്നും അവൾ തെറ്റായി ഉദ്ദേശിച്ച് പറഞ്ഞാവില്ല എന്നറിയാം. പക്ഷേ എന്നാലും മനസ്സിന് ഒരു സമാധാനവും കിട്ടുന്നില്ല. ഇനി മുതൽ അവളുടെ കൂടെ ഉറങ്ങുന്നത് ശെരിയാവില്ലെന്ന് എന്റെ മനസ്സ് പറഞ്ഞു. അതുകൊണ്ട് ഇവിടെ അവളുടെ കൂടെ ഉറങ്ങുന്നതിന് പകരം ജെസ്സിയുടെ ആ പഴയ റൂമിൽ പോയി ഒറ്റക്ക് കിടന്നാലോന്ന് പോലും ഞാൻ ചിന്തിച്ച് റൂമിൽ നിന്നും പുറത്തേക്കിറങ്ങി വരുകയും ചെയ്തായിരുന്നു.
പക്ഷേ അത് ശരിയാവില്ലെന്ന് അപ്പോഴാണ് തോന്നിയത്. വെറുമൊരു സംശയത്തിന്റെ പേരില്‍ ഞാൻ എന്തിന് എന്റെ ജെസ്സി മോളോട് ദേഷ്യം കാണിക്കണം..? ഇക്കാര്യം മനസ്സിലിട്ട് പുഴുങ്ങാതെ ജെസ്സിയോട് നേരിട്ട് തന്നെ ചോദിക്കാൻ ഞാൻ തീരുമാനിച്ചു. അവള്‍ക്ക് അങ്ങനെ തെറ്റായ ഇഷ്ട്ടം വല്ലതും എന്നോട് ഉണ്ടെങ്കിൽ അതിനെ ഞാൻ ഇപ്പോഴേ നുള്ളി കളയുകയും ചെയ്യും.
“എന്തുപറ്റി അച്ചാച്ചാ..? എന്തിനാ ഇത്രയും ടെൻഷൻ പിടിച്ച് റൂമിൽ നിന്നിറങ്ങി വന്ന് ഇവിടെ നില്ക്കുന്നേ..? എന്തോന്നാ ഇത്രയും വിഷമത്തോടെ ആലോചിക്കുന്നേ..? മുഖത്ത് ഇത്രമാത്രം ദേഷ്യവും സങ്കടവും വരാൻ എന്താ കാരണം…?” അന്നേരം എന്റെ ഒരു കൈയില്ലാത്ത അടി ബനിയനും ഒരു ട്രാക്ക് പാന്റുമായി വന്ന ജെസ്സി മുഖം ചുളിച്ചു കൊണ്ട് വിഷമത്തോടെ എന്നോട് ചോദിച്ചു.
