“കൊള്ളാം. നല്ല ക്വാളിറ്റി, നല്ല ടേസ്റ്റ്.”
“മ്മ് നല്ലത്.” അത്ര മാത്രം പറഞ്ഞിട്ട് ധൈര്യം നഷ്ട്ടപ്പെട്ടത് പോലെ അവള്‍ അപ്പുറത്ത് മൗനിയായി പോയി. ഞാൻ വെയിറ്റ് ചെയ്തു.
രണ്ട് മൂന്ന് പ്രാവശ്യം അവള്‍ എന്തോ വാക്കുകൾ ശബ്ദം താഴ്ത്തി പറഞ്ഞു തുടങ്ങിതാണ്. പക്ഷേ പെട്ടന്ന് അവള്‍ വിഴുങ്ങി കളഞ്ഞിട്ട് പിന്നെയും മൗനമായി പോയി.
അവളുടെ ഭയവും അസ്വസ്ഥതയും മനസ്സിലാക്കിക്കൊണ്ട് ഞാൻ അവള്‍ക്ക് ധൈര്യം കൊടുത്തും സപ്പോര്‍ട്ട് ചെയ്തും അവളുടെ മനസ്സ് തുറക്കാൻ പ്രേരിപ്പിക്കുന്ന തരത്തിൽ സൗമ്യമായി സംസാരിച്ചു, “എന്താ ധ്വനി നല്ല ടെൻഷൻ ഉള്ളത് പോലെ തോന്നുന്നല്ലോ..? എന്തെങ്കിലും പ്രശ്‌നമാണോ..? എന്റെ എന്തെങ്കിലും സഹായം ആവശ്യമുണ്ടോ..? എന്ത് പ്രശ്നം ഉണ്ടെങ്കിലും എന്നോട് പറഞ്ഞോ, നമുക്ക് തീര്‍ച്ചയായും പരിഹാരം ഉണ്ടാക്കാം.”
അപ്പോ അവൾ ടെൻഷൻ കേറി പിടിച്ചു വച്ചിരുന്ന ശ്വാസം വിട്ടിട്ട് കുറച്ച് സമാധാനമായി ശ്വസിക്കുന്നത് എനിക്ക് കേട്ടു. അവള്‍ കൂടുതൽ റിലാക്സായ ശേഷം സംസാരിച്ചോട്ടേന്ന് കരുതി ഞാൻ മിണ്ടാതെ വെയിറ്റ് ചെയ്തു.
കുറേനേരം അങ്ങനെ കടന്നുപോയി. ഒടുവില്‍ അവള്‍ ഒന്ന് ചുമച്ച് തൊണ്ട ക്ലിയർ ചെയ്തു.
“എനിക്കൊരു കാര്യം ജിനുവിനോട് സംസാരിക്കാനുണ്ട്. പക്ഷേ ഫോണിലൂടെ ശരിയാവില്ല. ഒരു മണിക്കൂര്‍ കഴിഞ്ഞ് കുറച്ച് റെസ്റ്റെടുക്കാനായി ഞാൻ എന്റെ റൂമിലേക്ക് പോകും. അന്നേരം ജിനു എന്റെ റൂമിലേക്ക് വരാമോ….? നമുക്ക് നേരിട്ട് സംസാരിക്കാം. പിന്നെ ഇങ്ങോട്ട് വരാൻ ബുദ്ധിമുട്ടാകുമോ…?” വെപ്രാളപ്പെട്ട് അത്രയും ഒറ്റ ശ്വാസത്തിൽ അവള്‍ സംസാരിച്ചിട്ട് അവള്‍ ശ്വാസം പിടിച്ച് എന്റെ മറുപടിക്കായി കാത്തിരുന്നു.
“എനിക്ക് ബുദ്ധിമുട്ടാവില്ല. ഞാൻ വരാം. റൂം നമ്പർ എത്രയാ..?”
“601. ജിനുവിന്റെ തൊട്ടടുത്ത റൂം.”
അതുകേട്ട് മനസ്സിൽ ഞാൻ ചിരിച്ചുപോയി. അപ്പൊ എന്തോ സംസാരിക്കാൻ നേരത്തെ തീരുമാനിച്ച് എല്ലാം കരുതിക്കൂട്ടി തന്നെയാണ് ധ്വനി എനിക്ക് ഈ റൂം തന്നെ തന്നിരിക്കുന്നത്.
“ഓക്കെ, ഞാൻ ഉറപ്പായും വരാം. പിന്നെ എന്ത് പ്രശ്നം ആണെങ്കിലും നമുക്ക് പരിഹാരം ഉണ്ടാക്കാം, അതുകൊണ്ട് ടെൻഷൻ ഒന്നും വേണ്ട. ഒന്നും വിചാരിച്ച് പേടിക്കേണ്ട, എന്തു സഹായവും ഞാൻ ചെയ്തിരിക്കും.” ഞാൻ അവളെ ആശ്വസിപ്പിച്ചു.
ഞാൻ പറഞ്ഞു കഴിഞ്ഞപ്പോ ധ്വനി പിന്നെയും സമാധാനം കിട്ടിയത് പോലെ ശ്വാസമെടുത്തു.
“താങ്ക്സ് ജിനു. ഞാൻ എന്റെ റൂമിൽ വന്നതും വിളിക്കാം.” അത്രയും പറഞ്ഞിട്ട് അവള്‍ കട്ടാക്കി.
അവളുടെ പ്രശ്നങ്ങൾ എന്തായിരിക്കുമെന്നും എത്ര ഗുരുതരമായിരിക്കുമെന്നും ഞാൻ ഊഹിക്കാൻ ശ്രമിച്ച് കൊണ്ടിരുന്നു.
ഒരു മണിക്കൂര്‍ കഴിഞ്ഞ് റെസ്റ്റെടുക്കാൻ റൂമിൽ പോകുമെന്ന് പറഞ്ഞവൾ വെറും ഇരുപത് മിനിറ്റ് ആയപ്പോ തന്നെ എനിക്ക് വിളിച്ചു.
“ഹാ, ധ്വനി റൂമിൽ എത്തിയോ..?” എടുത്തിട്ട് ഞാൻ ചോദിച്ചു.
“എത്തി, ടെൻഷൻ കാരണം ഒരു മണിക്കൂര്‍ വെയിറ്റ് ചെയ്യാനൊന്നും എനിക്ക് കഴിഞ്ഞില്ല, അതുകൊണ്ട് വേഗം റൂമിലേക്ക് വന്നു. ജിനു ഇങ്ങോട്ട് വാ.” ഭയങ്കര ടെൻഷനിൽ പറഞ്ഞിട്ട് അവള്‍ കട്ടാക്കി.
ഞാൻ പുറത്തിറങ്ങി എന്റെ റൂം ലോക് ചെയ്തിട്ട് തൊട്ടടുത്ത റൂമിന് മുന്നില്‍ പോയി തട്ടാൻ തുടങ്ങിയപ്പോഴാണ് ഡോറിൽ ഗ്യാപ്പ് കിടക്കുന്നത് കണ്ടത്. പക്ഷേ എന്നിട്ടും ഞാൻ തട്ടി.
“ആഹാ, ഡോർ തുറന്ന് കിടന്നിട്ടും തട്ടുന്ന ഇത്രയും മാന്യനായ മനുഷ്യനെ ഞാൻ ഇന്നേവരെ കണ്ടിട്ടില്ല.” അകത്ത് നിന്നും ധ്വനി ചിരിക്കുന്നത് കേട്ടു. അതും ആദ്യമായിട്ട് ടെൻഷൻ ഒന്നും ഇല്ലാതെ യാഥാര്‍ത്ഥമായിട്ടാണ് അവള്‍ ചിരിച്ചത്.
ഞാൻ വാതിൽ ഉള്ളിലേക്ക് തള്ളി തുറന്ന് അകത്ത് കേറിയിട്ട് വാതില്‍ക്കല്‍ തന്നെ ഒന്ന് മടിച്ച് നിന്നു.
“എന്തേ, എന്റെ കൂടെ ഒറ്റക്ക് നിൽക്കാൻ പേടിയുണ്ടോ..?” കളിയാക്കും പോലെ അവൾ ചോദിച്ചു. “എന്നെ വിശ്വസം ഉണ്ടെങ്കിൽ മാത്രം അകത്തേക്ക് വന്ന് ഡോർ ലോക്ക് ചെയ്താൽ മതി.”
