“ശെരിക്കും പിണങ്ങിയിരിക്കാൻ പോവാണോ…?” ഞാൻ നന്നായി വിഷമിച്ചു ചോദിച്ചു.
അവള്‍ എന്നെ വക വെക്കാതെ മിണ്ടാതെ കിടന്നു.
“നാളെ ഞാൻ പോയാൽ ചിലപ്പോ ഒരു മാസമെങ്കിലും ആകും തിരികെ വരാൻ. അപ്പൊ എന്നോട് പിണങ്ങിയാണോ എന്നെ യാത്രയാക്കാൻ പോകുന്നത്…?”
ഞാൻ ചോദിച്ച് തീരും മുമ്പ് ജെസ്സി പെട്ടന്ന് ഉരുണ്ട് തിരിഞ്ഞ് ചെരിഞ്ഞു കിടന്നിട്ട് എന്നെ കെട്ടിപിടിച്ചു. എന്നിട്ട് നെഞ്ചില്‍ ഒരു കടി തന്നിട്ട് അവൾ മിണ്ടാതെ കിടന്നു.
“ഓഹോ, ഇപ്പൊ പിണക്കം മാറിയോ..?” ചിരിച്ചു കൊണ്ട് അവളെ ഞാൻ മാറോട് ചേര്‍ത്തു പിടിച്ചു കൊണ്ട് ചോദിച്ചു.
“ഇല്ലടാ അച്ചാച്ചാ, ഇപ്പോഴും പിണക്കമാ.” അവള്‍ ദേഷ്യത്തില്‍ പറഞ്ഞു.
“ഭയങ്കര പിണക്കമാണോടി മോളെ…?” അവളുടെ മുടിയിൽ തഴുകി ഞാൻ ചോദിച്ചു.
“ഭയങ്കരമായി പിണങ്ങാൻ പറ്റുന്നില്ല, അതുകൊണ്ട് കുറച്ച് മാത്രം.” ദേഷ്യം മാറി അവള്‍ ചെറിയ കുസൃതിയോടെ പറഞ്ഞു.
“കുറച്ച് പിണക്കമുണ്ടെന്നത് ശെരിക്കും സത്യമാണോ ജെസ്സി മോളെ..?” അവളുടെ നെറുകയില്‍ ചുംബിച്ച ശേഷം ഞാൻ ചോദിച്ചു.
“കുറച്ച് ഉണ്ടായിരുന്നു. പക്ഷേ ഇപ്പൊ ഇല്ല.” ചിരിച്ചുകൊണ്ട് അവള്‍ എന്നെ തള്ളിവിട്ടിട്ട് മലര്‍ന്നു കിടന്നു. “എന്നാലും എന്റെ സ്നേഹം മോശമായ തരത്തിൽ ആയിരിക്കുമെന്ന് സംശയിച്ചില്ലേ..!! ആരെങ്കിലും എന്തെങ്കിലും പറഞ്ഞ ഉടനെ അങ്ങനെ എങ്ങനെ സംശയിക്കാൻ കഴിഞ്ഞു..!?” ചിരി നിര്‍ത്തി അവള്‍ സങ്കടം പറഞ്ഞു.
“സോറി ജെസ്സി.” ടീച്ചർ സംശയം പറഞ്ഞപ്പോ, എന്നോടുള്ള നിന്റെ അമിതമായ സ്നേഹം കൂടിക്കൂടി നീ പോലുമറിയാതെ അത് ചിലപ്പോ വഴിമാറി പോയിട്ടുണ്ടാകുമോന്ന് ഞാൻ ഭയന്നു പോയായിരുന്നു. അതുകൊണ്ടാണ് ഞാൻ സംശയിച്ചു പോയത്. പക്ഷേ ഞാൻ അങ്ങനെ സംശയിക്കാൻ പാടില്ലായിരുന്നു.. എന്റെ തെറ്റ്, ഇപ്പൊ അത് മനസ്സിലായി. സോറി ജെസ്സി മോളെ.” അല്‍പ്പം വിഷമത്തോടേയും അതിലേറെ ആശ്വാസത്തോടേയും ഞാൻ പറഞ്ഞു.
ഒടുവില്‍ അവള്‍ പൊട്ടിച്ചിരിച്ചു. “മതി അച്ചാച്ചാ. എനിക്ക് ഇപ്പൊ സങ്കടം മാറി. ഇനി സോറി ഒന്നും എന്നോട് പറയേണ്ട.” അതും പറഞ്ഞ് ജെസ്സി എന്നോട് ചേര്‍ന്ന് വന്നിട്ട് മലര്‍ന്നു തന്നെ കിടന്നു.
“പിന്നേ അച്ചാച്ചാ… എനിക്ക് അച്ചാച്ചന്റെ മനസ്സും വിചാരവും ഒക്കെ നന്നായി അറിയാം. എന്നാലും വര്‍ഷങ്ങളായി എന്റെ മനസ്സിൽ കൊണ്ട് നടക്കുന്ന ഒരു കാര്യം അച്ഛാച്ചനോട് ചോദിച്ച് ഉറപ്പ് വരുത്തണം, അതുകൊണ്ട് എന്നോട് സത്യം മാത്രമേ പറയാവു. നുണ പറഞ്ഞാൽ എനിക്ക് മനസ്സിലാവും, അപ്പൊ ഞാൻ ശെരിക്കും പിണങ്ങും.” ജെസ്സി അങ്ങനെ മലര്‍ന്ന് കിടന്നുകൊണ്ട് തന്നെ സീരിയസ്സായി പറഞ്ഞു.
“മ്മ് ചോദിക്ക്, ഞാൻ പറയാം.” ഞാൻ ക്യാഷ്വലായി പറഞ്ഞെങ്കിലും എന്റെ മനസ്സിൽ ഒരു അസ്വസ്ഥത പെട്ടന്ന് കടന്നു കൂടി.
“അച്ചാച്ചന് ഗോള്‍ഡ മിസ്സിനേ ഇഷ്ട്ടമല്ലേ..?”
“അതേ ഇഷ്ട്ടമാണ്. നിനക്കും മിസ്സിനേ ഇഷ്ടമാണല്ലോ..!” അവളുടെ പോക്ക് എങ്ങോട്ടേക്കാണെന്ന് അറിഞ്ഞപ്പോ എനിക്ക് പെട്ടന്ന് എന്റെ അസ്വസ്ഥത കൂടി.
“എനിക്കും ഭയങ്കര കാര്യവും ഇഷ്ട്ടവുമാണ്. പക്ഷേ എന്റെ സാധാരണ ഇഷ്ട്ടം പോലെയല്ലല്ലോ അച്ചാച്ചന്റെ ഇഷ്ട്ടം. മിസ്സിന്റെ സ്വഭാവവും, മനസ്സും, ശരീരത്തെ പോലും ഒരു കാമുകനെ പോലെയാണല്ലോ അച്ചാച്ചൻ ഇഷ്ട്ടപ്പെടുന്നത്. പക്ഷേ കല്യാണം കഴിച്ച് പൂര്‍ണമായി സ്വന്തമാക്കാനുള്ള ഇഷ്ട്ടമൊന്നും അച്ചാച്ചന് ഉള്ളതായി എനിക്ക് തോന്നിയിട്ടില്ല. എന്നാൽ മിസ്സിനേ വേണം, മിസ്സിന്റെ സ്നേഹവും ശരീരവും വേണം. സത്യമല്ലേ…!?” എന്റെ ഉള്ളിലെ സത്യങ്ങൾ എല്ലാം വ്യക്തമായി തന്നെ സിമ്പിളായി ജെസ്സി എന്നോട് പറഞ്ഞു.
ഇത്രത്തോളം കാര്യങ്ങൾ ജെസ്സിക്ക് എങ്ങനെ മനസ്സിലാക്കാൻ കഴിഞ്ഞു എന്ന് അല്‍ഭുതപ്പെട്ടു കൊണ്ട് ഞാൻ മിണ്ടാതെ കിടന്നു.
“അതല്ലേ സത്യം, പറ അച്ചാച്ചാ..?” ജെസ്സി പിന്നെയും ചോദിച്ചു.
