“പക്ഷേ ഒരു ദിവസം എന്നോടുള്ള ക്രൂരത കൂടി കൂടി പോകുന്നുണ്ടായിരുന്നു, അതിന്റെ ദൈര്‍ഘ്യം നീണ്ടു കൊണ്ട് പോയി. പോരാത്തതിന് അച്ഛൻ എന്റെ ഡ്രെസ്സൊക്കെ വലിച്ചുകീറി എന്നെ പൂര്‍ണ നഗ്നയായി നിര്‍ത്തി കൊണ്ട് ദേഹം മുഴുവനും പൊള്ളിക്കാൻ തുടങ്ങി. വേദന സഹിക്കാൻ കഴിയാതെ ഞാൻ അലറിയലറി കരഞ്ഞു കൊണ്ട് അച്ഛന്റെ ക്രൂരതയിൽ നിന്നും രക്ഷപ്പെടാനായി വീട്ടിനകത്ത് തന്നെ നഗ്നയായി ഓടി ഒളിച്ച് കൊണ്ടിരുന്നു. പക്ഷേ അച്ഛൻ എന്നെ വിടാതെ ടോർച്ചർ ചെയ്തു കൊണ്ടിരുന്നു. ഒടുവില്‍ അതൊന്നും സഹിക്കാൻ കഴിയാതെ അമ്മയുടെ സമനില പോലും തെറ്റിപ്പോയി. അന്നേരം അമ്മയുടെ മനസ്സിൽ ഒറ്റ ചിന്ത മാത്രമേ ഉണ്ടായിരുന്ന് കാണുകയുള്ളു. എന്റെ അമ്മ അടുക്കളയിലേക്ക് ഓടി പോയി വെട്ടുകത്തി എടുത്തുകൊണ്ട് വന്നിട്ട് അച്ഛനെ തലങ്ങും വിലങ്ങും വെട്ടി. അച്ഛന്റെ അലര്‍ച്ച കേട്ട് കരയുകയും ചിരിക്കുകയും ചെയ്തു കൊണ്ടാണ് അച്ഛൻ ചാവുന്നത് വരെ അമ്മ നിർത്താതെ വെട്ടി, വെട്ടി കൊന്നത്. എന്നിട്ട് അമ്മയും സ്വന്തം കഴുത്തറുത്ത് ജീവനൊടുക്കി. ആ സംഭവം കണ്ടുനിന്ന എന്നെ മാത്രമല്ല, നാടിനെ തന്നെ നടുക്കി കളഞ്ഞിരുന്നു.”
അത്രയും പറഞ്ഞ് നിർത്തിയ ശേഷം ധ്വനി കുറച്ച് നേരത്തേക്ക് മുഖം പൊത്തിയിരുന്ന് കരഞ്ഞു.
എല്ലാം കേട്ട് ഞാൻ മിന്നലേറ്റ പോലെയാണിരുന്നത്. എന്റെ തല പെരുത്ത് പോയിരുന്നു. തലച്ചോറ് മരവിച്ച പോലെയായിരുന്നു.
ആ ചെറിയ പ്രായത്തിലെ ധ്വനി അനുഭവിച്ച വേദനകള്‍ എത്രയാണെന്ന് ആലോചിച്ച് ആലോചിച്ച് തന്നെ എന്റെ മനസ്സ് തുടര്‍ച്ചയായി നീറി പുകഞ്ഞ് പോയിരുന്നു. എന്റെ കണ്ണുകൾ പിന്നെയും പിന്നെയും നിറഞ്ഞു വന്നത് തുടച്ചു കൊണ്ട് ഒന്നും മിണ്ടാൻ കഴിയാതെ ഞാൻ കരയുന്ന ധ്വനിയേ നോക്കിയിരുന്നു.
കുറെ കഴിഞ്ഞ് ധ്വനി കരച്ചില്‍ നിര്‍ത്തി മുഖം തുടച്ചിട്ട് എന്നെനോക്കി വേദനയോടെ പുഞ്ചിരിച്ചു. എന്നിട്ട് കഥ തുടർന്നു,
“ഒടുവില്‍ പോലീസ് അന്വേഷണമൊക്കെ കഴിഞ്ഞ് എന്റെ അമ്മയുടെ അനിയനായ, ഈ ലോഡ്ജ് നടത്തുന്ന എന്റെ മാമനാണ് എന്റെ ഗാർഡിയനായി എന്നെ ഏറ്റെടുത്തത്. പക്ഷേ എന്നെ ഏറ്റെടുത്തത് എന്റെ മാമന്റെ ഭാര്യക്ക് ഇഷ്ട്ടമായില്ല. അവരുടെ വീട്ടിലോട്ട് എന്നെ കൊണ്ടുപോയാൽ രണ്ട് മക്കളേയും കൊന്നിട്ട് മാമിയും ചാവുമെന്ന് മാമാനേ ഭീഷണിപ്പെടുത്തി. അതുകൊണ്ട് മാമന്‍ എന്നെ അവരുടെ വീട്ടിലേക്കല്ല കൊണ്ടുപോയത്, ഈ ലോഡ്ജിലേക്ക് കൊണ്ടുവന്ന് ഈ റൂം എന്റെ വീടായി മാറ്റി തന്നു.
“ആദ്യമൊക്കെ മാമന്‍ എന്നോട് നല്ല മാന്യതയോടേയാണ് പെരുമാറിയത്. പുറത്ത് കളങ്കമില്ലാത്ത സ്നേഹം മാത്രമാണ് കാണിച്ചിരുന്നത്. പക്ഷേ മൂന്ന് മാസം കഴിഞ്ഞപ്പോ മാമന്‍ എന്നെ കെട്ടിപിടിക്കാനും, ദേഹത്ത് തടവാനുമൊക്കെ തുടങ്ങിയായിരുന്നു. ആദ്യമൊക്കെ എനിക്ക് തെറ്റായി തോന്നിയില്ല, അതൊന്നും അന്നെനിക്ക് അറിയില്ലായിരുന്നു. എന്തായാലും മാമൻ എന്ന പഠിക്കാൻ വിട്ടു. ഞാൻ ഈ ലോഡ്ജിൽ തന്നയാണ് വളര്‍ന്നത്. വളര്‍ന്നു വന്നപ്പോ മാമന്റെ വൃത്തികെട്ട സ്വഭാവം എനിക്ക് മനസ്സിലാവാന്‍ തുടങ്ങിയിരുന്നു. അതോടെ അയാള്‍ എന്നെ തൊടുന്നത് അനുവദിക്കാതെ ഞാൻ നൈസായി ഒഴിഞ്ഞ് മാറി കൊണ്ടിരുന്നു. ഒടുവില്‍ എന്റെ പ്ലസ് ടു കഴിഞ്ഞ് എന്റെ ആഗ്രഹപ്രകാരം തന്നെ മാമന്‍ എന്നെ BPT ക്ക് പഠിക്കാനും വിട്ടു.” ധ്വനി ഒന്ന് നിർത്തിയ ശേഷം എന്നോട് ചോദിച്ചു, “BPT എന്താണെന്ന് ജിനുവിന് അറിയാമോ..?”
അറിയാമെന്ന് ഞാൻ തലയാട്ടി. എങ്ങനെയാണ് ഞാൻ അറിയാതിരിക്കുക. മൂന്ന് വര്‍ഷം മാത്രം പഠിച്ചിട്ട് എന്റെ സമയക്കുറവ് മൂലം പൂര്‍ത്തിയാക്കാതെ വിട്ടുകളഞ്ഞതല്ലേ.
“ബാച്ചലർ ഓഫ് ഫിസിയോതെറപ്പി.” ധ്വനിയോട് ഞാൻ പറഞ്ഞു. അവള്‍ ആശ്ചര്യത്തോടേ എന്നെ മിഴിച്ചു നോക്കി.
“ശെരിയാണ്. മൂന്നര വര്‍ഷം മാത്രമാണ് എനിക്കത് പഠിക്കാൻ കഴിഞ്ഞത്. ഒരു വര്‍ഷം കൂടി കഴിഞ്ഞിരുന്നെങ്കിൽ എനിക്ക് BTP പൂര്‍ത്തിയാക്കാൻ കഴിയുമായിരുന്നു. എന്നിട്ട് സ്വന്തമായി ജോലി നോക്കി മാമന്റെ വൃത്തികെട്ട നോട്ടത്തില്‍ നിന്നും, വൃത്തികെട്ട തടവലിൽ നിന്നും, ചാൻസ് കിട്ടുമ്പോഴൊക്കെ എന്നെ കയറി പിടിക്കുന്നതിൽ നിന്നുമൊക്കെ രക്ഷപ്പെട്ട് എന്റെ ഇഷ്ട്ടം പോലെ എവിടെയെങ്കിലും പോയി സമാധാനമായിട്ട് ജീവിക്കാൻ കഴിയുമായിരുന്നു. പക്ഷേ—” പെട്ടന്ന് അവള്‍ ഒന്ന് തേങ്ങിക്കൊണ്ട് നിര്‍ത്തി.
