മസാജ് തെറാപ്പിസ്റ്റ് – 5 31അടിപൊളി  

 

ധ്വനി അവളുടെ സാധനങ്ങള്‍ എല്ലാം ഒറ്റ ബാഗില്‍ പാക്ക് ചെയ്ത ശേഷം ആ ബാഗുമായി എന്റെ പുറകില്‍ വന്ന്, ധൈര്യം കിട്ടാന്‍ വേണ്ടി എന്റെ തോളില്‍ പിടിച്ചുകൊണ്ട് നിന്നു.

 

കുറെ സമയം കൂടി കഴിഞ്ഞാണ് അയാള്‍ക്ക് ബോധം വന്നത്. അയാള്‍ മുരണ്ടു കൊണ്ട്‌ പതിയെ കണ്ണുകൾ തുറന്ന് വേദന സഹിക്കാൻ കഴിയാത്തത് പോലെ കസേരയില്‍ കൂനി ഒതുങ്ങി ഇരുന്നു. എന്നിട്ട് അയാളുടെ തലയിൽ ഉണ്ടാരുന്നു കെട്ടിൽ പതിയെ തടവി നോക്കി.

 

`ഹാ, എന്റെ ലഡുവിന് ബോധം വന്നല്ലോ..!” ഞാൻ ഇളിച്ചു കൊണ്ട്‌ പറഞ്ഞു. പുറകില്‍ ധ്വനി പെട്ടന്ന് ചിരി മറയ്ക്കാനെന്ന പോലെ ചുമച്ചു.

 

അയാള്‍ സ്ഥലകാല ബോധം ഇല്ലാത്ത പോലെ തല ചെറുതായി കുടഞ്ഞു. എന്നിട്ട് അംനീഷ്യ ബാധിച്ചത് പോലെ എന്നെ നോക്കി. പക്ഷേ അയാള്‍ക്കു അപ്പോഴും കൻഫ്യഷൻ മാറിയില്ലേ. അപ്പോഴാണ് പുറകില്‍ നില്‍ക്കുന്ന ധ്വനിയേ അയാള്‍ കണ്ടത്.

 

“നി എങ്ങനെ എന്റെ വീട്ടില്‍ വന്നു..? നിന്റെ മാമി നിന്നെ കണ്ടി—” പെട്ടന്ന് അയാള്‍ തല ഒന്ന് കൂടി കുടഞ്ഞു. പക്ഷേ തലയും ശരീരവും നന്നായി വേദനിച്ച് അയാള്‍ കരഞ്ഞു വിളിച്ചു.

 

ഒടുവില്‍ അയാളുടെ യഥാര്‍ത്ഥ ബോധം തിരികെ വന്ന് മറന്നുപോയ കാര്യങ്ങൾ എല്ലാം അയാള്‍ ഓര്‍ത്തു കൊണ്ട്‌ എന്നെ അല്‍പ്പം പേടിയോടെ നോക്കി.

 

“ആരാണ് നീ…?” അയാള്‍ തലവേദന കാരണം ഉറക്കെ സംസാരിക്കാൻ കഴിയാതെ പതിഞ്ഞ ശബ്ദത്തില്‍ ചോദിച്ചു.

 

“ഞാൻ ആരെങ്കിലും ആവട്ടെ. പക്ഷേ കുറച്ച് വിഡിയോസ് ആദ്യം കാണൂ. എന്നിട്ട് നമുക്ക് സംസാരിക്കാം.” അതും പറഞ്ഞിട്ട് ആദ്യം അയാള്‍ ധ്വനിയോട് ചെയ്തതും സംസാരിച്ചതും ഒക്കെ വീഡിയോയിൽ ഞാൻ കാണിച്ചുകൊടുത്തു.

 

അപ്പോഴേ അയാളുടെ പകുതി ജീവൻ പോയി.

 

ശേഷം ഞാൻ ധ്വനിയോട് പറഞ്ഞു കൊടുത്ത കാര്യങ്ങള്‍ ഒക്കെ, അവളുടെ മാമന് എതിരായി പരാതി രൂപത്തിൽ പറയുന്ന വീഡിയോസും ഞാൻ കാണിച്ചു കൊടുത്തു.

 

അതില്‍ – അവളുടെ മാമൻ അവളുടെ ചെറുപ്പം തൊട്ടേ അവളെ മെഴുകുതിരി ഉപയോഗിച്ച് പൊള്ളിച്ചും.. കമ്പി, സ്പൂണ്, കരണ്ടി പഴുപ്പിച്ച് പൊള്ളിച്ച് ടോർച്ചർ ചെയ്തതായും, അവള്‍ക്ക് പത്ത് വയസ്സുള്ള കാലം തൊട്ടെ അവളുടെ മാമൻ അവളെ റേപ്പ് ചെയ്യാൻ ശ്രമിച്ചു കൊണ്ടിരിക്കുന്നതായും, പിന്നെ കാലി മുദ്ര പത്രത്തിൽ ഒപ്പ് വാങ്ങിയിട്ട് ഭീഷണി പെടുത്തുന്നതായും, അയാളുടെ വെപ്പാട്ടിയാവാൻ സമ്മതിച്ചില്ലെങ്കിൽ കൊന്നു കളയുമെന്ന് ഭീഷണിപ്പെടുത്തുന്നതായും പരാതിപ്പെട്ടു കൊണ്ടുള്ള വീഡിയോ ആയിരുന്നു.

 

“ഞാനല്ല അവളെ പൊള്ളിച്ചത്, അവളുടെ ഭ്രാന്തൻ തന്തയാണ് അങ്ങനെയൊക്കെ ചെയ്തത്.” അയാള്‍ പേടിച്ച് വിറച്ചുകൊണ്ട് അലറി.

 

“ആണോ ജിലേബി..? പക്ഷേ നിങ്ങളല്ലേ അതൊക്കെ ചെയ്തതെന്ന് തെളിവണ്ടോ..?” അയാളോട് ഞാൻ ചോദിച്ചു.

 

അയാള്‍ വിളറി വെളുത്തു പോയി.

 

“പക്ഷേ എന്റെ ലഡു മോനെ, നിങ്ങൾക്ക് എതിരായുള്ള തെളിവുകളുടെ കൂട്ടത്തിൽ അവളുടെ ദേഹത്ത് മുഴുവനുമുള്ള പൊള്ളലൊക്കെ കാണിച്ചു കൊടുത്താൽ മതി. നിങ്ങൾ ജയിലില്‍ പോകും. പിന്നെ ഒരിക്കലും പുറംലോകം കാണില്ല. നിങ്ങളുടെ ഭാര്യയും മക്കളും പോലും നിങ്ങളെ കാർക്കിച്ചു തുപ്പും. നിങ്ങളുടെ വൃത്തികെട്ട സ്വഭാവം മനസ്സിലാക്കുന്ന നാട്ടുകാർ നിങ്ങളെ കണ്ടാല്‍ തന്നെ കല്ലെറിഞ്ഞ് കൊല്ലും. നിങ്ങളുടെ ഭാര്യയും മക്കളെയും പോലും നാട്ടുകാർ വെറുതെ വിടില്ല. അതാണോ നിങ്ങള്‍ക്ക് വേണ്ടത്. നിങ്ങള്‍ക്ക് സ്വയം തീരുമാനിക്കാം ” ഞാൻ ക്യാഷ്വലായി പറഞ്ഞു.

 

“അയ്യോ സാർ…. എന്നെ ദ്രോഹിക്കരുത്…!” അയാള്‍ ശെരിക്കും ഭയന്നു പോയി കരയുന്നത് പോലെ പറഞ്ഞു.

 

“പിന്നേ നിങ്ങള്‍ക്ക് ഒരു ഇൻസ്പെക്ടർ കൂട്ടുകാരന്‍ ഉണ്ടെന്ന ധൈര്യത്തിലല്ലേ ധ്വനിയേ ജയിലില്‍ കേറ്റുമെന്ന് ഭീഷണിപ്പെടുത്തിത്..?”

 

അയാളോട് ചോദിച്ചിട്ട് ഞാൻ എന്റെ മൊബൈൽ എടുത്ത് ഒരു കോൾ ചെയ്തിട്ട് സ്പ്പീക്കറിലിട്ടു.

 

Leave a Reply

Your email address will not be published. Required fields are marked *