“ഷിജി മോളെ…?” ഹാളില്‍ നിന്നുകൊണ്ട് ഞാൻ അവളെ വിളിച്ചു.
“ഞാൻ ഇവിടെ ഇതൊക്കെ നോക്കി ഇരുന്നോട്ടെ അങ്കിളേ..?” ഷിജി ആ റൂമിൽ നിന്ന് പുറത്തേക്ക് എത്തി നോക്കി എന്നോട് ആഗ്രഹത്തോടെ ചോദിച്ചു.
“ഓക്കെ, പക്ഷേ അന്നത്തെ പോലെ അറിയാത്ത കാര്യങ്ങൾ ഒന്നും ഇവിടെ നീ പരീക്ഷിക്കില്ലെന്ന് പ്രോമിസ് ചെയ്യണം.” ചിരിച്ചുകൊണ്ട് ഞാൻ പറഞ്ഞു.
അവളുടെ മുഖം വാടിയെങ്കിലും അവള്‍ പ്രോമിസ് ചെയ്തു.
“പക്ഷേ ഞാൻ നിനക്ക് പറഞ്ഞു തന്നിട്ടുള്ള കാര്യങ്ങളിൽ നിന്നൊക്കെ മാത്രം വേണമെങ്കിൽ നിനക്ക് പരീക്ഷിച്ച് നോക്കാം, പ്രശ്നമില്ല. എന്റെ ലാബ് എക്യുപ്മെന്റ്സും നിനക്ക് ഉപയോഗിക്കാം.” ഞാൻ അവള്‍ക്ക് കുറച്ച് സ്വാതന്ത്ര്യം കൊടുത്തു.
ഉടനെ അവളുടെ മുഖം സന്തോഷത്തില്‍ പ്രകാശിച്ചു. കണ്ണുകൾ വിടര്‍ന്നു തിളങ്ങി. “താങ്ക്സ്, താങ്ക്സ്, താങ്ക്സ് അങ്കിൾ.” സന്തോഷത്തില്‍ അവള്‍ തുള്ളിച്ചാടി.”
ചിരിച്ചുകൊണ്ട് ഞാൻ നേരെ ഗ്രേയ്സി ചേച്ചിയുടെ ഒറ്റ നില ടെറസിട്ട വീട്ടിലേക്ക് പോയി.
“ആ പെണ്ണ് നിന്റെ ലാബിലാണോ കൂടിയത്..?” ഞാൻ വീട്ടില്‍ കേറിയ ഉടനെ ചിരിയും അല്‍പ്പം ആശങ്കയോടും ഗ്രേയ്സി ചേച്ചി ചോദിച്ചു.
“അതേ ചേച്ചി.” പുഞ്ചിരിയോടെ ഞാൻ പറഞ്ഞു.
ആ വീട്ടില്‍ ഡൈനിംഗ് റൂം ഒന്നും ഇല്ലായിരുന്നു. ഹാളില്‍ കിടക്കുന്ന മേശയിലാണ് ചേച്ചി ഫുഡ് എല്ലാം എടുത്തുകൊണ്ട് വന്ന് വച്ചത്. ചോറും, നല്ല എരിവുള്ള അടിപൊളി മീന്‍ കറിയും, മൂന്ന് തരം പച്ചകറി കൂട്ടുകളും, നെല്ലിക്ക അച്ചാറും ഉണ്ടായിരുന്നു.
അതൊക്കെ ഞാൻ കൊതിയോടെ നോക്കി.
“വാ, ഇരിക്ക്.” എന്റെ കൊതി കണ്ട് ചിരിച്ചുകൊണ്ട് ചേച്ചി കഴിക്കാൻ ക്ഷണിച്ചു.
ഞാൻ ഇരുന്നു. എന്റെ അടുത്തിരുന്നു കൊണ്ട് ചേച്ചി തന്നെ എനിക്ക് വിളമ്പി തന്നു. ഞാൻ കഴിക്കാൻ തുടങ്ങി. എന്റെ പ്ലേറ്റിൽ ഓരോന്ന് കുറയുന്നത് അനുസരിച്ച് ചേച്ചി പിന്നെയും പിന്നെയും എടുത്ത് വച്ച് കൊണ്ടിരുന്നു. ഞാൻ മടി കൂടാതെ കഴിക്കുന്നതിനെ ചേച്ചി . തൃപ്തിയായോടേ നോക്കിയിരുന്നു.
“പിന്നേ ജിനു…, ഷിജി മോള് അവിടെ എന്തെങ്കിലും കുഴപ്പം വരുത്തി അന്നത്തെ പോലെ നിനക്ക് വലിയ നഷ്ട്ടമെന്തെങ്കിലും വരുത്തുമോന്നാണ് എന്റെ പേടി.” ചേച്ചി അസ്വസ്ഥതയോടെ ചേച്ചിയുടെ ആശങ്ക എന്നോട് പറഞ്ഞു.
“ചേച്ചി പേടിക്കേണ്ട. അന്ന് കാര്യങ്ങൾ അറിയാതെ ഓരോന്ന് ചെയ്തത് കൊണ്ടാണ് അവള്‍ക്ക് ആ അബദ്ധം സംഭവിച്ചത്. പക്ഷേ അതിനുശേഷം ഞാൻ അവള്‍ക്ക് വേണ്ടതൊക്കെ പറഞ്ഞ് പഠിപ്പ് കൊടുത്തായിരുന്നു. അവള്‍ക്ക് നല്ല ടാലന്റുണ്ട് ചേച്ചി, സെയിം അബദ്ധം ഒരിക്കലും അവള്‍ക്കുണ്ടിവില്ലെന്ന വിശ്വസം എനിക്കുണ്ട്.”
അതുകേട്ട് ചേച്ചിയുടെ കണ്ണുകളിൽ സ്വന്തം മോളോട് അഭിമാനം നിറഞ്ഞു.
“എന്നാലും നീയല്ലാതെ വേറെയാരും അത്രയും വിലപിടിപ്പുള്ള ലാബില്‍ കുട്ടികളെ വിശ്വസിച്ച് ഒറ്റക്ക് വിടില്ല.” അസ്വസ്ഥത മാറാതെ ചേച്ചി പറഞ്ഞു. “പിന്നേ ജിനു, അവള്‍ വലിയ കുട്ടിയായ കാര്യം അവള്‍ നിന്നോട് പറഞ്ഞായിരുന്നോ..?” ചേച്ചി പുഞ്ചിരിയോടെ പെട്ടന്ന് ചോദിച്ചു. “എത്ര പെട്ടന്നാ എന്റെ കുഞ്ഞ് മോള് വലുതായി പോയത്..!”
“പറഞ്ഞായിരുന്നു ചേച്ചി.” ഞാനും പുഞ്ചിരിച്ചു.
“ശെരി കഴിക്ക്.” ചേച്ചി സ്നേഹത്തോടെ പറഞ്ഞു.
ഒടുവില്‍ ഞാൻ വളരെ തൃപ്തിയായി തന്നെ കഴിച്ച് മതിയാക്കി. വിശപ്പൊക്കെ മാറിയപ്പോ എന്റെ ക്ഷീണവും തലവേദനയും കുറച്ചൊന്നു മാറിയായിരുന്നു.
ഞാൻ അര ഗ്ളാസ് ചൂട് വെള്ളവും കുടിച്ച് എഴുനേറ്റ് പോയി കൈ കഴുകി വന്നു. അന്നേരം, വീട്ടില്‍ തന്നെ ഉണ്ടാക്കിയ, ഇഞ്ചിയും കാന്താരിമുളകും കറിവേപ്പിലയും അരച്ച് ചേര്‍ത്ത, ഒരു കുപ്പി-ജാർ നിറയെ മോര് എടുത്തുകൊണ്ട് ചേച്ചി എന്റെ അടുത്തേക്ക് വന്നു.
“ഇന്നാ, കുറച്ച് കഴിഞ്ഞ് ഇതും നീ കുടിക്ക്.” മന്ദഹാസം തൂകി ചേച്ചി അതിനെ എനിക്ക് തന്നു.
