“ഇനി എന്താണ് ഞാൻ ചെയ്യേണ്ടത്…?” അവള്‍ പേടിയോടെ ആണെങ്കിലും എന്റെ കൂടെ പൂര്‍ണമായി സഹകരിക്കാന്‍ തയാറായി അവള്‍ ചോദിച്ചു.
“നിന്റെ മാമൻ ഇപ്പൊ എവിടെ ഉണ്ടാവുമെന്ന് വല്ല ഐഡിയയുമുണ്ടോ..?”
“പുള്ളി ഡെയ്ലി 10:30 ആവുമ്പോ ഇങ്ങോട്ട് വരാറുണ്ട്. എന്റെ കൂടെ ഒരു മണിക്കൂര്‍ റിസപ്ഷനിൽ ഇരുന്ന് എന്നെ ബ്രെയിന്‍ വാഷ് ചെയ്യാൻ ശ്രമിക്കും. ഞാൻ അധികം മൈന്റ് ചെയ്യാറില്ല. അതോടെ പുള്ളി തിരികെ പോകും.” അവള്‍ വെറുപ്പോടെ പറഞ്ഞു.
ഞാൻ സമയം നോക്കി. 9:40 ആയതേയുള്ളു.
“ധ്വനി ഒരു കാര്യം ചെയ്യ്. ഇപ്പൊ തന്നെ അയാളെ വിളിക്ക്.”
“വിളിച്ചിട്ട് എന്തു പറയണം..?” പേടിയോടെ അവള്‍ ചോദിച്ചു.
“നിനക്ക് ചില കാര്യങ്ങൾ അത്യാവശ്യമായി സംസാരിക്കാനുണ്ട്, നിന്റെ റൂമിൽ വരാൻ പറ.”
അവളൊന്ന് മടിച്ച് എന്നെയും നോക്കി നിന്നു. “പക്ഷേ ഞാൻ ഇവിടെ റൂമിൽ ഒറ്റക്ക് ആവുമ്പോ അയാള്‍ വന്നിട്ട് എന്റെ ദേഹത്ത് തൊടാനും, തഠവാനും, അനാവശ്യ സ്ഥലങ്ങളില്‍ പിടിക്കാനുമൊക്കെ ശ്രമിക്കും. അതുകൊണ്ടാണ് അയാള്‍ ഇവിടെ ലോഡ്ജിൽ വരുമ്പോഴൊക്കെ ഞാൻ റൂമിൽ ഇരിക്കാതൈ താഴെ റിസപ്ഷനിൽ പോയിരിക്കുന്നത്. അതാണ് എനിക്ക് സേഫ് ” അവള്‍ കരയുന്നത് പോലെ പറഞ്ഞു.
അപ്പോ ഞാൻ അവളെ വിടര്‍ന്ന കണ്ണുകളോടെ നോക്കി ചിരിച്ചു. അപ്പൊ എനിക്ക് ഭ്രാന്ത് പിടിച്ചോന്ന് ചോദിക്കും പോലെ അവളെന്നെ തുറിച്ചു നോക്കി.
“എന്റെ ധ്വനി ഈ കാര്യം എന്തുകൊണ്ട് നീ നേരത്തെ പറഞ്ഞില്ലേ…? ഇക്കാര്യം നീ നേരത്തെ പറഞ്ഞിരുന്നെങ്കിൽ നിനക്ക് ആ പെറ്റിഷൻ എഴുതേണ്ട കാര്യം പോലും ഇല്ലായിരുന്നു. നിന്നെക്കൊണ്ട് അങ്ങനെയൊക്കെ പറയിപ്പിച്ച് ആ വീഡിയോയും എടുക്കേണ്ട ആവശ്യം ഇല്ലായിരുന്നു.”
“ജിനു എന്താണ് പറയുന്നത്. എനിക്കൊന്നും മനസ്സിലാവുന്നില്ല.”
“എല്ലാം നിനക്ക് മനസ്സിലായിക്കോളും, നീ അയാളെ വിളിച്ച് വേഗം ഇങ്ങോട്ട് വരാൻ പറ.”
“ജിനു —”
“ഞാനും ഈ റൂമിൽ, ബാത്റൂമിൽ തന്നെ ഉണ്ടാവും. നീ ഒന്നും വിചാരിച്ച് പേടിക്കേണ്ട. അയാള്‍ വന്നു കഴിഞ്ഞ് നിന്നെ എന്തെങ്കിലും ചെയ്യാൻ ശ്രമിക്കുമ്പോ നീ റൂമിൽ നിന്നും പുറത്തേക്ക് മാത്രം ഓടി പോകരുത്, കഴിയുന്നത് പോലെ അയാളെ തടയാൻ മാത്രം ശ്രമിച്ചാൽ മതി. ഞാൻ അതൊക്കെ വീഡിയോ എടുക്കാം. പിന്നെ അയാള്‍ എന്നെ കാണുന്നത് വരെ നീയായിട്ട് അയാളോട് എന്നെക്കുറിച്ചൊന്നും പറയരുത്.”
എന്റെ പ്ലാൻ എന്താണെന്ന് അറിഞ്ഞപ്പോ അവളുടെ പേടി പെട്ടന്ന് മാറി. പക്ഷേ അപ്പോഴും ടെൻഷൻ അവള്‍ക്ക് ഉണ്ടായിരുന്നു.
“അയാള്‍ നിന്നെ ഇതുവരെ റേപ് ചെയ്യാനൊന്നും ശ്രമിച്ചിട്ടില്ലല്ലോ..?” ഞാൻ ചോദിച്ചു.
“ഇതുവരെ ഇല്ല. പക്ഷെ ഞാൻ ആരോടും പരാതി പറയാത്തത് കൊണ്ട് അയാളുടെ ധൈര്യം കൂടിക്കൂടി വരുന്നുണ്ട്. കഴിഞ്ഞ പ്രാവശ്യം താഴെ റിസപ്ഷനിൽ വച്ച് പോലും അയാള്‍ ചാൻസ് കിട്ടിയപ്പോ എന്റെ… എന്റെ ടോപ്പിനകത്ത് കൈയിട്ട് പിടിച്ചു. ഞാൻ പേടിച്ച് പുറത്തേക്ക് ഓടിപ്പോയി നിന്നു. ഇനി ചാൻസ് കിട്ടുമ്പോ നിന്നെ ഇതിലും കൂടുതൽ ചെയ്യുമെന്ന് പറഞ്ഞ് ചിരിച്ചിട്ടാണ് അയാള്‍ പോയത്.”
“ധ്വനി ഒന്നും വിചാരിച്ച് പേടിക്കേണ്ട. നിന്റെ റേപ് ചെയ്യാൻ ശ്രമിച്ചാൽ ഞാൻ ഇടപെടാം.” ഞാൻ അവളെ ധൈര്യപ്പെട്ടുത്തി.
“ശെരി ജിനു, ഞാൻ മാമനെ വിളിക്കാം. ഇങ്ങോട്ട് റൂമിൽ വരാൻ പറഞ്ഞാൽ അയാള്‍ പെട്ടന്ന് തന്നെ വന്നിരിക്കും. ഒരു സംശയവുമില്ല. പക്ഷേ എങ്ങോട്ടെങ്കിലും പുള്ളി പോയിട്ടുണ്ടെങ്കിൽ ലേറ്റാവാനും സാധ്യതയുണ്ട്.”
“അയാള്‍ എപ്പോ വേണേലും വന്നോട്ടെ, നീ വിളിക്ക്.” ഞാൻ പറഞ്ഞു.
ഉടനെ അവള്‍ മൊബൈൽ എടുത്ത് വിളിക്കാൻ തുടങ്ങിയപ്പോൾ ഞങ്ങളെ ആശ്ചര്യപ്പെടുത്തി കൊണ്ട് അയാളുടെ കോൾ ഇങ്ങോട്ട് വന്നു.
“മാമനാണ്…!” ആശ്ചര്യത്തോടെ അവള്‍ ഡിസ്പ്ലേയിൽ നോക്കി പറഞ്ഞു. “എന്താ ചെയ്യേണ്ടത്..?” അവള്‍ പേടിയോടെ ചോദിച്ചു.
