“ഇതൊക്കെ എന്റെ സേഫ്റ്റിക്ക് വേണ്ടിയാണ് സർ.” അവളുടെ ഇടി വളയും മറ്റും നോക്കുന്നത് കണ്ടപ്പോ അവള്‍ ചിരിച്ചുകൊണ്ട് പറഞ്ഞു. “നിങ്ങളെ പോലെ എല്ലാവരും മാന്യന്‍മാര്‍ ഒന്നുമല്ല സർ, ചിലർ ദുരുദ്ദേശത്തോടഞയാണ് പാതിരാത്രി ഇങ്ങോട്ട് കേറി വന്ന് എന്നെ വിളിച്ചിട്ടുള്ളത്, അപ്പോഴൊക്കെ ഇതൊക്കെയായിരുന്നു എന്നെ തുണച്ചത്. ഇപ്പോഴൊക്കെ ആരും എന്നെ ശല്യം ചെയ്യാറില്ല.” അവള്‍ അഭിമാനത്തോടെ എന്റെ കണ്ണില്‍ നോക്കി പറഞ്ഞു.
“ഒരു തികഞ്ഞ അഭ്യാസിക്ക് മുന്നില്‍ അതൊന്നും ഗുണം ചെയ്തില്ല, മേഡം. അതുകൊണ്ട് അതിൽ മാത്രം വിശ്വസിക്കരുത്. ഓവർ ക്കോൺഫിഡന്റും അത്ര നല്ലതല്ല, നിങ്ങൾ വളരെ സൂക്ഷിക്കണം. ഇതുപോലെ രാത്രി സമയങ്ങളില്‍ ഒറ്റക്ക് വരാതെ കൂടെ ആരെയെങ്കിലും കൂട്ടുന്നതാവും ബുദ്ധി.” ഞാൻ കാര്യമായി അവളെ ഉപദേശിച്ചു.
അപ്പോ കുറെ നേരം എന്റെ കണ്ണില്‍ നോക്കി അവള്‍ പഠിച്ചു. “നിങ്ങൾ തികഞ്ഞൊരു അഭ്യാസിയാണോ..? അതുകൊണ്ടാണോ കാട്ടിലും മലകളിലും ഒക്കെ ഒറ്റക്ക് പോകാൻ ഇത്രയും ധൈര്യം കിട്ടിയത്..?”
അതിന് മറുപടി കൊടുക്കാതെ ഞാൻ പുഞ്ചിരിക്കുക മാത്രം ചെയ്തു. പക്ഷേ അവള്‍ക്ക് അത് മതിയായില്ല.
“പറയൂ സർ, നിങ്ങൾ എന്നോട് അതിക്രമം ചെയ്യാൻ ശ്രമിച്ചാൽ എന്റെ ഈ ഇടി വളയും, ആ ലാത്തിയും, കത്തിയും കൊണ്ട് നിങ്ങളെ എനിക്ക് പിന്തിരിപ്പിക്കാന്‍ കഴിയില്ലെന്നാണോ കരുതുന്നത്..?” അവള്‍ വെല്ലുവിളിക്കും പോലെ ചോദിച്ചു.
“സോറി മേഡം നിങ്ങളെ വെല്ലുവിളിക്കാനും പരീക്ഷിക്കാനും ഞാൻ ശ്രമിച്ചതല്ല. ഒരു സത്യം ഉൾപ്പെടുത്തി കൊണ്ട് ഉപദേശിച്ചെന്നേയുള്ളു. വേണമെങ്കിൽ നിങ്ങള്‍ക്ക് സ്വീകരിക്കാം ഇല്ലെങ്കിൽ തള്ളിക്കളയാം, എല്ലാം നിങ്ങളുടെ ഇഷ്ട്ടം.” പുഞ്ചിരിയോടെ ഞാൻ പറഞ്ഞു.
ഉടനെ അവളുടെ കണ്ണുകൾ പെട്ടന്ന് സോഫ്റ്റായി മാറി. ഒരു ബഹുമാനം പെട്ടന്ന് അവളുടെ കണ്ണുകളിൽ നിറഞ്ഞു.
“ശെരിക്കും നിങ്ങൾ വിചാരിച്ചാല്‍ എന്റെ ഈ ആയുധങ്ങൾ ഒന്നും മതിയാവില്ലെന്ന് ഇപ്പൊ ഞാൻ വിശ്വസിക്കുന്നു” എന്നെ ഞെട്ടിച്ച് കൊണ്ട് അവള്‍ പറഞ്ഞിട്ട് പുഞ്ചിരിച്ചു. “മോശപ്പെട്ട ആളുകള്‍ക്ക് മുന്നില്‍ നിങ്ങൾ വളരെയേറെ അപകടകാരിയാണെന്ന ഫീൽ നിങ്ങളെ കണ്ട നിമിഷം തൊട്ടേ എന്റെ മനസ്സിൽ ശെരിക്കും കിട്ടിക്കൊണ്ടിരിക്കുകയാണ്. എന്റെ മനസ്സ് എന്നോട് പറയുന്നത് എന്തും കറക്റ്റായിരിക്കും. പക്ഷേ എനിക്ക് നിങ്ങളെ പൂര്‍ണമായി വിശ്വസിക്കാൻ കഴിയുമെന്നുമാണ് ആദ്യം നിങ്ങളെ കണ്ടപ്പോഴേ എന്റെ മനസ്സ് പറഞ്ഞത്. അതുകൊണ്ടാണ് നിങ്ങളെ ഞാൻ ഭയപ്പെടാത്തത്. ആ കാരണം കൊണ്ടാണ് നിങ്ങളോട് ഞാൻ ഇത്രയും ധൈര്യത്തിൽ ഇത്രയും നേരം ഞാൻ സംസാരിച്ചത്.”
എന്റെ അന്തംവിട്ടുള്ള നില്‍പ്പ് കണ്ടിട്ട് അവള്‍ കുറച്ച് ഉറക്കെ തന്നെ ചിരിച്ചു. “ഇങ്ങനെയൊക്കെ ചിരിച്ചിട്ട് ഒരുപാട് വര്‍ഷങ്ങളായി, കേട്ടോ സർ.” അവളൊരു നെടുവീർപ്പോടെ തലയാട്ടി.
അപ്പോഴും ഞാൻ ആശ്ചര്യത്തോടെ തന്നെ അവളെ നോക്കി നിന്നു. പക്ഷേ ശെരിക്കും ഞങ്ങൾക്കിടയിൽ എന്തോ ഒരു ബോണ്ട് ക്രിയേറ്റാവുകയും, അത് വളരെ വേഗത്തിൽ തന്നെ ശക്തിയാർജിച്ച് കൊണ്ടേ പോകുന്നുമുണ്ടായിരുന്നത് ഞാൻ അറിയുന്നുണ്ടായിരുന്നു. അവൾക്കും അങ്ങനെ തന്നെയാണെന്ന് അവളുടെ കണ്ണില്‍ നിന്ന് എനിക്ക് മനസ്സിലാക്കാനും കഴിഞ്ഞു.
“ഓക്കെ മേഡം. എനിക്ക് നിങ്ങളെ വിശ്വസമുള്ളത് കൊണ്ടാണ് എന്റെ വണ്ടിയുടെ താക്കോൽ നിങ്ങളെ ഞാൻ ഏല്‍പ്പിക്കുന്നത്.” അതും പറഞ്ഞ് അവള്‍ നേരത്തെ എന്നോട് പറഞ്ഞ വണ്ടിയുടെ സർവീസ് ഫീസും വണ്ടി ചാവിയും എടുത്തു നീട്ടി.
ഉടനെ ഒരു സന്തോഷം നിറഞ്ഞ പുഞ്ചിരിയുടെ അവള്‍ അതൊക്കെ എന്റെ കൈയിൽ നിന്നും വാങ്ങി.
“പിന്നേ, എന്റെ വണ്ടിക്ക് മുകളിലുള്ള കംപാർട്മെന്റിനെ തൊടാൻ പോലും അവരെ അനുവദിക്കരുത്. വണ്ടിക്കകത്തുള്ള ഒറ്റ സാധനം പോലും അത് ഇരിക്കുന്ന സ്ഥലങ്ങളില്‍ നിന്നും മാറ്റാനും അവരെ അനുവദിക്കരുത്. പിന്നെ ഇത്രയും ഹെല്പ് ചെയ്യുന്നതിന് ഒരുപാട് താങ്ക്സ് മേഡം.” അത്രയും പറഞ്ഞിട്ട് ഞാൻ എന്റെ ബാഗും എടുത്തുകൊണ്ട് ലിഫ്റ്റിന് നേരെ തിരിഞ്ഞു.
