പക്ഷേ അതിന്റെയൊക്കെ വില ധ്വനിക്ക് അറിയാത്തത് അവളുടെ കുറ്റമല്ലല്ലോ. അതുകൊണ്ട് ഞാൻ അവളെ നോക്കി വെറുതെ പുഞ്ചിരിക്കുക മാത്രമാണ് ചെയ്തത്.
“പിന്നെ നിങ്ങൾ പറഞ്ഞത് പോലെ വണ്ടിക്ക് മുകളിലുള്ള ആ കംപാർട്മെന്റിനെ തൊടാൻ പോലും അവരെ ഞാൻ സമ്മതിച്ചില്ല. അതുപോലെ വണ്ടിക്കത്തുള്ള സാധനങ്ങള്‍ ഒന്നും തന്നെ അവരെ അനക്കാൻ പോലും ഞാൻ സമ്മതിച്ചില്ല.” അവള്‍ അഭിമാനത്തോടെ പറഞ്ഞു.
അപ്പോ ഞാൻ അവള്‍ക്ക് ഫുൾ ക്രെഡിറ്റ് കൊടുക്കുന്നുവെന്ന് അറിയിക്കും പോലെ പുഞ്ചിരിച്ചു.
“എനിക്ക് ധ്വനിയെ അത്രമാത്രം വിശ്വസമുണ്ടായിരുന്നത് കൊണ്ടാണ് എന്റെ വണ്ടിയുടെ താക്കോൽ നിന്റെ കൈയിൽ തന്നത്.” ഞാൻ പിന്നെയും സീരിയസ്സായി പറഞ്ഞു.
“കഴിഞ്ഞ രാത്രിയാണ് നമ്മൾ തമ്മില്‍ ആദ്യമായിട്ട് കണ്ടത്. വെറും അര മണിക്കൂര്‍ മാത്രം എന്നോട് പരിചയമുണ്ടായിരുന്ന എന്നോട് ഇത്രമാത്രം വിശ്വസം തോന്നാന്‍ എന്താണ് കാരണം…?” അവള്‍ എന്റെ മറുപടി കേള്‍ക്കാന്‍ ആഗ്രഹിച്ചത് പോലെ ചോദിച്ചു.
പക്ഷേ യഥാർത്ഥത്തിൽ ഞങ്ങൾക്കിടയിൽ വളരെ വേഗത്തിൽ വളര്‍ന്ന് സ്ട്രോംഗായി മാറിയിരുന്നു ബോണ്ടിനെ കുറിച്ച് അവളും ബോധവതിയായിരുന്നു. അവളുടെ കണ്ണുകളിൽ നിന്നും മുഖത്ത് നിന്നുമൊക്കെ അതിന്റെ വ്യക്തമായ സൂചനകള്‍ എനിക്ക് കാണാമായിരുന്നു.
“ധ്വനിയെ ആദ്യമായി കണ്ടപ്പോഴേ വിശ്വസിക്കാന്‍ എന്റെ മനസ്സ് പറഞ്ഞു, ആ കാരണം തന്നെ എനിക്ക് ധാരാളമാണ്.” പുഞ്ചിരിയോടെ ഞാൻ പറഞ്ഞു. “നിന്നോട് സംസാരിക്കാൻ തുടങ്ങിയപ്പോൾ എനിക്ക് നിന്നോടുള്ള വിശ്വാസം വര്‍ധിച്ചു കൊണ്ടേ പോയി. അതുകൊണ്ടാണ് നീ മേല്‍നോട്ടം വഹിക്കുകയാണെങ്കിൽ മാത്രം ആ സർവീസ് ടീമിനെ വിളിച്ചാല്‍ മതിയെന്ന് ഞാൻ പറഞ്ഞത്.” അത്രയും പറഞ്ഞിട്ട് ഞാൻ അവളുടെ കണ്ണുകളിൽ സൂക്ഷിച്ച് നോക്കി ചോദിച്ചു, “ശെരിക്കും എന്റെ വണ്ടിക്കകത്തുള്ള സാധനങ്ങളുടെ വില എത്ര വരുമെന്ന് അറിയാമോ..?”
ഇല്ലെന്ന് അവള്‍ ഉടനെ തലയാട്ടി.
“ആ കന്നാസുകളിൽ നിറച്ചിരിക്കുന്ന വെള്ളം കൂട്ടാതെ മറ്റുള്ള സാധനങ്ങൾക്ക് മാത്രമായി ഏറ്റവും കുറഞ്ഞത് ഇരുപത് കോടി സിമ്പിളായി എനിക്ക് കിട്ടും.” ഞാൻ അവളോട് പറഞ്ഞു.
അവള്‍ അന്തിച്ചു പോയി വായ് പിളര്‍ന്ന് നോക്കി. “അപ്പോ ആ വെള്ളം—”
“ആ വെള്ളത്തിന് മാത്രമായി അത്രയ്ക്ക് വിലയൊന്നും കിട്ടില്ല. പക്ഷേ ഞാൻ ഉണ്ടാക്കുന്ന മരുന്നുകളിൽ ആ വെള്ളം നിര്‍ണായകമാണ്. അത്രയും വെള്ളം ഉപയോഗിച്ച് ഉണ്ടാക്കുന്ന മരുന്നുകള്‍ വിറ്റാൽ നേരത്തെ ഞാൻ പറഞ്ഞിന്റെ പതിനാലിരട്ടി വില എനിക്ക് കിട്ടും.”
“അമ്മോ….!!” അവള്‍ കണ്ണുകൾ വിരിച്ച് സ്തംഭിച്ചിരുന്നു പോയി. “അപ്പോ പിന്നെ വെട്ടി തുറന്ന് എന്തിനാണ് എല്ലാവരോടും ഇങ്ങനെ പറഞ്ഞു കൊണ്ട് നടക്കുന്നത്..! രഹസ്യമായി കൊണ്ട് നടക്കേണ്ട കാര്യമല്ലേ ഇത്..??! കള്ളന്മാരുടെ ചെവിയില്‍ വീണാല്‍ നിന്നെ കൊല്ലാൻ പോലും അവർ മടിക്കില്ല..!!” ഒടുവില്‍ അവള്‍ എന്തൊക്കെയോ ചിന്തിച്ചുകൊണ്ട് പേടിയോടെ എന്നെ ശാസിച്ചു. “വെറുതേയല്ല സെക്യൂരിറ്റി ഇല്ലെന്ന് നീ ആശങ്കപ്പെട്ടത്.!!”
അവളുടെ കണ്ണുകളിൽ തന്നെ സൂക്ഷിച്ചു നോക്കി പഠിച്ച് കൊണ്ടിരുന്ന എനിക്ക് അവളുടെ കണ്ണുകളിൽ നിന്നും തെറ്റായ ആഗ്രഹങ്ങള്‍ ഒന്നും തന്നെ കാണാന്‍ കഴിഞ്ഞിരുന്നില്ല. അത്യാഗ്രഹവും അവളിൽ ഞാൻ കണ്ടില്ല.
ഇങ്ങനെ വെട്ടി തുറന്ന് സംസാരിച്ച എന്നോട് അവള്‍ക്ക് അമര്‍ഷം തോന്നിയതാണ് ഞാൻ കണ്ടത്. ഞാൻ ഒരു മണ്ടനാണെന്ന് പറയുന്നത് പോലെ എന്നെ നോക്കി അവള്‍ മുഖം ചുളിച്ച് ഇരിക്കുകയായിരുന്നു. ഞാൻ വലുതായി തന്നെ പുഞ്ചിരിച്ചു.
“ഞാൻ എല്ലാവരോടും വിളിച്ച് പറഞ്ഞു കൊണ്ടൊന്നും നടക്കുന്നില്ല, ധ്വനി. നിന്നോട് മാത്രമാണ് ഞാൻ പറഞ്ഞത്. അതും വിശ്വസം ഉള്ളതുകൊണ്ട് മാത്രം. കൂടാതെ എന്റെ വണ്ടിയില്‍ ഇരിക്കുന്ന സാധനങ്ങൾ എങ്ങനെ ഉപയോഗിച്ച് ഇങ്ങനെയുള്ള മരുന്നുകള്‍ ഉണ്ടാക്കാൻ കഴിയുമെന്ന് എനിക്ക് മാത്രമേ അറിയൂ. അതുകൊണ്ട് ആരെങ്കിലും അതൊക്കെ മോഷ്ടിച്ചു കൊണ്ട് പോയാൽ പോലും അവര്‍ക്ക് പ്രയോജനം ഉണ്ടാവില്ല. പക്ഷേ എനിക്ക് വലിയ നഷ്ട്ടം ഉണ്ടാകുമെന്നത് സത്യം തന്നെയാണ്.” ഞാൻ ചിരിച്ചുകൊണ്ട് പറഞ്ഞിട്ട് അവളെ സീരിയസ്സായി നോക്കി ചോദിച്ചു, “എന്താ, ഞാൻ നിന്നെ വിശ്വസിച്ചത് തെറ്റായി പോയെന്ന് നിനക്ക് സ്വയം തോന്നുന്നുണ്ടോ, എനിക്കുള്ള വിശ്വസം പോലും നിനക്ക് സ്വയം ഇല്ലേ..?”
