ഞാനും പെട്ടന്ന് മുഖം ചുളിച്ചു കൊണ്ട് അവളുടെ കണ്ണുകളിൽ നോക്കി അവളുടെ മനസ്സിനെ വായിക്കാൻ ശ്രമിച്ചു.
അവളുടെ കണ്ണുകളിൽ എന്നോടുള്ള സ്നേഹം നിറഞ്ഞു നില്‍ക്കുന്നത് കാണാന്‍ കഴിഞ്ഞു. പക്ഷേ അത് തെറ്റായ സ്നേഹം അല്ലായിരുന്നു. എന്നാലും എന്റെ അസ്വസ്ഥത മാറിയില്ല.
“എന്തിനാ അജ്ഞാതരെ സംശയത്തോടെ നോക്കുന്നത് പോലെ എന്നെ നോക്കുന്നേ..?” ജെസ്സി പെട്ടന്ന് സങ്കടപ്പെട്ട് ചോദിച്ചു. “എന്നോട് പിണക്കമാണോ..? ഞാൻ അറിയാതെ എന്തെങ്കിലും തെറ്റ് അച്ചാചനോട് ചെയ്തോ…?” അവള്‍ക്ക് നല്ല വെപ്രാളമായി.
“ഒന്നുമില്ല ജെസ്സി.” എന്റെ മനസിലേ സംശയം മാറാതെ ഞാൻ മേമ്പൊടിയായി പറഞ്ഞു.
“ഇല്ല, എന്തോ ഉണ്ട്. പറ അച്ചാച്ചാ, എന്താ പ്രശ്നം..?”
“ആദ്യം ഡ്രെസ്സൊന്ന് മാറ്റിക്കോട്ടേ, എന്നിട്ട് പറയാം.”
അപ്പൊ അവളുടെ വെപ്രാളം കൂടുകയാണ് ചെയ്തത്. പക്ഷേ അവളൊന്നും മിണ്ടാതെ എന്നെ പിടിച്ചുന്തി റൂമിലേക്ക് കേറ്റി.
“അച്ചാച്ചൻ ഡ്രെസ്സ് മാറ്റിക്കൊ, അപ്പോഴേക്കും ഞാൻ ബാത്റൂമിൽ പോയിട്ട് വരാം.” ജെസ്സി എന്റെ ഡ്രെസ്സ് എന്റെ കൈയിൽ വച്ചു തന്നിട്ട് ബാത്റൂമിലോട്ട് കേറി പോയി.
അന്നേരം ഞാൻ എന്റെ പാന്റും ബനിയനും അഴിച്ചെടുത്ത് റൂം ഭിത്തിയിൽ ഫിക്സ് ചെയ്തിരുന്ന ഹാങ്ങർ ഹൂക്കിൽ തൂക്കിയിട്ടു. ശേഷം എന്റെ അടി ബനിയനും ട്രാക്ക് പാന്റും ധരിച്ചു. അപ്പോഴേക്കും ജെസ്സി ബാത്റൂം തുറന്ന് പുറത്തേക്ക് വന്നു.
എന്നെ നോക്കി അവള്‍ മുഖം വീർപ്പിച്ചു കൊണ്ട് ബെഡ്ഡിൽ കേറി കിടന്നു. ഞാനും ഒന്ന് ബാത്റൂമിൽ പോയിട്ട് വന്നു.
“ലൈറ്റ് ഓഫ് ചെയ്യട്ടെ…?” ബെഡ്ഡിൽ കിടന്ന് മൊബൈലില്‍ എന്തോ ചെയ്തു കൊണ്ടിരുന്ന അവളോട് ഞാൻ ചോദിച്ചു.
“ഓക്കെ അച്ചാച്ചാ.” മൊബൈലില്‍ തന്നെ നോക്കി ജെസ്സി പറഞ്ഞു.
അപ്പോ ലൈറ്റ് ഓഫ് ചെയ്തിട്ട് അവളുടെ മൊബൈൽ വെട്ടം നോക്കി ചെന്ന് ബെഡ്ഡിൽ കേറി അവളിൽ നിന്ന് അല്‍പ്പം ഗ്യാപ്പ് വിട്ട് ഞാൻ മലര്‍ന്നു കിടന്നു.
ഉടനെ അവള്‍ മൊബൈല്‍ ഉപയോഗിക്കുന്നത് മതിയാക്കി അതിനെ ബെഡ്ഡിന്റെ ഒരു വശത്തായി നീക്കി വച്ചിട്ട് എന്റെ അടുത്തേക്ക് നീങ്ങി വന്ന് കിടന്നു.
“ഇനി പറ അച്ചാച്ചാ, ഏതാണ് പ്രശ്നം..?” അവൾ എന്നോട് ധൃതി പിടിച്ചു ചോദിച്ചു.
“നി ഗോള്‍ഡ മിസ്സിനോട് പറഞ്ഞ കാര്യമാണ് എന്റെ പ്രശ്നം. ഞാനാണ് നിന്റെ ഫസ്റ്റ് ലവ് ആന്‍ഡ് ലാസ്റ്റ് ലവ് എന്ന് പറയാനുള്ള കാരണം എന്തായിരുന്നു…? ശെരിക്കും എന്ത് ഉദ്ദേശിച്ചാണ് നീ അങ്ങനെ പറഞ്ഞത്..?” ഞാൻ അവളോട് ചോദിച്ചു.
“ഓ, അതായിരുന്നോ കാര്യം.” ജെസ്സി സീരിയസ്സായി പറഞ്ഞു. എന്നിട്ട് എന്നോട് ചേര്‍ന്നു കിടന്നു. പക്ഷേ ഞാൻ അവളെ വിട്ട് പെട്ടന്ന് നീങ്ങി കിടന്നു.
അത് അവളെ മുറിവേൽപ്പിച്ചത് പോലെ അവള്‍ പെട്ടന്ന് ഉള്ളിലേക്ക് ശ്വാസം വലിച്ചു. ഇരുട്ട് കാരണം വെറും നിഴൽ പോലെ മാത്രമേ അവളെ കാണാൻ കഴിഞ്ഞുള്ളു. അതുകൊണ്ട് അവളുടെ മുഖത്ത് എന്ത് വികാരമാണെന്ന് എനിക്ക് കാണാന്‍ കഴിഞ്ഞില്ല.
“മ്മ്, അതുതന്നെയാണ് കാര്യം.” ഞാൻ അല്‍പ്പം കടുപ്പിച്ച് പറഞ്ഞു. “നിത്യ ടീച്ചർ ഒരു സംശയം എന്നോട് ചോദിച്ചായിരുന്നു. ടീച്ചർ സംശയം ചോദിച്ച ആ നിമിഷം നഷ്ടപ്പെട്ടതാണ് എന്റെ സമാധാനം. ഇതുവരെ തിരിച്ച് കിട്ടിയിട്ടില്ല. പറ ജെസ്സി, സത്യം മാത്രം പറ, ഒരു സഹോദരനോട് തോന്നാന്‍ പാടില്ലാത്ത ഇഷ്ട്ടം വല്ലതും നിന്റെ മനസ്സിൽ നീ കൊണ്ടുനടക്കുന്നുണ്ടോ…?!” ഒറ്റ ശ്വാസത്തിൽ ചോദിച്ചിട്ട് അങ്ങനെ ഒന്നും അവള്‍ക്ക് ഉണ്ടാവരുതെന്ന് പ്രാര്‍ത്ഥിച്ചു കൊണ്ട് എന്റെ ശ്വാസം ഞാൻ അടക്കി പിടിച്ചുകൊണ്ട് കിടന്നു.
“അരുതാത്ത ഇഷ്ട്ടമോ..? അങ്ങനെ വച്ചാല്‍..?” അവള്‍ സംശയത്തോടെ ചോദിച്ചു.
“മനസ്സിലായിട്ടും മനസ്സിലാവാത്ത പോലെ അഭിനയിച്ച് കളിക്കല്ലേ ജെസ്സി.” ഞാൻ ചെറുതായി ദേഷ്യപ്പെട്ടു. “എന്നോട് നിനക്ക് ഇൻസെസ്റ്റുവസ് ലവ് വല്ലതുമുണ്ടോ…?” ഞാൻ അസ്വസ്ഥനായി ചോദിച്ചു.
