ആ വിശേഷ സ്ഥലങ്ങളില്‍ ഒക്കെ ഏറ്റവും പുരാതനമായ ഒരു പ്രത്യെകതരം ഗോത്രങ്ങളിൽ പെട്ട ആദിവാസികളാണ് കാവൽക്കാരായി നിശ്ചയിക്കപ്പെട്ടിരുന്നത്. അവർ ഓരോരുത്തരുടെ കൂടേയും ഏതെങ്കിലും ഇനത്തില്‍ പെട്ട ഓരോ വന്യ മൃഗവും ഉണ്ടാവും. കാടിന്റെ രഹസ്യ പ്രദേശങ്ങളുടെ പരിപാലകർ എന്നാണ് അവർ അറിയപ്പെടുന്നത്. പുറം ലോകത്തുള്ള ആരെയും ആ പ്രദേശങ്ങളിൽ പോകാൻ ഇവർ അനുവദിക്കില്ല. ഭയപ്പെടുത്തി ഓടിക്കുകയാണ് അവർ ചെയ്യാറുള്ളത്.
പക്ഷേ കാടിന്റെ പുത്രനായി എന്നെ സെർനു അംഗീകരിച്ച നിമിഷം തൊട്ട് കാടിനകത്ത് എനിക്കൊരു വിലക്കും ഇല്ലായിരുന്നു. സാധാരണ ആദിവാസികൾക്ക് പോലും പോകാൻ വിലക്കുള്ള സ്ഥലങ്ങളില്‍ വരെ എനിക്ക് പോകാൻ കഴിയും. എനിക്ക് 8 വയസ്സുള്ളപ്പോ അലഞ്ചി മൂപ്പൻ എന്റെ പുറങ്കൈയിൽ സെർനു വിന്റെ ഒരു ടാറ്റു പച്ചക്കുത്തി തന്നായിരുന്നു. ഔഷധ ഇനത്തില്‍ പെട്ട ഒരു മരത്തിൽ നിന്നും അടർത്തിയെടുത്ത വലിയൊരു മുള്ളും, പിന്നെ ആ മരത്തിൽ നിന്നു തന്നെ കിട്ടുന്ന നെല്ലിക്ക പോലത്തെ പഴങ്ങളുടെ വിത്തുകൾ അരച്ചു പിഴിഞ്ഞെടുത്ത കടും നീല മഷിയും ഉപയോഗിച്ചാണ് മൂപ്പൻ എനിക്ക് പച്ച കുത്തി തന്നത്. എന്റെ പുറങ്കൈയിൽ ഉള്ള സെർനു ആനയുടെ ടാറ്റു കണ്ടാൽ ഞാൻ ആരാണെന്ന് കാടിന്റെ കാവല്‍ക്കാർ പോലും തിരിച്ചറിഞ്ഞ് എന്നെ തടയാറില്ല.
എന്റെ ശേഖരണത്തിനിടയ്ക്ക് ആ രഹസ്യ സ്ഥലങ്ങളിലും ഞാൻ ഒറ്റക്ക് പോയി. അവിടെയുള്ള ആ അരുവികളിൽ നിന്നൊക്കെ ഔഷധ ഗുണങ്ങളുള്ള വെള്ളം വേണ്ടത്ര ഞാൻ ശേഖരിച്ചു. വെള്ളം കൂടാതെ വേറെയും ഒരുപാട് അപൂര്‍ ധാതുപദാര്‍ത്ഥങ്ങളും ഔഷധ ചെടികളും തുടങ്ങി ഒരുപാട് ശേഖരണങ്ങളും നടത്തി.
എന്റെ ചില സ്പെഷ്യൽ നാട്ട് മരുന്നുകള്‍ തയാറാക്കി എടുക്കാൻ ഈ അപൂര്‍വ്വ വെള്ളവും മറ്റ് ചില ധാതുക്കളുടേ പങ്കും വളരെ നിര്‍ണായകമാണ്. ഈ മരുന്നുകള്‍ ഉപയോഗിച്ചാല്‍ : ചില ടൈപ്പ് ക്യാൻസർ കാരണം തുടർച്ചയായി നില്‍ക്കുന്ന കടുത്ത വേദനകളും, പിന്നെ വിട്ടുമാറാത്ത ചില മാരകമായ അസുഖങ്ങള്‍ കാരണം നിത്യമായി നിലനില്‍ക്കുന്ന തീവ്രമായ വേദനകളൊക്കെ രണ്ട് ദിവസത്തേക്ക് പൂര്‍ണമായി ഒഴിഞ്ഞു മാറി നില്‍ക്കും. അതുകൊണ്ട് എന്റെ ആ മരുന്നുകള്‍ക്ക് വില കൂടുതൽ ആണെങ്കിലും ഡിമാന്റും കൂടുതലാണ്. മിസ്സിനോടൂം ടീച്ചറോടും പറഞ്ഞത് പോലെ ഇന്ത്യയിൽ മാത്രമല്ല വിദേശ രാജ്യങ്ങളിലേക്ക് പോലും എന്റെ സ്വന്തം മരുന്ന് കമ്പനികൾ ഈ മരുന്ന് വകകളെ എക്സ്പോർട്ട് ചെയ്യുന്നുമുണ്ട്.
അങ്ങനെ ഇതുപോലത്തെ ഒരുപാട് ഔഷധ ഗുണങ്ങൾ നിറഞ്ഞ പല വസ്തുക്കളും ഞാൻ പല കാടുകളില്‍ നിന്നൊക്കെ ശേഖരിച്ചു. ഒടുവില്‍ ഞാൻ വിചാരിച്ചതിനേക്കാളും എത്രയോ വേഗത്തിലാണ് ഞാൻ എന്റെ അവസാനത്തെ സ്റ്റോപ്പായ മധ്യപ്രദേശിൽ, മാർച്ച് 7ന്, എത്തിയത്. അത് എന്നെ ശെരിക്കും ആശ്ചര്യപ്പെടുത്തുകയാണ് ചെയ്തത്.
ആദ്യം ഞാൻ മധ്യപ്രദേശിലുള്ള എന്റെ ലാബും മറ്റ് ബിസിനസ്സ് സ്ഥാപനങ്ങളും സന്ദര്‍ശിച്ചു. ചില പരീക്ഷണങ്ങളും മറ്റും അവിടെ ഞാൻ നടത്തി. മണിക്കൂറുകൾ അവിടെയൊക്കെ തന്നെ ബിസിയായി പോയി.
രാത്രിക്ക് മുമ്പ് ഞാൻ ചില ഉന്നത ഗവണ്മെന്റ് ഉദ്യോഗസ്ഥരേയും ചില ഉന്നത പോലീസ് മേധാവികളേയും ചെന്ന് കണ്ടായിരുന്നു. അതിൽ ചിലരൊക്കെ എന്റെ സൈലന്റ് പാർട്നർസ് കൂടിയാണ്. അത് കഴിഞ്ഞ് എന്റെ ബിസിനസ്സിന്റെ ലീഗൽ കാര്യങ്ങൾ നോക്കുന്ന എന്റെ ഒരു സുഹൃത്ത് കൂടിയായ ഒരു ലോയറേയും മീറ്റ് ചെയ്ത് ഒരുപാട് കാര്യങ്ങൾ ഡിസ്കസ് ചെയ്യുകയും, ചില ഏര്‍പ്പാടുകളൊക്കെ ചെയ്തതിന് ശേഷവുമാണ് എന്റെ ലാബിലേക്ക് ഞാൻ തിരികെ പോയത്. രാത്രി ഞാൻ അവിടേ തന്നെ കൂടി.
അടുത്ത ദിവസം, 8 ാം തിയതി വെളുപ്പിന്, ഞാൻ കാട്ടിലേക്ക് തിരിച്ചു. ഏറ്റവും വലിയ കാടാണ് അത്. ഒരുപാട് രഹസ്യ പ്രദര്‍ശങ്ങൾ ആ കാട്ടില്‍ ഉണ്ടായിരുന്നു. അത്കൊണ്ട് നാല് ദിവസം ഞാൻ കാട്ടിനകത്ത് എനിക്ക് കഴിയേണ്ടി വന്നു. ഒടുവില്‍ എന്റെ കാര്യങ്ങൾ എല്ലാം കഴിഞ്ഞ് കാട് വിട്ടിറങ്ങിയപ്പോ പാതിരാത്രി ആയിരുന്നു.
