മസാജ് തെറാപ്പിസ്റ്റ് – 5 31അടിപൊളി  

 

എല്ലാം കത്തിച്ചു കളഞ്ഞ ശേഷം അവർ രണ്ടുപേരും എന്റെ മുഖത്തേക്ക് നോക്കി. ധ്വനി സന്തോഷത്തോടേയും.. അവളുടെ മാമൻ പേടിച്ച് വിറച്ചു കൊണ്ടും.

 

കാര്യങ്ങൾ എല്ലാം ഇത്രയും സിമ്പിളായി സോള്‍വ് ആകുമെന്ന് സത്യത്തിൽ ഞാൻ വിചാരിച്ചതല്ല. എന്തായാലും ഇത്ര ഈസിയായി തീര്‍ന്നത് കൊണ്ട്‌ എനിക്ക് സമാധാനം കിട്ടിയായിരുന്നു.

 

“ശെരി, നിങ്ങൾ പൊയ്ക്കോളു. പക്ഷേ ഇവിടെ സംഭവിച്ചതൊന്നും മറക്കരുത്. അറിയാതെ പോലും നിങ്ങൾ എന്തെങ്കിലും പെണ്ണിനോട് ചെറിയ തെറ്റ് ചെയ്തുവെന്ന് ഞാൻ അറിഞ്ഞാൽ —” എന്റെ വിരലുകൾ കൊണ്ട്‌ അയാളെ വെടി വെക്കുന്നത് പോലെ ഞാൻ കാണിച്ചു. അയാളുടെ മുഖം വല്ലാതെ വിളറി പോയി.

 

“ഇല്ല സാർ, അങ്ങനെ ഒന്നും ഒരിക്കലും സംഭവിക്കില്ല. ഞാൻ ഇനി ഒരു തെറ്റും ചെയ്യില്ല.” അയാള്‍ തൊഴുത് കൊണ്ട്‌ എന്നെയും ധ്വനിയേയും നോക്കി പറഞ്ഞു. എന്നിട്ട് ഇവിടെ നിന്ന് രക്ഷപ്പെട്ടാൽ മതിയെന്ന് വിചാരിച്ച് വേഗം റൂമിൽ നിന്നും അയാള്‍ പുറത്തേക്ക്‌ പാഞ്ഞു.

 

അങ്ങനെ ധ്വനിയുടെ ഇവിടത്തെ എല്ലാ പ്രശ്നങ്ങളും തീര്‍ത്ത് അവളെയും എന്റെ കൂടെ കൂട്ടി ഉച്ചക്ക് ഒരു മണിയോടെ ഒരു ഹോട്ടലിൽ കേറി ഫുഡ്ഡും കഴിച്ചിട്ട് ഞങ്ങൾ നാട്ടിലേക്ക് യാത്രയായി.

**********’***************

 

ഞങ്ങളുടെ യാത്ര തുടങ്ങി അര മണിക്കൂര്‍ കഴിഞ്ഞിരുന്നു. ഞാൻ ആദ്യം കണ്ട മാളിൽ വണ്ടി കൊണ്ടുപോയി പാർക്ക് ചെയ്തു. അവള്‍ ചോദ്യ ഭാവത്തിൽ എന്നെ നോക്കി.

 

“നിന്റെ ഈ നരച്ച പഴയ ഡ്രെസ്സും, പൊട്ടാറായ ചെരുപ്പുമൊന്നും ഇനി നിനക്ക് വേണ്ട. നിനക്ക് വേണ്ടതൊക്കെ ഇവിടെ നിന്നും നമുക്ക് വാങ്ങാം.” ഞാൻ അവളോട് പറഞ്ഞു.

 

അപ്പോ അവൾ മടിച്ച് എന്നെ നോക്കി. അവളുടെ കണ്ണുകളിൽ ഒരു നിസ്സഹായത ഉണ്ടായിരുന്നു.

 

“മടിയൊന്നും വേണ്ട ധ്വനി.” അലിവോടേ ഞാൻ പറഞ്ഞു. “ഈ നിമിഷം നീ പുതിയ ജീവിതത്തിലേക്ക് കടക്കാൻ പോകുകയാണ്, നീ പുതിയ ധ്വനിയായി മാറാൻ പോകുകയാണ്. അതുകൊണ്ട്‌ നിന്റെ സേർട്ടിഫിക്കറ്റ്സ് ഒഴികെ മറ്റുള്ളതൊക്കെ കളഞ്ഞേക്ക്. നിന്റെ കഴിഞ്ഞുപോയ ആ നരക ജീവിതത്തിന്റെ ഓര്‍മ്മകളും, അതിന്റെ കൂട്ടത്തിൽ ഈ മോശമായ ഡ്രെസ്സും ചെരുപ്പമൊക്കെ നീ ഇവിടെ തന്നെ കളയണം. പുതിയ ആളായി നീ മാറണം.”

 

ഉടനെ ധ്വനിയുടെ കണ്ണുകളിൽ ആത്മ വിശ്വാസം നിറഞ്ഞു. ദൃഢമായ തീരുമാനം എടുത്തത് പോലെ അവളുടെ ഭാവം തന്നെ പെട്ടന്ന് മാറി. ആത്മ വിശ്വാസത്തോടേയുള്ള ഒരു പുഞ്ചിരിയും അവളുടെ ചുണ്ടില്‍ വിരിഞ്ഞു. ഒപ്പം എന്നോട് അതിയായ വിശ്വാസവും മതിപ്പും അവളുടെ കണ്ണുകളിൽ നിറഞ്ഞു. കൂടാതെ എന്നോടുള്ള ആരാധന കൂടിയത് പോലത്തെ നോട്ടവും, ഗാഢമായ സ്നേഹം ഉള്ളില്‍ നിറഞ്ഞു കവിയുന്നത് പോലത്തെ ഒരു തിളക്കം അവളുടെ കണ്ണില്‍ പ്രത്യക്ഷപ്പെടുകയും ചെയ്തു.

 

“ശെരി എന്റെ ഹീറോ. എനിക്ക് വേണ്ടതൊക്കെ ഞാൻ വാങ്ങിക്കാം,” അവള്‍ കുസൃതി ചിരിയോടെ പറഞ്ഞു.

 

“ഹീറോ യോ..?” അവളെ മിഴിച്ചു നോക്കി ഞാൻ തല ചൊറിഞ്ഞു.

 

അപ്പോ അവൾ കുണുങ്ങി ചിരിച്ചു. “മ്മ്, അതേ, നീ എന്റെ ഹീറോ തന്നെയല്ലേ..? നരകത്തില്‍ നിന്നും രക്ഷിച്ച എന്റെ ഹീറോ.”

 

“ധ്വനി, പ്ലീസ്.. അങ്ങനെ ഒന്നും വിളിക്കരുത്.” അസ്വസ്ഥതനായി ഞാൻ പറഞ്ഞു.

 

“എന്റെ ഇഷ്ട്ടം പോലെ തന്നെ ഞാൻ വിളിക്കും.” ചിരിച്ചുകൊണ്ടാണെങ്കീലും വാശിയോടെയാണ് അവൾ പറഞ്ഞത്.

 

“ശെരി വാ നമുക്ക് ചെന്ന് നിനക്ക് വേണ്ടതൊക്കെ വാങ്ങിക്കാം.” അവളുടെ വാശി പിടിച്ചുള്ള ഇരുപ്പ് കണ്ടിട്ട് അവളുടെ മനസ്സിനെ മാറ്റാൻ കഴിയില്ലെന്ന് മനസ്സിലായപ്പോള്‍ കാര്യം മാറ്റിക്കൊണ്ട് ഞാൻ പറഞ്ഞു.

 

“ജിനു, ഞാൻ ജോലിക്ക് കേറി എനിക്ക് സാലറി കിട്ടാൻ തുടങ്ങുമ്പോ ഞാൻ ഈ കടം തിരികെ വീട്ടും. അന്നേരം എന്നോട് എതിരൊന്നും പറയരുത്.” അവൾ പിന്നെയും വാശിയോടെ പറഞ്ഞു.

 

“മ്മ്, അന്നേരം നോക്കാം.” ഞാൻ പറഞ്ഞിട്ട് വേഗം വണ്ടിയില്‍ നിന്നിറങ്ങി. ഭാഗ്യത്തിന്‌ കൂടുതൽ തര്‍ക്കിക്കാതെ അവളും ഇറങ്ങി വന്നു.

Leave a Reply

Your email address will not be published. Required fields are marked *