മസാജ് തെറാപ്പിസ്റ്റ് – 5 31അടിപൊളി  

 

അതുകേട്ട് അവളുടെ മുഖത്ത് നേരത്തെ കണ്ട അതേ നാണം പിന്നെയും വന്നു. ഒരു മയക്കുന്ന പുഞ്ചിരിയും, ഭയങ്കര സന്തോഷവും മുഖത്ത് പടർന്നു പിടിച്ചു.

 

“ശെരി, പോകാം..?” എന്റെ കൈയിൽ പിടിച്ച് അവള്‍ ചോദിച്ചു. ഞാൻ തലയാട്ടി.

 

വണ്ടിയില്‍ ഇരുന്നുകൊണ്ട് അവള്‍ ഇടക്കിടക്ക് പുറത്തും ഇടക്കിടക്ക് എന്നെയും നോക്കുന്നുണ്ടായിരുന്നു.

 

അവളുടെ കണ്ണുകളിൽ എപ്പോഴും മറഞ്ഞിരുന്ന ആ വേദനയും സങ്കടവും നിസ്സഹായതയുമൊക്കെ പൂര്‍ണമായി മാറിയിരിക്കുന്നു. ഒരു കൊച്ചുകുട്ടിയുടേ ജിജ്ഞാസയും ആവേശത്തിലും ആയിരുന്നു അവളിപ്പോ.

 

“നീയാണ് ജിനു എന്റെ ഹീറോ.” ഉത്സാഹ ചിരിയോടെ അവള്‍ പെട്ടന്ന് എന്നെ നോക്കി പറഞ്ഞു.

 

“അയ്യേ, വീണ്ടും വീണ്ടും അങ്ങനെ ഒന്നും പറയല്ലേ. കേൾക്കാൻ തന്നെ ബോറായി തോന്നുന്നു.” അസ്വസ്ഥത കലര്‍ന്ന ചിരിച്ചുകൊണ്ട് ഞാൻ പറഞ്ഞു.

 

“ഞാൻ പറയും. എനിക്കും തോന്നുമ്പോഴൊക്കെ ഞാൻ പറയും.” അവൾ വാശി കേറിയ കുഞ്ഞിനെ പോലെ പറഞ്ഞു.

 

ഞാൻ പിന്നെ അതിനെക്കുറിച്ച് സംസാരിച്ചില്ല. കുറച്ച് നേരത്തേക്ക് അവളും പുറത്തേക്ക്‌ നോക്കിയിരുന്നു.

 

ഒടുവില്‍ അവൾ പുറത്തെ നോട്ടം മതിയാക്കി എന്റെ മുഖത്തേക്ക് തിരിച്ചു. “ഓക്കെ ജിനു, എന്നെ കുറിച്ചുള്ള സകല കാര്യങ്ങളും നിനക്കറിയാം. ഇനി എനിക്ക് നിന്നെ കുറിച്ചുള്ള സകല കാര്യങ്ങളും എനിക്ക് അറിയണം. ഒരു തുരുമ്പ് പോലും വിടാതെ എനിക്ക് എല്ലാം കേൾക്കണം. പറ, നിന്നെ കുറിച്ച് എല്ലാം പറ.” അവൾ ആവശ്യപ്പെട്ടു.

 

അവൾ ആവശ്യപ്പെട്ടു എന്നതിനേക്കാൾ ഡിമാന്റ് ചെയ്തു എന്നതാണ്‌ സത്യം. എനിക്ക് ദേഷ്യമൊന്നും തോന്നിയില്ല. അവളോട് ഒന്നും ഒളിപ്പിക്കാതെ സകല കാര്യങ്ങളും പറയാൻ തന്നെയാണ് തോന്നിയത്‌.

 

അതുകൊണ്ട്‌ എന്നെക്കുറിച്ചുള്ള കാര്യങ്ങൾ ഒന്നും തന്നെ ഒളിപ്പിച്ച് വെക്കാതെ എല്ലാം അവളോട് ഞാൻ തുറന്ന് സംസാരിച്ചു. എന്റെ കുടുംബം, ജോലി, ഗോള്‍ഡ മിസ്സ്, നിത്യ ടീച്ചർ ഉൾപ്പെടെയുള്ള എല്ലാ കാര്യങ്ങളും ഞാൻ അവളോട് പറഞ്ഞു. എന്റെ മൊത്തം കളികളെ കുറിച്ച് പോലും ഞാൻ അവളോട് തുറന്നു പറഞ്ഞു.

 

അവള്‍ക്ക് എന്നോടുള്ള ആ ആരാധന മാറിക്കോട്ടേ എന്ന ഉദ്ദേശം കാരണമാണ് എന്റെ മോശം വശത്തെ കുറിച്ചും ഞാൻ തുറന്ന് സംസാരിച്ചത്. ഒരുപാട്‌ തെറ്റുകൾ ഞാൻ ചെയ്തിട്ടുണ്ടെന്ന് അവൾ മനസ്സിലാക്കണം. അവള്‍ വിചാരിക്കുന്നത് പോലെ ഞാൻ ഒരു ഹീറോ ഇല്ലെന്ന് അവള്‍ അറിയണം.

 

“അതിൽ തെറ്റൊന്നും ഞാൻ കാണുനില്ല, ജിനു. പരസ്പര സമ്മതത്തോടെ ചെയ്യുന്നതിൽ എന്താണ് തെറ്റ്..?” എന്റെ കളികളെ കുറിച്ച് കേട്ട ശേഷം അവള്‍ നിസ്സാരമായി പറഞ്ഞു.

 

“കല്യാണം കഴിഞ്ഞ ചില പെണ്ണുങ്ങളുടെ കൂടെ ചെയ്തത് തെറ്റ് തന്നെയല്ലേ..?” റോഡില്‍ നോക്കി നോക്കി ചോദിച്ചു.

 

“കല്യാണം കഴിഞ്ഞാലും ഇല്ലെങ്കിലും അതിലൊരു കാര്യവുമില്ല, അവരുടെ സമ്മതം ഉണ്ടായിരുന്നു,അവര്‍ക്ക് ഇഷ്ട്ടവും ആയിരുന്നു – അത് മാത്രമാണ് നോക്കേണ്ടത്. ഇപ്പോഴും നീ തന്നെയാണ് എന്റെ ഹീറോ.”

 

“നിനക്ക് ഭ്രാന്താണ്.” ചിരിച്ചുകൊണ്ട് ഞാൻ പറഞ്ഞു.

 

അതിന്‌ മറുപടിയായി അവളും ചിരിച്ചു.

 

“ശെരി, നമ്മൾ മാളിൽ നില്‍ക്കുമ്പോ എന്റെ അമ്മയും അനിയത്തിയും വിളിച്ചായിരുന്നു. ഞാൻ അവരോട് കാര്യങ്ങളൊക്കെ പറഞ്ഞിട്ടുണ്ട്. നിന്നോട് സംസാരിക്കാൻ അവർ കാത്തിരിക്കുകയാണ്. ഞാൻ വിളിച്ചു തരാം, നീ അവരോട് സംസാരിക്ക്.”

 

അവളോട് പറഞ്ഞിട്ട് ഞാൻ എന്റെ അമ്മയെ വിളിച്ച് അവള്‍ക്ക് കൊടുത്തു. അമ്മയും ജെസ്സിയും ധ്വനിയും കൂടി മണിക്കൂറുകളാണ് സംസാരിച്ചത്. ഫോണിലൂടെ തന്നെ ധ്വനി അവളുടെ കഥ മുഴുവനും അവരോട് പറഞ്ഞു. അമ്മയും ജെസ്സിയും തിരിച്ച് എന്തൊക്കെയോ അവളോട് സംസാരിച്ചു. ഒടുവില്‍ എല്ലാം പരസ്പരം സംസാരിച്ച് കഴിഞ്ഞിട്ട് ധ്വനി കോൾ കട്ട് ചെയ്തു. ശേഷം അവൾ സന്തോഷത്തോടെ എന്നെ നോക്കി.

 

“നിന്റെ അമ്മ, എത്ര സ്നേഹമുള്ള ആന്റിയാണ്..!! നിങ്ങളുടെ വീട്ടിൽ താമസിക്കാനാണ് ആന്റി എന്നോട് പറഞ്ഞത്…! ഒന്നും എനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ല, ജിനു. രണ്ട് ദിവസത്തിന് മുമ്പ്‌ വരെ എനിക്ക് ഇഷ്ടപ്പെട്ട ആരുംതന്നെ ഈ ലോകത്ത് ഇല്ലായിരുന്നു. പക്ഷേ പെട്ടന്ന് നീ കടന്നു വന്നു. ഇപ്പൊ ഷൈനി ആന്റിയും ജെസ്സിയും..!!” അവൾ വിസ്മയത്തോടേ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *