മസാജ് തെറാപ്പിസ്റ്റ് – 5 31അടിപൊളി  

“ഹലോ ജിനു,” അപ്പുറത്ത് കോൾ എടുത്ത് ഒരാള്‍ സംസാരിച്ചു.

 

“കമ്മിഷണര്‍ സർ… ഒരു സംശയം ചോദിക്കാന്‍ വിളിച്ചതാണ്.”

 

അപ്പുറത്ത് പോലീസ് കമ്മിഷണര്‍ ആണെന്നറിഞ്ഞതും ധ്വനിയുടെ മാമന്‍ ഞെട്ടി ഭയന്ന് ശ്വാസം അടക്കിപ്പിടിച്ചിരുന്നു.

 

“പറയൂ ജിനു, എന്ത് സംശയമാണ് ഉള്ളത്..?”

 

“ഒരു പെണ്‍കുട്ടിയെ അവളുടെ സ്വന്തം മാമൻ 10 വയസ്സ് തൊട്ട് 28 വയസ്സ് വരെ ടോർച്ചർ ചെയ്യുകയും, സാഹചര്യം കിട്ടുമ്പോളൊക്കെ റേപ് ചെയ്യാൻ ശ്രമിച്ച് കൊണ്ടേ ഇരിക്കുകയും, പിന്നെ മര്യാദയ്ക്ക് ജീവിക്കാൻ അനുവദിക്കാത്ത ആ ആളിന് എന്ത് ശിക്ഷയാണ് നിങ്ങൾ കൊടുക്കുക…?” എന്റെ മൊബൈലിലൂടേ ഞാൻ ചോദിച്ചു.

 

“ഏതവനാ അങ്ങനെ ചെയ്തത്..? ആരുടെ തെണ്ടി പൊലയാടി മാമനാണ് അത്..?” പെട്ടന്ന് കമ്മീഷണര്‍ ഉഗ്ര കോപം കൊണ്ട്‌ ഭ്രാന്തമായി അലറി.

 

അയാളുടെ കോപം കേട്ട് ധ്വനിയും മാമനും വല്ലാതെ പേടിച്ചുപോയി. ഞാൻ പോലും ഞെട്ടി പോയി.

 

“അങ്ങനെ ആരെങ്കിലും ഉള്ളതായി ജിനുവിന് അറിയാമോ…?” അയാള്‍ പിന്നെയും അലറി. “അങ്ങനെ ഒരുത്തൻ ഉണ്ടെങ്കിൽ കേസ് ഒന്നും ഞാൻ എടുക്കില്ല, അവനെ ഞങ്ങൾ രഹസ്യമായി പിടിച്ചുകൊണ്ട് പോയി എൻകൗണ്ടർ ചെയ്തിരിക്കും.” ഒടുവില്‍ ശബ്ദം താഴ്ത്തി അയാള്‍ രഹസ്യമായി പറഞ്ഞു.

 

ഇതൊക്കെ കേട്ടിരുന്ന ധ്വനിയുടെ മാമന്റെ കണ്ണുകൾ പേടിച്ച് പുറത്തേക്ക്‌ തള്ളി വന്നു. ഭയം കാരണം അയാളുടെ കണ്ണുകളിൽ നിന്നും കുടുകുടാന് കണ്ണുനീർ ഒലിക്കാൻ തുടങ്ങി.

 

ധ്വനി വിടര്‍ന്ന കണ്ണുകളോടെ എന്നെയും അവളുടെ മാമനേയും മാറിമാറി നോക്കി.

 

“കമ്മിഷണര്‍ സർ, എനിക്ക് നേരിട്ട് അറിയില്ല. എന്റെ ഒരു ഫ്രണ്ട് എന്നോട് ഒരു സംശയം പറഞ്ഞതാണ്. സത്യമാണോ എന്നറിയില്ല, ഞാൻ ആ ഫ്രണ്ടിനോട് കാര്യമായി സംസാരിച്ചിട്ട് പിന്നെ വിളിക്കാം.” ഞാൻ പുള്ളിയോട് പറഞ്ഞു.

 

“ഓക്കെ ജിനു. പക്ഷേ ഇത് സത്യം അല്ലെങ്കിൽ ഇങ്ങനത്തെ കാര്യത്തിൽ ആരോടും തമാശയായി പോലും പറഞ്ഞ്‌ നടക്കരുതെന്ന് നിങ്ങടെ ആ ഫ്രണ്ടിനോട് പറഞ്ഞേക്കു. അത് അയാള്‍ക്ക് ദോഷം മാത്രമേ ചെയ്യൂ. പിന്നെ ശെരിക്കും അങ്ങനെ ഒരു പൊലയാടി മാമൻ ഉണ്ടെങ്കിൽ അവന്‍ ഇനി ജീവിച്ചിരിക്കില്ല.” അത്രയും പറഞ്ഞിട്ട് അയാള്‍ കട്ടാക്കി.

 

“അയ്യോ.. സാർ… ദയവായി എന്നെ ആ കമ്മിഷണർക്ക് കാണിച്ചു കൊടുക്കല്ലേ. ഇനി ഞാൻ ഇങ്ങനെ തെറ്റൊന്നും ചെയ്യൂല്ലാ.” ധ്വനിയുടെ മാമൻ കുഞ്ഞുങ്ങളെ പോലെ അലറി കരഞ്ഞു. എന്നിട്ട് വേഗം കസേരയില്‍ നിന്നും താഴേക്ക് ഊർന്നിറങ്ങി എന്റെ കാലിൽ പിടിച്ചുകൊണ്ട് കരച്ചില്‍ തുടർന്നു.

 

ഞാൻ വെപ്രാളം പിടിച്ച് വേഗം പുറകോട്ട് മാറി. ധ്വനി അന്തംവിട്ട് നിന്ന് അവളുടെ മാമനെ നോക്കി.

 

“എന്നോട് ക്ഷമ ചോദിച്ചിട്ട് കാര്യമില്ല. ഇത്രയും കാലം നിങ്ങൾ ദ്രോഹിച്ച ധ്വനിയോടാണ് ക്ഷമ ചോദിക്കേണ്ടത്. അവൾ ക്ഷമിച്ചില്ലെങ്കിൽ നിങ്ങളുടെ കാര്യം പോക്കാണ്. നിങ്ങളെ ഞാൻ തെളിവുകൾ സഹിതം ആ കമ്മിഷണര്‍ക്ക് മുന്നില്‍ എത്തിച്ച് കൊടുക്കും. അതോടെ നിങ്ങടെ കാര്യം തീരും.” ഞാൻ അയാളെ പേടിപ്പിച്ചു.

 

“അയ്യോ…. പൊന്ന് മോളെ…. ഞാൻ അറിയാതെ ചെയ്തു പോയതാണേ… ഇനി ഒരിക്കലും ഞാൻ തെറ്റ് ചെയ്യില്ലാ…. സത്യം, സത്യം. എന്നെ രക്ഷിക്കണം…. ആ കമ്മിഷണറോട് ഒന്നും പറയല്ലേ മോളെ….! നിന്റെ കൂട്ടുകാരാനോട് എന്നെ രക്ഷിക്കാൻ പറ മോളെ..! അയാള്‍ എന്നെ കൊന്നു കാളയും മോളെ….!!” അയാള്‍ ചാടി ഉരുണ്ട് ധ്വനിയുടെ കാലിൽ കെട്ടിപിടിച്ചു കൊണ്ട്‌ അലറിയലറി കരഞ്ഞു.

 

“അയ്യോ എന്താ മാമാ ഇത്…. എണീക്ക് മാമാ… ഞാൻ അങ്ങനെ—”

 

പെട്ടന്ന് താക്കീത് ചെയ്യും പോലെ ഞാൻ അവളെ തുറിച്ച് നോക്കിയതും ധ്വനി പെട്ടന്ന് വായടച്ചു. എന്നിട്ട് കാര്യം മനസ്സിലാക്കി അവള്‍ ഒന്ന് തലയാട്ടി.

 

“മാമനോട് ഞാൻ ക്ഷണിക്കാം. പക്ഷേ ആ മുദ്ര പത്രമൊക്കൈ എന്റെ മുന്നിലിട്ട് കത്തിച്ചു കളയണം.”

 

“ഞാൻ ചെയ്യാം മോളെ. ഇപ്പൊ തന്നെ ഞാൻ പോയി അതൊക്കെ എടുത്തോണ്ട് വരാം.” അയാള്‍ വേഗം എഴുനേറ്റ് നിന്നു.

Leave a Reply

Your email address will not be published. Required fields are marked *