മസാജ് തെറാപ്പിസ്റ്റ് – 5 31അടിപൊളി  

 

“അച്ചാച്ചാ…!!” ജെസ്സി സന്തോഷത്തോടെ ഉറക്കെ വിളിച്ചു. ബാക്ഗ്രൗണ്ടിൽ ഹോണടിയും മറ്റ് ശബ്ദങ്ങളും എനിക്ക് കേൾക്കാമായിരുന്നു. അപ്പൊ ജെസ്സി വീട്ടില്‍ ഇല്ലെന്ന് മനസ്സിലായി.

 

“നി എവിടെയാ മോളെ..?” ഞാൻ ചോദിച്ചു.

 

“നമ്മുടെ ഷീനയെ കാണാന്‍ പോയത, അച്ചാച്ചാ. അവളെയും അവളുടെ ഭർത്താവിനേയും കണ്ടിട്ട് മടക്ക യാത്രയിലാണ്. ഇവിടെ മുക്കോല എത്തിയപ്പഴ അച്ചാച്ചൻ വിളിച്ചത്, ഞാൻ ഉടനെ എന്റെ വണ്ടി ഒതുക്കി നിർത്തി. എന്തായാലും അര മണിക്കൂറിൽ ഞാൻ വീടെത്തും, അച്ചാച്ചാ.” അവള്‍ വിശദമായി തന്നെ മറുപടി തന്നു. “പിന്നേ അച്ചാച്ചൻ അവരെ തിരികെ വിട്ടിട്ട് യാത്ര തുടങ്ങിയോ..? എങ്ങോട്ടേക്കാ ആദ്യം പോകുന്നേ..?”

 

“ഇല്ല മോളെ, യാത്ര തുടങ്ങിയിട്ടില്ല. ഞാൻ നമ്മുടെ അലഞ്ചി മൂപ്പനോട് ആവശ്യപ്പെട്ടിരുന്ന മരുന്ന്‌ ചെടികളുടെ കൂട്ടത്തിൽ രണ്ടു തരം അപൂര്‍വ ചെടികളും പറഞ്ഞായിരുന്നു. അത് രണ്ടും കിട്ടില്ലെന്നാണ് ഞാൻ വിചാരിച്ചിരുന്നത്, ചോദിച്ച അത്രയും കിട്ടിയില്ലെങ്കിലും ഭാഗ്യത്തിന് കുറച്ചൊക്കെ കിട്ടിയായിരുന്നു. അതുകൊണ്ട്‌ അതിനെ മരുന്നിന് വേണ്ടി ഇപ്പൊ ഞാൻ ഉപയോഗിക്കില്ല, അതിനെ നട്ട് പിടിപ്പിച്ച് കൃഷി ചെയ്ത് വർദ്ധിപ്പിച്ച ശേഷം മാത്രം വേണ്ടത് ഉപയോഗിക്കാനാണ് പ്ലാൻ. അതുകാരണം ഞാൻ ഞങ്ങളുടെ ടൂർ കഴിഞ്ഞതും അവരെ അവരുടെ വീട്ടില്‍ വിട്ടിട്ട് രാവിലെ 6 മണിക്ക് തന്നെ എന്റെ വീട്ടിലേക്ക് ഞാൻ തിരിച്ചെത്തിയായിരുന്നു. ഞാൻ—”

 

“രാവിലെ 6 മണിക്കേ വീട്ടില്‍ വന്നെന്നോ..! എന്നിട്ട് ഇപ്പഴാണോ.. 12, 13 മണിക്കൂര്‍ കഴിഞ്ഞാണോ എന്നെ വിളിക്കുന്നെ..?!” അവള്‍ റോഡിന്റെ സൈഡിലാണ് നില്‍ക്കുന്നതെന്ന ചിന്തയില്ലാതെ ദേഷ്യവും സങ്കടത്തിലും ഉറക്കെ എന്നോട് ചോദിച്ചു.”

 

“എടി മോളെ, അവിടെ റോഡില്‍ നിന്നുകൊണ്ട് ഇങ്ങനെ ബഹളം ഉണ്ടാകല്ലോ…!” ഞാൻ ശാസിച്ചു.

 

“എന്നാലും ഇങ്ങനെ ചെയ്തത് ശെരിയായില്ല അച്ചാച്ചാ.” അവൾ ശബ്ദം താഴ്ത്തി സങ്കടം പറഞ്ഞു. “ഇപ്പൊ അച്ചാച്ചൻ യാത്ര തിരിച്ചെന്ന കാര്യം പറയാനായിരിക്കും എന്നെ വിളിച്ചത്, അല്ലേ..?.” അവള്‍ നല്ല ദേഷ്യത്തില്‍ പല്ലുകൾ ഞെരിച്ചു.

 

“ഇല്ലടി മോളെ, ഇന്നു ഞാൻ പോണില്ല. നാളെ രാവിലെ നാല്‌ മണിക്ക് പോകാനാണ് പ്ലാൻ. പിന്നെ, ഇപ്പൊ ഞാൻ നമ്മുടെ വീട്ടിലേക്ക് പോയി കൊണ്ടിരിക്കുകയാണ്, അത് പറയാനാ ഞാൻ നിന്നെ വിളിച്ചത്.”

 

“സത്യാണോ അച്ചാച്ചാ…?!” ജെസ്സി ഭയങ്കര സന്തോഷത്തില്‍ ചിരിച്ചുകൊണ്ട് ചോദിച്ചു. “ഓക്കെ, ഓക്കെ, അച്ചാച്ചൻ വച്ചേ, ഞാനിതാ എത്തി.”

 

“എടി മോളെ നീ സ്പീഡിൽ ഒന്നും—” പക്ഷേ ഞാൻ പറയുന്നത് കേള്‍ക്കാതെ അവള്‍ കോൾ കട്ടാക്കി കഴിഞ്ഞിരുന്നു. പെട്ടന്ന് എന്റെ അടുത്തേക്ക് വരാനായി ജെസ്സി വെപ്രാളം പിടിച്ച് റോഡില്‍ അശ്രദ്ധയായി വണ്ടി ഓടിക്കും എന്ന പേടിയായിരുന്നു എനിക്ക്.

 

ഞാൻ വിഷമിച്ച് തലയാട്ടി കൊണ്ട്‌ എന്റെ അമ്മയെ വിളിച്ച് ഞാൻ വരുന്ന കാര്യം അറിയിച്ചു. ഒരുപാട്‌ ദിവസങ്ങള്‍ക്ക് ശേഷമാണ് ഞാൻ ഞങ്ങളുടെ ആ വീട്ടിലേക്ക് പോകുന്നത്.

 

ഞാൻ വരുന്നത് കൊണ്ട്‌ അമ്മ ഗെയിറ്റ് തുറന്നാണ് ഇട്ടിരുന്നത്. ഗെയിറ്റിൽ തന്നെ പ്രതീക്ഷയോടെ നോക്കി അമ്മ സിറ്റൗട്ടിൽ തന്നെ നില്‍ക്കുന്നുണ്ടായിരുന്നു. എന്റെ വണ്ടി ഗേയിറ്റിലൂടെ കടന്ന് അകത്തേക്ക് കേറി വരുന്നത് കണ്ടതും അമ്മയുടെ മുഖത്തുണ്ടായ സന്തോഷം കാണേണ്ടതായിരുന്നു – സ്വന്തം നവജാത ശിശുവിനേ ആദ്യമായി കാണുമ്പോ ഉണ്ടാകുന്ന അതേ സന്തോഷവും സ്നേഹവും തന്നെയാണ് അമ്മയുടെ മുഖത്ത് നിറഞ്ഞത്.

 

എന്റെ കാർ മുറ്റത്ത്‌ കൊണ്ട്‌ നിര്‍ത്തി ഞാൻ പുറത്തിറങ്ങിയതും അമ്മ ധൃതിയില്‍ മുറ്റത്തേക്കിറങ്ങി എന്റെ അടുത്തേക്ക് വന്നു.

 

ഞാൻ വീട്ടിലേക്ക് വരുമ്പോഴൊക്കെ അമ്മ സന്തോഷത്തോടെ വന്ന് എന്റെ സൈഡിൽ നിന്നിട്ട് എന്റെ ഇടുപ്പിൽ കൈകൾ രണ്ടും വട്ടംചുറ്റി എന്നെ അമ്മയോട് മുറുകെ ചേർത്തു പിടിക്കുന്ന സ്വഭാവക്കാരി ആയിരുന്നു. അന്നേരം അമ്മ എന്റെ കൂട്ടുകാരി എന്നപോലെ ഞാനും അമ്മയുടെ തോളിൽ കൈയിട്ട് അമ്മയെ എന്നോട് ചേര്‍ത്തു പിടിക്കുമായിരുന്നു. ഇപ്പോഴും ഞാൻ അങ്ങനെയാണ് പ്രതീക്ഷിച്ചത്. പക്ഷേ അതിനുപകരം എന്റെ ചെവിക്ക് പിടിച്ച് നല്ലോരു കിഴുക്കാണ് ശെരിക്കും വേദനിപ്പിക്കുന്ന തരത്തിൽ കിട്ടിയത്.

Leave a Reply

Your email address will not be published. Required fields are marked *