മസാജ് തെറാപ്പിസ്റ്റ് – 5 31അടിപൊളി  

 

പക്ഷേ പെട്ടന്ന് ഒരു കാര്യം ഓര്‍ത്ത് ഞാൻ അവളുടെ നേര്‍ക്ക് തന്നെ തിരിഞ്ഞു നിന്നു. അപ്പോ എന്നെ തന്നെ നോക്കി ഭയങ്കരമായി ആലോചിച്ച് എന്തോ തീരുമാനം എടുക്കാന്‍ ശ്രമിക്കുന്നത് പോലെ അവള്‍ നില്‍ക്കുന്നതാണ് കണ്ടത്. ഞാൻ അവളെ നോക്കി തിരിഞ്ഞു നിന്നതും അവളുടെ മുഖ ഭാവങ്ങള്‍ പെട്ടന്ന് നോർമലായി മാറി.

 

“പിന്നേ മേഡം, എന്റെ പേര്‌ ജിനു മാര്‍ക്കോ. എന്താ നിങ്ങളുടെ പേര്‌..?” അവളുടെ കണ്ണിലും മുഖത്തും മാറിമാറി വന്നുകൊണ്ടിരിക്കുന്ന വികാരങ്ങളെ കാണാത്ത പോലെ ഞാൻ സംസാരിച്ചു.

 

“ധ്വനി.” പുഞ്ചിരിയോടെ അവള്‍ പറഞ്ഞു.

 

“നല്ല പേര്.” ഞാനും പുഞ്ചിരിച്ചു. “പിന്നേ ധ്വനി മേഡം—”

 

“നല്ല പേരെന്ന് പറഞ്ഞിട്ട് എന്തിനാ അതിന്റെ കൂടെ മേഡം ചേര്‍ത്ത് ബോറാക്കുന്നേ…! കൂടാതെ നമ്മൾ തമ്മില്‍ സെയിം ഏജ് എന്നാണ് തോന്നുന്നത്, ഈ അര മണിക്കൂറില്‍ തന്നെ നിങ്ങൾ എനിക്ക് നല്ലോരു ഫ്രണ്ടായി മാറിയത് പോലെ തോനുന്നു. അതുകൊണ്ട്‌ ധ്വനി എന്ന് വിളിച്ചാല്‍ മതി. നിങ്ങൾ, നിങ്ങൾ എന്നൊക്കെയുള്ള ആ ബോറൻ ബഹുമാനവും എനിക്ക് വേണ്ട… എന്റെ പ്രായം കൂടിപ്പോയത് പോലെയാണ് ജിനു അങ്ങനെ പറയുമ്പോ എനിക്ക് തോന്നി പോകുന്നത്.” അവള്‍ ചിരിച്ചുകൊണ്ട് പറഞ്ഞു.

 

“ഓക്കെ ധ്വനി, എനിക്കും അങ്ങനെ തന്നെയാണ് തോന്നിയത്‌. അതുകൊണ്ട്‌ നീയും എനിക്ക് ആ ബോറൻ ബഹുമാനം തരേണ്ട.” ഞാനും തിരിച്ച് പറഞ്ഞു. “പിന്നേ നാളെ രാവിലെ നിന്റെ ഷിഫ്റ്റ്‌ മാറി വേറെ ആരെങ്കിലും വരില്ലേ..? അപ്പൊ പിന്നെ എന്റെ വണ്ടി താക്കോൽ—”

 

“ഇവിടെ ഷിഫ്റ്റ് ഒന്നും മാറില്ല ജിനു. ഞാൻ തന്നെയാണ് രാത്രി പകല്‍ എന്നില്ലാതൈ എന്റെ നശിച്ച മാമാന്റെ ഈ ലോഡ്ജ് നോക്കി നടത്തുന്നത്‌..!!” പെട്ടന്ന് ധ്വനി നല്ല ദേഷ്യവും സങ്കടത്തോടും നിസ്സഹായതയോടും പറഞ്ഞു. “സ്വാര്‍ത്ഥനായ എന്റെ മാമനും മാമിയുടേയും ലോഡ്ജാണിത്. എനിക്ക് ആഹാരവും, വസ്ത്രങ്ങളും, ആറാം നിലയില്‍ ഒരു റൂമും മാത്രമാണ് എന്റെ പ്രതിഫലം.” ഒടുവില്‍ വര്‍ഷങ്ങളായി അടക്കി വച്ചിരുന്ന നിയന്ത്രണം വിട്ടത് പോലെ ധ്വനിക്ക് ഇനി അടക്കി വയ്ക്കാൻ കഴിയാത്തത് പോലെ ദേഷ്യത്തില്‍ പറഞ്ഞിട്ട് മുഖം പൊത്തി കരഞ്ഞു.

 

ഞാൻ ഷോക്കായി അവളെ തന്നെ നോക്കി നിന്നു.

 

“അപ്പൊ നിന്റെ അച്ഛനും അമ്മയും..?” ഒടുവില്‍ കരച്ചില്‍ നിര്‍ത്തി അവള്‍ കണ്ണുകൾ തുടച്ചപ്പോ ഞാൻ ചോദിച്ചു.

 

പക്ഷേ അര മണിക്കൂര്‍ മാത്രം പരിചയമുള്ള ഒരു അജ്ഞാതനോടാണ് ഇത്രയും ഓപ്പണായി സംസാരിച്ചതെന്ന ബോധം ഉണ്ടായത് പോലെ ധ്വനി പേടിയോടെ എന്നെ ഒന്ന് നോക്കി. എന്നിട്ട് അവള്‍ ശബ്ദം അടക്കിപ്പിടിച്ച് സ്വയം ഹിന്ദിയില്‍ ശപിച്ചു.

 

“സോറി ജിനു. ഞാൻ പറഞ്ഞത് ഒന്നും നിങ്ങള്‍… അല്ല… നി കാര്യമായി എടുക്കേണ്ട. ജിനു റൂമിൽ പോയി റെസ്റ്റ് എടുക്ക്.” അവള്‍ പെട്ടന്ന് അസ്വസ്ഥതയോടെ പറഞ്ഞു.

 

അവളുടെ പ്രശ്നങ്ങൾ അറിയാൻ ഭയങ്കര ആഗ്രഹം തോന്നിയെങ്കിലും അവളുടെ അസ്വസ്ഥത കണ്ടിട്ട് ഞാൻ ഒന്നും ചോദിക്കാൻ നിന്നില്ല.

 

ഞാൻ പോകാനായി തിരിഞ്ഞു.

 

“ജിനു ഒന്ന് നിന്നെ..!” അപ്പോ എന്തോ പെട്ടന്ന് തീരുമാനിച്ച പോലേയാണ് അവള്‍ ധൃതിയില്‍ പറഞ്ഞത്.

 

ഞാനും നിന്നിട്ട് തിരിഞ്ഞ് അവളെ നോക്കി. അപ്പൊ എന്റെ നേര്‍ക്ക് അവള്‍ കൈ നീട്ടി, “ആ ചാവി ഇങ്ങ് തന്നെ, ആ റൂമിലേ ബാത്റൂമിൽ എന്തോ ബ്ലോക്ക് കാരണം വെള്ളം വരുന്നില്ലെന്ന് ഇപ്പോഴാണ് ഓര്‍ത്തത്. ഞാൻ വേറെ റൂമിന്റെ ചാവി തരാം.”

 

അവൾ പറഞ്ഞ ആ ബ്ലോക്ക് ഒരു കള്ളമാണെന്ന് എനിക്ക് അറിയാമായിരുന്നു. പക്ഷേ എന്തോ തക്കതായ കാരണം കൊണ്ടാണ് അവള്‍ അങ്ങനെ പറഞ്ഞതെന്ന് മനസിലായി, അതുകൊണ്ട്‌ ഒന്നും മിണ്ടാതെ എന്റെ കൈയിൽ ഉണ്ടായിരുന്ന ചാവി ഞാൻ തിരികെ കൊടുത്തു.

 

അതിനെ വാങ്ങിയ ശേഷം കൊണ്ടുപോയി കീ റാക്കിൽ തൂക്കി ഇട്ടിട്ട് മറ്റൊരു ചാവി എടുത്ത് കൊണ്ട്‌ വന്ന് എനിക്ക് തന്നു.

Leave a Reply

Your email address will not be published. Required fields are marked *