“റൂം നമ്പർ 602.” അവള്‍ പറഞ്ഞു. “ആറാമത്തെ നിലയിലാണ് റൂം, പ്രശ്നം ഇല്ലല്ലോ..?” അവള്‍ ചോദിച്ചു.
“ഇല്ല.” ഞാൻ പറഞ്ഞു.
“ഓക്കെ. പോയി ഉറങ്ങിക്കോ. വണ്ടിയുടെ കാര്യം വിചാരിച്ച് പേടി വേണ്ട. ഞാൻ നോക്കിക്കോളാം.” അത്ര മാത്രം പറഞ്ഞിട്ട് അവൾ അവിടെ ഉണ്ടായിരുന്ന കസേരയില്‍ തളർന്ന പോലെ ഇരുന്നിട്ട് മുഖം മുന്നോട് നീട്ടി ആ റിസപ്ഷൻ പാനല്‍ ടോപ്പിൽ നെറ്റി മുട്ടിച്ചു കൊണ്ട് കണ്ണുകൾ അടച്ചു.
അല്‍പ്പനേരത്തേക്ക് ഞാൻ അവളെ തന്നെ നോക്കി നിന്നു. അവള്‍ക്ക് ഇവിടെ എന്തൊക്കെയോ ഗുരുതരമായ പ്രശ്നങ്ങൾ ഉണ്ടെന്ന് മാത്രം മനസ്സിലായി. എത്ര വലിയ പ്രശ്നം ആണെങ്കിലും, എത്ര കോടി ചിലവായാലൂം സാരമില്ല പക്ഷേ അവളെ എങ്ങനെയും സഹായിക്കണം എന്ന ചിത മാത്രമാണ് എന്റെ മനസ്സിൽ നിറഞ്ഞു നിന്നത്.
പക്ഷേ ഞാനായിട്ട് പറഞ്ഞാൽ ശരിയാവില്ലെന്ന് തോന്നി. അതുകൊണ്ട് മനസ്സില്ലാമനസ്സോടെ ഞാൻ അവിടം വിട്ട് നടന്നു പോയി ലിഫ്റ്റിൽ കേറി ആറാം നമ്പര്‍ ബട്ടണിൽ ഞെക്കി.
ലിഫ്റ്റ് ഡോർ അടഞ്ഞതും എന്റെ മനസ്സ് ധ്വനി പറഞ്ഞ ഓരോ വാക്കുകളെയും ചികഞ്ഞു കൊണ്ടിരുന്നു. അവള്‍ അറിഞ്ഞും അറിയാതെയും പറഞ്ഞതൊക്കെ എന്റെ മനസ്സിലിട്ട് അവളുടെ പ്രശ്നങ്ങൾ എന്തായിരിക്കുമെന്ന് മനസ്സിലാക്കാൻ ശ്രമിച്ച് കൊണ്ടിരുന്നു.
എന്തുതന്നെയായാലും അവള്‍ ഇവിടെ ഹാപ്പി അല്ലെന്നും, ഇവിടെ നിൽക്കാൻ അവള്‍ക്ക് താൽപര്യം ഇല്ലെന്നും മാത്രം എനിക്ക് വ്യക്തമായി മനസ്സിലായി. ഇവിടെ നിന്നും രക്ഷപ്പെടാൻ വിചാരിച്ചായിരിക്കും അവൾക്കും ജോലി കൊടുക്കാൻ എനിക്ക് കഴിയുമെന്ന പ്രതീക്ഷയില്‍ ഇനിയും ഒഴിവുണ്ടോന്ന് അവൾ ചോദിക്കാനുള്ള കാരണം.
വിധി പോലെ എല്ലാം താനേ നടക്കുമെന്ന് ഞാൻ പൂര്‍ണമായി വിശ്വസിക്കുന്ന ടൈപ്പല്ല. വിധി നമ്മളേ കുറച്ചൊക്കെ നയിക്കും എന്നത് സത്യമാണ്, പക്ഷേ നമ്മളും പ്രയത്നിച്ച് നമ്മുടെ ഇഷ്ടത്തിനുള്ള ഫലം കൊയ്യാനാണ് പരമാവധി ശ്രമിക്കേണ്ടത്.
എന്നെ ഇവിടെ ഇവൾക്ക് മുന്നില്‍ എത്തിച്ചത് വിധി തന്നെയാണ്. പക്ഷേ ഇനി ഞാൻ എന്താണ് ചെയ്യേണ്ടതെന്ന് വിധി ഒരിക്കലും തീരുമാനിക്കില്ല, ഞാൻ തന്നെയാണ് ഇനി വേണ്ടതൊക്കെ തീരുമാനിക്കേണ്ടത്. പക്ഷേ അതിനുമുമ്പ് ധ്വനിയെ കുറിച്ച് കൂടുതൽ കാര്യങ്ങൾ എനിക്ക് അറിയണം.
ഇത് അന്യ സംസ്ഥാനം ആണെങ്കിലും എനിക്കൊരു പേടിയും ഇല്ലായിരുന്നു. കാരണം ഇവിടെ പോലും എന്നെ സഹായിക്കാൻ ഉയർന്ന പോലീസ് ഉദ്യോഗസ്ഥരും മറ്റ് പലരുമുണ്ട്. അതുകൊണ്ട് ഒരു കൈ നോക്കാന്‍ തന്നെ ഞാൻ തീരുമാനിച്ചു.
എന്തായാലും നാളെ ആവട്ടെ. ഇപ്പൊ നല്ലപോലെ ഇറങ്ങിയിട്ട് ഫ്രെഷ് മൈന്റോടേ നാളെ എല്ലാം പ്ലാൻ ചെയ്യാം.
ഒരു ബെല്ലോടേ ലിഫ്റ്റ് ഡോർ തുറന്നതും ഞാൻ ലിഫ്റ്റിൽ നിന്നിറങ്ങി ചുറ്റുപാടും നോക്കി.
ലോഡ്ജിന് നടുവിലായിട്ടാണ് ലിഫ്റ്റ് സ്ഥിതി ചെയ്തിരുന്നത്. ലിഫ്റ്റിന്റേ രണ്ട് വശത്തുമായി റൂമുകൾ ഉണ്ടായിരുന്നു. അതുപോലെ ലിഫ്റ്റിന് എതിര്‍ വശത്തും റൂമുകൾ ഉണ്ടായിരുന്നു. ലിഫ്റ്റിന് എതിർ വശത്ത് കണ്ട റൂം നമ്പർ 606 ആയിരുന്നു. അതിന്റെ ഇടത് വശത്ത് 605 ഉം.
അപ്പോ ഇടത് വശത്ത് പോയാൽ എന്റെ റൂം എത്തുമെന്ന് മനസ്സിലായി. ഞാൻ ഇടത്തോട്ട് തിരിഞ്ഞ് നടന്ന് 602 ന് മുന്നില്‍ വന്നു നിന്നു. തൊട്ടപ്പുറത്ത് 601 ഉണ്ടായിരുന്നു. പിന്നെ എതിര്‍ വശത്ത് ഉണ്ടായിരുന്ന റൂം ഡോറിൽ ഇലക്ട്രിക്കൽ റൂം എന്ന് ലോഹഫലകം ഉണ്ടായിരുന്നു. അതിന് തൊട്ടടുത്ത റൂം ഡോറിൽ സ്റ്റോർ എന്ന ലോഹഫലകം കണ്ടു.
ധ്വനിയും ഈ നിലയിൽ ആണെന്നല്ലേ പറഞ്ഞത്..? അവളുടെ റൂം ഏതായിരിക്കും..? വെറുതെ മനസ്സിൽ ഞാൻ ആലോചിച്ചു.
വെറുതെ ഓരോന്ന് ചിന്തിച്ചുകൊണ്ട് ഞാൻ എന്റെ റൂം തുറന്ന് അകത്തു കേറി ലോക്ക് ചെയ്ത ശേഷം ആദ്യം ഫാനിട്ടു.
കട്ടില്‍ കിടക്കുന്ന റൂമും ഒരു ബാത്റൂമും അടങ്ങിയതാണ് എന്റെ ഈ റൂം. റൂമിൽ ഒരു ഡബിൾ ബെഡ്ഡും ഒരു ചെറിയ മേശയും ഒരു കസേരയും മാത്രമാണ് ഉണ്ടായിരുന്നത്. പിന്നെ ചുമരില്‍ ഒരു ഓപ്പൻ ഷെൽഫ് ഉണ്ടായിരുന്നു. സ്ലൈഡിങ് പാനുള്ള ജനാല ഉണ്ടായിരുന്നു, പക്ഷെ അതിലൂടെ പാർക്കിംഗ് ഏരിയ ഒന്നും എനിക്ക് കാണാന്‍ കഴിഞ്ഞില്ല.
