മസാജ് തെറാപ്പിസ്റ്റ് – 5 31അടിപൊളി  

 

“അല്ലാ.., എന്റെ വണ്ടി പാർക്കിംഗിൽ കിടപ്പുണ്ട്. ഇവിടെ സെക്യൂരിറ്റിയും ഇല്ല ക്യാമറ സംവിധാനങ്ങളും ഇല്ല. ഒരുപാട്‌ സാധനങ്ങളാണ് എന്റെ വണ്ടിയിലുള്ളത്. കള്ളന്മാരുടെ ശല്യം ഉണ്ടെങ്കിൽ പ്രശ്നമാണ്. അത്ര നിസ്സാരമായി എന്റെ വണ്ടിയില്‍ നിന്നും മോഷണം നടത്താനൊന്നും കഴിയില്ലെങ്കിലും ഒരു സമാധാനത്തിന്‌ വേണ്ടി ഇടക്കിടക്ക് നോക്കാമല്ലോ.” ഞാൻ തല ചൊറിഞ്ഞു കൊണ്ട്‌ പറഞ്ഞു.

 

ഉടനെ, റിസപ്ഷൻ പാനലിനകത്ത് നിന്നും ഇറങ്ങി വന്നിട്ട് ഗ്ളാസ് ഡോറിലൂടേ അവള്‍ പുറത്തേക്ക്‌ നോക്കി. പെട്ടന്ന് പേടി മൂലം അവളുടെ കണ്ണുകൾ വിരിഞ്ഞ് വികസിച്ചു. അവള്‍ പെട്ടന്ന് തിരികെ പഴയ സ്ഥാനത്ത് തന്നെ പോയി നിന്നിട്ട് എന്നെ വിടര്‍ന്ന കണ്ണുകളോടെ നോക്കി.

 

“ആ സാധനം…. ആ കാട്ടാന പോലെ നില്‍ക്കുന്ന മഹീന്ദ്ര ഥാറ് വണ്ടിയാണോ നിങ്ങളുടേത്..?!”

 

“മ്മ്, അതേ. ആ വണ്ടി തന്നെയ എന്റേത്…!” അവളുടെ റിയാക്ഷൻ കണ്ടിട്ട് ചിരി വന്നെങ്കിലും ചിരിക്കാതെ അഭിമാനത്തോടെ ഞാൻ പറഞ്ഞു. പല ആളുകളും എന്റെ വണ്ടിയെ പലതരം വന്യ മൃഗങ്ങളായിട്ടാണ് ഉപമിച്ച് സംസാരിച്ചിട്ടുള്ളത്. പക്ഷേ കാട്ടാന പോലെയെന്ന് ഈ സുന്ദരി മാത്രമാണ് പറഞ്ഞത്.

 

“എന്തിനാ ഇങ്ങനെ ആളുകളെ പേടിപെടുത്തുന്ന തരത്തിൽ ആ വണ്ടിയെ മോഡിഫൈ ചെയ്തേക്കുന്നത്..?!” അവളുടെ വിടര്‍ന്ന കണ്ണുകളോടേയുള്ള കോമഡി പോലത്തെ ചോദ്യം കേട്ട് എനിക്ക് ചിരിയടക്കാൻ കഴിയാതെ ഞാൻ ചിരിച്ചുപോയി.

 

“സോറി മേഡം.. നിങ്ങളെ കളിയാക്കി ചിരിച്ചതല്ല. എന്റെ പാവം വണ്ടിയെ അങ്ങനെയൊക്കെ പറയുന്നത് കേട്ടാണ് ചിരിച്ചു പോയത്..” ഞാൻ പെട്ടന്ന് ക്ഷമ ചോദിച്ചു.

 

പക്ഷേ അവളും എന്തോ തമാശ കേട്ടപോലെ ആദ്യമായി പൊട്ടിച്ചിരിച്ചു. എന്നിട്ട്, വർഷങ്ങൾക്ക് ശേഷം ആദ്യമായി പൊട്ടിച്ചിരിക്കുന്നത് പോലെ അവൾ ആശ്ചര്യപ്പെട്ട് സ്വന്തം കവിളിൽ ഒന്ന് തടവിയ ശേഷം പൊട്ടിച്ചിരി നിര്‍ത്തുകയും ചെയ്തു. എന്നിട്ട് എന്നോട് കുറച്ച് അടുപ്പം തോന്നിയത്‌ പോലെ അവള്‍ നല്ല റിലാക്സ്ഡായി എന്റെ കണ്ണില്‍ നോക്കി.

 

“ആ വണ്ടിയെ കാണുമ്പോ പേടി തോന്നുമെക്കിലും അവള്‍ക്ക് ഒരു വൈൽഡ് ഭംഗിയുണ്ട്. എനിക്ക് സത്യത്തിൽ അവളെ ഇഷ്ടായി.” അവള്‍ അഭിപ്രായം പറഞ്ഞു.

 

“അവളോ..?” ചിരിച്ചുകൊണ്ട് ഞാൻ ചോദിച്ചു. അവന്‍ എന്നാണ് ചിലപ്പോഴൊക്കെ ഞാൻ പറയാറുള്ളത്.”

 

“ഓഹ്, അവൾ എന്നതാണ്‌ ശെരി. എത്ര ഭാരം അവൾ ചുമക്കുന്നു എന്നത് തന്നെയാണ് കാരണം. ഒരു പെണ്ണിന് മാത്രമേ ഒരുപാട്‌ വേദനയും ഭാരവും ചുമക്കാൻ കഴിയൂ.” അവൾ എന്നെ ചലഞ്ച് ചെയ്യുന്നത് പോലെയാണ് വാശിയോടെ പറഞ്ഞത്.

 

അവൾ സ്വന്തം വേദനയും, മനസ്സിൽ ചുമക്കുന്ന ഭാരത്തേയും മുൻ നിർത്തി സംസാരിക്കുന്നത് പോലെ തോന്നിയത്‌ കൊണ്ട്‌ ഞാൻ ആ പാവം പെണ്ണിനോട് തര്‍ക്കിക്കാന്‍ തുനിഞ്ഞില്ല.

 

“ഓക്കെ മേഡം, ഞാൻ സമ്മതിച്ചു. ‘അവൾ’ തന്നെയാണ് കറക്റ്റ്.”

 

ഞാൻ പെട്ടന്ന് സമ്മതിച്ച് കൊടുത്തത് കണ്ട് അവളുടെ മുഖത്ത് ആശ്ചര്യം നിറഞ്ഞു. പക്ഷേ ഉടനെ അവള്‍ക്ക് എന്നോട് കുറച്ചുകൂടി അടുപ്പം തോന്നിയത്‌ പോലെ നല്ല ക്യാഷ്വലായി അവൾ ചിരിച്ചു.

 

“ഓക്കെ സർ, എന്തിനാ അവളെ ഇങ്ങനെ ചെയ്തു വച്ചിരിക്കുന്നത്..?” അവള്‍ ജിജ്ഞാസയോടെ ചോദിച്ചു. “ഞാൻ ചോദിക്കുന്നത് ബുദ്ധിമുട്ടായി തോന്നിയെങ്കിൽ പറയേണ്ട.” അവള്‍ പെട്ടന്ന് കൂട്ടിച്ചേര്‍ത്തു.

 

ഞാൻ എന്റെ ബിസിനസ്സ് കാര്യങ്ങളെ കുറിച്ച് അജ്ഞാതരോട് സംസാരിക്കാൻ താല്പര്യം കാണിക്കാത്ത ടൈപ്പാണ്. പക്ഷേ ഇവളെ കണ്ടത് തൊട്ടേ വല്ലാത്തൊരു അടുപ്പവും വിശ്വാസവുമാണ് തോന്നിയത്‌. എന്റെ മനസ്സ് അവളെ എന്റെ ബിസിനസ്സ് ഫാമിലിയിലെ ഒരു അംഗമായി അംഗീകരിച്ചും കഴിഞ്ഞിരുന്നു. അതുപോലെ, ഇവളോട് എന്തും തുറന്ന് സംസാരിക്കാനുള്ള ഒരു ഉള്‍പ്രരണയും മനസ്സിൽ ജനിച്ചു.. അതുകൊണ്ട്‌ അവളോട് ചിലതൊക്കെ പറയാൻ തന്നെ ഞാൻ തീരുമാനിച്ചു.

Leave a Reply

Your email address will not be published. Required fields are marked *