“നിനക്ക് 17 ലാബുണ്ടായിരുന്നോ…?” മിസ്സും ടീച്ചറും ഒരുപോലെ ആശ്ചര്യപ്പെട്ടു. പക്ഷേ നിന്റെ അമ്മ എന്നോട് വെറും 8 ലാബ് എന്നാണല്ലോ പറഞ്ഞിരുന്നത്.” മിസ്സ് സംശയത്തോടെ പറഞ്ഞു.
“ഞാൻ കൂടുതൽ ബിസിനസ്സ് ചെയ്താല്‍ കൂടുതല്‍ ബൂസിയായി അമ്മയെയും മറ്റുള്ളവരെയും മറന്നു പോകുന്നുവെന്നാണ് അമ്മ പറയുന്നത്. അതുകൊണ്ട് ഉള്ളതിൽ കൂടുതലായി ഞാൻ ബിസിനസ്സ് വളർത്തുനനത് അമ്മക്ക് ഇഷ്ടമില്ലാത്തത് കൊണ്ട് അമ്മയോട് ഞാൻ ഒന്നും പറയാറില്ല.”
“ഓഹ്… അങ്ങനെ..!” മിസ്സ് ഇഷ്ട്ടപ്പെടാത്ത പോലെ പറഞ്ഞു. “എന്ത് കാരണമായാലും നിന്റെ അമ്മയോട് ഇങ്ങനെ മറച്ചു വെക്കുന്നത് ശെരിയല്ല ജിനു.”
“ഞാൻ എപ്പോഴെങ്കിലും അമ്മയോട് പറയാതിരിക്കില്ല ചേച്ചി.” ഞാൻ ധൃതിയില്‍ പറഞ്ഞു.
“ശെരി, എന്നാലും ഒരു കൗതുകം കാരണം ചോദിക്കുവാ, നീ നിത്യക്ക് എത്ര സാലറി കൊടുക്കും..?” മിസ്സ് ചോദിച്ചു.
“ആദ്യം ചേച്ചിക്ക് ചില കോഴ്സുകള്‍ ചെയ്യേണ്ടി വരും, ഗോള്‍ഡോച്ചി. ഒരു വര്‍ഷം കൊണ്ട് ആ കോഴ്സുകളൊക്കെ കഴിഞ്ഞോളും. അതുകഴിഞ്ഞ് ഞാനും കൂടെ നിര്‍ത്തി നാല് മാസത്തേക്ക് ട്രെയിനിങ് കൊടുക്കും. ആ കോഴ്സുകളും എന്റെ ട്രെയിനിങ്ങും കഴിഞ്ഞാല്‍ മാത്രമേ നിത്യച്ചിക്ക് ഫുൾ സാലറി കൊടുക്കാൻ കഴിയൂ. ആ കോഴ്സുകളും എന്റെ ട്രെയിനിങും ഇല്ലാതെ ചേച്ചി ജോലിക്ക് കേറിയാല്‍ ഒരു ലക്ഷം ആയിരിക്കും മാസ ശമ്പളം.”
“ഇപ്പൊ തന്നെ അവള്‍ക്ക് അതിനെക്കാളും കൂടുതൽ കിട്ടുന്നുണ്ട്, ജിനു.” മിസ്സ് നിരാശയിൽ പറഞ്ഞു.
“എനിക്കത് ഓക്കെ ആണ്, ജിനു.” ടീച്ചർ പെട്ടന്ന് പറഞ്ഞു. “കൂടാതെ ഇത് കൂടുതൽ ത്രില്ലിങ്ങായ ജോലിയാണ്. വേണ്ടത്ര ഫ്രീഡം പോലും എനിക്ക് കിട്ടുകയും ചെയ്യും.” ടീച്ചർ സന്തോഷത്തോടെ പറഞ്ഞു.
“ശെരി, നിന്റെ സന്തോഷമാണ് പ്രധാനം നിത്യേ.” മിസ്സ് ടീച്ചറോട് പറഞ്ഞിട്ട് എന്നോടായി ചോദിച്ചു, “ശെരി ജിനു, കോഴ്സും ട്രെയിനിങും കഴിഞ്ഞാല്‍ ഫുൾ സാലറി കൊടുക്കമെന്ന് പറഞ്ഞില്ലേ..? എത്രയാണ് ഫുൾ സാലറി..?” മിസ്സ് ആകാംഷയോടെ ചോദിച്ചു.
“രണ്ടര ലക്ഷം ആയിരിക്കും സാലറി. ലാബില്‍ ചെയ്യുന്ന ജോലിക്ക് മാത്രമാണ് അത്. പിന്നെ എന്റെ കൂടെയുള്ള യാത്രകള്‍, പിന്നെ വേറേയും കുറെ ജോലികളും ഉണ്ടാവും. അതിനൊക്കെ വേറെ സാലറി കിട്ടും… ഏറ്റവും കുറഞ്ഞത് ഒന്നേകാല്‍ ലക്ഷം, ഇതിൽ നിന്ന് കൂടുകയേയുള്ളു കുറയുകയില്ല.”
“വാവ്…. അപ്പോ എന്നെയും നിന്റെ കൂടെ യാത്രകളിലൊക്കെ ഉൾപ്പെടുത്തുമല്ലേ..!” നിത്യ ടീച്ചർ ആശ്ചര്യവും സന്തോഷത്തിലും ചിരിച്ചു. “കൂടാതെ പ്രതിമാസം, ഏറ്റവും കുറഞ്ഞത് മൂന്നേ മുക്കാല്‍ ലക്ഷം എനിക്ക് കിട്ടുകയും ചെയ്യും, അല്ലേ..!!!” ടീച്ചർ പിന്നെയും ചിരിച്ചു. “നിന്റെ കൂടെ കാട്ടിലൊക്കെ യാത്ര ചെയ്യാനും കഴിയും, ഇത്രയുമധികം സാലറിയും കിട്ടും. ഇതിൽ കൂടുതൽ എന്താണ് വേണ്ടത്. എനിക്ക് ക്കെയാണ് കുട്ടാ. ത്രിബിൾ ഓക്കെ. എന്തായാലും നിന്റെ യാത്ര കഴിഞ്ഞ് വേഗം വാ ജിനു. ഞാൻ ശെരിക്കും വെപ്രാളം പിടിച്ച് ചാവുമെന്നാ തോന്നുന്നത്.”
അതുകേട്ട് മിസ്സ് ചിരിച്ചു. പക്ഷേ അസൂയയും ശബ്ദത്തിൽ നിറഞ്ഞു നില്‍ക്കുന്നത് എനിക്ക് മനസ്സിലായി. “എന്നാലും ഇത്രയും ഞാൻ പ്രതീക്ഷിച്ചില്ല, കേട്ടോ ജിനു. എന്റെ ജോലിയും ഉപേക്ഷിച്ച് വന്നാലോന്ന് പോലും തോന്നിപ്പോകുന്നു.” മിസ്സ് ചിരിച്ചുകൊണ്ട് പറഞ്ഞു.
“എന്നാ ഗോള്‍ഡേച്ചിയും വന്നോ. അതേപോലെ തന്നെ ചേച്ചിക്കും ശമ്പളം ഞാൻ തരാം.” ചിരിയോടെ ആണെങ്കിലും കാര്യമായിട്ട് ഞാൻ പ്രലോഭിപ്പിച്ചു.
“പോടാ കള്ളാ, നീ ഇങ്ങനെ പ്രലോഭിപ്പിച്ചാ ഞാൻ ചിലപ്പോ വന്നെന്നിരിക്കും. പക്ഷേ തല്‍കാലം അത് വേണ്ട… എന്തായാലും പിന്നെ ഞാൻ ആലോചിക്കാം. പിന്നെ സാലറിയേക്കാളും കൂടുതലായി എന്നെ പ്രലോഭിപ്പിക്കുന്നത് നിന്റെ കൂടെയുള്ള ആ യാത്രകളാണ് കേട്ടോ.” മിസ്സ് ചിരിച്ചു. “അപ്പോ ശെരിടാ കണ്ണാ, സൂക്ഷിച്ച് ഓടിക്കണം. സമയത്തിന് കഴിക്കണം. ഇടക്കിടക്ക് നന്നായി റെസ്റ്റ് എടുക്കണം. ഉറങ്ങുകയും ചെയ്യണം, കേട്ടല്ലോ.” മിസ്സ് സ്നേഹത്തോടെ പറഞ്ഞു.
