മസാജ് തെറാപ്പിസ്റ്റ് – 5 31അടിപൊളി  

 

“ഹലോ സ്വർണ്ണ മേഡം—”

 

“പ്ലീസ്, സ്വർണ്ണ മാത്രം മതി മാഷേ.”

 

“ഓക്കെ.” ഞാൻ ഉടനെ സമ്മതിച്ചു. “ഇന്നലെ രാത്രിയാണ് എല്ലാം കഴിഞ്ഞത്. നാളെ രാത്രി അല്ലെങ്കിൽ മറ്റന്നാൾ വെളുപ്പിന് ഞാൻ ചിലപ്പോ നാട്ടിലെത്തും. ചിലപ്പോ ഉച്ചക്ക് ആയിരിക്കാം.” ഞാൻ അറിയിച്ചു.

 

“അതെന്താ മാഷേ, എപ്പോ എത്തുമെന്ന് നിങ്ങള്‍ക്ക് തന്നെ ഉറപ്പില്ലേ..?” അവള്‍ ചിരിച്ചുകൊണ്ട് കളിയാക്കി.

 

“അതുപിന്നെ ഇവിടെ നിന്നും 30, 34 മണിക്കൂറത്തേ യാത്രയുണ്ട്. ഇടക്ക് റെസ്റ്റ് എടുക്കാതെ വണ്ടി ഓടിക്കാന്‍ ബുദ്ധിമുട്ടാണ്. ചെറിയ ചെറിയ റെസ്റ്റ് മാത്രമാണ് എടുക്കുന്നതെങ്കിൽ നാളെ രാത്രി എത്തും. പക്ഷേ എവിടെയെങ്കിലും റൂം എടുത്താൽ പിന്നെ എത്ര മണിക്കൂര്‍ റെസ്റ്റ് എടുക്കുമെന്ന് എനിക്കുതന്നെ അറിയില്ല. അതുകൊണ്ടാണ് അങ്ങനെ പറഞ്ഞത്.”

 

“ഓ അങ്ങനെ. ഓക്കെ മാഷേ. അപ്പൊ മറ്റന്നാള് വരുമെന്ന് തന്നെ വെക്കാം, രണ്ട് ദിവസത്തേക്ക് എങ്കിലും നിങ്ങളുടെ മറ്റുള്ള കാര്യങ്ങളിൽ നിങ്ങൾ തിരക്കായിരിക്കും, അപ്പൊ നമ്മുടെ മസാജ് എന്നതേക്ക് ചെയ്യാൻ കഴിയുമെന്ന് പറയാമോ..?” ഉത്സാഹത്തോടെ അവള്‍ ചോദിച്ചു.

 

“രണ്ട് ദിവസമൊന്നും വേണ്ട, നാട്ടില്‍ വന്നിട്ട് ഒരു ദിവസം ഞാൻ ബിസിയായിരിക്കും. അതുകൊണ്ട്‌ 15 ന് ഉച്ച കഴിഞ്ഞ് സ്വർണ്ണയുടെ സൗകര്യം പറഞ്ഞോളൂ.”

 

“അയ്യോ 15ന് വേണ്ട മാഷേ, 13ന് രാവിലെ ഞാൻ എന്റെ അമ്മായിയമ്മയുടെ വീട്ടിലേക്ക് പോയിട്ട് രണ്ട് ദിവസം നിന്നിട്ട് 15ന് രാത്രി വൈകിയേ തിരികെ വരുത്തൊള്ളു. അതുകൊണ്ട്‌ 16 ന് മതി.” അവള്‍ പറഞ്ഞു. “16 നിങ്ങള്‍ക്കും ഓക്കെയല്ലേ..?” അവള്‍ അല്‍പ്പം തിടുക്കത്തിൽ ചോദിച്ചു.

 

“16 എനിക്കും ഓക്കെയാണ് സ്വര്‍ണ്ണ.” ഞാൻ സമ്മതിച്ചു. “ഞാൻ എത്ര മണിക്ക് അങ്ങോട്ട് വരണം..?”

 

“ഉച്ച കഴിഞ്ഞ് വന്നോളൂ. ഒരു മണിക്ക് ഓക്കേയാണോ..?” അവള്‍ എന്നോട് ആരാഞ്ഞു.

 

“ആ സമയം ഓക്കെ.” ഞാനും സമ്മതിച്ചു. “പിന്നെ സ്വർണ്ണയുടെ ബോഡിക്ക് പ്രശ്നങ്ങൾ ഒന്നും ഇല്ലല്ലോ, സ്പെഷ്യൽ തെറാപ്പി ഒന്നും വേണ്ടല്ലോ..? പാർഷ്യൽ മസാജ് തന്നെയല്ലേ…?” ഞാൻ ചോദിച്ചു.

 

“ഇല്ല ജിനു, എനിക്ക് ബോഡി പ്രശ്നങ്ങൾ ഒന്നുമില്ല. അതുകൊണ്ട്‌ സ്പെഷ്യൽ തെറാപ്പി വേണ്ടെന്ന് തോനുന്നു. പിന്നെ പാർഷ്യൽ മസാജ് ആണോന്ന് ചോദിച്ചാല്‍—” സ്വർണ്ണ പെട്ടന്ന് നിശബ്ദയായി കുറെ നേരം ആലോചിക്കുന്ന പോലെ മൂളി. “ഇവിടെ വീട്ടില്‍ വച്ച് ഫുൾ ബോഡി ചെയ്യാൻ കഴിയില്ലല്ലോ, പാർഷ്യൽ മതി.” നിരാശ കലര്‍ന്ന ശബ്ദത്തില്‍ അവള്‍ പറഞ്ഞു.

 

പൊതുവായി സാധാരണ മസാജ് തന്നെ ചെയ്യാൻ എനിക്ക് അത്ര താൽപര്യം ഇല്ലാത്തതാണ്. പക്ഷേ ഈയിടെയായി എന്റെ ആ താൽപര്യക്കുറവിന് മാറ്റങ്ങൾ സംഭവിച്ച് കൊണ്ടിരിക്കുന്നു. മസാജ് ചെയ്യാൻ കൂടുതൽ ആഗ്രഹം തോന്നി വരുകയാണ്. അന്ന് സ്വര്‍ണ്ണയെ കണ്ടപ്പോഴും പിന്നീട് അവളോട് ഫോണിൽ സംസാരിച്ചപ്പോഴും എനിക്ക് അവളോട് തെറ്റായ ചിന്തിക്കൾ ഒന്നും ഇല്ലായിരുന്നു. പക്ഷേ ഇപ്പൊ എന്റെ മനസ്സിൽ സ്വർണ്ണയോട് എന്തൊക്കെയോ ആഗ്രഹങ്ങള്‍ തോന്നാന്‍ തുടങ്ങിയിരിക്കുന്നു. എന്നിലെ ഈ മാറ്റങ്ങൾ എന്നെ ശെരിക്കും ആശങ്കപ്പെടുത്താൻ തുടങ്ങിയിരുന്നു.

 

“ശെരി സ്വർണ്ണ, ഈ സമയം തന്നെ നമുക്ക് ഫിക്സ് ചെയ്യാം, അല്ലേ.” ഞാൻ പറഞ്ഞു. “16ന് ഉച്ച ഒരു മണിക്ക് ഞാൻ അവിടെ ഉണ്ടാവും. ഒക്കേയല്ലേ..?”

 

“മ്മ്, ഓക്കെ മാഷേ, ഇപ്പൊ തന്നെ ഞാൻ പേമെന്റ് ചെയ്തേക്കാം.” അവള്‍ ഉത്സാഹത്തോടെ പറഞ്ഞു. “ഇനി ആ സമയത്തിന് നമുക്ക് നേരിട്ട് കാണാം. അപ്പൊ ബൈ.” അവള്‍ സന്തോഷത്തോടെ പറഞ്ഞിട്ട് വച്ചു.

 

അവള്‍ കോൾ കട്ടാക്കിയ ഉടനെ ധ്വനിയുടെ കോൾ എനിക്ക് വന്നു.

 

ഹായ്, ഇതാര്..!! പെട്ടന്ന് എനിക്ക് എന്തുകൊണ്ടോ സന്തോഷം തോന്നി. ഞാൻ വേഗം അവളുടെ കോൾ റിസീവ് ചെയ്തു.

 

“ബ്രേക്ക്ഫാസ്റ്റ് എങ്ങനെ ഉണ്ടായിരുന്നു..?” അവളുടെ ചിന്തകൾ വേറെ എങ്ങോ ആണെന്ന പോലെയാണ് അവള്‍ വെറുതെ ചോദിച്ചത്‌.

Leave a Reply

Your email address will not be published. Required fields are marked *