അങ്ങനെ ഞങ്ങൾ മാളിൽ കേറി.
അവള്‍ക്ക് വീട്ടില്‍ ഇടാനും, പുറത്ത് പോകുമ്പോ ഇടാനുമുള്ള ഈരണ്ടു ജോഡി മാത്രമാണ് അവൾ എടുത്തത്.
“ഇത്രയൊന്നും പോര ധ്വനി.” ഞാൻ അവളോട് പറഞ്ഞു. എന്നിട്ട് വീട്ടില്‍ ഇടാനും പുറത്ത് ഇടാനുമൊക്കെ ഡസൻ കണക്കിന് അവളെ കൊണ്ട് ഞാൻ നിര്‍ബന്ധിച്ച് സെലക്റ്റ് ചെയ്യിച്ചു,എന്നിട്ട് ഞാൻ വാങ്ങിച്ചു കൊടുത്തു.
അതുകഴിഞ്ഞ് പലതരം ചെരുപ്പുകളും ഷൂസുമൊക്കെ അവളെ കൊണ്ട് ഞാൻ സെലക്റ്റ് ചെയ്യിച്ചു…, എന്നിട്ട് മേക്കപ്പ് ഉൾപ്പെടെയുള്ള, ഒരു പെണ്ണിന് വേണ്ട എല്ലാ നിത്യോപയോഗ സാധനങ്ങളും അവളെ കൊണ്ട് ഞാൻ സെലക്റ്റ് ചെയ്യിച്ചു. പിന്നെ അവള്‍ക്ക് വേണ്ട ബാഗ്, പെട്ടി, ഹാന്‍ഡ് ബാഗ് തുടങ്ങിയ സാധനങ്ങളും ഞാൻ വാങ്ങി.
“വാ, ആ മൊബൈൽ ഷോപ്പിൽ നിന്നും നിനക്ക് നല്ലോരു മൊബൈൽ വാങ്ങാം.” മാളിന് അകത്തുള്ള മൊബൈൽ ഷോപ്പിനെ ചൂണ്ടി കാണിച്ച് ഞാൻ പറഞ്ഞു.
“അയ്യോ വേണ്ട ജിനു… ഈ മൊബൈൽ തന്നെ മതി.” അവള്‍ ധൃതിയില്‍ പറഞ്ഞു.
“അതൊന്നും പറ്റില്ല.” ഞാൻ പോയി മൊബൈൽ ഷോപ്പിൽ കേറി. നിവർത്തിയില്ലാതെ അവളും പുറകെ വന്നു.
“വാ, ആ ജ്വല്ലറിയിൽ കേറാം.”
“വേണ്ട ജിനു…. എനിക്കുവേണ്ടി വെറുതെ കാശ് കളയണ്ട.” വെപ്രാളം പിടിച്ച് അവള്‍ പറഞ്ഞു.
പക്ഷേ അതൊന്നും വക വെക്കാതെ ഞാൻ അവളുടെ കൈ പിടിച്ചു വലിച്ചു. അതോടെ ഒന്നും മിണ്ടാതെ അവൾ എന്റെ കൂടെ വന്നു.
അവള്‍ക്ക് ഇഷ്ട്ടപ്പെട്ട മാലയും, വളയും, കമ്മലും അവളോട് സെലക്റ്റ് ചെയ്യാൻ പറഞ്ഞു. അവൾ വേണ്ടെന്ന് പറഞ്ഞെങ്കിലും, അതൊക്കെ എടുക്കാതെ ഞാൻ ഉറങ്ങില്ലെന്ന് പറഞ്ഞപ്പോ അവള്‍ക്ക് സെലക്റ്റ് ചെയ്യേണ്ടി വന്നു. അങ്ങനെ മൂന്ന് പവന്റെ സ്വർണ്ണ മാലയും, രണ്ട് പവന്റെ രണ്ട് വളകളും, ഈരണ്ടു ഗ്രാമിന്റെ രണ്ട് കമ്മലും അവളുടെ സെലക്ഷനിൽ ഞാൻ വാങ്ങിച്ചു കൊടുത്തു. പിന്നെ അവള്‍ക്ക് ഇഷ്ട്ടപ്പെട്ട ഒരു സില്‍വര്‍ വാച്ചും ഞാൻ വാങ്ങി കൊടുത്തു.
ഒടുവില്‍ എല്ലാം വാങ്ങിച്ചു കഴിഞ്ഞ് അവളെ ഒരു ഡ്രസ്സിംഗ് റൂമിലേക്ക് ഞാൻ കേറ്റി വിട്ടു.
ചോക്ലേറ്റ് കളർ ലോങ് സ്ക്കേർട്ടും, ഫുൾ സ്ലീവ് മറൂൺ കളർ ഫുൾ ടോപ്പും, ലെദറിന്റെ ക്രീം കളർ ഹാഫ് ഷൂസും, സ്വര്‍ണ്ണ മാലയും, ഇടത് കൈയിൽ രണ്ട് വളകളും, കമ്മലും, വലത് കൈയിൽ സിൽവർ വാച്ചും ഇട്ട് പുറത്തേക്ക് വന്ന് സ്വതന്ത്രമായി സന്തോഷത്തോടെ ചിരിക്കുന്ന ധ്വനിയെ കണ്ടപ്പോ കുറച്ച് നേരത്തേക്ക് ഞാൻ വായും പൊളിച്ച് ഇമ വെട്ടാതെ നോക്കി നിന്നുപോയി.
“ജിനു, പബ്ലിക് സ്ഥലത്ത് ഇങ്ങനെ വാ പൊളിച്ച് നിക്കല്ലേ…!” നാണിച്ച് ചിരിച്ചുകൊണ്ട് വന്നിട്ട് എന്റെ കൈയിൽ അവൾ പതിയെ നുള്ളി.
ഞാൻ പെട്ടന്ന് പരിസര ബോധം വന്ന് വായ അടച്ചിട്ട് അവളെ അടിമുടി നോക്കി. പെണ്ണ് ആകെ മാറിയിരിക്കുന്നു. അല്ലെങ്കിൽ തന്നെ അവള്‍ക്ക് നല്ല ഭംഗിയാണ്, പക്ഷേ ആ ഭംഗി ഇപ്പൊ മറ്റൊരു തലത്തിലേക്ക് ഉയർന്നിരിക്കുന്നു.
ചില ആളുകളൊക്കെ അവളുടെ മേക്കപ്പ് പോലും ഇടാതെയുള്ള നാച്വറല്‍ ഭംഗിയെ നോക്കി ആസ്വദിക്കുന്നതും ഞാൻ കണ്ടായിരുന്നു. പക്ഷേ ആ നോട്ടം ഒന്നും മോശമായ തരത്തിൽ അല്ലായിരുന്നു.
“എങ്ങനെ, കൊള്ളാമോ..?” ഉത്സാഹത്തോടെ ചോദിച്ചിട്ട് അവൾ ഒന്ന് വട്ടം കറങ്ങി നിന്നു.
“നോക്കിയേ, എത്ര ആളുകളാണ് നിന്നെ നോക്കുന്നത്…? അപ്പോ പിന്നെ അങ്ങനെ ചോദിക്കേണ്ട കാര്യമുണ്ടോ..?” ചിരിച്ചുകൊണ്ട് ഞാൻ ചോദിച്ചു. പക്ഷേ ആരൊക്കെയാണ് അവളെ നോക്കുന്നതെന്ന് അവള്‍ മൈന്റ് പോലും ചെയ്തില്ല. അവൾ എന്റെ കണ്ണില്‍ മാത്രം നോക്കി.
“ആരെങ്കിലുമൊക്കെ നോക്കിക്കോട്ടേ, അതിൽ നിന്നൊക്കെ എന്തെങ്കിലും മനസ്സിലാക്കാൻ എനിക്ക് താൽപര്യമില്ല.” അവൾ പെട്ടന്ന് സീരിയസ്സായി പറഞ്ഞു. “നി പറ ജിനു, നിന്റെ അഭിപ്രായം മാത്രമാണ് എനിക്ക് വേണ്ടത്.”
“ഓ….!” ചെറുതായി ഞാൻ അന്ധാളിച്ച് ഞാൻ പെട്ടന്ന് ചുറ്റിലും നോക്കി. അങ്ങിങ്ങായി നടക്കുന്ന കുറെ ആളുകൾ ഇപ്പോഴും അവളെ വിടര്‍ന്ന കണ്ണുകളോടെ നോക്കുന്നുണ്ടായിരുന്നു. “കൊള്ളാമോ എന്ന് ചോദിച്ചാൽ എന്ത് പറയാനാ..? നിന്റെ ഭംഗിയാണ് ഹൈലൈറ്റ്, ഭയങ്കരമായി ആകര്‍ഷിക്കുന്നു. പിന്നെ നിന്റെ ഔട്ട്ഫിറ്റും അടിപൊളിയാണ്.” അവളെ വീണ്ടും അടിമുടി നോക്കി വികസിച്ച കണ്ണുകളോടെ ഞാൻ പറഞ്ഞു.
