മസാജ് തെറാപ്പിസ്റ്റ് – 5 31അടിപൊളി  

 

“ബുദ്ധിമുട്ടൊന്നുമില്ല മേഡം. ചുരുക്കി പറഞ്ഞാൽ ഞാൻ ഒരു ബിസിനസ്സ് മാനാണ്.” ഞാൻ അവളോട് പറഞ്ഞു.

 

“ഓഹോ, അപ്പോ വിശദമായി പറയുകയാണെങ്കിലോ..?” ചെറിയ കുസൃതി ചിരിയോടെ അവള്‍ ചോദിച്ചു.

 

“വിശദമായി പറയുകയാണെങ്കില്‍, ഞാൻ പല തരത്തിലുള്ള ഒരുപാട്‌ ബിസിനെസ്സുകൾ ചെയ്യുന്നുണ്ട്. അതിൽ നാട്ടു വൈദ്യവും ഒന്നാണ്.”

 

“ങേ…. ജനങ്ങൾക്ക് വൈദ്യം ചെയ്യുന്നതിനെ ബിസിനസ്സ് എന്ന് പറയാൻ കഴിയുമോ…?” അവള്‍ ആശ്ചര്യത്തോടെ ചോദിച്ചു.

 

“പ്രതിഫലം വാങ്ങുന്ന എന്തുതന്നെ നമ്മൾ ചെയ്താലും അത് ബിസിനെസ്സ് തന്നെയാണ്, മേഡം.” ഞാൻ പുഞ്ചിരിയോടെ, പക്ഷേ വളരെ വ്യക്തമായി ഞാൻ പറഞ്ഞു. “അതുകൊണ്ട്‌ അതിലൊരു സംശയവും വേണ്ട.”

 

“അങ്ങനെ ചിന്തക്കുമ്പോ നിങ്ങൾ പറഞ്ഞത് കറക്റ്റാണ്.” പുഞ്ചിരിയോടെ അവളും സമ്മതിച്ചു. “ഓക്കെ നിങ്ങൾ തുടർന്നോളു.”

 

“മ്മ്. പുതിയ മരുന്നുകളും പലതരം ഉല്‍പ്പന്നങ്ങളും ഉണ്ടാക്കുന്ന കുറെ ലാബുകൾ ഇന്ത്യയുടെ പല സംസ്ഥാനങ്ങളിലായി എനിക്കുണ്ട്.”

 

“സത്യമാണോ…!!” അവൾ പെട്ടന്ന് ഇടക്ക് കേറി ചോദിച്ചു. “ഇവിടെ മധ്യപ്രദേശിലും ഉണ്ടോ..?”

 

“മ്മ്, ഉണ്ട്. ലാബ് മാത്രമല്ല, വേറെയും ചില ബിസിനെസ്സുകളും ഇവിടെ എനിക്കുണ്ട്.” ഞാൻ മറുപടി പറഞ്ഞു. എന്നിട്ട് തുടർന്നു, “മരുന്ന് ചെടികള്‍ക്ക്‌ വേണ്ടിയും, ചില അപൂര്‍വ്വ വസ്തുക്കൾക്ക് വേണ്ടിയും, പിന്നെ മറ്റു പല ആവശ്യങ്ങള്‍ക്കായും ഇന്ത്യയിലുള്ള എല്ലാ കൊടും വനപ്രദേശങ്ങളിലും ഞാൻ ഇടക്കിടക്ക് പോകാറുണ്ട്. അപ്പോ സാധാരണ വണ്ടി ഒന്നും അവിടെയൊക്കെ ഉപയോഗിക്കാൻ കഴിയില്ല, സ്പെഷ്യൽ വണ്ടി തന്നെ വേണം. അതുകൊണ്ടാണ് എന്റെ ആവശ്യങ്ങളും നിര്‍ദേശങ്ങളും ആ വണ്ടിയുടെ കമ്പനിയിൽ തന്നെ പറഞ്ഞ്‌ അവരിൽ നിന്നുതന്നെ ഇത്തരത്തിൽ ഞാൻ സ്പെഷ്യലായിട്ട് കസ്റ്റമൈസ് ചെയ്യിച്ച് ഈ വണ്ടിയെ ഞാൻ വാങ്ങിയത്.”

 

“ഓഹ് അങ്ങനെയാണോ..!!” ആശ്ചര്യം കലര്‍ന്ന കൗതുകത്തിൽ അവള്‍ പറഞ്ഞു. “ആ വണ്ടിയില്‍ എന്തൊക്കെ സംവിധാങ്ങളാണുള്ളത്..?” ആകാംഷയോടെ അവള്‍ ചോദിച്ചു.

 

“സ്റ്റോറേജ്, സ്പേസ്, പ്രൊട്ടക്ഷൻ. ഏറ്റവും ലോ തൊട്ട് അത്യാവശ്യം ഭയങ്കര ഹൈ ഇന്റെൻസിറ്റി ലെവലിലുള്ള ലൈറ്റ് സിസ്റ്റവും.. പല ഫ്രീക്വൻസിയിലുള്ള സൗണ്ട് സിസ്റ്റവും ഉണ്ട്. നാല്‌ പേര്‍ക്ക് സുഖായി നിവര്‍ന്ന് കിടന്നുറങ്ങാൻ കഴിയും. വാട്ടർ ടാങ്ക് ഉണ്ട്. സേഫായിട്ട് പാചകം ചെയ്യാൻ കഴിയും. മിനി ഗ്രീന്‍ ഹൗസ് സംവിധാനങ്ങൾ ഉണ്ട്. മരുന്ന് ചെടികള്‍ പരീക്ഷിക്കാനുള്ള മിനി ലാബ് സംവിധാനങ്ങൾ ഉണ്ട്….. പിന്നെ വേറെയും ഒരുപാട്‌ സംവിധാനങ്ങളും അടങ്ങിയതാണ് എന്റെ ആ വണ്ടി.”

 

അഭിമാനത്തോടെ അത്രയും പറഞ്ഞിട്ട്, അവള്‍ പറഞ്ഞത് പോലെ കാട്ടാന പോലെയാണോ ഇരിക്കുന്നതെന്ന് അറിയാനായി ഞാനും പുറത്തേക്ക്‌ എന്റെ വണ്ടിയെ എത്തിനോക്കി. ശെരിയാണ് എന്റെ മോഡിഫൈ ചെയ്ത വണ്ടിയേ കാണാന്‍ കാട്ടാന പോലെ തന്നെയാണിരുന്നത്.

 

വലിയ ടയറുകൾ കാരണം വണ്ടിക്ക് നല്ല പൊക്കം ഉണ്ടായിരുന്നു, ടയറുകൾക്കും.. വിന്റ ഷീൽഡിനും.. പിന്നെ വണ്ടിയുടെ ബോഡിക്കുമുള്ള ഗാർഡുകൾ കാരണം വണ്ടിയെ കാണാന്‍ ഒരു സ്ട്രോംഗ്‌ ഹോള്‍ഡ് പോലെയായിരുന്നു, പിന്നെ മിനി ഗ്രീന്‍ ഹൗസ് ബോക്സ് സെറ്റ് ചെയ്യാൻ വേണ്ടിയും മറ്റ് സാധനങ്ങൾ സൂക്ഷിക്കാൻ വേണ്ടിയുള്ള സ്പേസിനായി വണ്ടിക്ക് ഒരു അഡിഷണൽ ഹോളോ ക്യാബിൻ കൂടി ചേര്‍ത്തിരുന്നത് കൊണ്ട്‌ വണ്ടിക്ക് നല്ല നീളവും ഉണ്ടായിരുന്നു. ആ ക്യാബിൻ ഫ്ലോർ തന്നെയാണ് വാട്ടർ ടാങ്ക് സിസ്റ്റം. പിന്നെ മുകളില്‍ സെറ്റ് ചെയ്തിരുന്ന റസ്റ്റ് പ്രൂഫായ വലിയ സ്റ്റീല്‍ സ്റ്റോറേജ് കംപാർട്മെന്റ വണ്ടിയുടെ ഉയരത്തെ പിന്നെയും കൂട്ടുകയാണ് ചെയ്തത്. മൊത്തത്തില്‍ എന്റെ വണ്ടിയെ കാണുമ്പോ എന്തോ ഒരുതരം ഭയത്തേയാണ് മനസ്സിൽ ആദ്യം സൃഷ്ടിക്കുക. പക്ഷേ എന്തൊക്കെയായാലും ഭയങ്കര എടുപ്പും, അവൾ പറഞ്ഞത് പോലെ വന്യമായ ഒരു ഭംഗിയുമൊക്കെ എന്റെ വണ്ടിക്ക് ഉണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *