എന്നിട്ട് ശബ്ദമില്ലാതെ കുറേനേരം ഞാൻ ചിരിച്ചു.
എന്റെ പുണ്യാളന്‍മാരേ എന്ത് പരീക്ഷണമാണിത്. ഞാൻ ഏതോ സീരിയസ് വില്ലൻ ആയിരിക്കുമെന്ന് വിചാരിച്ചപ്പോ ഇങ്ങനത്തെ ഒരു കോമഡി വില്ലനെ ആണല്ലോ കിട്ടിയത്. എന്തായാലും ധ്വനി ഇത്രമാത്രം പേടിക്കുന്ന സ്ഥിതിക്ക് അയാളെ നിസാരമായി എടുക്കാൻ ഞാൻ തയ്യാറായില്ല. ബാത്റൂമിൽ ഞാൻ അനങ്ങാതെ നിന്നു.
“ഓഹ് ഹൊ ഹോ… എന്റെ ഗുലാബ് ജാമുന്‍ എനിക്കുവേണ്ടി ഡോർ തുറന്നിട്ടാണ് കാത്തിരിക്കുന്നത്, അല്ലേ..! എനിക്ക് ഇഷ്ടമായി, ഇഷ്ടായി.”
ധ്വനിയുടെ മാമൻ റൂമിൽ കേറി വാതിൽ ലോക്ക് ചെയ്യുന്ന ശബ്ദം എനിക്ക് കേട്ടു.
“എന്താ മാമാ ഇത്, എന്നെ തൊടാൻ പാടില്ലെന്ന് ഞാൻ എത്ര വട്ടമാ പറഞ്ഞിട്ടുള്ളത്..!!” ധ്വനി ദേഷ്യത്തില്‍ ചീറുന്നത് കേട്ടു
“നീയെന്താ കന്യകയായി തന്നെ ചാവാൻ തീരുമാനിച്ചിരിക്കുകയാണോടി..?” ഒടുവില്‍ അയാള്‍ സീരിയസ്സായി സംസാരിക്കുന്നത് ഞാൻ കേട്ടു.
ഞാൻ പതിയെ ബാത്റൂം വാതിൽ പൊടിക്ക് തുറന്ന് ഗ്യാപ്പിലൂടോ നോക്കി.
ധ്വനി ഐഡിയയിൽ ബാത്റൂം ഭാഗത്തേക്ക് തിരിഞ്ഞാണ് നിന്നിരുന്നത്. അവളുടെ മാമൻ ബാത്റൂമിന് പുറം തിരിഞ്ഞും. ധ്വനി ഇങ്ങോട്ട് നോക്കിയാൽ എന്നെ കാണാന്‍ കഴിയുമായിരുന്നു, പക്ഷേ അവളുടെ മാമൻ അലർട്ടാവുമെന്ന് പേടിച്ചായിരിക്കും, അല്ലെങ്കിൽ അവളുടെ മാമാന്റെ തോന്ന്യാസം കാരണം അവള്‍ പേടിച്ച് ഞാൻ ഇവിടെ ഉണ്ടെന്ന കാര്യം തന്നെ മറന്ന് പോയിട്ടുണ്ടാവാം.
അവളുടെ മാമനെ കാണാന്‍ ഒരു ജിം മാസ്റ്റർ പോലെയാണ് തോന്നിയത്. നല്ല മസിലൊക്കെ ഉണ്ടായിരുന്നു.
അയാള്‍ക്ക് എന്നെക്കാളും പൊക്കം കുറവായിരുന്നു. എന്റെ കഴുത്ത് വരെയേ കാണൂ. പക്ഷേ അവളേക്കാളും രണ്ട് ഇഞ്ച് പൊക്കം കൂടുതൽ ഉണ്ടായിരുന്നു. തോള്‍ വരെ ഇറക്കമുള്ള തലമുടി കാരണം പുറകില്‍ നിന്ന് നോക്കാൻ തന്നെ നല്ല സ്റ്റൈലായിരുന്നു. വിലപിടിപ്പുള്ള ഒരു കൂളിംഗ് ഗ്ളാസ് അയാളുടെ തലയില്‍ കേറ്റി വച്ചിട്ടുണ്ടായിരുന്നു. ഒരു ടൈറ്റ് ടീ ഷര്‍ട്ടും ട്രാക്ക് പാന്റുമായിരുന്നു അയാളുടെ വേഷം.
ശെരിക്കും പറഞ്ഞാൽ, പുറകില്‍ നിന്ന് നോക്കാൻ തന്നെ നല്ലോരു ഗ്ലാമര്‍ താരത്തെ കാണുന്നത് പോലെ എനിക്ക് തോന്നിപ്പോയി.
“തൊടരുതെന്ന് പറഞ്ഞില്ലേ..!” ധ്വനി ദേഷ്യപ്പെടുന്നത് കേട്ടാണ് ഞാൻ അയാളുടെ ചെയ്‌തികളിലേക്ക് ശ്രദ്ധ തിരിച്ചത്. ഒപ്പം എന്റെ മൊബൈൽ കൈയിലെടുത്ത് വേഗം ഞാൻ ക്യാമറ ഓണാക്കി വീഡിയോ മോഡിലുമിട്ടു.
“എന്റെ ജിലേബി, നിന്നെ എത്ര വേണമെങ്കിലും ഞാൻ പഠിപ്പിക്കാമെന്ന് പറഞ്ഞതല്ലേ, കുറച്ച് ദൂരെ എവിടെയെങ്കിലും ഒരു വീടും വാങ്ങി നിന്റെ പേരില്‍ തന്നെ റജിസ്റ്റർ ചെയ്തും തരാം. പിന്നെ എന്റെ വെപ്പാട്ടിയായിട്ട് വേണ്ട, നിന്റെ മാമി അറിയാതെ നിന്നെ ഞാൻ കല്യാണവും കഴിക്കാം, പോരെ. ഇതിൽ കൂടുതൽ എന്താണ് നിനക്ക് വേണ്ടത്..? നീ പറ, അതും ഞാൻ ചെയ്തു തരാം”, അയാള്‍ പ്രലോഭിപ്പിച്ചു കൊണ്ട് പെട്ടന്ന് അവളുടെ വയറിൽ കേറി പിടിച്ചു.
“എനിക്കൊന്നും വേണ്ട, എന്നെ വെറുതെ വിട്ടാൽ മതി. ഞാൻ എങ്ങോട്ടെങ്കിലും പോയി ജീവിച്ചോളാം, പ്ലീസ്.” ധ്വനി പേടിച്ച് വിരണ്ട് അയാളുടെ കൈ അവളുടെ വയറിൽ നിന്നും തട്ടി മാറ്റി.
“ഓഹ് ഹൊ ഹോ.. അങ്ങനെ ഒന്നും നിനക്ക് എങ്ങോട്ടെങ്കിലും പോയി ജീവിക്കാൻ കഴിയില്ല എന്റെ ലഡു.” അയാള്‍ കുതിര പോലെ ചിരിച്ചുകൊണ്ട് പെട്ടന്ന് ചാടിക്കേറി അവളുടെ മുലയിൽ പിടിച്ചു.
ധ്വനി അലറി കരഞ്ഞു കൊണ്ട് വെപ്രാളപ്പെട്ട് പുറകോട്ട് ചാടി മാറി നിന്നിട്ട് ഭയങ്കര പേടിയോടെ അയാളെ നോക്കി.
എനിക്ക് ദേഷ്യം സഹിക്കാതെ ചാടിപ്പോയി അയാളെ അടിക്കാൻ തോന്നിയെങ്കിലും മനസ്സിൽ അവളോട് ക്ഷമ ചോദിച്ചുകൊണ്ട് ഞാൻ എല്ലാം വീഡിയോ പിടിച്ചു.
“ഞാൻ ഇനി ഇവിടെ നില്‍ക്കില്ല. എങ്ങോട്ടെങ്കിലും ഞാൻ ഇറങ്ങി പോകും.” കണ്ണുനീർ വാർത്തു കൊണ്ട് ധ്വനി എങ്ങി കരഞ്ഞു.
