മസാജ് തെറാപ്പിസ്റ്റ് – 5 31അടിപൊളി  

 

“സത്യമാണ്.” എന്നെയും അറിയാതെ ഞാൻ പറഞ്ഞുപോയി.

 

“ഗോള്‍ഡ മിസ്സിനോടുള്ള അതേ ഇഷ്ട്ടം തന്നെയല്ലേ നിത്യ ടീച്ചറോടും അച്ചാച്ചനുള്ളത്…? നിത്യ ടീച്ചർക്കും തിരിച്ച് സെയിം ഇഷ്ട്ടം തന്നെയാണെന്ന് എനിക്കറിയാം.”

 

ഞാൻ ശെരിക്കും ഞെട്ടിപ്പോയി. എന്റെ മനസ്സും ശരീരവും വല്ലാതെ വിറച്ചു പോയി. എങ്ങനെയാണ് ജെസ്സിക്ക് ഇതൊക്കെ മനസിലായത്..!! എനിക്ക് ഒട്ടും മനസ്സിലായില്ല.

 

“സത്യമല്ലേ അച്ചാച്ചാ?” എന്നെ ജഡ്ജ് ചെയ്യാതെയാണ് അവൾ സാധാരണ കാര്യം പോലെ ചോദിച്ചത്‌.

 

ഞാൻ ഒന്നും പറയാതെ മിണ്ടാതെ കിടന്നു.

 

“സത്യം തന്നെയല്ലേ..?” അവള്‍ പിന്നെയും ചോദിച്ചു.

 

“ടീച്ചർക്ക് എന്നെ ഇഷ്ടമാണെന്ന് നിനക്കെങ്ങനെ പറയാൻ കഴിയും..?” ഞാൻ സംശയത്തോടെ ചോദിച്ചു.

 

“ടീച്ചർ എന്നോട് പലപ്പോഴായി അച്ചാച്ചനെ കുറിച്ച് സംസാരിച്ചിരുന്ന രീതി വച്ച് ടീച്ചറിന്റെ ഇഷ്ട്ടം എന്താണെന്ന് വ്യക്തമായി തന്നെ എനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞിരുന്നു. ഇനി പറ അച്ചാച്ചന് ടീച്ചറെ ഇഷ്ടം തന്നെയല്ലേ..?”

 

“ഞാൻ അസത്യം പറയട്ടെ…?” തളര്‍ച്ച ബാധിച്ച് ഞാൻ ചോദിച്ചു.

 

ഉടനെ അവള്‍ ഉറക്കെ ചിരിച്ചിട്ട് പറഞ്ഞു, “പറ്റില്ല അച്ചാച്ചാ.”

 

“നി എന്റെ അനിയത്തിയല്ലേ..!! നിന്നോട് എങ്ങനെ ഞാൻ ഇതൊക്കെ പറയും..? അതുകൊണ്ട്‌ എന്റെ സമാധാനത്തിന്‌ വേണ്ടിയെങ്കിലും നുണ പറയട്ടെ…?!”

 

“പറ്റില്ല. അങ്ങനെ നുണ പറഞ്ഞ്‌ അച്ചാച്ചൻ സമാധാനിക്കണ്ട. നേരത്തെ അനിയത്തിയായ എന്നെ സംശയിച്ച് അങ്ങനെയൊക്കെ ചോദിക്കാൻ ധൈര്യം ഉണ്ടായിരുന്നല്ലോ… ? പിന്നെ എന്തിന്‌ ഇക്കാര്യം പറയാന്‍ മടിക്കണം. എന്നോട് സത്യം മാത്രം പറഞ്ഞാ മതി. മര്യാദക്ക് പറ അച്ചാച്ചാ.”

 

“ശെരിയാണ് ജെസ്സി. നീ പറഞ്ഞതൊക്കെ സത്യങ്ങളാണ്.” ഒടുവില്‍ നിവർത്തിയില്ലാതെ ഞാൻ സത്യങ്ങൾ എല്ലാം സമ്മതിച്ചു പോയി.

 

എന്നിട്ട് ഇരുട്ടത്ത് പോലും അവളുടെ നിഴൽ പോലെ കാണുന്ന രൂപത്തെ അഭിമുഖീകരിക്കാൻ കഴിയാതെ ഞാൻ പെട്ടന്ന് പുറം തിരിഞ്ഞ് കിടന്നു. ഉടനെ ജെസ്സി എന്നോട് ചേര്‍ന്ന് കിടന്നിട്ട് പുറകില്‍ നിന്നും എന്നെ കെട്ടിപിടിച്ചു.

 

“അച്ചാച്ചനെ ജഡ്ജ് ചെയ്യാനല്ല ഞാൻ ഇപ്പൊ ഇതൊക്കെ തുറന്ന് സംസാരിച്ചത്. എനിക്ക് നിങ്ങൾ മൂന്നുപേരേ കുറിച്ചും നന്നായി മനസ്സിലാക്കാൻ കഴിയുന്നുണ്ടെന്ന് അച്ചാച്ചനോട് എനിക്ക് പറയാൻ തോന്നി, അത്രതന്നെ. നിങ്ങളുടെ ഇഷ്ടം പോലെ നിങ്ങള്‍ക്ക് എങ്ങനെ വേണേലും ജീവിക്കാം, അച്ചാച്ചാ… അത് നിങ്ങളുടെ ജീവിതമാണ്. ഞാൻ കുറ്റമൊന്നും പറയില്ല. ഇനി അച്ചാച്ചൻ മര്യാദയ്ക്ക് ഇങ്ങോട്ട് തിരിഞ്ഞ് കിടക്ക്.” അവള്‍ എന്നെ പിടിച്ചു വലിച്ചു.

 

ഞാൻ ഒന്നും മിണ്ടാതെ തിരിഞ്ഞ് ജെസ്സിയെ നോക്കി കിടന്നു. എന്നിട്ട് ഞാൻ ഒന്ന് മടിച്ചു. പക്ഷേ എപ്പോഴും ജെസ്സി ചെയ്യാറുള്ളത് പോലെ ഇപ്പോഴും അതേ സ്നേഹത്തോടെ എന്നെ കെട്ടിപിടിച്ചു കൊണ്ട്‌ എന്റെ മാറിൽ മുഖം ചേര്‍ത്ത് കിടന്നപ്പൊ അവള്‍ക്ക് എന്നോട് വെറുപ്പില്ലെന്ന് മനസ്സിലായി പെട്ടന്ന് ആശ്വാസം കിട്ടി. അതോടെ എന്റെ മടി മാറുകയും, ഞാനും എപ്പോഴും ചെയ്യാറുള്ളത് പോലെ എന്റെ അനിയത്തി കുട്ടിയെ ഞാൻ എന്നോട് ചേര്‍ത്ത് പിടിച്ചുകൊണ്ട് കിടന്നു.

 

ഞങ്ങൾ പിന്നെ ഒന്നും മിണ്ടിയില്ല. ഏറ്റവും സുരക്ഷിതമായ ഇടം എന്റെ കരവലയത്തിലാണെന്ന പോലെ ജെസ്സി എന്നെ കെട്ടിപിടിച്ചു കൊണ്ട്‌ സമാധാനത്തോടെ വളരെ പെട്ടന്നുതന്നേ ഉറങ്ങിപോയി.

 

ഞാൻ അവളെ എന്നോട് ചേര്‍ത്ത് പിടിച്ചു കൊണ്ട് അവളുടെ മുതുകിൽ സോഫ്റ്റായി തട്ടി കൊടുത്തുകൊണ്ട് ഒരുപാട്‌ നേരം ഉറങ്ങാൻ കഴിയാതെ ചിന്തിച്ചു കൊണ്ട്‌ കിടന്നു. ഒടുവില്‍ എപ്പോഴോ എങ്ങനെയോ ഞാൻ ഉറങ്ങിപ്പോകുകയും ചെയ്തു.

***************************

 

വെളുപ്പിന് ജെസ്സിയോടും അമ്മയോടും യാത്ര പറഞ്ഞിട്ട് ഞാൻ ഇറങ്ങി. എന്റെ വീട്ടില്‍ വന്ന് കുറച്ചുകൂടി മരുന്നുകളും മറ്റ് സാധനങ്ങളും എന്റെ വണ്ടിയിലാക്കിയ ശേഷമാണ് തണുത്ത വെള്ളത്തിൽ കുളിച്ചിട്ട് റെഡിയായത്.

Leave a Reply

Your email address will not be published. Required fields are marked *