“താങ്ക്സ് ചേച്ചി.” പുഞ്ചിരിയോടെ ഞാൻ അതും വാങ്ങി വേഗം എന്റെ കൺസൾട്ടിങ് റൂമിലേക്ക് മടങ്ങി.
4 മണിക്ക് ഗോള്‍ഡ മിസ്സിന്റെ നമ്പറിൽ നിന്നും എനിക്ക് കോൾ വന്നു. ഞാൻ ഉടനെ എടുത്തു.
“ജിനു, നീ ഫുഡൊക്കെ കഴിച്ചോ..?”
“ശെരിക്കും ഉറങ്ങിയായിരുന്നോ..?” അപ്പുറത്ത് സ്പീക്കറിൽ ഇട്ടു കൊണ്ട് മിസ്സും ടീച്ചറും എന്നോട് സംസാരിച്ചു.
“കഴിച്ചു ചേച്ചി. പക്ഷേ റെസ്റ്റെടുക്കാൻ ഇതുവരെ കഴിഞ്ഞില്ല.” ഞാൻ അവരോട് എന്റെ ഇവിടത്തെ കാര്യങ്ങൾ എല്ലാം വിശദീകരിച്ചു.
“എടാ, നിന്റെ മനസ്സിനും ശരീരത്തിനും റെസ്റ്റ് കൊടുക്കാതെ എന്തിനാ ഇങ്ങനെയൊക്കെ ചെയ്യുന്നത്. ഉച്ച വരെയെങ്കിലും ഉറങ്ങണമായിരുന്നില്ലേ..!!” മിസ്സും ടീച്ചറും വിഷമിച്ച് പറഞ്ഞു.
“അതൊന്നും സാരമില്ല ചേച്ചി. ഇതൊക്കെ എനിക്ക് ശീലിച്ചു പോയി.” ഞാൻ അവരെ സമാധാനിപ്പിച്ചു.
എന്നിട്ട് ഞാൻ ബിസിയായത് കാരണം ഒന്നോ രണ്ടോ മിനിറ്റ് മാത്രം സാധാരണ കാര്യങ്ങൾ എന്തൊക്കെയോ സംസാരിച്ചിട്ട് അവർ വച്ചു.
***********************
5:30 അടുപ്പിച്ചാണ് ആളുകൾ ഒഴിഞ്ഞ് കൺസൾട്ടിങ് റൂമിൽ നിന്നും എനിക്കിറങ്ങാൻ കഴിഞ്ഞത്. ഞാൻ വീട്ടില്‍ പോയപ്പോ ഷിജി മോള് തോട്ടത്തില്‍ ഉണ്ടായിരുന്നു.
“മോൾക്ക് ഏത് കോഫീയ വേണ്ടത്..?” തോട്ടത്തില്‍ പോയി അവിടെ പരിപാലിക്കുന്ന അവളോട് ഞാൻ ചോദിച്ചു.
“അങ്കിൾ ഉണ്ടാക്കുന്ന ആ സ്പെഷ്യൽ കോഫീ വേണം.” അവൾ പറഞ്ഞു.
അങ്ങനെ വീട്ടില്‍ കേറി സ്പെഷ്യൽ കോഫീ ഉണ്ടാക്കി രണ്ട് കപ്പിലായി എടുത്തുകൊണ്ട് പോയി. ഞങ്ങൾ അതിനെ കുടിച്ച ശേഷം ഞാൻ അവളെയും കൂട്ടി എന്റെ വണ്ടിയില്‍ നിന്നും മരുന്ന് ചെടികളെ എടുത്തുകൊണ്ട് വന്ന് വീട്ടിന് പുറകിലുള്ള എന്റെ ഗ്രീന്‍ ഹൗസില്‍ ഞാൻ നട്ട് പിടിപ്പിച്ചു. അവളും എന്റെ നിർദ്ദേശങ്ങൾ കേട്ടുകൊണ്ട് എന്റെ കൂടെ നിന്ന് എന്നെ സഹായിച്ചു.
ശേഷം ഞാൻ തന്നെ സ്വയം തയ്യാറാക്കിയ ചില വളങ്ങളും അതിന് ഇട്ടു കൊടുത്തു. ആ ജോലി കഴിഞ്ഞപ്പോ അവിടെ ഉണ്ടായിരുന്ന മറ്റ് മരുന്ന് ചെടികളെയും ഞങ്ങൾ പരിപാലിച്ചു. അപ്പോഴൊക്കെ, പതിവ് പോലെ, ഷിജി അവളുടെ ഒരു സംശയങ്ങൾ ചോദിക്കുകയും ഞാൻ പറയുന്നതൊക്കെ ശ്രദ്ധയോടെ കേട്ട് അവളുടെ മനസ്സിൽ പതിപ്പിച്ചു കൊണ്ടും എന്റെ കൂടെ ഓരോന്ന് ചെയ്തു കൊണ്ട് നടന്നു.
എപ്പോഴും ഞങ്ങൾ അവസാനമായി ചെയ്യുന്നത് പോലെ ഇപ്പോഴും ഗ്രീന്‍ ഹൗസ് മുഴുവനായി ഞങ്ങൾ കറങ്ങി നടന്ന് വേണ്ടാത്ത കളകള്‍ എങ്ങും ഇല്ലെന്ന് പരിശോധിച്ച് ഉറപ്പുവരുത്തുകയും ചെയ്തു.
“ശെരി മോളെ ഒത്തിരി വൈകി, മോൾടെ അമ്മ വിഷമിക്കും, ഇനി മോള് വീട്ടില്‍ പൊയ്ക്കോ.” എന്റെ ബാത്റൂമിൽ കേറി കൈയും കാലും മുഖവും കഴുകി വന്ന അവളോട് ഞാൻ പറഞ്ഞു.
അപ്പോ പോകാൻ താൽപര്യമാല്ലാതെ ഷിജി ചുണ്ടുകൾ കോട്ടി അവിടേ തന്നെ നിന്നു. ഞാൻ ചിരിച്ചുകൊണ്ട് അവളുടെ ചെവിക്ക് പിടിച്ച് വേദനിപ്പിക്കാതെ ഒന്ന് കിഴുക്കി.
“ഇന്ന് ഞാൻ എക്സ്പെരിമെന്റ് ഒന്നും ചെയ്യാൻ പോണില്ല. ഞാൻ എന്റെ അമ്മയെ കാണാന്‍ അങ്ങോട്ട് പോകുവാ.” അവളോട് ഞാൻ പറഞ്ഞു.
“മ്മ്, ഓക്കെ അങ്കിൾ. അപ്പൊ ഞാൻ വീട്ടില്‍ പോകാം.” നിരാശയോടെ അവൾ പറഞ്ഞിട്ട് അവള്‍ പുറത്തേക്ക് നടന്നു. പക്ഷേ പെട്ടന്ന് നിന്നിട്ട് തിരിഞ്ഞെന്നേ നോക്കി ചോദിച്ചു, “യാത്ര പോയിട്ട് ഒരു മാസം കഴിഞ്ഞാലേ അങ്കിൾ തിരികെ വരൂ.?”
“മ്മ്, അതാണ് സാധ്യത.” ഞാൻ പറഞ്ഞു.
അപ്പോ ഒന്നും മിണ്ടാതെ ചുണ്ടുകള്‍ കോട്ടി പിടിച്ചുകൊണ്ട് അവള്‍ ഇറങ്ങി പോയി.
ഞാൻ പുഞ്ചിരിച്ച് തലയാട്ടി കൊണ്ട് ചെന്ന് ക്ഷീണം മാറുന്നത് വരെ തൃപ്തിയായി കുളിച്ചു. ഡ്രെസ്സ് മാറിയ ശേഷം എന്റെ മാരുതി കാറിന്റെ ചാവി എടുത്തുകൊണ്ട് വീടും പൂട്ടി കാർ സ്റ്റാര്‍ട്ട് ചെയ്ത് ഞങ്ങളുടെ കുടുംബ വീട്ടിലേക്ക് തിരിച്ചു. ഒപ്പം ബ്ലൂ ടൂത്ത് കണക്റ്റ് ചെയ്തിട്ട് ജെസ്സിക്ക് കോൾ ചെയ്തു.
