മസാജ് തെറാപ്പിസ്റ്റ് – 5 31അടിപൊളി  

 

അങ്ങനെ തന്നെയാണ് ഞാൻ അടുത്ത സ്ഥലങ്ങളിലും പോയി ആദ്യം ലാബ്, പിന്നെ മരുന്ന് കടകള്‍, മറ്റ് ബിസിനസ്സ്, പാർട്നർസായ ഉയർന്ന ഉദ്യോഗസ്ഥരെ കാണുക, പിന്നെ കാട്ടിലേക്ക്, എന്ന സെയിം ഓര്‍ഡര്‍ ഞാൻ ഫോളോ ചെയ്തത്.

 

ഞാൻ കാട്ടില്‍ പോകുമ്പോഴൊക്കെ കാട്ടിലെ മൂപ്പൻ മാരൊക്കെ എന്നോട് നേരിട്ട് പല ആവശ്യങ്ങളും അറിയിക്കാറുണ്ടായിരുന്നൂ. അപ്പൊ ഞാനും എല്ലാം ഉടനെ അറേഞ്ച് ചെയ്തു കൊടുക്കാമെന്ന് വാഗ്ദാനം ചെയ്യുക മാത്രമല്ല, അപ്പൊ തന്നെ ഇതിനായി ഞാൻ ഏര്‍പ്പാടാക്കിയിരിക്കുന്ന എന്റെ ചില ഏജെൻറ്റ്മാരേ വിളിച്ച് വേണ്ട നിർദ്ദേശങ്ങൾ കൊടുക്കുകയും ചെയ്തിരുന്നു. കൂടാതെ കാട്ടില്‍ വരുമ്പോ അവര്‍ക്കൊക്കെ കൊടുക്കാനായി ഞാൻ വാങ്ങിച്ച് വണ്ടിയില്‍ വച്ചിരുന്ന സാധനങ്ങളും, പിന്നെ എന്റെ സ്വന്തം ഉല്‍പ്പന്നങ്ങളും ഒക്കെ വേണ്ടതുപോലെ അവരെയൊക്കെ ഏല്പിച്ചിട്ട് എന്റെ അടുത്തടുത്ത ലക്ഷ്യങ്ങളിലേക്കുള്ള യാത്രകൾ ഞാൻ തുടർന്നു കൊണ്ടിരുന്നു.

 

ഞാൻ അവര്‍ക്ക് കൊടുത്തത് പോലെ അവരിൽ നിന്നൊക്കെ എനിക്ക് ഒരുപാട്‌ സമ്മാനങ്ങൾ ഇങ്ങോട്ടും കിട്ടിയായിരുന്നു. കാട്ടുവാസികൾക്ക് മാത്രം അറിയാവുന്ന കാടിന്റെ രഹസ്യ പ്രദേശങ്ങളിൽ നിന്നു മാത്രം ലഭിക്കുന്ന അപൂര്‍വ മരുന്ന് ചെടികളും, അപൂര്‍വ മരങ്ങളില്‍ നിന്നും… മണ്ണിൽ നിന്നുമൊക്കെ ലഭിക്കുന്ന വസ്തുക്കൾ ആയിരുന്നു അവരുടെ സമ്മാനം. അതിനേയൊക്കെ ഞാൻ എന്റെ ലാബിൽ കൊണ്ടുപോയി അതിൽ നിന്നൊക്കെ എങ്ങനെയുളള മരുന്നുകളേയാണ് തയ്യാറാക്കാന്‍ കഴിയുകയെന്ന് പരീക്ഷിച്ച ശേഷമാണ് ഞാൻ വേണ്ടത് പോലെ ഉപയോഗിക്കാറുള്ളത്.

 

ആ അപൂര്‍വ്വ വസ്തുകളെ എല്ലാം എന്റെ വണ്ടിയില്‍ ഒരു ബോക്സിനകത്ത് സെറ്റ് ചെയ്തു വച്ചിരിക്കുന്ന മിനി ഗ്രീന്‍ ഹൗസിലും മറ്റ് സ്റ്റോറേജ് സംവിധാനങ്ങളിലുമൊക്കെ ഞാൻ സൂക്ഷിച്ചു.

 

അങ്ങനെ ദിവസങ്ങളും ആഴ്ചകളും വളരെ വേഗത്തിൽ തന്നെ ഉരുണ്ടോടി കൊണ്ടിരുന്നു. ഇടക്കിടെ ഞാൻ എന്റെ അമ്മയ്ക്കും, ജെസ്സിക്കും, നിത്യ ടീച്ചർക്കും, ഗോൾഡ മിസ്സിനുമൊക്കെ കോൾ ചെയ്തു സംസാരിക്കാന്‍ മറന്നില്ല. അതുപോലെ, ഇങ്ങനെയുള്ള സാഹചര്യങ്ങളിൽ എല്ലാം ഹില്‍ഡ ചേച്ചിയും, എന്റെ മറ്റ് ബിസിനസ്സ് നടത്തിപ്പുകാരേയുമൊക്കെ ആഴ്ചയിൽ രണ്ട് ദിവസം എന്നെ വിളിച്ച് അവിടത്തെ കാര്യങ്ങൾ എല്ലാം പറയുകയും നിർദ്ദേശങ്ങൾ സ്വീകരിക്കുന്ന പതിവും ഉണ്ടായിരുന്നു. ഞാൻ അവരോട് കാര്യങ്ങൾ അന്വേഷിക്കുകയും അവര്‍ക്ക് വേണ്ട നിർദ്ദേശങ്ങൾ കൊടുക്കുകയുമൊക്കെ ചെയ്തും എല്ലാം മെയിൻറ്റെയിൻ ചെയ്തു കൊണ്ടുപോയി.

 

ചില സ്ഥലങ്ങളില്‍ ഞാൻ അതിരാവിലെ കാട്ടില്‍ കേറിയാല്‍ രാത്രി എട്ട് മണിക്ക് മുമ്പ് തന്നെ തിരികെ പോകുമായിരുന്നു. പക്ഷേ ചില സാഹചര്യങ്ങളില്‍ ഞാൻ മൂന്നും നാലും ദിവസങ്ങൾ കാട്ടിനകത്ത് തന്നെ തങ്ങേണ്ടിയും വന്നു. രാത്രി സമയങ്ങളില്‍ എന്റെ വണ്ടിയുടെ 360° ഓട്ടോമാറ്റിക് ലൈറ്റ് സിസ്റ്റം ഓണാക്കി വച്ചിട്ട് വണ്ടിക്കകത്ത് തന്നെയാണ് ഉറങ്ങിയത്. എല്ലാ അര മിനിറ്റിന് ഒരിക്കൽ തെളിയുകയും, തെളിഞ്ഞു കഴിഞ്ഞാൽ പത്ത് സെക്കന്‍ഡിൽ അണഞ്ഞിട്ട് വീണ്ടും അര മിനിറ്റ് കഴിഞ്ഞ് തെളിയുന്ന താരത്തിലാണ് ആ പവർഫുൾ ലൈറ്റ് സിസ്റ്റം സെറ്റ് ചെയ്തിരുന്നത്. ഈ മിന്നി തെളിയുന്ന ലൈറ്റ് സിസ്റ്റം കാരണം വന്യ മൃഗങ്ങള്‍ ഒന്നും എന്റെ വണ്ടിയുടെ അടുത്തേക്ക് വരാനുള്ള ജിജ്ഞാസയും ധൈര്യവും കാണിച്ചില്ല.

 

അങ്ങനെ എല്ലാം വളരെ സുഗമമായി തന്നെ പോയി കൊണ്ടിരുന്നു.

 

ഇന്ത്യയിലുള്ള ചില കാടുകളില്‍ ഔഷധ ഗുണവിശേഷങ്ങളുള്ള അരുവികള്‍ കുറെ ഉണ്ട്, അതിനെ കുറിച്ച് ഗവണ്മെന്റിനും ഗവേഷകർക്കുമൊക്കെ അറിയുകയും ചെയ്യാം. പക്ഷേ അവര്‍ക്ക് പോലും അറിയാത്ത ഒരുപാട്‌ അപൂര്‍വമായ അരുവികള്‍ ചില സ്ഥലങ്ങളിലുള്ള ഉള്‍ കാടുകളില്‍ ഉണ്ട്. അതിനെ കുറിച്ചുള്ള ഒരുത്തരി വിവരം പോലും പുറംലോകത്തുള്ള ആര്‍ക്കും തന്നെ അറിയുകയുമില്ല. മൂപ്പൻമാരും, പിന്നെ ചില സ്പെഷ്യൽ ആദിവാസികളും ഒഴികെ, ഭൂരിപക്ഷ ആദിവാസികൾക്കും ആ സ്ഥലങ്ങളെ കുറിച്ചും അരുവികളേ കുറിച്ചും അറിയില്ല എന്നതാണ്‌ സത്യം. പക്ഷേ ഇന്ത്യയിലുള്ള എല്ലാ കാടുകളുടേയും രഹസ്യങ്ങള്‍ എല്ലാം, അലഞ്ചി മൂപ്പനും, പിന്നെ മറ്റനേകം കാടുകളിലുള്ള മൂപ്പൻമാരും ചേര്‍ന്ന് എന്നെ നേരിട്ട് കൂട്ടിക്കൊണ്ടു പോയി കാണിച്ച് തരികയും, ആര്‍ക്കൊക്കെ അറിയാവുന്ന വിശേഷ കാര്യങ്ങൾ ഒക്കെയും വിശദമായി തന്നെ എല്ലാം എനിക്ക് പഠിപ്പിച്ച് തരികയുമൊക്കെ ചെയ്തിട്ടുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *