കല്യാണത്തിലൂടെ ശാപമോക്ഷം [Revised and Extended] 24അടിപൊളി 

കല്യാണത്തിലൂടെ ശാപമോക്ഷം [Revised and Extended]

Kallyanathiloode Shapamoksham Revised and Extended | Author : Kkwriter2024

Revised and Extended By kkwriter-2024 (കെകെറൈറ്റർ-2024)

കല്യാണത്തിലൂടെ ശാപമോക്ഷം

Original Author : Deepak


ദീപക്കിന്റെ, കല്യാണത്തിലൂടെ ശാപമോക്ഷം എന്ന കഥ, സർപ്പദോഷത്തിന്റെയും, ശാപമോക്ഷത്തിന്റെയും, വിധിയുടെയും, നിയോഗങ്ങളുടെയും, മന്ത്രങ്ങളുടെയും, പൂജകളുടെയും, തറവാടുകളുടെയും പല പല തലങ്ങളിലൂടെ വായനക്കാരനെ കൊണ്ടുപോയ ഒരൊന്നാന്തരം ഫാന്റസി ആയിരുന്നു. എഴുത്തുകാരന്‌ മാത്രം അറിയാവുന്ന കാരണങ്ങളാൽ, അത് പൊടുന്നനെ അപൂർണ്ണമായി നിർത്തിയതാണെന്ന് വായിച്ചപ്പോൾ തോന്നി. ഞാൻ എന്റെ ഭാവനയിൽ ആ കഥയുടെ മാന്ത്രികലോകത്തുകൂടെ ഒന്നു യാത്ര ചെയ്തു. അതങ്ങ് ഭാവിയിൽ എത്തി നിന്നു. എന്റെ യാത്രക്കായി മൂലകഥയിൽ ചെറിയ ചില മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. അവ വായിക്കുമ്പോൾ മനസ്സിലാകും. ഈ ഫാന്റസി നമുക്ക് സമ്മാനിച്ച ദീപക്കെന്ന കഥാകാരന്‌ ഈ എളിയശ്രമം സമർപ്പിക്കുന്നു. ഇഷ്ടപ്പെട്ടവർ ലൈക്ക് കൂടാതെ കമന്റും ചെയ്യുമല്ലോ.

കെകെറൈറ്റർ-2024

സ്വപ്നം

എല്ലാ ദിവസത്തെയും പോലെ ഇന്നും അരുൺ അതേ സ്വപ്നം തന്നെ ആണ് കണ്ടത്. പക്ഷേ അത് കണ്ട് മുഴുമിപ്പിക്കും മുന്നേ അവൻ ഞെട്ടി ഉണർന്നു.

അരുൺ പതിയെ അവന്റെ മുഖം പുതപ്പിൽ തുടച്ചു. എന്നിട്ട് കട്ടിലിൽ നിന്ന് ഇറങ്ങി നേരെ ബാത്റൂമിൽ പോയി. അവിടെ വെച്ച് മുഖം നന്നായി വെള്ളം ഉപയോഗിച്ച് കഴുകി. എന്നിട്ട് പല്ലു തേച്ച് അവൻ ഹാളിലേക്ക് ചെന്നു.

അവിടെ അവനെയും കാത്ത് മാലിനി ഉണ്ടായിരുന്നു അരുണിനെ കണ്ടതും അവൾ കുറച്ചു ദേഷ്യത്തിൽ ചോദിച്ചു,

മാലിനി– എവിടെ ആയിരുന്നു നീ? എത്ര തവണ ആയി വിളിക്കുന്നു എന്ന് അറിയോ?

അരുൺ മിണ്ടാതെ വന്ന് കസേരയിൽ ഇരുന്നു. അവന്റെ മുഖഭാവം കണ്ടപ്പോൾ എന്തോ കുഴപ്പം ഉണ്ടെന്ന് മാലിനിക്ക് തോന്നി അവൾ സൗമ്യമായ് അവനോട് ചോദിച്ചു,

മാലിനി– എന്ത് പറ്റിയെടാ?

അരുൺ– പിന്നെയും ആ സ്വപ്നം.

മാലിനി –എന്ത്?

അരുൺ– ഞാൻ പറയാറില്ലേ?

മാലിനി– മ്മ്. ഇന്ന് എന്തെങ്കിലും പുതിയതായി കണ്ടോ?

അരുൺ– മ്മ്

അരുൺ അവന്റെ സ്വപ്നം വർണ്ണിക്കാൻ തുടങ്ങി– “നിലാവുള്ള രാത്രിയാണ് ഞാനും ഒരു സ്ത്രീയും. എവിടെയാണ് എന്ന് എനിക്ക് അറിയില്ല. പക്ഷേ ചുറ്റും കാട് പിടിച്ച സ്ഥലമാ. അപ്പുറവും ഇപ്പുറവും ഓരോ പന്തങ്ങൾ കത്തിച്ചുവച്ചിട്ടുണ്ട്. പിന്നെ അവിടെ കട്ടിലിൽ ഒരു ബെഡ് ഉണ്ട്. അതിന്റെ ഒരു സൈഡിൽ അവളും മറ്റൊരു സൈഡിൽ ഞാനും. അവളുടെ ദേഹം കണ്ടാൽ അറിയാം വളരെ സുന്ദരിയാണ്‌. അവളുടെ കഴുത്തിൽ താലിയുണ്ട്. കൈയ്യിൽ പാലും. ഞാൻ പതിയെ എന്റെ കൈ അവളുടെ തോളിൽ വെച്ചു. അപ്പോൾ അവൾ തല തിരിച്ചു. പക്ഷെ അവൾക്ക് മുഖം ഉണ്ടായിരുന്നില്ല.”

മാലിനി– നീ ഇന്നലെ ഏത് പ്രേതപ്പടമാ കണ്ടത്?

അരുൺ– അമ്മേ തമാശ പറയല്ലേ. ഇത് സീരിയസ് ആയ കാര്യമാണ്‌.

മാലിനി– എടാ നിനക്ക് അത് തോന്നുന്നത് ആവും. പിന്നെ നീ കണ്ടത് മീരയെ ആവും.

അരുൺ– അത് മീര അല്ല ഉറപ്പാ.

മാലിനി– മീര അല്ലാതെ നിനക്ക് വേറെ ഏതെങ്കിലും പെണ്ണിനെ ഇഷ്ടം ആണോ?

അരുൺ– അമ്മേ, വെറുതെ എന്നെ ദേഷ്യം കേറ്റല്ലേ.

മാലിനി– പിന്നെ ഒരു മാസം കൂടി കഴിഞ്ഞാൽ നിന്റെ കല്യാണം ആണ്. ഈ സമയത്ത് ഏത് ആണും അവൻ കെട്ടാൻ പോകുന്ന പെണ്ണിനെ പറ്റി ആയിരിക്കും സ്വപ്നം കാണുന്നത്. എന്നാൽ നീയോ ഇത് വരെ കാണാത്ത ഒരു പെണ്ണിനെ പറ്റി പറയുന്നു.

അരുൺ– ആ പെണ്ണിനെ എനിക്ക് അറിയാം. നല്ല പരിചയം ഉണ്ട്. പക്ഷേ മുഖം വ്യക്തമാവാത്തത് കൊണ്ട് എനിക്ക് മനസ്സിലാവുന്നില്ല.

മാലിനി അടുത്ത് വന്നു. മകന്റെ തലയിൽ തലോടി. എന്നിട്ട് പറഞ്ഞു,

മാലിനി– നിന്റെ മനസ്സ് പഴയ കാര്യങ്ങൾ ഓർത്ത് ഒരുപാട് ഡിസ്റ്റർബ്ഡ് ആണ്. അതാ വേണ്ടാത്ത സ്വപ്നം ഒക്കെ കാണുന്നത്.

അരുൺ– അല്ല. ആ സ്വപ്നം എന്നോട് എന്തോ പറയാൻ ശ്രമിക്കുന്നതാ.

മാലിനി– ഇപ്പോൾ നീ അത് ഓർത്ത് ടെൻഷൻ അടിക്കണ്ടാ. കല്യാണം ഒക്കെ കഴിഞ്ഞാൽ ഞാൻ ഫ്രീ ആകും. അപ്പോൾ വേണ്ടത് ചെയ്യാം.

Leave a Reply

Your email address will not be published. Required fields are marked *