മാലിനി– ഏയ്യ്. അവിടെ കുറെ പേർ സ്വാമിയെ ആശ്രയിച്ചാ കഴിയുന്നത്. അത്കൊണ്ട് ആ പൈസ കൂടുതൽ അല്ല. ആദ്യം കേട്ടപ്പോൾ ഞാനും ഒന്ന് ഞെട്ടി. പിന്നെ നിന്നേം കൂടി ഓർത്തപ്പോൾ കുഴപ്പം ഇല്ല എന്ന് കരുതി.
അരുൺ– മ്മ്.
അവർ രാത്രി ആയപ്പോഴെക്കും ഇല്ലത്ത് എത്തി. ഓപ്പോൾ അവരെ കാത്ത് ഉമ്മറത്ത് തന്നെ ഉണ്ടായിരുന്നു. കാറിൽ നിന്ന് ഇറങ്ങിയതും ഓപ്പോൾ അടുത്ത് വന്നു.
ഓപ്പോൾ– എന്താ മാലിനി സ്വാമി പറഞ്ഞേ?
മാലിനി– എന്റെ ഓപ്പോളേ പറയാം, ധൃതി വെക്കല്ലേ?
അവർ മൂന്നു പേരും അകത്തു കയറി.
മാലിനി– അരുൺ നീ പോയി ഒന്ന് ഫ്രഷ് ആവ്.
അരുൺ– മ്മ്.
അരുൺ അവിടെ നിന്നും പോയി മാലിനി ഓപ്പോളോട് പറഞ്ഞു,
മാലിനി– ഞാൻ കുളിച്ചിട്ട് വന്നിട്ട് എല്ലാം വിശദമായി പറയാം.
ഓപ്പോൾ– മ്മ്.
മാലിനി പെട്ടെന്ന് തന്നെ കുളിച്ചു പുറത്തേക്ക് വന്നു.
ഓപ്പോൾ മാലിനിയെ കാത്ത് റൂമിൽ തന്നെ ഉണ്ടായിരുന്നു.
മാലിനി– ഓപ്പോളേ ഞാൻ ഡ്രസ്സ് മാറീട്ട് വരാം.
ഓപ്പോൾ– നീ മനുഷ്യനെ ടെൻഷൻ അടിപ്പിക്കാതെ കാര്യം പറ.
മാലിനി– എന്നാ റൂമിന്റെ വാതിൽ അടക്ക്.
ഓപ്പോൾ– ശരി.
ഓപ്പോൾ പോയ് മാലിനിയുടെ റൂമിന്റെ വാതിൽ അടച്ചു. എന്നിട്ട് അവളുടെ കൂടെ ബെഡിൽ ഇരുന്നു.
ഓപ്പോൾ– സ്വാമി എന്താ പറഞ്ഞേ?
മാലിനി– പത്തു ദിവസത്തിനുള്ളിൽ അവന്റെ കല്യാണം നടത്തണം.
ഓപ്പോൾ– അല്ലാ, ഈ ചുരുങ്ങിയ സമയത്ത് എങ്ങനെയാ കല്യാണം നടത്തുന്നെ?
മാലിനി– വെറുതെ കല്യാണം കഴിച്ചാൽ പോരാ. പൂർണ ചന്ദ്രദിനത്തിലെ ആയില്യക്കാരിയെ തന്നെ വേണം.
ഓപ്പോൾ– അങ്ങനെ ഉള്ള പെൺകുട്ടിയെ കിട്ടുവോ?
മാലിനി– കിട്ടുമായിരിക്കും. ഇനി കിട്ടിയില്ലെങ്കിൽ സ്വാമിയുടെ കൈയിൽ ഒരു അറ്റകൈ പ്രയോഗം ഉണ്ട്. അത് ചെയ്താൽ എല്ലാം ശരി ആവും എന്നാ പറഞ്ഞേ.
ഓപ്പോൾ– എന്ത് അറ്റകൈ പ്രയോഗം?
മാലിനി– അതൊന്നും പറഞ്ഞില്ല.
ഓപ്പോൾ– പിന്നെ വേറെ എന്തെങ്കിലും പറഞ്ഞോ?
മാലിനി– നമുക്ക് ഉള്ള ശാപം എന്താന്ന് അദ്ദേഹം ആ പത്താം നാൾ പറയും.
ഓപ്പോൾ– മ്മ്.
മാലിനി– സ്വാമിയിൽ എനിക്ക് പൂർണ വിശ്വാസം തോന്നുന്നു.
ഓപ്പോൾ– ശങ്കര സ്വാമി വെറുതെ ഒരാളുടെ പേര് പറയില്ലല്ലോ.
മാലിനി– ഓപ്പോൾ കൂടി വരേണ്ടത് ആയിരുന്നു. നല്ല സ്ഥലം. ഒരു വലിയ ആശ്രമം ആണ് അവിടെ ഉള്ളത്.
ഓപ്പോൾ– ആണോ?
മാലിനി– നല്ല തണുപ്പും പിന്നെ നല്ല ശാന്തതയും.
ഓപ്പോൾ– പോകും വഴി കുഴപ്പം ഒന്നും ഉണ്ടായില്ലല്ലോ?
മാലിനി– ഏയ്യ്. ആകെ പ്രശ്നം ഉണ്ടായത് ജീപ്പ് യാത്രയാണ്. നല്ല കുലുക്കം ആയത് കൊണ്ട് എന്റെ ശരീരം മുഴുവൻ കുലുങ്ങി.
ഓപ്പോൾ– ഇപ്പോൾ മേല് വേദന ഉണ്ടോ?
മാലിനി– ചൂട് വെള്ളത്തിൽ കുളിച്ചപ്പോൾ കുറച്ചു ആശ്വാസം ഉണ്ട്.
ഓപ്പോൾ– നീ വേഗം ഡ്രസ്സ് മാറി വാ. വല്ലതും കഴിക്കാം.
അവർ മൂന്നു പേരും ഫുഡ് കഴിക്കാൻ ഹാളിൽ ഒത്തുകൂടി.
ഓപ്പോൾ ഭക്ഷണം ഓരോന്നായി അവർക്ക് വിളമ്പിക്കൊടുത്തു.
അരുൺ– ഓപ്പോള്ക്കും അറിയുമായിരുന്നോ എന്റെ ജീവൻ അപകടത്തിൽ ആണ് എന്നുള്ള കാര്യം?
ഓപ്പോൾ ഒരു നിമിഷം മാലിനിയെ നോക്കി. അവൾ കുഴപ്പം ഒന്നും ഇല്ല എന്ന് ആഗ്യം കാണിച്ചു.
ഓപ്പോൾ അത് മനസ്സിലാക്കി അരുണിനോട് പറഞ്ഞു,
ഓപ്പോൾ– അത് പിന്നെ മോനെ വെറുതെ പേടിപ്പിക്കണ്ടാ എന്ന് കരുതി.
അരുൺ– മ്മ്….. ശരി.
ഓപ്പോൾ– പിന്നെ യാത്ര ഒക്കെ എങ്ങനെ ഉണ്ടായി?
അരുൺ– ഓപ്പോളും കൂടി വരേണ്ടത് ആയിരുന്നു. കാടും മരങ്ങളും അരുവിയുമായി ഒരു പുതിയ അനുഭവം തന്നെ ആയിരുന്നു.
ഓപ്പോൾ– മ്മ് ഞാൻ എങ്ങനെ വരാനാ? ഇവിടെ മുഴുവൻ പണിക്കാരല്ലേ? കണ്ണുതെറ്റിയാൽ ശരിയാവില്ല
അരുൺ– അതും ശരിയാ.
മാലിനി– ഇനി ഇവന് ഒരു പെണ്ണിനെ കൂടി കണ്ട് പിടിച്ചാലേ എനിക്ക് സമാധാനം ആവൂ?
ഓപ്പോൾ– അതൊക്കെ നമുക്ക് ഒപ്പിക്കാം.
അരുൺ– രണ്ടാളും നോക്കുന്നത് ഒക്കെ കൊള്ളാം. പക്ഷേ എനിക്കും കൂടി ഇഷ്ടപ്പെട്ടാലേ ഞാൻ കെട്ടു.
ഓപ്പോൾ– ശരി.
മാലിനി– ഈ പത്ത് ദിവസം കൊണ്ട് എല്ലാം ശരിയാവും അല്ലേ ഓപ്പോളേ?
ഓപ്പോൾ– പിന്നല്ലാതെ.
അരുൺ– അമ്മ പേടിക്കണ്ടാ. ഈ ഇല്ലത്തിന്റെ പ്രതാപം ഞാൻ തിരികെ കൊണ്ട് വരും.
