കല്യാണത്തിലൂടെ ശാപമോക്ഷം [Revised and Extended] 24അടിപൊളി 

മാലിനി– മ്മ്

ശങ്കര സ്വാമികൾപിറ്റേ ദിവസം പത്തു മണിയായി. അവർ രണ്ട് പേരും സ്വാമിക്ക് വേണ്ടി കാത്തിരുന്നു. 10:30 ആയിട്ടും വരാത്തപ്പോൾ ഓപ്പോൾ സ്വാമിയെ ഒന്ന് വിളിച്ചു നോക്കി. പക്ഷേ ഫോൺ എടുത്തില്ല 10:45 ആയപ്പോൾ സ്വാമി അവരുടെ ഇല്ലത്ത് എത്തി. അവർ രണ്ട് പേരും അയാളെ ആനയിച്ചു അകത്തു കയറ്റി

ഓപ്പോൾ– സ്വാമിക്ക് കുടിക്കാൻ വല്ലതും എടുക്കട്ടെ?

സ്വാമി– വേണ്ടാ. ഞാൻ വൈകിയത് എല്ലാവർക്കും ബുദ്ധിമുട്ട് ആയല്ലേ?

ഓപ്പോൾ– അതൊന്നും സാരം ഇല്ല സ്വാമി. സ്വാമിയുടെ തിരക്ക് ഞങ്ങൾക്ക് അറിയാവുന്നത് അല്ലേ?

സ്വാമി– മ്മ്. നമുക്ക് സമയം കളയാതെ തുടങ്ങിയാലോ?

ഓപ്പോൾ– ആ തുടങ്ങാം.

ഓപ്പോളും മാലിനിയും സ്വാമിയെ പൂജാമുറിയിലേക്ക് കൂട്ടിക്കൊണ്ട് പോയി. അവിടെ എത്തിയതും സ്വാമി ചോദിച്ചു,

സ്വാമി– അരുൺ എന്തേ?

മാലിനി– ഇവിടെ ഉണ്ട് ഇപ്പോ വിളിക്കാം.

മാലിനി അരുണിനെ വിളിച്ചു. അവൻ അവരുടെ അടുത്ത് വന്നു.

സ്വാമി– അരുൺ എങ്ങനെ ഉണ്ട് സുഖം ആണോ?

അരുൺ– മ്മ്.

അവർ നാല് പേരും പൂജാമുറിയിൽ ഇരുന്നു. സ്വാമി അരുണിന്റെയും മാലിനിയുടെയും നാളും ജനന സമയം വാങ്ങി. എന്നിട്ട് കവടി നിരത്തി. ഏറെനേരം എന്തൊക്കെയോ ധ്യാനവും, കണക്കുകൂട്ടലുകളും നടത്തി. സ്വാമിയുടെ മുഖം ഗൗരവമാർന്നു.

സ്വാമി– ഇതിന് മുൻപ് ആരാ ഇതെല്ലാം നോക്കിയത്?

മാലിനി– അത്… പെണ്ണ് വീട്ടുകാരുടെ ജ്യോൽസ്യൻ ആണ്.

സ്വാമി– അയാൾ എന്നിട്ട് എന്ത് പറഞ്ഞു?

മാലിനി– പത്തിൽ എട്ട് പൊരുത്തം ഉണ്ടെന്ന് പറഞ്ഞു. പിന്നെ കല്യാണ നാളും കുറിച്ച് തന്നു.

സ്വാമി– ഇവരുടെ നാള് തമ്മിൽ ചേർച്ച ഒക്കെ ഉണ്ട്. പക്ഷേ ഈ കല്യാണം നടക്കാൻ പാടില്ല.

സ്വാമിയുടെ വാക്കുകൾ കേട്ട് അവർ മൂന്നു പേരും ഞെട്ടി.

ഓപ്പോൾ– അതെന്താ സ്വാമി?

സ്വാമി– ഇവർ തമ്മിൽ വിവാഹം കഴിച്ചാൽ ഒരു മാസം കാലമേ അതിന് ആയുസ്സ് ഉണ്ടാവൂ. അതിനുള്ളിൽ ഒരു ദുർമരണം ഉറപ്പ് ആണ്.

മാലിനി– സ്വാമി പരിഹാരം എന്തെങ്കിലും?

സ്വാമി– ഈ കല്യാണം നടക്കരുത്. അതേ ഒള്ളു പരിഹാരം.

അത് കേട്ടതും അരുൺ ദേഷ്യത്തോടെ അവിടെ നിന്നും എണീറ്റ് പോയി.

ഇത് കണ്ടതും മാലിനിക്ക് എന്തോ പോലെയായി.

മാലിനി– അരുൺ എണീറ്റ് പോയതിൽ സ്വാമി ഒന്നും കരുതരുത്.

സ്വാമി– ഏയ്യ് ഇപ്പോഴത്തെ ചെറുപ്പക്കാർക്ക് ഉള്ളത്താണ് ഈ പെട്ടെന്നുള്ള ദേഷ്യം. കാര്യം മനസ്സിലാകുമ്പോൾ മാറിക്കോളും.

മാലിനി– മ്മ്.

സ്വാമി– അവനെ പറഞ്ഞ് മനസ്സിലാക്കാൻ നോക്ക്. ഇപ്പോൾ തന്നെ നിങ്ങൾക്ക് ഒരുപാട് നഷ്ടം സംഭവിച്ചു. ഇനി ഒരിക്കൽ കൂടി അത് വേണ്ടാ.

ഓപ്പോൾ– സ്വാമി ഇനി അവന് മാംഗല്യയോഗം ഇല്ലേ?

സ്വാമി– അതൊക്കെ ഉണ്ട്.

ഓപ്പോൾ– ഏതെങ്കിലും ദോഷം ഉണ്ടോ അവന്?

സ്വാമി– ലക്ഷ്മി സർപ്പക്കാവിൽ പൂജകൾ ഒന്നും മുടക്കാറില്ലല്ലോ?

ഓപ്പോൾ– ഇല്ല. എന്താ സ്വാമി?

സ്വാമി– അരുണിന് ഞാൻ അപമൃത്യു കാണുന്നു.

അത് കേട്ട് അവർ രണ്ട് പേരും ഞെട്ടി.

മാലിനി– സ്വാമി പറയുന്നത് സത്യം ആണോ?

സ്വാമി– അതെ.

ഓപ്പോൾ– സ്വാമി ഇതിന് എന്തെങ്കിലും പ്രതിവിധി ഉണ്ടാവുമല്ലോ?

സ്വാമി– ഞാൻ നോക്കിയിട്ട് എന്തൊക്കെയോ തടസ്സങ്ങൾ മാത്രമേ കാണാൻ സാധിക്കുന്നുള്ളു.

ഓപ്പോൾ– സ്വാമിക്ക് ഞങ്ങളെ സഹായിക്കാൻ സാധിച്ചില്ലെങ്കിൽ പിന്നെ ഞങ്ങൾ എന്ത് ചെയ്യും?

സ്വാമി– ഈ നാട്ടിൽ നിന്ന് വടക്ക് ഒരു 100 കിലോമീറ്റർ പോയാൽ ഒരു കാട് ഇല്ലേ?

ഓപ്പോൾ– ഉവ്വാ.

സ്വാമി– ആ കാടിന് അകത്ത് ഒരു സ്വാമി ഉണ്ട്. ഇനി എന്തെങ്കിലും ചെയ്യാൻ സാധിക്കുമെങ്കിൽ അദ്ദേഹത്തിനേ പറ്റൂ.

മാലിനി– അദ്ദേഹത്തെ വിളിക്കാൻ വല്ല മാർഗം ഉണ്ടോ?

സ്വാമി– ഇല്ല. കാടിന് അകത്ത് കുറച്ചു ദൂരം വരെ കാർ പോവും. അതിന് ശേഷം ഒരു ജീപ്പ് ഉണ്ട്. അത് കിട്ടിയില്ലെങ്കിൽ നടന്ന് പോവേണ്ടി വരും.

മാലിനി– എന്താ ആ സ്വാമിയുടെ പേര്?

സ്വാമി– പേര്‌ മേപ്പാടൻ. എന്റെ അടുത്ത് നിന്ന് അരുൺ ഇറങ്ങി പോയത് പോലെ അവിടന്ന് പോവരുത്. സ്വാമി കുറച്ചു കോപിയാണ്.

മാലിനി– ശരി സ്വാമി.

സ്വാമി– എന്നാ ഞാൻ ഇറങ്ങാണ്. പിന്നെ ഒരുപാട് ദിവസം വൈകരുത്. എത്ര നേരത്തെ പോവാൻ സാധിക്കുമോ അത്രേയും നേരത്തെ പോവാ. നാളെയെങ്കിൽ നാളെത്തന്നെ.

Leave a Reply

Your email address will not be published. Required fields are marked *