കല്യാണത്തിലൂടെ ശാപമോക്ഷം [Revised and Extended] 24അടിപൊളി 

മാലിനിക്ക് അതെല്ലാം ഒരു അത്ഭുതം ആയി തോന്നി.

ഈ സമയം അവരുടെ അടുത്തേക്ക് ആ സ്വാമി വന്നു.

സ്വാമി– കാത്തിരുന്ന് മടുത്തോ? സ്വാമി കുറച്ചു നേരം കൂടി എടുക്കും ധ്യാനത്തിന്.

മാലിനി– അത് കുഴപ്പം ഇല്ല. ഇവിടെ നിന്നാൽ സമയം പോവുന്നത് അറിയില്ല.

സ്വാമി– ആ പറഞ്ഞത് നേരാ.

മാലിനി– ഇവിടെ എന്താ എല്ലാവരും കാവി ധരിച്ച് ഇരിക്കുന്നത്?

സ്വാമി– അത് മേപ്പാടൻ സ്വാമിയുടെ നിർബന്ധം ആണ്. എല്ലാവരും ഇവിടെ ഒരുപോലെ ആണ് എന്നാ സ്വാമി പറയുന്നത്.

മാലിനി– മ്മ്. ഇവിടെ ഒരുപാട് പേര് ഉണ്ടല്ലോ ഈ നാട്ടുകാർ തന്നെ ആണോ അത്?

സ്വാമി– പലനാട്ടിൽ നിന്ന് വന്നവർ ആണ്. മിക്കവരേയും ആരെങ്കിലും ഉപേക്ഷിച്ചത് ആണ്.

മാലിനി– മ്മ്.

സ്വാമി– ആർക്ക് വേണമെങ്കിലും ഇവിടെ താമസിക്കാം. എത്ര നാൾ വേണമെങ്കിലും. പിന്നെ ഇവിടെ ചികിത്സക്കും ഒരുപാട് പേര് വരുന്നുണ്ട്.

മാലിനി– മേപ്പാടൻ സ്വാമിക്ക് അതും അറിയോ?

സ്വാമി– അദ്ദേഹം നല്ലൊരു വൈദ്യൻ കൂടിയാണ്. മാറാത്ത എത്ര രോഗമാ അദ്ദേഹം ആയുർവേദത്തിലൂടെ പരിഹരിക്കുന്നത്. ഈ വനത്തിൽ ഇല്ലാത്ത പച്ചമരുന്നുകൾ ഇല്ല.

മാലിനി– ഇതൊക്കെ കേൾക്കുമ്പോൾ അദ്ദേഹത്തെ നേരിട്ട് കാണാൻ തോന്നുന്നു.

സ്വാമി ഒന്ന് ചിരിച്ചു.

സ്വാമി– നിങ്ങൾ എങ്ങനെയാ ഇവിടെ എത്തിയത്?

മാലിനി– നാട്ടിൽ ഞങ്ങൾക്ക് അറിയാവുന്ന ഒരു സ്വാമി ഉണ്ട്. അദ്ദേഹം ആണ് ഇവിടം ഞങ്ങൾക്ക് പറഞ്ഞ് തന്നത്.

സ്വാമി– എന്താ അദ്ദേഹത്തിന്റെ പേര്?

മാലിനി– ശങ്കര സ്വാമി.

ആ പേര് കേട്ടപ്പോൾ സ്വാമി കുറച്ചു കൂടി ബഹുമാനം അവർക്ക് കൊടുത്തു.

സ്വാമി– ശങ്കര സ്വാമി പറഞ്ഞിട്ട് വന്നവർ ആണോ?

മാലിനി– അതെ.സ്വാമിക്ക് അറിയോ അദ്ദേഹത്തെ?

സ്വാമി– മേപ്പാടൻ സ്വാമിയുടെ അരുമശിഷ്യൻ അല്ലേ അദ്ദേഹം!

മാലിനി– ആണോ?

സ്വാമി– അതെ. അദ്ദേഹം ഇടക്ക് ഒക്കെ ഇവിടെ വരാറും ഉണ്ട്.

മാലിനി– മ്മ്.

കുറച്ചു സമയം കൂടെ അവർ അതിലൂടെ നടന്നു.

സ്വാമി– സ്വാമി ഇപ്പോൾ ധ്യാനത്തിൽ നിന്ന് ഉണർന്നിട്ടുണ്ടാവും.

മാലിനി– മ്മ്.

സ്വാമി തിരികെ നടന്നു. അയാൾക്ക് പിന്നാലെ മാലിനിയും അരുണും നടന്നു. ഒരു മുറിയുടെ അടുത്ത് എത്തി.

സ്വാമി– നിങ്ങൾ കയറിക്കോ സ്വാമി അകത്ത് ഉണ്ടാവും.

മാലിനി– മ്മ്.

മാലിനിയും അരുണും പതിയെ വാതിൽ തുറന്ന് അകത്തു കയറി.

ചുറ്റും ദൈവങ്ങളുടെ ഫോട്ടോ നിറഞ്ഞ ആ മുറിയുടെ മറ്റേ വാതിൽ തുറന്നു. പിന്നെയും അകത്ത് കയറി.

ആ മുറിയിൽ കണ്ണുകൾ അടച്ച് ഒരു സ്വാമി ഇരിപ്പുണ്ടായിരുന്നു. വെള്ള താടിയും മുടിയും നീട്ടി വളർത്തി, ദേഹത്ത് മുഴുവൻ ഭസ്മവും പൂശി.

മാലിനിയും അരുണും സ്വാമിയുടെ അടുത്ത് വന്ന് ഇരുന്നു. സ്വാമിയുടെ ധ്യാനം മുടക്കണ്ടാ എന്ന് കരുതി അവർ നിശബ്ദരായി ഇരുന്നു.

കുറച്ചു കഴിഞ്ഞപ്പോൾ സ്വാമി കണ്ണുകൾ തുറന്നു.

മാലിനിയും അരുണും പുഞ്ചിരിച്ചു കൊണ്ട് സ്വാമിയെ നോക്കി.

മാലിനി– നമസ്കാരം സ്വാമി.

മേപ്പാടൻ– നമസ്കാരം.

മാലിനി– ഞങ്ങൾ ശങ്കര സ്വാമി പറഞ്ഞിട്ട് വരുകയാണ്.

മേപ്പാടൻ– മ്മ്. എന്താണ് മകളെ പ്രശ്നം?

മാലിനി– ഇത് എന്റെ മകൻ അരുൺ. ഇവന്റെ കല്യാണം നിശ്ചയിച്ചിരിക്കുകയിരുന്നു. പക്ഷേ എന്തോ ദോഷം ഉണ്ട്. അതിന് പുറമെ ഇവന് അപമൃത്യു വരെ സംഭവിക്കും എന്നും ശങ്കര സ്വാമി പറഞ്ഞു.

അമ്മയുടെ വാക്കുകൾ കേട്ട് അരുൺ ഒന്ന് ഞെട്ടി. അവന്റെ മനസ്സിൽ ചെറുതായി ഭയം തോന്നാൻ തുടങ്ങി.

മേപ്പാടൻ– മകന്റെ ജനന സമയം ഒന്ന് പറയൂ.

മാലിനി അരുണിന്റെ ജനന സമയം പറഞ്ഞു.

മേപ്പാടാൻ അത് കേട്ട് കഴിഞ്ഞ് കവടി നിരത്തി അൽപ്പം നേരം കണ്ണ് അടച്ച് ഇരുന്നു. കണ്ണുകൾ തുറന്ന ശേഷം അദ്ദേഹം പറഞ്ഞു,

മേപ്പാടൻ– മ്മ്… കേട്ടത് എല്ലാം ശരിയാണ് നിങ്ങളുടെ മകന്റെ ജീവൻ അപകടത്തിൽ ആണ്.

സ്വാമിയുടെ വാക്കുകൾ കേട്ട് അരുണിന്റെ പേടി പിന്നെയും കൂടി.

മാലിനി– ഇതിന് പ്രതിവിധി ഒന്നും ഇല്ലേ സ്വാമി?

മേപ്പാടൻ– ഇദ്ദേഹത്തിന്റെ കുടുംബത്ത് വല്ല അനിഷ്ഠ സംഭവങ്ങളും നടന്നിട്ടുണ്ടോ?

മാലിനി – ഉണ്ട് സ്വാമി. എന്റെ ഭർത്താവും എന്റെ ഭർത്താവിന്റെ സഹോദരനും പാമ്പുകടിയേറ്റാണ് മരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *