കല്യാണത്തിലൂടെ ശാപമോക്ഷം [Revised and Extended] 24അടിപൊളി 

ഓപ്പോൾ– എങ്ങനെ ഉണ്ട് അരുൺ?

അരുൺ– പണ്ട് കഴിക്കുന്ന അതേ ടേസ്റ്റ്.

ഓപ്പോൾ– മോന് വേണ്ടി ഉണ്ടാക്കുമ്പോൾ അത് സ്പെഷ്യൽ ആക്കാതെ ഇരിക്കോ ഈ ഓപ്പോൾ?

മാലിനി– അതെ. ഓപ്പോളോട് ഉള്ള സ്നേഹം ഒന്നും എന്നോട് ഇല്ല.

ഓപ്പോൾ– അത് പിന്നെ ഞാൻ അല്ലേ എന്റെ മോനെ നോക്കുന്നെ?

അരുൺ– അതെ.

അരുൺ കുറച്ചു കൂടി സന്തോഷത്തിൽ പറഞ്ഞു.

അത് കണ്ടപ്പോൾ മാലിനിക്കും ഓപ്പോൾക്കും സന്തോഷം ആയി.

മാലിനി– ഇനി ബാംഗ്ലൂരിലേക്ക് വാട്ടോ. കാണിച്ച് തരാം.

അരുൺ– അമ്മ ഇനി വരണം എന്ന് ഇല്ല. കുറച്ചു നാള് ഇവിടത്തെ കാര്യവും, സർപ്പക്കാവിലെ കാര്യവും എല്ലാം നോക്കി ഇരിക്ക്. ഞാനും ഓപ്പോളും ബാംഗ്ലൂരിൽ പൊക്കോളാം.

ഓപ്പോൾ– അതെ.

മാലിനി– അത് ശരി. ഇപ്പോ രണ്ടാളും ഒന്നായിട്ട് എന്നെ പുറത്ത് ആക്കിയല്ലേ?

ഓപ്പോൾ– അവൻ അവന്റെ അഭിപ്രായം അല്ലേ പറഞ്ഞോള്ളൂ?

മാലിനി– ഒന്ന് രണ്ട് മാസം അവന്റെ കൂടെ നിൽക്ക്. ഓപ്പോൾ തന്നെ അവനെ ഇട്ടേച്ചും പൊക്കോളും.

അരുൺ– അമ്മ പോയാലും ഓപ്പോൾ പോവൂല്ല.

മാലിനി– അപ്പോ ഞാൻ ഔട്ട്‌ അല്ലേ?

അരുൺ– അതെ.

മാലിനി– ശരി. ഇനി ഓപ്പോളും അരുണും ആയിക്കോ. ഞാൻ പോയേക്കാം.

മാലിനി കുറച്ചു വിഷമം അഭിനയിച്ചു.

അരുൺ ചിരിച്ചുകൊണ്ട്– ഓപ്പോളേ ദേ നോക്ക്, മാലൂട്ടി പിണങ്ങി.

മാലിനിയെ സ്നേഹം കൂടുമ്പോൾ വിളിക്കുന്ന പേര് ആണ് മാലൂട്ടി.

ആ വിളി കേട്ടപ്പോൾ മാലിനിക്ക് സന്തോഷം ആയി.

മാലിനി– നീ സോപ്പ് ഇട്ട് എന്നെ പതപ്പിക്കാൻ നോക്കണ്ടാ.

അരുൺ– എന്റെ മാലൂട്ടിനെ വിട്ട് ഞങ്ങൾക്ക് ജീവിക്കാൻ പറ്റോ?

മാലിനി– വഴിക്ക് വാ. മാലൂട്ടി ഇല്ലാതെ ആർക്കും ജീവിക്കാൻ പറ്റില്ലെന്ന് മനസ്സിലായില്ലേ?

അരുൺ– മ്മ്. അതേയതേ… ഞങ്ങൾ ഏതായാലും പരീക്ഷിക്കണില്ല. അല്ലേ ഓപ്പോളേ?

ഓപ്പോൾ- ആ പറഞ്ഞത് ശരിയാ.

എല്ലാവരും പൊട്ടിച്ചിരിച്ചു.

പ്രാതൽ അവർ സന്തോഷപൂർവ്വം കഴിച്ചു തീർത്തു.

എല്ലാം കഴിഞ്ഞ് മാലിനിയും ഓപ്പോളും പ്ലേറ്റ് ഒക്കെ എടുത്ത് അടുക്കളയിലേക്ക് ചെന്നു.

ഓപ്പോൾ– അരുണിന്റെ മൂഡ് ഒന്ന് മാറി അല്ലേ?

മാലിനി– കുറെ നാളിന് ശേഷമാ അവൻ ഇത്രയും ചിരിച്ചു കാണുന്നത്.

ഓപ്പോൾ– അതെ.

മാലിനി– ഓപ്പോൾ പോയി റസ്റ്റ്‌ എടുക്ക്. ഞാൻ ഇതെല്ലാം ചെയ്തോളാം.

ഓപ്പോൾ– നീ പോയ്‌ കുളിച്ച് റെഡി ആവാൻ നോക്ക്. സ്വാമിയുടെ അടുത്ത് പോവേണ്ടത് അല്ലേ? ഇത്രയും ദൂരം പോകണ്ടെ.

മാലിനി– ഞാൻ ആ കാര്യം മറന്നു.

ഓപ്പോൾ– സമയം കളയണ്ടാ. അരുണിന്റെയും അടുത്ത് പറയ്‌.

മാലിനി– ഓപ്പോൾ വരുന്നില്ലേ?

ഓപ്പോൾ– ഒരുപാട് ദൂരം ഇല്ലേ? ഇന്നു നിറയെ പണിക്കാർ ഉണ്ട്. അതുകൊണ്ട് ഇവിടെ ഒരു ആൾ ഉള്ളത് നല്ലതാ. ഇനിയും നമുക്ക് പോകാല്ലോ.

മാലിനി– മ്മ്.

മാലിനി പെട്ടെന്ന് തന്നെ അരുണിന്റെ അടുത്ത് കാര്യം പറഞ്ഞു. എന്നിട്ട് രണ്ടാളും കുളിക്കാൻ പോയി.

കുളി കഴിഞ്ഞ് രണ്ടാളും റെഡിയായി. എന്നിട്ട് പോകാൻ തയ്യാറായി.

ഓപ്പോൾ– രണ്ടാളും പ്രാർത്ഥിച്ചിട്ട് ഇറങ്ങിയാൽ മതി.

അവർ മൂന്ന് പേരും പൂജാമുറിയിൽ കയറി പ്രാർത്ഥിച്ചു.

ഓപ്പോൾ– രാഹുകാലം കഴിയാൻ ഒരു മിനിറ്റ് കൂടി ഉണ്ട്. അത് കഴിഞ്ഞ് ഇറങ്ങിയാൽ മതി.

അരുൺ– ഈ ഓപ്പോളിന്റെ ഒരു കാര്യം.

ഓപ്പോൾ ക്ലോക്കിൽ നോക്കി നിന്നു. ഒരു മിനിറ്റ് കഴിഞ്ഞപ്പോൾ ഓപ്പോൾ പറഞ്ഞു,

ഓപ്പോൾ– ഇനി പൊയ്ക്കോ.

അവർ പോവാൻ തയ്യാർ ആയപ്പോൾ ഓപ്പോൾ പിന്നെയും അവരെ വിളിച്ചു,

ഓപ്പോൾ– അരുൺ ഒന്ന് നിന്നേ.

അരുൺ– ഇനി എന്താ ഓപ്പോളേ?

ഓപ്പോൾ– ഒരു മിനിറ്റ് ഞാൻ ഇപ്പോൾ വരാം.

അതും പറഞ്ഞ് ഓപ്പോൾ അകത്തേക്ക് ഓടി. എന്നിട്ട് പൂജാമുറിയിൽ നിന്ന് ഒരു തേങ്ങ എടുത്ത് കൊണ്ട് വന്ന് അരുണിന് കൊടുത്തു.

ഓപ്പോൾ– ദേ പോകുന്ന വഴിയിൽ ഉള്ള ഗണപതിയുടെ അമ്പലത്തിൽ ഇത് ഉടയ്ക്കണം മറക്കരുത്.

അരുൺ– ഇതിന്റെ ആവശ്യം ഉണ്ടോ?

ഓപ്പോൾ– എന്തെങ്കിലും വിഘ്നം ഉണ്ടെങ്കിൽ മാറാൻ ആണ്.

മാലിനി– ഓപ്പോളേ അത് ഞാൻ ഓർമ്മിപ്പിച്ചോളാം.

ഓപ്പോൾ– മ്മ്.

അവർ വണ്ടി സ്റ്റാർട്ട്‌ ആക്കി അവിടെ നിന്നും പോയി.

ഓപ്പോൾ അവളുടെ കണ്ണിൽ നിന്ന് ആ കാർ അകലും വരെ അവിടെ നിന്നു. അതിൽ കണ്ണിൽ നിന്ന് മറഞ്ഞു കഴിഞ്ഞപ്പോൾ വേഗം പൂജാമുറിയിൽ കേറി പ്രാർത്ഥിക്കാൻ തുടങ്ങി.

Leave a Reply

Your email address will not be published. Required fields are marked *