കല്യാണത്തിലൂടെ ശാപമോക്ഷം [Revised and Extended] 24അടിപൊളി 

അരുൺ– ഇനി അമ്മ കൂവ്.

മാലിനി– ശരി.

മാലിനിയും സർവ്വശക്തിയും എടുത്ത് കൂവി അവളുടെ കൂവലിന് അരുണിന്റെ കൂവലിനെക്കാളും പതിൻമടങ്ങ് ശബ്ദവും ദൈർഘ്യവും ഉണ്ടായിരുന്നു.

ആ കൂവൽ കേട്ട് അരുൺ ആകെ ഞെട്ടി. കൂവിക്കഴിഞ്ഞ് വിജയശ്രീലാളിതയായി മാലിനി മകനെ നോക്കി.

മാലിനി– മതിയോ അതോ ഇനിയും കൂവണോ?

അരുൺ ഞെട്ടൽ മാറാതെ അമ്മയോട് ചോദിച്ചു,

അരുൺ– ഇതൊക്കെ എങ്ങനെ സാധിക്കുന്നു?

മാലിനി– എന്റെ ആയ കാലത്ത് മമ്മുട്ടിക്കും മോഹൻലാലിനും തിയറ്റർ നടുങ്ങാൻ എത്ര അർപ്പ് വിളിച്ചതാ.

അരുൺ– മ്മ്.

മാലിനി– നീ ഒക്കെ ഇംഗ്ലീഷ് പടമല്ലേ കാണു? അതിൽ എവിടെയടാ ഇങ്ങനെ ചെയ്യാൻ പറ്റാ?

അരുൺ തല താഴ്ത്തി ഇരുന്നു. എന്നാലും അവൻ തോൽക്കാൻ തയ്യാർ ആയില്ല. അവൻ വീണ്ടും വീണ്ടും കൂവി കൊണ്ടിരുന്നു. പക്ഷേ അവന് മാലിനിയെ തോൽപ്പിക്കാൻ സാധിച്ചില്ല. അവസാനം അരുൺ ചുമയ്ക്കാൻ തുടങ്ങി.

മാലിനി അവന്റെ നെറുകയിൽ തടവി കൊണ്ട് പറഞ്ഞു,

മാലിനി– എന്റെ മക്കള് കൂവിക്കൂവി വെറുതെ തൊണ്ട കളയണ്ടാ.

അരുൺ തോൽവി സമ്മതിച്ചു കൊണ്ട് മാലിനിയോട് പറഞ്ഞു,

അരുൺ– അമ്മ പറ ഞാൻ എന്ത് ചെയ്യണം എന്ന്?

മാലിനി– ഇപ്പോൾ ഒന്നും ചെയ്യണ്ടാ. ഇങ്ങനെ ഒരു ബെറ്റ് ഉള്ളത് ഓർത്താൽ മതി എന്നെങ്കിലും ഞാൻ ഒരു കാര്യം പറഞ്ഞാൽ അന്ന് ചെയ്യണം.

അരുൺ– ഓക്കെ. എങ്കിൽ പക്ഷേ ഇതും പറഞ്ഞ് എന്നെ ടോർച്ചർ ചെയ്യരുത്.

അരുണിന്റെ കാതിൽ പിടിച്ച് രണ്ട് ആട്ട് ആട്ടിയ ശേഷം മാലിനി പറഞ്ഞു,

മാലിനി– ഞാൻ അങ്ങനെ ചെയ്യോ?

അരുൺ– അമ്മ ആയതു കൊണ്ടാ ഞാൻ പിന്നെയും പറഞ്ഞത്.

മാലിനി– മ്മ്. ശരി. നോക്കട്ടെ.

അവർ കുറച്ചു നേരം കൂടി അവിടെ ഇരുന്നു. അപ്പോൾ ദൂരെ നിന്നും ഒരു ജീപ്പ് വരുന്നത് അവർ കണ്ടു.

മാലിനി– ആ വണ്ടി ആയിരിക്കും പോവണ്ടത്.

അരുൺ– മ്മ്.

ആ ജീപ്പ് അവരുടെ അടുത്ത് വന്നു. ആ ജീപ്പിൽ ഉണ്ടായ എല്ലാവരും ഇറങ്ങി. മാലിനി അവരുടെ മുഖത്തേക്ക് നോക്കി. എല്ലാവർക്കും ഒരു പ്രതിവിധി കിട്ടിയ സന്തോഷം ആ മുഖത്ത് ഉണ്ടായിരുന്നു. അത് മാലിനിക്ക് കുറച്ച് ആശ്വാസം പകർന്നു. വന്നവർ പൈസ കൊടുത്ത് അവിടെ നിന്നും പോയി.

ജീപ്പുകാരൻ മാലിനിയോടും അരുണിനോടുമായി ചോദിച്ചു,

ജീപ്പുകാരൻ– മേപ്പാടനെ കാണാൻ വന്നത് ആണോ?

മാലിനി– അതെ

ജീപ്പുകാരൻ– ഒരു അരമണിക്കൂർ വെയിറ്റ് ചെയ്യേണ്ടി വരും.

മാലിനി– അതെന്താ?

ജീപ്പുകാരൻ– അത് ഈ ഒരൊറ്റ വണ്ടിയെ ഒള്ളു അവിടേക്ക്. ഇനി ആരെങ്കിലും വരാണെങ്കിൽ ഒരുമിച്ച് കൊണ്ട് പോവാമല്ലോ.

മാലിനി– ശരി.

ജീപ്പുകാരൻ– നിങ്ങൾ വന്നിട്ട് ഒരുപാട് നേരം ആയോ?

മാലിനി– കുറച്ച് നേരം ആയി.

ജീപ്പുകാരൻ– നിങ്ങൾക്ക് മുഖം ഒക്കെ കഴുകണം എങ്കിൽ അടുത്ത് ഒരു അരുവി ഉണ്ട്.

ജീപ്പുകാരൻ അവർക്ക് ഒരു വഴികാട്ടി. എന്നിട്ട് പറഞ്ഞു,

ജീപ്പുകാരൻ– കുറച്ചു പോയാൽ മതി. പിന്നെ ഇറങ്ങാൻ ഒന്നും നിൽക്കണ്ടാ. നല്ല ആഴം ഉണ്ട്.

മാലിനി– മ്മ്.

മാലിനി അരുണിന്റെ അടുത്ത് പറഞ്ഞു,

മാലിനി– അരുൺ ഇവിടെ അടുത്ത് ഒരു അരുവി ഉണ്ട് നമുക്ക് മുഖം ഒക്കെ കഴുകി വന്നാലോ?

അരുൺ– മ്മ്.

മാലിനിയും അരുൺ ആ വഴി പോയി. നടക്കാൻ വേണ്ടി മാത്രം ആരോ വെട്ടിയ വഴി ആയിരുന്നു അത്. അവർ അതിലൂടെ പോയി കുറച്ചു പോയപ്പോൾ അരുവിയുടെ ശബ്ദം അവർ കേട്ടു. അവർ കുറച്ചു കൂടി നടന്നു. പച്ചപ്പ് നിറഞ്ഞ ആ സ്ഥലത്ത് ഒരു അരുവി കൂടി വന്നതോടെ ഒരു പ്രത്യേക ഭംഗിയായിരുന്നു കാണാൻ.

അരുണും മാലിനിയും അവരുടെ കൈകൾ അരുവിയിൽ മുക്കി മുഖത്തേക്ക് വെള്ളം തളിച്ചു. തണുത്ത വെള്ളം അവരുടെ മുഖത്തിന് നല്ല കുളിർമ്മ പകർന്നു.

മാലിനി– നല്ല തണുപ്പ് ഉണ്ടല്ലേ?

അരുൺ– അതെ.

മുഖത്ത് കുറച്ചു കൂടി വെള്ളം തളിച്ച് കൊണ്ട് രണ്ട് കാലും വെള്ളത്തിൽ മുക്കി. അവർ രണ്ട് പേരും അവിടെ ഇരുന്നു.

മാലിനി– നല്ല സുഖം ഒന്ന് ഇറങ്ങി കുളിക്കാൻ തോന്നുന്നു.

അരുൺ– എനിക്കും. എന്തായാലും ഇവിടെ വന്നത് വെറുതെ ആയില്ല.

മാലിനി– അതെ. മരുഭൂമിയിൽ മഴ പെയ്ത സുഖം.

അമ്മയുടെ വാക്കുകൾ കേട്ട് അരുൺ ചിരിച്ചു. കുറച്ചു നേരം കൂടി അവർ ഇരുന്നു. അത് കഴിഞ്ഞ് അവർ ജീപ്പിന്റെ അടുത്ത് ചെന്നു.

Leave a Reply

Your email address will not be published. Required fields are marked *