ഓപ്പോൾ- മാലിനി ആ മനോജ് വിളിക്കുന്നില്ലല്ലോ.
മാലിനി വിഷമത്തോടെ പറഞ്ഞു,
മാലിനി –ആണോ?
ഓപ്പോൾ- അതെ. ഇതിപ്പോ കുറച്ചു ദിവസം ആയല്ലോ? ഇനി നമ്മളെ കൊണ്ട് അത് സാധിക്കില്ലേ?
മാലിനി- എന്തായാലും രണ്ട് ദിവസം കൂടി കാത്തിരിക്കാം.
ഓപ്പോൾ- മ്മ്.
അന്ന് രാത്രി ഓപ്പോളേ മനോജ് വിളിച്ചു,
മനോജ്- ഹലോ ലക്ഷ്മി.
ഓപ്പോൾ ആകാംഷയോടെ ചോദിച്ചു,
ഓപ്പോൾ- പറയൂ മനോജ്.
മനോജ്- ലക്ഷ്മി പറഞ്ഞത് പോലെ ഞാൻ രണ്ട് പേരെ കണ്ട് പിടിച്ചു.
അത് കേട്ടപ്പോൾ ഓപ്പോളുടെ ഉള്ളിൽ സന്തോഷം നിറഞ്ഞു.
ഓപ്പോൾ- ആണോ?
മനോജ്- പക്ഷേ ഒരു പ്രശ്നം ഉണ്ട്.
ഓപ്പോളിന്റെ മുഖത്തെ പ്രസരിപ്പ് അത് കേട്ടപ്പോൾ മാഞ്ഞു.
ഓപ്പോൾ- എന്ത് പ്രശ്നം?
മനോജ്- അവർക്ക് ഈ കല്യാണത്തിൽ താല്പര്യം ഇല്ല.
അതും കൂടി കേട്ടപ്പോൾ ഓപ്പോളുടെ സങ്കടം വർധിച്ചു.
ഓപ്പോൾ- അതെന്താ?
മനോജ്- നിങ്ങളുടെ കുടുംബത്ത് എന്തോ ശാപം ഉണ്ടെന്നാ സംസാരം. അതും പോരാഞ്ഞ് അവിടുത്തെ പെണ്ണുങ്ങൾ എല്ലാം വിധവ ആവും എന്നാ നാട്ടുകാര് പറയുന്നേ.
ഓപ്പോൾ- അതൊക്കെ നാട്ടുകാര് ഓരോന്ന് പറഞ്ഞ് ഉണ്ടാക്കുന്നത് ആണ്.
മനോജ്- ആയിരിക്കാം. പക്ഷേ ജീവനോടെ രണ്ട് ഉദാഹരണങ്ങൾ ഉള്ളപ്പോൾ അവർക്ക് വിശ്വസിക്കാതെ ഇരിക്കാൻ പറ്റുവൊ?
അത് കേട്ടപ്പോൾ ഓപ്പോളിന്റെ വായ അടഞ്ഞു. അവൾക്ക് എന്ത് സംസാരിക്കണം എന്ന് കൂടി അറിയാതെയായി.
മനോജ്- എന്നോട് ക്ഷമിക്ക് ലക്ഷ്മി. നിങ്ങൾ പറഞ്ഞ സമയത്ത് ഒരു പെണ്ണിനെ കണ്ടെത്താൻ എനിക്കെന്നല്ല ആരെ കൊണ്ടും സാധിക്കില്ല.
ഓപ്പോൾ- മനോജെ ആ കുട്ടികളുടെ നമ്പർ ഒന്ന് തരോ ഞാൻ സംസാരിക്കാം.
മനോജ്- തന്നിട്ടും വല്യ പ്രയോജനം ഇല്ല. അവർ ഉറച്ച മട്ടാ. ഇനി നിങ്ങൾ അവരെ വിളിച്ചാൽ നമ്പർ തന്നതിന് എന്നോട് ഇഷ്ട ക്കുറവ് ഉണ്ടാവും. വെറുതെ എന്റെ കഞ്ഞിയിൽ പാറ്റ ഇടല്ലേ.
ഓപ്പോൾ- മ്മ്.
മനോജ്- അപ്പോ ശരി.
ഓപ്പോൾ- മനോജിന് എത്ര രൂപയാ തരേണ്ടത്?
മനോജ്- കല്യാണം നടന്നാൽ മാത്രമേ ഞാൻ പൈസ വാങ്ങു. അത് കൊണ്ട് വേണ്ടാ.
ഓപ്പോൾ- മ്മ്.
മനോജ് കാൾ കട്ട് ചെയ്തു.
ഓപ്പോൾക്ക് ആകെ ഉണ്ടായ പിടിവള്ളിയും നഷ്ടപ്പെട്ട അവസ്ഥയായി. അവൾ ഇത് പറയാൻ മാലിനിയുടെ അടുത്ത് ചെന്നു.
ഓപ്പോൾ- മാലിനി…
മാലിനി- എന്താ ഓപ്പോളേ? എന്തുപറ്റി? മുഖം ഒക്കെ വല്ലാതെ ഇരിക്കുന്നു?
ഓപ്പോൾ- മനോജ് വിളിച്ചിട്ടുണ്ടായിരുന്നു.
മാലിനി ആകാംഷയോടെ ചോദിച്ചു,
മാലിനി- എന്നിട്ട് അയാൾ എന്ത് പറഞ്ഞു?
ഓപ്പോൾ- അയാളെ കൊണ്ട് അതിന് സാധിക്കില്ല എന്ന് തീർത്ത് പറഞ്ഞു.
മാലിനിയുടെ മുഖത്തും വിഷമം നിറഞ്ഞു.
മാലിനി- മ്മ്. എന്റെ വഴിയും അടഞ്ഞു. ഓപ്പോൾ പറഞ്ഞ ആള് വല്ല പോംവഴിയും കണ്ടെത്തും എന്ന പ്രതീക്ഷയിൽ ആയിരുന്നു.
ഓപ്പോൾ- മ്മ്. അയാൾ രണ്ട് പേരെ കണ്ടെത്തിയത് ആണ്.
മാലിനി- എന്നിട്ട്?
ഓപ്പോൾ- നമ്മുടെ നാട്ടുകാര് തെണ്ടികൾ ഓരോന്ന് പറഞ്ഞ് അത് മുടക്കി.
മാലിനി- അവർ എന്താ പറഞ്ഞേ?
ഓപ്പോൾ- അരുണിനെ കെട്ടിയാൽ അവൾ നമ്മളെ പോലെ വിധവ ആവൂന്ന്.
മാലിനി- ഈ നാട്ടുകാർക്ക് വേണ്ടി നമ്മൾ എന്തോരം സഹായം ചെയ്തതാ. എന്നിട്ടും അവർക്ക് എങ്ങനെ ഇതൊക്കെ പറയാൻ സാധിക്കുന്നു?
ഓപ്പോൾ- ആരാന്റെ അമ്മക്ക് പ്രാന്ത് പിടിച്ചാൽ കാണാൻ നല്ല ചേലല്ലേ?
മാലിനി- അതെ.
ഓപ്പോൾ- എന്തായാലും നമുക്ക് കുടുംബക്ഷേത്രം വരെ നാളെ പോവാം. ദേവിയോട് മനസ്സുരുകി പ്രാർത്ഥിക്കാം.
മാലിനി- ശരി.
ഓപ്പോൾ- പിന്നെ, ഇവിടെ നടന്നത് ഒന്നും അരുൺ അറിയണ്ടാ.
മാലിനി- ശരിയാ വെറുതെ അവന്റെ മന:സമാധാനം കളയണ്ടാ.
അന്ന് രാത്രി മനസ്സിൽ ഒരായിരം സങ്കടങ്ങൾ അടക്കിപ്പിടിച്ചു കൊണ്ട് അവർ ഉറങ്ങി.
പിറ്റേന്ന് രാവിലെ അവർ മൂന്ന് പേരും കുടുംബക്ഷേത്രത്തിൽ പോയി. എന്നിട്ട് മനസ്സ് ഉരുകി പ്രാർത്ഥിച്ചു. മാലിനിയും ഓപ്പോളും അരുണിന്റെ പേരിൽ കുറെ വഴിപാടും കഴിച്ചു. എല്ലാം കഴിഞ്ഞ് തിരിച്ച് ഇല്ലത്തേക്ക് പോയി.
അമ്മയുടെയും ഓപ്പോളിന്റെയും മുഖത്തുള്ള ഭാവമാറ്റം അരുണിനെയും വിഷമിപ്പിച്ചു. പക്ഷേ അവൻ ഒന്നും ചോദിക്കാനും നിന്നില്ല.
