കല്യാണത്തിലൂടെ ശാപമോക്ഷം [Revised and Extended] 24അടിപൊളി 

മറ്റെല്ലാവരെയും അവർ കയ്യകലത്തിൽ നിർത്തി. സമുദായപ്രമാണിമാരെപ്പോലും.

ചുറ്റുമുള്ള ആരെയും അവർ ഭയന്നില്ല. എന്നാൽ അഹങ്കരിച്ചുമില്ല. അതിനാൽ അവരെപ്പറ്റി എതിരായി പറയാൻ ഒന്നും ഇല്ലായിരുന്നു.

സ്വതേ അധികം വണ്ണമില്ലാത്ത, സുന്ദരികളായ അവർ രണ്ടുപേരും, ആത്മവിശ്വാസത്തോടോപ്പം തങ്ങളുടെ ആരോഗ്യവും കാത്തുസൂക്ഷിച്ചു. അതിനാൽ അവരെ കാണുന്നവർക്ക് ഒരു എപ്പോഴും പത്തു വയസ്സെങ്കിലും കുറവേ തോന്നിയിരുന്നൂള്ളൂ. അവരുടെ ദു:ഖങ്ങൾ അവർ പുറത്ത് കാണിച്ചില്ല. പ്രത്യേകിച്ച് അരുണിന്റെ മുമ്പിൽ. ഒരുമിച്ചു നിന്ന് അവർ ജീവിതത്തെ നേരിട്ടു. അവർക്ക് എല്ലാം അരുൺ ആയിരുന്നു. അവരുടെ മകൻ.

അരുണിനെയും അങ്ങനെയാണ്‌ വളർത്തിയത്. ചെറുപ്പത്തിൽത്തന്നെ തറവാട്ടിൽ നടന്ന സംഭവങ്ങൾ അവനെ മനസ്സിലാക്കിച്ചിരുന്നു. അതിനാൽ അവനും മനസ്സിൽ ധൈര്യമുള്ളവനായി. അവന്‌ രണ്ടമ്മമാരും തുല്യം. പെറ്റമ്മ, മറ്റമ്മ എന്നില്ല.

ലക്ഷ്മിക്കുട്ടി ഇല്ലത്തെ പറമ്പിൽ കൃഷികൾ നന്നായി നടത്തി. ലക്ഷ്മിക്കുട്ടി ആ പുരയിടത്തിൽ പരീക്ഷിച്ച ശാസ്ത്രീയ കൃഷിരീതികൾ മൂലം നല്ല വിളവുകൾ കിട്ടി. അവളുടെ ഫാമിലെ വിഭവങ്ങൾ കൂടുതലും അപൂർവ ഇനങ്ങളും, ജൈവവളം ഉപയോഗിച്ചതും, ആയതിനാൽ നല്ല ഡിമാൻഡും വിലയും ഉള്ളവയായിരുന്നു. അവയ്ക്കെല്ലാം സ്ഥിരമായ കസ്റ്റമേഴ്സ് ഉണ്ടായിരുന്നതിനാൽ ബിസിനസ് നന്നായിത്തന്നെ മുന്നോട്ട് പോയി.

സർപ്പക്കാവും, കുടുംബക്ഷേത്ര പരിസരവും അവർ വൃത്തിയായും വെടിപ്പായും സൂക്ഷിച്ചു. ആർക്കും ഏതുനേരത്തും അതിലെ, പേടിക്കാതെ നടക്കാമായിരുന്നു. ചുറ്റുമതിൽ ഉള്ളതിനാൽ പുരയിടം മുഴുവൻ സുരക്ഷിതം ആയിരുന്നു.

ഇല്ലത്തിനു ചുറ്റും വേറെ മതിൽ കെട്ടിയതിനാൽ തറവാട്ടിൽ സ്വകാര്യത ഉണ്ടായിരുന്നു. പണിക്കാർക്കായി വിപുലമായ സൗകര്യങ്ങളും അവർ ഏർപ്പെടുത്തിയിരുന്നു. അതിനാൽ അവരും സംതൃപ്തരായിരുന്നു.

അതു മാത്രമല്ല വിശ്വസ്തരായ ജോലിക്കാരെ മാത്രമേ അവർ അടുപ്പിച്ചുള്ളൂ.

ഇരുവീട്ടുകാരും എത്ര നിർബന്ധിച്ചിട്ടും രണ്ടുപേരും വീണ്ടും വിവാഹിതരായില്ല. പ്രയോജനമില്ലെന്ന് കണ്ട്, പിന്നെപ്പിന്നെ ആരും അവരെ നിർബന്ധിക്കാതായി.

കുട്ടിയെ നോക്കാൻ ലക്ഷ്മിക്കുട്ടിയുടേയും മാലിനിയുടേയും അമ്മമാർ മാറിമാറി വന്ന് നിൽക്കുമായിരുന്നു. പഠിക്കുമ്പോൾ, പ്രത്യേകിച്ച് പരീക്ഷാക്കാലത്ത് അതൊരു വലിയ സഹായം ആയിരുന്നു. അരുണിന്‌ രണ്ട് അമ്മൂമ്മമാരായി, അവർ ഇല്ലത്ത് കഴിഞ്ഞു.

കുറച്ചു നാൾ കഴിഞ്ഞപ്പോൾ മാലിനിക്ക്, അവൾ ഏറെ ആഗ്രഹിച്ചതുപോലെ ബാംഗ്ലൂരിൽ ജോലി ലഭിച്ചു.

മാലിനിക്ക് ഒരു മാറ്റം ആവശ്യം ആണ് എന്ന് തോന്നിയത് കൊണ്ട് ലക്ഷ്മിക്കുട്ടി അതിന് സന്തോഷത്തോടെ സമ്മതിച്ചു. പറമ്പിലെ കൃഷികളും ബിസിനസ്സും എല്ലാം നോക്കി ലക്ഷ്മിക്കുട്ടി തറവാട്ടിൽ കഴിഞ്ഞു.

അരുൺ ആണെങ്കിൽ തന്റെ അമ്മമാരുടെയും മുത്തശ്ശിമാരുടെയും വാൽസല്യങ്ങൾ ആവോളം അനുഭവിച്ച് വളർന്നു. പഠനത്തിലും കായികത്തിലും അവൻ മിടുക്കനായി. അരുണിന്റെ പഠിത്തം ഡിഗ്രിവരെ നാട്ടിൽ ലക്ഷ്മിക്കുട്ടിയോടൊപ്പം നിന്നായിരുന്നു. എല്ലാ ശനിയാഴ്ചയും മാലിനി വീട്ടിൽ എത്തും. അതു വരെ അവന്റെ അമ്മ, ലക്ഷ്മിക്കുട്ടിയായിരുന്നു.

ലക്ഷ്മിക്കുട്ടിയെ, തന്റെ അമ്മ വിളിക്കുന്നതുകേട്ട്, ചെറുപ്പം മുതൽ അവനും ‘ഓപ്പോളേ’ന്നാണ്‌ സാധാരണ വിളിക്കുക.

സ്നേഹം കൂടുമ്പോൾ അവർ അവന്റെ മാലുക്കുട്ടിയും, ലച്ചുക്കുട്ടിയും. മറ്റാരും അങ്ങനെ വിളിക്കുന്നത് അവനിഷ്ടമല്ല. അപ്പോൾ മാത്രം അവന്റെ മുഖം കറുക്കും.

ഒരു കാര്യത്തിലും വാശിയോ ദുർവാശിയോ പിടിക്കാത്ത, മാന്യമായി പെരുമാറുന്ന ഒരു യുവാവായി അരുൺ വളർന്നു. എന്തുകൊണ്ടോ, പരിചയപ്പെട്ട പെൺകുട്ടികൾ ആരോടും അവന്‌ പ്രേമമൊന്നും തോന്നിയില്ല.

അമ്മമാരിൽ നിന്ന് ആവോളം സ്നേഹവും, സ്വാതന്ത്ര്യവും കിട്ടിയതുകൊണ്ടാവാം, അവന്‌ പെൺകുട്ടികളോട് സൗഹൃദമല്ലാതെ മറ്റ് യാതൊരു പ്രത്യേകതയും തോന്നിയിരുന്നില്ല.

അവനിഷ്ടപ്പെട്ട ഐറ്റി-യിൽ അവൻ എഞ്ചിനീയറിങ്ങ് പാസ്സായി. ഡിഗ്രികഴിഞ്ഞ് മാസ്റ്റേഴ്സിന്‌ അരുണും ബാംഗ്ലൂർക്ക് വന്നു. ലക്ഷ്മിക്കുട്ടി തറവാട്ടിൽ തനിച്ചായി. എന്നാലും എല്ലാ ശനിയാഴ്ചയും, അവധിദിവസങ്ങളിലും മുടങ്ങാതെ അമ്മയും മകനും ഓപ്പോളെക്കാണാൻ വീട്ടിൽ എത്തും. അല്ലാത്ത ദിവസങ്ങളിൽ ദിവസം ഒരു തവണ എങ്കിലും പരസ്പരം വിളിക്കും.

Leave a Reply

Your email address will not be published. Required fields are marked *