മാലിനി– ശരി. പിന്നെ സൂക്ഷിച്ചു കളിക്കണം. ഈ അടുത്താ കല്യാണം.
അരുൺ– കല്യാണം അതിന്റെ മുറയ്ക്ക് നടന്നോളും. എപ്പോഴും ഇങ്ങനെ പറയണം എന്നില്ല.
മാലിനി– എപ്പോഴും പറഞ്ഞിട്ട് എന്താ? നീ കേൾക്കില്ലല്ലോ.
അരുൺ– ഞാൻ പോട്ടേ?
മാലിനി– മ്മ്
അരുൺ അവിടന്ന് പോയി.
മാലിനി ഫോൺ എടുത്ത് ഓപ്പോളെ വിളിച്ചു.
ഓപ്പോൾ– ആ മാലിനി.
മാലിനി– എന്തൊക്കെ ഉണ്ട് ഓപ്പോളെ?
ഓപ്പോൾ– ഇവിടെ ഒറ്റക്ക് കഴിയുന്ന എന്നോട് ചോദിക്കാൻ പറ്റിയ ചോദ്യം.
മാലിനി– ഓപ്പോൾ വിഷമിക്കണ്ട. ഞങ്ങള് ഈ അടുത്ത് തന്നെ വരില്ലേ.
ഓപ്പോൾ– നീ അല്ലേ ആള്. കല്യാണത്തലേന്നേ നിന്നെ ഒക്കെ കാണാൻ പറ്റൂന്ന് എനിക്കറിയാം.
മാലിനി– ഏയ് ഞങ്ങള് നേരത്തെ വരും. ഓപ്പോളെ ഒറ്റക്ക് കഷ്ടപ്പെടുത്തണ്ടാ എന്നാ അരുൺ പറഞ്ഞേ.
ഓപ്പോൾ– അവന് ഉള്ള സ്നേഹം നിനക്ക് ഇല്ലല്ലോ.
മാലിനി ചിരിച്ചുകൊണ്ട് – ങേ.. ഇപ്പോ ഞാൻ പുറത്തായോ?
ഓപ്പോൾ ചിരിച്ചുകൊണ്ട്- ശരി ശരി, ഞാൻ പറഞ്ഞത് തിരിച്ച് എടുത്തിരിക്കുന്നു.
മാലിനി കുറച്ചു ഗൗരവത്തിൽ പറഞ്ഞു,
മാലിനി– പിന്നെ ഓപ്പോൾ പറഞ്ഞ കാര്യം ഞാൻ അരുണിനോട് പറഞ്ഞു.
ഓപ്പോളും ഗൗരവത്തിൽ തിരിച്ച് ചോദിച്ചു,
ഓപ്പോൾ– എന്നിട്ട് അവൻ എന്ത് പറഞ്ഞു?
മാലിനി– ആദ്യം സമ്മതിച്ചില്ല. പിന്നെ നിർബന്ധിച്ചപ്പോൾ അവൻ സമ്മതിച്ചു.
ഓപ്പോൾ– അത് ഏതായാലും നന്നായി. അതും കൂടി അറിഞ്ഞാൽ നമുക്ക് സന്തോഷം ആയി നടത്തല്ലോ.
മാലിനി– അവര് തമ്മിൽ ചേരില്ലേ?
ഓപ്പോൾ– നീ പേടിക്കാതെ ഇരിക്ക്. ഇനി ചേർന്നില്ലെങ്കിൽ തന്നെ എന്തെങ്കിലും പരിഹാരവും സ്വാമി പറയും.
മാലിനി– അത് ഒന്ന് അറിയുന്നത് വരെ മനസ്സിൽ തീയാ.
ഓപ്പോൾ– നീ ഒന്ന് അടങ്ങ്. എല്ലാം ഇതോടെ തീരും. അങ്ങനെയാ എന്റെ മനസ്സ് പറയുന്നത്.
മാലിനി– മ്മ്..
ഓപ്പോൾ– എന്നാ ശരി. ഇവിടെ കുറച്ചു പണി ഉണ്ട്.
മാലിനി– ശരി.
ഓപ്പോൾ അതും പറഞ്ഞ് കട്ട് ചെയ്തു.
മാലിനി രാത്രിയിലേക്ക് ഉള്ള ചപ്പാത്തിയും കറിയും ഉണ്ടാക്കാൻ തുടങ്ങി. അത് ഉണ്ടാക്കി കഴിഞ്ഞ് അവൾ അരുണിന് വേണ്ടി കാത്തിരുന്നു. അൽപ്പം നേരം കഴിഞ്ഞ് അരുണിന്റെ വണ്ടി വന്നു. മാലിനി പുറത്ത് ഇറങ്ങി നിന്നു. വണ്ടിയിൽ നിന്ന് ഇറങ്ങിയ അരുൺ കുറച്ചു ബുദ്ധിമുട്ടിയാണ് പുറത്തേക്ക് വന്നത്. അത് കണ്ടതും മാലിനി അരുണിന്റെ അടുത്ത് പോയി.
മാലിനി– അരുൺ എന്ത് പറ്റി
അരുൺ– കാല് ചെറുതായി ഒന്ന് ഉളുക്കി.
മാലിനി അരുണിന്റെ താങ്ങി പിടിച്ചു. എന്നിട്ട് അവർ രണ്ട് പേരും അരുണിന്റെ റൂമിൽ എത്തി.
മാലിനി– നിന്നോട് ഞാൻ പറഞ്ഞത് അല്ലേ ശ്രദ്ധിച്ച് കളിക്കണം എന്ന്.
അരുൺ– ഇനി ഇപ്പോൾ അത് പറഞ്ഞിട്ട് കാര്യം ഇല്ല.
മാലിനി– ശരിയാ. നിനക്ക് വേദന ഉണ്ടോ?
അരുൺ– ചെറുതായി.
മാലിനി– ഞാൻ എന്നാ ആ കുഴമ്പ് ഇട്ട് ഒന്ന് തിരുമ്മി തരാം.
അരുൺ– മ്മ്.
മാലിനി കുഴമ്പ് എടുത്ത് കൊണ്ട് വന്ന് അരുണിന്റെ കാലിൽ നന്നായി പുരട്ടി.
മാലിനി– ഇനി അടങ്ങി കിടന്നോണം.
അരുൺ– ശരി.
മാലിനി– നീ വല്ലതും കഴിച്ചോ?
അരുൺ– മ്മ്
മാലിനി– നീ എന്നാ നേരത്തെ പറയാൻ പാടില്ലേ? ഞാൻ വെറുതെ കുറെ ചപ്പാത്തി ഉണ്ടാക്കി വെച്ചു.
അരുൺ– അത് സാരമില്ല. നാളെ രാവിലെ ഞാൻ അത് കഴിച്ചോളാം
മാലിനി– മ്മ്
അതും പറഞ്ഞ് മാലിനി അവിടെ നിന്നും പോയി.
അവൾ ചപ്പാത്തി കഴിക്കാൻ തുടങ്ങി. ആ സമയം ഓപ്പോൾ അവളെ വിളിച്ചു.
മാലിനി– ആ ഓപ്പോളെ?
ഓപ്പോൾ– എന്താടി.. ജോലി ഒക്കെ കഴിഞ്ഞോ?
മാലിനി– മ്മ്. ഇനി വലിയ ഒരു ജോലി ഉണ്ടാവൂന്നാ തോന്നുന്നേ.
ഓപ്പോൾ– എന്തുപറ്റി?
മാലിനി– അരുൺ കളിക്കാൻ പോയി കാല് ഉളുക്കി വന്നേക്കാ.
ഓപ്പോൾ– ഈ ചെറുക്കന്റെ ഒരു കാര്യം.
മാലിനി– എനിക്ക് ആണെങ്കിൽ വല്ലാത്ത പേടി തോന്നുന്നു, ഈ ഇടയായി. അരുതാത്തത് എന്തോ വരും പോലെ.
ഓപ്പോൾ– നീ പേടിക്കാതെ ഇരിക്ക് എല്ലാം ശരി ആവും. പിന്നെ അരുണിനോട് കുറച്ചു ദിവസത്തേക്ക് അടങ്ങി ഇരിക്കാൻ പറ.
മാലിനി– ഞാൻ പറഞ്ഞാൽ ഒന്നും അവൻ കേൾക്കില്ല.
ഓപ്പോൾ– മ്മ്. പിന്നെ ഞാൻ ശങ്കര സ്വാമിയെ വിളിച്ചിട്ടുണ്ടാർന്നു.
മാലിനി– എന്നിട്ട് സ്വാമി എന്ത് പറഞ്ഞു?
