കല്യാണത്തിലൂടെ ശാപമോക്ഷം [Revised and Extended] 24അടിപൊളി 

അവരെ കാത്ത് ഓപ്പോൾ പുറത്ത് തന്നെ ഉണ്ടായിരുന്നു.

മാലിനിയും അരുണും ടാക്സിയിൽ നിന്ന് പെട്ടികൾ എടുത്തു. എന്നിട്ട് പൈസ കൊടുത്തു. ലഗേജ് എല്ലാം എടുത്ത് അവർ ഓപ്പോളിന്റെ അടുത്ത് ചെന്നു.

ഓപ്പോളിന് അവരെ രണ്ട് പേരെയും കണ്ടത് സന്തോഷം ആയി. അവർ അവരെ മാറി മാറി കെട്ടിപിടിച്ചു. എന്നിട്ട് മാലിനിയോടായി പറഞ്ഞു,

ഓപ്പോൾ– ഇവൻ ഒരുപാട് മാറി പോയല്ലോടി. ആറുമാസം കൊണ്ട് ഒരൊത്ത പുരുഷനായി! മീശയൊക്കെ വച്ച്, കണ്ടാൽ നമ്മുടെ അനിയനാണെന്നേ തോന്നൂ.

മാലിനി– ങാ.. പെട്ടെന്ന് അല്ലേ പിള്ളേര് ഒക്കെ വളരുന്നത്.

അരുൺ– ഓപ്പോൾക്ക് ഒരു മാറ്റവും ഇല്ല.

ഓപ്പോൾ– ശരിയാ എനിക്ക് മാറ്റം ഒന്നും ഇല്ല.

അരുൺ- പഴയതിനേക്കാൾ സ്ലിമ്മായി, കണ്ടാൽ എന്റെ അനിയത്തിയാണെന്നേ തോന്നൂ!

പൊട്ടിച്ചിരിച്ച് ഓപ്പോൾ – എടാ കള്ളാ, സുഖിപ്പിക്കല്ലേ. എന്തായാലും നിനക്കിഷ്ടപ്പെട്ടതെല്ലാം ഉണ്ടാക്കിത്തരാം. കേട്ടോടാ, കള്ളക്കണ്ണാ…

ഓപ്പോൾ അരുണിന്റെ കവിളത്ത് ഒരുമ്മ നല്കി. അവൻ തിരിച്ചും.

അവർ മൂന്നു പേരും അകത്തു കയറി. ഓപ്പോൾ അവർക്ക് ക്ഷീണം മാറ്റാൻ സംഭാരം കൊടുത്തു. അരുൺ അത് കുടിച്ചു കഴിഞ്ഞ് തന്റെ മുറിയിലേക്ക് പോയി.

മാലിനിയുടെ കൂടെ ഓപ്പോളും അവളുടെ മുറിയിൽ ചെന്നു. രണ്ടാളും അകത്തു കയറി വാതിൽ അടച്ചു.

ഓപ്പോൾ– മാലിനി നാളെ രാവിലെ പത്തുമണിക്ക് ശങ്കര സ്വാമി വരും.

മാലിനി– മ്മ് എനിക്ക് നല്ല പേടിയുണ്ട്. അവരൊക്കെ കല്യാണത്തിനുള്ള ഒരുക്കം തുടങ്ങി കാണും.

ഓപ്പോൾ– നമ്മള് നേരത്തെ പറഞ്ഞത് അല്ലേ, ഒരു നല്ല ജ്യോൽസനെ കൊണ്ട് നോക്കിപ്പിക്കാം എന്ന്? അവർ അല്ലേ സമ്മതിക്കാഞ്ഞേ?

മാലിനി– എന്നാലും…

ഓപ്പോൾ– കാര്യങ്ങൾ മറിച്ച് ആണെങ്കിൽ ഞാനും കൂടെ വരാം.

മാലിനി– മ്മ്.

ഓപ്പോൾ– നീ ഇതൊക്കെ മനസ്സിൽ നിന്ന് കള. എന്നിട്ട് കുളിച്ച് ഫ്രഷ് ആവ്. അപ്പോ കുറച്ചു ആശ്വാസം കിട്ടും.

ഓപ്പോൾ അവളുടെ റൂമിൽ നിന്നും ഇറങ്ങി. കുളി കഴിഞ്ഞ് മാലിനി ഓപ്പോളിന്റെ അടുത്ത് ചെന്നു.

ഓപ്പോൾ– നിനക്ക് വിശക്കുന്നുണ്ടോ?

മാലിനി– ഏയ്യ്. വന്നപ്പോ തൊട്ട് ഞാൻ എന്റെ പ്രശ്നം മാത്രമേ പറഞ്ഞോളളൂ. ഓപ്പോൾക്ക് എങ്ങനെ ഉണ്ട് ഇവിടെ?

ഓപ്പോൾ– എനിക്ക് ഇവിടെ സുഖം. ഇപ്പോ പണ്ടത്തെ പോലെ അല്ല. ഇവിടെ ഒരുപാട് മാറ്റം വന്നു.

മാലിനി– എന്ത് മാറ്റം?

ഓപ്പോൾ– ഇവിടെ ഇപ്പോൾ ആരും വരാറ് ഇല്ല. ഒറ്റ നാട്ടുകാര് പോലും.

മാലിനി– അതെന്താ?

ഓപ്പോൾ– കുറച്ചു വർഷം മുൻപ് നമ്മുടെ തെക്കേ തൊടിയിലെ രമേശൻ ഇവിടെ പാമ്പ് കടിയേറ്റ് മരിച്ചില്ലേ?

മാലിനി– ആ തേങ്ങു കേറാൻ വരുന്നവനോ?

ഓപ്പോൾ– അത് തന്നെ. അതിൽ പിന്നെ ആരും ഇങ്ങോട്ട് വരാതെയായി. പിന്നെ ആ കുട്ടപ്പൻ ആശാരിയുടെ മോനും ഭാര്യയും വരും ഇടക്ക് സഹായിക്കാൻ.

മാലിനി– ഒറ്റക്ക് ഉള്ള ജീവിതം ഓപ്പോൾക്ക് മടുത്തില്ലേ?

ഓപ്പോൾ– ഒരു തരത്തിൽ ഇതാ സുഖം. ശല്യപ്പെടുത്താൻ ആരും ഇല്ലല്ലോ?

മാലിനി– അതും ശരിയാ.

ഈ സമയം അരുൺ അവിടെക്ക് വന്നു.

അരുൺ– എന്താണ് രണ്ടാളും ചർച്ച?

ഓപ്പോൾ– കുറെ നാള് കൂടി കാണുന്നത് അല്ലേ? ഞങ്ങൾക്ക് കുറെ സംസാരിക്കാൻ ഉണ്ട്.

അരുൺ– എല്ലാ ദിവസം അമ്മ ഓപ്പോളേ വിളിക്കുന്നുണ്ട്. അതിലും കൂടുതൽ എന്താ പറയാൻ ഉള്ളേ?

ഓപ്പോൾ– ഈ ചെറുക്കന്റെ വർത്തമാനം കേട്ടോ മാലിനി? ഇനി പറയാൻ ഒന്നും ഇല്ലെങ്കിലും എനിക്ക് ഇവളെ ഒന്ന് കൺകുളിർക്കെ കാണാല്ലോ?

അരുൺ– ശരി. കല്യാണം ആയിട്ടും ഇവിടെ ഒരു അനക്കവും ഇല്ലല്ലോ?

ഓപ്പോൾ– നീ ധൃതി വെക്കല്ലേടാ ചെറുക്കാ. എല്ലാം നമുക്ക് ശരി ആക്കാം.

അരുൺ– മ്മ്. എന്നാ ശരി നിങ്ങൾ സംസാരിച്ച് ഇരിക്ക്.

അരുൺ അവിടെ നിന്നും പോയി.

മാലിനി– സ്വാമി വരുന്നത് അവനോട് പറയണ്ടാ.

ഓപ്പോൾ– വേണ്ടാ, വരുമ്പോൾ കണ്ടാ മതി.

മാലിനി– കാര്യങ്ങൾ മറിച്ച് ആണെങ്കിൽ അവനെ എങ്ങനെ എങ്കിലും കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കണം?

ഓപ്പോൾ– അതെ.

മാലിനി– കുറച്ചു ദിവസം ആയി ഞാൻ വിളിക്കാത്ത ദൈവങ്ങൾ ഇല്ല

ഓപ്പോൾ– എല്ലാം നാളെ കൊണ്ട് ശരി ആവും എന്നാ എന്റെ മനസ്സ് പറയുന്നത്

Leave a Reply

Your email address will not be published. Required fields are marked *