കല്യാണത്തിലൂടെ ശാപമോക്ഷം [Revised and Extended] 24അടിപൊളി 

ഓപ്പോൾ– സ്വാമി വരുന്നത് വരെ ഒന്നും ചെയ്യണ്ടാ എന്നാ പറഞ്ഞേ.

മാലിനി– അപ്പോ എന്തെങ്കിലും പ്രശ്നം?

ഓപ്പോൾ– ആവോ അറിയില്ല. സ്വാമി ഒന്ന് ശരിക്കും നോക്കിയാൽ അല്ലേ പറയാൻ പറ്റൂ.

മാലിനി– മ്മ്.

ഓപ്പോൾ– പിന്നെ അരുണിനെ ഒന്ന് സൂക്ഷിക്കാൻ പറഞ്ഞു. അവന് മോശം സമയം ആണത്രേ.

മാലിനി– ശരി.

ഓപ്പോൾ– എന്നാ ഞാൻ വെക്കട്ടെ.

മാലിനി– മ്മ്

ഓപ്പോൾ– പിന്നെ പറഞ്ഞ കാര്യം ഒന്നും മറക്കണ്ടാ.

ഓപ്പോൾ അതും പറഞ്ഞ് ഫോൺ കട്ട് ചെയ്തു.

മാലിനിയുടെ ഉള്ളിൽ ഭയം വരാൻ തുടങ്ങി. അവൾ ഭക്ഷണം മതിയാക്കി നേരെ പൂജാ മുറിയിൽ പോയി മകന് വേണ്ടി മനമുരുകി പ്രാർത്ഥിച്ചു.

പിറ്റേദിവസം രാവിലെ തന്നെ മാലിനി അരുണിന്റെ റൂമിൽ പോയി. പക്ഷേ അവനെ കട്ടിലിൽ കണ്ടില്ല. അവൾ നേരെ ബാത്റൂമിൽ പോയി. മാലിനി ഞെട്ടിപ്പോയി. അവിടെ അവൾക്ക് കാണാൻ സാധിച്ചത് തറയിൽ വീണ് കിടക്കുന്ന അരുണിനെയാണ്.

മാലിനി ബാത്റൂം ടാപ്പിൽ നിന്ന് കുറച്ചു വെള്ളം എടുത്ത് അവന്റെ മുഖത്ത് തളിച്ചു. അരുൺ പതിയെ അവന്റെ കണ്ണുകൾ തുറന്നു. മാലിനിയുടെ ടെൻഷൻ പകുതി കുറഞ്ഞു. മാലിനി മെല്ലെ അവനെ താങ്ങി എഴുന്നേൽപിച്ച് കട്ടിലിൽ കിടത്തി.

മാലിനി– മോനെ അരുൺ എന്താ പറ്റിയെ?

അരുൺ– ഞാൻ മുഖം കഴുകാൻ പോയതാ. പെട്ടെന്ന് തലചുറ്റി. പിന്നെ ഒന്നും എനിക്ക് ഓർമ്മ ഇല്ല.

മാലിനി– നീ ഇന്നലെ വല്ലതും കഴിച്ചാർന്നോ?

അരുൺ– ഇല്ല.

മാലിനി– നിന്റെ അടുത്ത് ഞാൻ ഇന്നലെ ചോദിച്ചതല്ലേ വല്ലതും വേണോ എന്ന്?

അരുൺ– അമ്മയെ വെറുതെ ബുദ്ധിമുട്ടിക്കണ്ടാ എന്ന് കരുതി.

മാലിനി– ചപ്പാത്തി കറിയും കൊണ്ട് വരാൻ ആണോ ബുദ്ധിമുട്ട്?

അരുൺ– അമ്മ പ്ളീസ് ഇനി അതിന്റെ പേരിൽ വഴക്ക് വേണ്ടാ.

മാലിനി– മ്മ്. നിനക്ക് കുഴപ്പം ഒന്നും ഇല്ലല്ലോ.

അരുൺ– ഇല്ല.

മാലിനി– നിന്റെ കാല് ശരിയായോ?

അരുൺ– ഇപ്പോ കുറവ് ഉണ്ട്.

മാലിനി– എന്നാ പല്ല് തേച്ച് വാ. ചായ കുടിക്കാം.

അരുൺ– മ്മ്.

മാലിനി അടുക്കളയിലേക്ക് പോയി. അരുൺ പല്ല് തേക്കാനും.

അരുൺ പല്ല് തേച്ച് കഴിഞ്ഞ് എത്തിയപ്പോഴെക്കും മാലിനി ബ്രേക്ക്ഫാസ്റ്റ് ഒക്കെ ഉണ്ടാക്കി കഴിഞ്ഞിരുന്നു.

രണ്ട് പേരും ഡൈനിങ്ങ് ടേബിളിൽ ഇരുന്നു. മാലിനി അരുണിന് അഞ്ച് ദോശ കൊടുത്തു.

അരുൺ– എന്റെ അമ്മേ, എനിക്ക് ഇത്രേം ദോശ ഒന്നും വേണ്ടാ.

മാലിനി– മിണ്ടാതെ ഇരുന്ന് മുഴുവനും കഴിച്ചോ.

അരുൺ– ശ്ശെടാ, ഇത് വല്യ പണി ആയല്ലോ.

മാലിനി ചിരിച്ചുകൊണ്ട് – അതെ. പണിയാണ്‌. പെട്ടെന്ന് കഴിക്കടാ ചെറുക്കാ.

അരുൺ– മ്മ്.

അവർ രണ്ട് പേരും ബ്രേക്ക്ഫാസ്റ്റ് കഴിച്ചു. മാലിനി പ്ലേറ്റ് ഒക്കെ കഴുകി കഴിഞ്ഞ് അരുണിന്റെ അടുത്ത് ചെന്നു.

മാലിനി– ഇന്ന് നീ സ്വപ്നം കണ്ടില്ലേ?

അരുൺ– അത് കണ്ട് കഴിഞ്ഞ് ഞെട്ടി ഉണർ ണർന്നു. എന്നിട്ട് പോയി മുഖം കഴുകാൻ നേരത്താ തലചുറ്റിയെ.

മാലിനി– മ്മ്. നീ എന്തായാലും റസ്റ്റ് എടുക്ക്. ഇന്ന് നീ വരില്ല എന്ന് ഓഫീസിൽ വിളിച്ച് പറഞ്ഞിട്ടുണ്ട്.

അരുൺ– എനിക്ക് കുഴപ്പം ഒന്നും ഇല്ല.

മാലിനി– നീ റസ്റ്റ് എടുക്ക് നല്ല ക്ഷീണം ഉണ്ട് നിനക്ക്.

അരുൺ– മ്മ്

മാലിനി പെട്ടെന്ന് ഉച്ചത്തേക്ക് ഉള്ള ഭക്ഷണം ഒക്കെ ഉണ്ടാക്കി. ഓഫീസിൽ പോവാൻ റെഡിയായി. എന്നിട്ടവൾ അരുണിന്റെ അടുത്തേക്ക് വന്നു.

മാലിനി– അരുൺ.. ഫുഡ് ഒക്കെ ഉണ്ടാക്കി വെച്ചിട്ടുണ്ട്. ഉച്ചക്ക് അത് ചൂടാക്കി കഴിക്കണം.

അരുൺ– മ്മ്.

മാലിനി– പിന്നെ, പുറത്തേക്ക് ഒന്നും പോവാൻ നിൽക്കണ്ടാ.

അരുൺ– ശരി.

മാലിനി– പിന്നെ എന്തെങ്കിലും ആവിശ്യം ഉണ്ടെങ്കിൽ വിളിക്കണം.

അരുൺ– അമ്മേ ഞാൻ കൊച്ചുകുട്ടി ഒന്നും അല്ല, ഇങ്ങനെ ഓരോന്നും പറഞ്ഞ് തരാൻ.

മാലിനി– കൊച്ചു കുട്ടിയെക്കാളും കഷ്ടം ആയത് കൊണ്ടാ ഓരോന്നും എടുത്ത് പറയുന്നത്.

അരുൺ– ആഹാ നല്ല തമാശ.

മാലിനി– ശരി. ഞാൻ പോവാണ് ഇനി നിന്നാൽ ഞാൻ ലേറ്റ് ആവും.

അരുൺ– ശരി.

മാലിനി അവിടെ നിന്നും പോയി.

ഓഫീസിൽ പതിവ് പോലെ മീര കാത്ത് നിൽക്കുന്നുണ്ടായിരുന്നു. ഇന്ന് അരുണിനെ കാണാത്തത് അവളെ നിരാശപ്പെടുത്തി.

മീര– അരുൺ എന്തേ ആന്റി?

Leave a Reply

Your email address will not be published. Required fields are marked *