കല്യാണത്തിലൂടെ ശാപമോക്ഷം [Revised and Extended] 24അടിപൊളി 

മാലിനി– അവന്റെ കാല് ഒന്ന് ഉളുക്കി. ഇപ്പോ റസ്റ്റ് എടുക്കാ.

മീര– അയ്യോ എന്താ ആന്റി പറ്റിയെ?

മാലിനി– ഇന്നലെ ഫുട്ബോൾ കളിക്കാൻ പോയതാ.

മീര– അവന് ഇപ്പോൾ എങ്ങനെ ഉണ്ട്?

മാലിനി– ഇപ്പോ കുഴപ്പം ഒന്നും ഇല്ല.

മീര– ആന്റി ഞാൻ അവനെ ഒന്ന് കണ്ടേച്ചും വരാം.

മാലിനി– എന്റെ മീരേ അവന് അതിനുള്ള കുഴപ്പം ഒന്നും ഇല്ല.

മീര– എന്നാലും.

മാലിനി– എന്നാൽ വൈകുന്നേരം വീട്ടിലോട്ട് വാ.

മീര– ശരി.

രണ്ട് ആളും ഓഫീസിലേക്ക് കയറി.

മീര ക്യാബിനിൽ എത്തിയതും അരുണിനെ വിളിച്ചു.

മീര– ഹലോ അരുൺ.

അരുൺ– ആ മീര.

മീര– നിനക്ക് എന്താടാ പറ്റിയെ?

അരുൺ– അമ്മ എല്ലാം പറഞ്ഞല്ലേ?

മീര– നീ കാര്യം പറയടാ.

അരുൺ– എടീ ഫുട്ബോൾ കളിച്ചപ്പോൾ കാല് ഒന്ന് ഉളുക്കി. അത്രയേ ഒള്ളു.

മീര– നിനക്ക് നേരത്തെ എന്നോട് ഒന്ന് പറയാൻ പാടില്ലേ?

അരുൺ– എടീ കാര്യമായിട്ട് ഒന്നും പറ്റിയില്ല. പിന്നെ ഈ ചെറിയ കാര്യത്തിന് നിന്നെ വെറുതെ ബുദ്ധിമുട്ടിക്കണ്ടാ എന്ന് കരുതി.

മീര– നിന്റെ കാര്യത്തിൽ ബുദ്ധിമുട്ടുന്നത് എനിക്ക് ഒരു പ്രശ്നം അല്ല.

അരുൺ– ശരി ഇനി ഒന്ന് തുമ്മിയാൽ പോലും ഞാൻ നിന്നെ വിളിച്ച് പറഞ്ഞോളാം.

അരുണിന്റെ വാക്കുകൾ കേട്ട് മീര ചിരിച്ചു.

മീര– മ്മ്.. എന്തായാലും ഞാൻ വൈകുന്നേരം വരുന്നുണ്ട്.

അരുൺ– മ്മ്.

വൈകുന്നേരം മീരയും മാലിനിയും വീട്ടിലേക്ക് പോയി.

അവർ വന്നതും അരുൺ വാതിൽ തുറന്നു.

മാലിനി– കണ്ടോ മീരേ, ഞാൻ പറഞ്ഞില്ലേ ഇവന് കുഴപ്പം ഒന്നും ഇല്ലെന്ന്.

മീര– എന്നാലും ഒരു മന:സമാധാനം വേണ്ടേ.

മാലിനി– മ്മ്. നിങ്ങൾ സംസാരിച്ച് ഇരിക്ക്. ഞാൻ ചായ എടുക്കാം.

അരുൺ– നീ വാ.

അരുണും മീരയും അവന്റെ റൂമിലേക്ക് പോയി. റൂമിൽ എത്തിയതും അരുൺ മീരയെ കെട്ടിപ്പിടിച്ചു. മീര ഒന്ന് പിടഞ്ഞു കൊണ്ട് പറഞ്ഞു,

മീര– ഏയ്യ്.. അരുൺ എന്താ കാട്ടുന്നെ?

അരുൺ– അടങ്ങി നിൽക്കെടി.

മീര– നിന്റെ ഒരു കാര്യം.

അതും പറഞ്ഞ് മീര അരുണിനെ കെട്ടിപ്പിടിച്ചു. അൽപനേരം അവർ തന്നെ നിന്നു. ഈ സമയം മാലിനി ചായയും ആയി അവിടേക്ക് വന്നു. മാലിനി ശബ്ദം ഉണ്ടാക്കി അകത്തേക്ക് കയറി. മാലിനിയെ കണ്ടതും മീരയുടെ ഉള്ളിൽ നാണം ഉണർത്തി. മീരയും അരുണും പെട്ടെന്ന് നീങ്ങി മാറി. എന്നാലും രണ്ട് പേരുടെയും മുഖത്ത് ചമ്മൽ ഉണ്ടായിരുന്നു.

മാലിനി– ദേ ചായ കുടിക്ക്.

മാലിനി ഒരു ചെറു പുഞ്ചിരിയോടെ ചായ അവർക്ക് നൽകി. അവർ അത് വേഗം കുടിച്ചു

മീര– ആന്റി ഞാൻ എന്നാ ഇറങ്ങാ.

മാലിനി– നിക്ക് മോളെ ഞാൻ കൊണ്ടാക്കാം.

മീര– വേണ്ടാ ആന്റി ഞാൻ ക്യാബ് ബുക്ക് ചെയ്യാം.

മാലിനി– ശരി.

മീര ഒരു ക്യാബ് ബുക്ക് ചെയ്ത് അവിടെ നിന്നും പോയി.

മാലിനി ഒരു കള്ളച്ചിരി അവനെ നോക്കി ചിരിച്ചു.

അരുൺ ചെറിയ ചമ്മലോടെ– അമ്മ എന്തിനാ ചിരിക്കുന്നേ? ഞാൻ കെട്ടാൻ പോകുന്ന പെണ്ണിനെ അല്ലേ കെട്ടിപിടിച്ചെ?

മാലിനി– ശ്ശെടാ… അതിന് ഞാൻ ഒന്നും പറഞ്ഞില്ലല്ലോ.

അരുൺ– ആ കാട്ടായം കണ്ടാൽ അറിയാം. എല്ലാം കണ്ടോണ്ടുള്ള വരവായിരുന്നൂന്ന്.

മാലിനി– നീ പോയ് കുളിച്ചേ സമയം കളയാണ്ട്.

അരുൺ– മ്മ്.

രാത്രി അവർ ഭക്ഷണം കഴിച്ച് കിടന്നു.

ഉറങ്ങാൻ നേരം മാലിനിയെ ഓപ്പോൾ വിളിച്ചു.

ഓപ്പോൾ– ആ മാലിനി.

മാലിനി– ഓപ്പോൾ വിളിച്ചത് നന്നായി.

ഓപ്പോൾ– എന്തേടീ?

മാലിനി– ഇന്ന് അരുൺ ബാത്റൂമിൽ തലചുറ്റി വീണു.

ഓപ്പോൾ ഒന്ന് ഞെട്ടി കൊണ്ട് ചോദിച്ചു,

ഓപ്പോൾ– എന്നിട്ട്?

മാലിനി– ഒന്നും പറ്റിയില്ല. ഇന്നലെ രാത്രി ഭക്ഷണം കഴിക്കാത്തത് കൊണ്ടാ. പക്ഷേ എനിക്ക് എന്തോ പന്തികേട് തോന്നുന്നു.

ഓപ്പോൾ– നീ പേടിക്കാതെ ഇരിക്ക്.

മാലിനി– അതല്ല. നമ്മുടെ കുടുംബത്ത് നടന്ന അനിഷ്ട സംഭവങ്ങൾ ഇനി എങ്കിലും മീരയുടെ വീട്ടുക്കാരെ അറിയിക്കണ്ടേ?

ഓപ്പോൾ– നിൽക്ക്.. അവരുടെ ജാതകത്തിന് വല്ല പ്രശ്നം ഉണ്ടെങ്കിൽ അത് പറഞ്ഞാൽ മതി.

മാലിനി– അതല്ല ഓപ്പോളെ. രണ്ട് പേരും നന്നായി അടുത്തിരിക്കുകയാ. ഇത് നടന്നില്ലെങ്കിൽ അവർ ആകെ തകർന്ന് പോകും.

ഓപ്പോൾ– ഏയ്യ് ഒന്നും സംഭവിക്കില്ല. നീ പേടിക്കാതെ കിടന്ന് ഉറങ്ങ്.

Leave a Reply

Your email address will not be published. Required fields are marked *